പ്രശസ്‌ത ഹോളിവുഡ് താരങ്ങളുടെ ഹെയര്‍ ഡ്രെസര്‍ ഹാരിഷ് ഭാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മെഴുകുതിരി നാളത്തില്‍ നിന്നും മുടിവെട്ടുന്നത് കാണിച്ചുകൊടുക്കുന്നു.
|
കൊച്ചി
മെഴുകുതിരിയില്‍
നിന്നുള്ള തീജ്വാലകള്‍ കൊണ്ട് മുടി വെട്ടുന്ന വിദ്വാന്‍ കൊച്ചിയില്‍ എത്തി.
പ്രശസ്‌ത ഹോളിവുഡ് താരങ്ങളുടെ ഹെയര്‍ ഡ്രെസര്‍ ആയ ഹാരിഷ് ഭാട്ടിയ ആണ്
മെഴുകുതിരിയുടെ തീയില്‍ നിന്നും മുടികത്തിച്ചു കേശഭംഗി ഒരുക്കിയത്.
അദ്ദേഹത്തിനു മുന്നില്‍ തീയില്‍ വാടാത്ത കേശവുമായി ഇരുന്നുകൊടുത്തത് പച്ചാളം
സ്വദേശിനിയായ വീട്ടമ്മ ആന്‍ഡ്രിയ ഡയസ് . ഒരുമണിക്കൂറിലേറെ നീണ്ട കാന്‍ഡില്‍
ലൈറ്റ് കട്ടിങ്ങിനു ശേഷം ആന്‍ഡ്രിയയ്‌ക്ക് തന്റെ മുടിയുടെ അഴക് കണ്ടു
അവിശ്വസനീയത. നാലുവയസുകാരി മകളും അല്‍പ്പം ഭയത്തോടെ ഹോളിവുഡ് ഹെയര്‍ ഡിസൈനറിന്റെ
പ്രകടനം കണ്ടു പകച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
സംഗതി നിസാരക്കാരനല്ല ഹാരിഷ്
ഭാട്ടിയ എന്ന സൂപ്പര്‍ ഹെയര്‍ ഡ്രെസര്‍. കേട്ടാല്‍ ഞെട്ടും . ഫ്‌ളൈറ്റില്‍
എത്തിയാണ് മുടിവെട്ടുന്നത്. ഒരു തലയ്‌ക്ക് വാങ്ങുന്നത് കേവലം അര ലക്ഷം രൂപ.
സച്ചിന്‍ തെണ്ടൂല്‍ക്കര്‍ വരെ ഹരീഷ് ഭാട്ടിയയുടെ കൈമെരുങ്ങിന്റെയും
കേശാലങ്കാരത്തിന്റെയും മികവ് അറിഞ്ഞിട്ടുണ്ട്. സച്ചിന്റെ ഒരുകാലത്ത് ഏറെ ഹിറ്റായ
ഹെയര്‍ഡ്രെസിങ്ങ് ഹാരീഷ് ഭാട്ടിയയുടെ കത്രികളുടെ വകയായിരുന്നു
കേരളത്തിലെ
ഹെയര്‍ ഡിസൈനര്‍മാര്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ മേഖലയിലെ പ്രമുഖ ഇറക്കുമതിക്കാരും
ഹോള്‍ സെയില്‍ വില്‍പ്പനക്കാരുമായ സിറ്റി കളക്ഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന
പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്.
കണ്ണടച്ചു മുടിവെട്ടുകയാണ് അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടഇനം. ഗിന്നസ്
ബുക്കിലൂടെയും ബിലീവ് ഇറ്റ് ഓര്‍ നോട്ട് എന്ന പരിപാടിയിലൂടെയും ആഗോള ശ്രദ്ധ
നേടിയിട്ടുള്ള ഹാരീഷ് ഭാട്ടിയ എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ വീണ്ടും
അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.ഇതിന്റെ മുന്നോടിയായിട്ടാണ്
മാധ്യമങ്ങള്‍ക്കു മുന്നില്‍ ഈ പ്രകടനം കാഴ്‌ചവെച്ചത്. ഇദ്ദേഹത്തിന്റെ പ്രകടനം
വെബ് സൈറ്റ് വഴി ലൈവ് ആയിക്കാണുവാനും അവസരമുണ്ട്.
ഒരാളുടെ സൗന്ദര്യത്തില്‍
മുടിക്ക് എത്ര മാത്രം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ഒപ്പം ഹെയര്‍
ഡിസൈനിങ്ങ് രംഗത്തെ നൂതന പ്രവണതകളും രീതികളും അദ്ദേഹം
വിവരിച്ചു.
ക്യാപ്‌ഷന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ