കൊച്ചി : ഇന്ത്യന്‍ ശാസ്‌ത്രീയ നൃതനൃത്യങ്ങളുടെ ചാരുതയാര്‍ന്ന
പ്രകടനവുമായി ഒഡീസി യുവ നര്‍ത്തകി പ്രാചി ഹോത കൊച്ചിയിലെത്തുന്നു.
ഇടപ്പള്ളി
ചങ്ങമ്പുഴ പാര്‍ക്കില്‍ ഇന്ന് വൈകുന്നേരം ഏഴിന് ഗുരുസ്‌മരണ
നൃത്തോത്സവത്തോടനുബന്ധിച്ചാണ് പ്രാചി ഹോതയുടെ വിസ്‌മയ പ്രകടനങ്ങള്‍.
കിഴക്കേ
ഇന്ത്യയുടെ തനതുകലയായ ഒഡീസിയില്‍ പ്രാചിയുടെ നടന വൈഭവം സമാനതകള്‍ ഇല്ലാത്തതാണ്.
നാട്യാചാര്യന്‍ ഗുരുശ്രീ ഹരേകൃഷ്‌ണ ബെഹേരയുടെ ശിഷ്യയായ പ്രാചി, അരങ്ങില്‍
സൃഷ്‌ടിക്കുന്ന ശക്തവും തീവ്രവുമായ ഭാവചലനങ്ങള്‍ പ്രേഷകരില്‍
ആവേശത്തിരയിളക്കും.
വിഷ്‌ണുവിന്റേയും ശ്രീകൃഷ്‌ണന്റേയും എട്ട് അവതാരങ്ങള്‍ ആണ്
ഒഡീസി നൃത്ത രൂപത്തിലൂടെ പ്രാചി അവതരിപ്പിക്കുക. ഒഡീഷയുടെ തനതു കലയും പാരമ്പര്യവും
ഫിലോസഫിയും ആവാഹിച്ചെടുത്ത്, ഒഡീഷയുടെ ഇഷ്‌ടദേവനായ പുരി ജഗന്നാഥന്റെ
പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുന്ന ഒരു തപസ്യ കൂടിയാണ് പ്രാചി ഹോതയുടെ മിന്നുന്ന
പ്രകടനങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ