2016, ജൂൺ 26, ഞായറാഴ്‌ച
പ്രകൃതിസന്ദേശവുമായി കൊച്ചിയില്‍ നിന്ന്‌മൂന്നാറിലേക്ക് ബൈക്ക്‌യാത്ര
കൊച്ചി:
പ്രകൃതിസംരക്ഷണസന്ദേശവുമായിഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്ക് യാത്ര; ലുലുമാളിലെ നേച്ചര്‍
ഫെസ്റ്റിനോടനുബന്ധിച്ചാണ് ഫ്രീഡംറൈഡേഴ്‌സുമായിസഹകരിച്ച്‌ഹാര്‍ലിഡേവിഡ്‌സണ്‍
ബൈക്ക് റാലി നടത്തിയത്. ലുലുമാളില്‍ നിന്ന്‌തുടങ്ങിയബൈക്ക് റാലിഡെപ}ട്ടി പോലീസ്
കമ്മീഷണര്‍ ഡോ. അരുള്‍ആര്‍.ബി. കൃഷ്‌ണ ഫ്‌ളാഗ്‌ഓഫ്‌ചെയ്‌തു.ചടങ്ങില്‍ലുലുമാള്‍
ബിസിനസ്‌ഹെഡ്‌ഷിബു ഫിലിപ്‌സ് അധ്യക്ഷതവഹിച്ചു.
ലുലുഗ്രൂപ്പ്‌മീഡിയകോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, ലുലുമാള്‍അസി. മാനേജര്‍
കെ.കെ. ഷരീഫ്, ഓപ്പറേഷന്‍സ് മാനേജര്‍ സമീര്‍ വര്‍മ്മ,
ഫ്രീഡംറൈഡേഴ്‌സ്‌ഡയറക്ടര്‍സിബികെ. തോമസ്, സേഫ്‌റ്റിഓഫീസര്‍ടോമിആന്റണി, പ്രസിഡന്റ്
ആന്‍സ് ഒജേരി, സെക്രട്ടറിസാവിയോ മെന്‍ഡസ്‌എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചിയില്‍തുടങ്ങിയബൈക്ക് യാത്ര മൂന്നാറില്‍സമാപിച്ചു. യാത്രക്കിടയില്‍വിവിധ
സ്ഥലങ്ങളില്‍വൃക്ഷത്തൈകളുംസംഘം നട്ടു.
ഫോട്ടോക്യാപ്‌ഷന്‍ 1:
ലുലു
നേച്ചര്‍ ഫെസ്റ്റിനോടനുബന്ധിച്ച്‌ഇടപ്പള്ളിലുലുമാളില്‍ നിന്ന്‌തുടങ്ങി
പ്രകൃതിസന്ദേശബൈക്ക് റാലിഡെപ}ട്ടി പോലീസ് കമ്മീഷണര്‍ അരുള്‍ആര്‍.ബി.
ഫ്‌ളാഗ്‌ഓഫ്‌ചെയ്യുന്നു.ഫ്രീഡംറൈഡേഴ്‌സ്‌ഡയറക്ടര്‍സിബികെ. തോമസ്, ലുലുമാള്‍
ബിസിനസ്‌ഹെഡ്‌ഷിബു ഫിലിപ്‌സ്, ലുലുഗ്രൂപ്പ്‌മീഡിയകോ-ഓര്‍ഡിനേറ്റര്‍
എന്‍.ബി.സ്വരാജ്,ലുലുമാള്‍അസി. മാനേജര്‍ കെ.കെ.
ഷരീഫ്‌എന്നിവര്‍സമീപം.
ഫോട്ടോക്യാപ്‌ഷന്‍2:
ലുലു നേച്ചര്‍
ഫെസ്റ്റിനോടനുബന്ധിച്ച്‌ഇടപ്പള്ളിലുലുമാളില്‍ നിന്ന്‌തുടങ്ങി പ്രകൃതിസന്ദേശബൈക്ക്
റാലിറൈഡെഴ്‌സിന് ഡെപ}ട്ടി പോലീസ് കമ്മീഷണര്‍ അരുള്‍ആര്‍.ബി. ആശംസകള്‍ നേരുന്നു.
ലുലുമാള്‍ ബിസിനസ്‌ഹെഡ്‌ഷിബു ഫിലിപ്‌സ്, ലുലുഗ്രൂപ്പ്‌മീഡിയകോ-ഓര്‍ഡിനേറ്റര്‍
എന്‍.ബി.സ്വരാജ്,ലുലുമാള്‍അസി. മാനേജര്‍ കെ.കെ.
ഷരീഫ്‌എന്നിവര്‍സമീപം.
2016, ജൂൺ 23, വ്യാഴാഴ്‌ച
സോളാര്‍തട്ടിപ്പ് സരിതയ്‌ക്ക് അറസ്റ്റ് വാറന്റ്
കൊച്ചി
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ക്ക് ജൂഡീഷ്യല്‍ കമ്മീഷന്റെ അറസ്റ്റ് വാറന്റ്.തുടര്‍ച്ചയായി മൂന്നു തവണ കമ്മീഷനു മുന്‍പാകെ ഹാജരാകാതിനെ തുടര്‍ന്നാണ് സരിതയ്‌ക്ക് എതിരെ കമ്മീഷന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
27ാം തിയതി സരിതയെ അറസ്റ്റ് ചെയ്‌ത് കമ്മീഷനു മുന്നില്‍ ഹാജരാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ജസ്‌റ്റിസ് ബി.ശിവരാമന്‍ നിര്‍ദ്ദേശം നല്‍കി.
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പങ്കുണ്ടെന്നും അതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും സരിത നേരത്തെ അവകാശം ഉന്നയിച്ചിരുന്നു. തെളിവുകള്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കാനുള്ള അവസാന അവസരം ആയിരുന്നു ഇന്നലെ. എന്നാല്‍ സരിത എസ്.നായര്‍ കമ്മീഷനു മുന്നില്‍ ഹാജരാകുകയില്ലെന്നു തന്റെ അഭിഭാഷകന്‍ മുഖേന അറിയിക്കുകയായിരുന്നു. നേരത്തെ രണ്ടു തവണയും കമ്മീഷനു മുന്നില്‍ ഹാജരാകാതെയും സരിത ഒളിച്ചു കളിച്ചപ്പോള്‍ ഇന്നലെ നിര്‍ബന്ധമായും ഹാജരാകണമെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
കമമീഷനു മുന്നില്‍ ഹാജരാകാതിരിക്കാന്‍ സരിത തന്റെ അഭിഭാഷകന്‍ മുഖേന പറയുന്ന കാരണങ്ങള്‍ കളവാണെന്നും ബോധപൂര്‍വ്വമാണ് ഹാജരാകാത്തതെന്നും ജൂഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ബി.ശിവരാജന്‍ പറഞ്ഞു.എന്നാല്‍ സരിതയ്‌ക്ക് ശസ്‌ത്രക്രീയ ആവശ്യമായതിനാലാണ് കമ്മീഷനു മുന്നില്‍ ഹാജരാകാത്തതെന്ന് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു. 27നു സരിതയെ അറസ്റ്റ് ചെയ്‌തു 27നു കമ്മീഷനു മുന്‍പാകെ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഓരോ തവണയും വ്യത്യസ്‌ത കാരണങ്ങളാണ് സരിത ഹാജരാകുന്നതിന് തടസമായി കമ്മീഷനെ അറിയിക്കുന്നത്. അമ്മയ്‌ക്ക് സുഖമില്ലെന്നും താന്‍ ചികിത്സയിലാണെന്നും സരിത പലപ്പോഴായി കമ്മീഷനെ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും സരിത ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ വഴങ്ങിയില്ല.
സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ ആദ്യമായാണ് ഒരു കക്ഷിക്ക് എതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.
കൊച്ചിയില്‍ വാട്ടര്‍ സ്‌കൂട്ടര്‍ മുങ്ങി, വിനോദസഞ്ചാരിയെ കാണാതായി
കൊച്ചി
ബോള്‍ഗാട്ടി പാലസിനു സമീപം വാട്ടര്‍ സ്‌കൂട്ടര്‍ മുങ്ങി ഒരാളെ കാണാതായി. രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കാണാതായ ആള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്.
ഇന്നലെ ഉച്ചയ്‌ക്ക് 12.40 ഓടെയാണ് സംഭവം.
കൊച്ചിയില്‍ വിനോദസഞ്ചാരത്തിനു എത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. വേമ്പനാട്ടുകായലില്‍ വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗിച്ചു സവാരി നടത്തിയ ഗോവിന്ദരാജ്,ബിനീഷ്, ജോമോന്‍, എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ പാഞ്ഞ വാട്ടര്‍ സ്‌കൂട്ടര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം കാണുവാന്‍ കഴിഞ്ഞ മറൈന്‍ഡ്രൈവില്‍ ഉണ്ടായിരുന്ന ഉല്ലാസ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഉടന്‍ എത്തിയത്. ബോട്ടുകളില്‍ നിന്നും എറിഞ്ഞുകൊടുത്ത ബോയ യില്‍ പിടിച്ചു ഒരാള്‍ രക്ഷപ്പെട്ടു. മറ്റൊരു സ്‌പീഡ് ബോട്ട് എത്തിയാണ് രണ്ടാമനെ രക്ഷിച്ചത്. വാട്ടര്‍ സ്‌കൂട്ടര്‍ യു ടേണ്‍ എടുത്തപ്പോള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സും നാവിക സേനാംഗങ്ങളും അപകടം അറിഞ്ഞു ഉടന്‍ രക്ഷാദൗത്യത്തിനു ഇറങ്ങി. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മൂന്നുപേരും. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെയാണ് വാട്ടര്‍ സ്‌കൂട്ടറില്‍ ഇവര്‍ സഞ്ചരിച്ചിരുന്നത്
റിയാലിറ്റി ഷോകളുടെ നിലവാരം കുറഞ്ഞു- പി.ജയചന്ദ്രന്‍
റിയാലിറ്റി ഷോകളുടെ നിലവാരം കുറഞ്ഞു-
പി.ജയചന്ദ്രന്‍
കൊച്ചി
ടെലിവിഷനിലെ റിയാലിറ്റി ഷോകളുടെ നിലവാരം
കുറഞ്ഞുവെന്ന് മലയാള സിനിമയുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍.റിയാലിറ്റി ഷോകളിലൂടെ
പലര്‍ക്കും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ നിരവാരം പാടെ കുറഞ്ഞു.
പാട്ടിനേക്കാള്‍ ഉപരി ഷോ ആയി മാറിയിരിക്കുന്നു. .
പഴയകാലത്തെ പോലെ നോവലുകള്‍
ആസ്‌പദമാക്കി സിനിമകള്‍ നിര്‍മ്മിക്കാത്തതാണ് സിനിമാ ഗാനങ്ങളും ഗാനരംഗങ്ങളും
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതാകുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഇന്ന്
ഗാനസന്ദര്‍ഭങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. സിനിമ ഗാനങ്ങള്‍ സന്ദര്‍ഭത്തിനു ഒത്തു
എഴുതുവാനും ഇന്നത്തെ ഗാനരചയിതാക്കള്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം
കുറ്റപ്പെടുത്തി.
മലയാള സിനിമാ ഗാന രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന
റെക്കോര്‍ഡിങ്ങ് രീതിയെയും ജയചന്ദ്രന്‍ എതിര്‍ത്തു. പഴയതുപോലെ മുഴുവന്‍
ഓര്‍ക്കസ്‌ട്രയും ഉപയോഗിച്ചു ഒറ്റയടിക്കു ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന
രീതിയാണ് തനിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ട്രക്ക് എടുത്തു മിക്‌സ്
ചെയ്യുന്ന രീതിയോട് ഒട്ടും താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവഗായകന്‍ എന്നു തന്നെ വിളിക്കുന്നത് അറിയില്ലെന്നു ജയചന്ദ്രന്‍ പറഞ്ഞു.
ദേവരാജന്‍ മാഷാണ് ജയചന്ദ്രനെ ആദ്യമായി ഭാവഗായനെന്നു വിളിച്ചത്. ദേവരാജന്‍
മാസറ്ററുടെ ഒരു ഓഡിയോ റെക്കോര്‍ഡിങ്ങിനിടെയാണ് ഈ നാമം ജയചന്ദ്രനു നല്‍കിയത്.
മലയാള സിനിമാഗാനരംഗത്ത് ശ്രുതിയും താളവും ഒരുമിച്ചു ഒരുഭാവമായി മാറ്റുവാന്‍
കഴിയുന്ന ഏക ഗായകനാണ് പി.ജയചന്ദ്രന്‍ എന്നു അദ്ദേഹം വിശേഷിപ്പിച്ചതിനെ ജയചന്ദ്രന്‍
എതിര്‍ത്തില്ല. ഇതുവരെ ഭാവഗായകന്‍ എന്താണന്നു തനിക്കു പിടികിട്ടിയിരുന്നില്ല എന്നു
ജയചന്ദ്രന്‍ സമ്മതിച്ചു.
സിനിമാ സംഗീതം മാത്രമല്ല സംഗീതമെന്നും മലയാളത്തില്‍
എറ്റവും കൂടുതല്‍ ഭക്തിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ അടിവരയിട്ടു പറഞ്ഞു.
ദേവരാജ
സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ 23നു
എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍
വൈകിട്ട് ആറിനു നടക്കുന്ന ഗുരുപ്രണാമം എന്നപേരിട്ടിരിക്കുന്ന ദേവരാജന്‍ അനുസ്‌മരണ
ചടങ്ങില്‍ ജയചന്ദ്രന്റെ മക്കളായ ദീനാനാഥും ലക്ഷ്‌മിയും ആദ്യമായി പൊതുവേദിയില്‍
അരങ്ങേറ്റം കുറിക്കും. ഇവര്‍ക്കു പുറമെ പ്രമുഖ ഗായകരും പ്രശസ്‌ത സംഗീത സംവിധായകന്‍
അര്‍ജുനന്‍ മാഷും വേദിയില്‍ എത്തും.
പച്ചാളം ഭാസിമാര്‍ നവരസങ്ങളും പഠിപ്പിക്കാന്‍ ശ്രമിച്ചു,പക്ഷേ പിണറായി മാറിയില്ല- ബിന്ദു കൃഷ്‌ണ
കൊച്ചി:
പച്ചാളം
ഭാസിയെപ്പോലുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നവരസങ്ങളും പഠിപ്പിക്കാന്‍
ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ശൈലി അല്‍പ്പം പോലും മാറിയിട്ടില്ലെന്നും
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അതിന്റെ തെളിവാണെന്നും കേരള സ്റ്റേറ്റ് മഹിള
കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ബിന്ദു കൃഷ്‌ണ വാര്‍ത്താ സമ്മേളനത്തില്‍
ആരോപിച്ചു.
പിണറായി സര്‍ക്കാരിന്റെ സ്‌ത്രീ വിരുദ്ധവും ദളിത് വിരുദ്ധമായ
നിലപാടിനെതിരെ കേരള സ്റ്റേറ്റ് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍
സ്‌റ്റേഡിയം കോര്‍ണറില്‍ 25നു രാവിലെ 10 മണിക്ക് പെണ്ണൊരുമ സംഘടിപ്പിക്കുമെന്ന്
ബിന്ദു കൃഷ്‌ണ പറഞ്ഞു.കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കു പുറമെ ഗീത ടീച്ചര്‍,
കെ.കെ.രമ, ധന്യരാമന്‍ എന്നിവര്‍ പങ്കെടുക്കും.
പിണറായി വിജയന് ഒരുപാട്
മാറ്റങ്ങള്‍ വന്നുവെന്ന പ്രതീതി ഉണ്ടായിരുന്നു. ഈവന്റ് മാനേജ്‌മെന്റിന്റ
സഹായത്താലാണ് പിണറായി വിജയന് തെരഞ്ഞെടുപ്പ്
കാലത്ത് ഈ മാറ്റങ്ങള്‍
വന്നതെന്നും ബിന്ദു കൃഷ്‌ണ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയില്‍
ഒരുമാറ്റവും ഉണ്ടായിട്ടില്ല. തലശേരിയിലെ ദളിത് യുവതികളെ കള്ളക്കേസില്‍ കുടുക്കിയ
സംഭവം. അതിനു അടിവരയിടുന്നു. സംഭവങ്ങള്‍ ഇതുവരെ വിശദീകരിക്കാന്‍ പോലീസിനു
കഴിഞ്ഞിട്ടില്ല. . മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന കുറ്റകരമായ മൗനം
കേരളത്തിലെ സ്‌ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കല്യാശേരിയില്‍ ഡോക്ടര്‍ നീത
പി. നമ്പ്യാര്‍ക്കെതിരായി സിപിഎം പ്ര്വവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന
അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ബിന്ദു കൃഷ്‌ണ അവശ്യപ്പെട്ടു. തെറ്റുകള്‍
ചൂണ്ടിക്കാണിക്കുന്നവരെ അപവാദങ്ങളിലൂടെ ഇല്ലാതാക്കാമെന്ന വ്യാമോഹത്തിലാണ്
സിപിഎമ്മിന്റെ യുവ എംഎല്‍എമാര്‍ എന്നും .അഞ്‌ജു ബോബി ജോര്‍ജിനെ പുകച്ചു
പുറത്തുചാടിച്ച നിലപാട് അങ്ങയേറ്റം കായിക വിരുദ്ധമാണെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു.
കേരളത്തിന്റെ കാവലാള്‍ ആയി താന്‍ ഉണ്ടാകുമെന്നു പറഞ്ഞ മുന്‍ മുഖ്യമന്ത്രി
വി.എസ് അച്യുതാനന്ദന്‍ ഇതേക്കുറിച്ചു പ്രതീകരിച്ചിട്ടില്ലെന്നും ബിന്ദു കൃഷ്‌ണ
ചൂണ്ടിക്കാട്ടി.
ജിഷ വധക്കേസിലെ പ്രതിയെക്കുറിച്ചു കൃത്യമായ വിവരം ഇതുവരെ
കൊടുക്കാതെ പോലീസ് ഒളിച്ചുകളിക്കുകയാണ്. കേസില്‍ നിരവധി വൈരുദ്ധ്യങ്ങളാണ്
കാണുന്നതെന്നും ജിഷവധക്കേസിലെ പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തരുതെന്നു കരുതിയാണ്
അന്വേഷണത്തിനെതിരെ കാര്യമായി പ്രതീകരിക്കാത്തതെന്നും ബിന്ദു കൃഷ്‌ണ
കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍
2016, ജൂൺ 20, തിങ്കളാഴ്‌ച
ജിഷയുടെ കൊലപാതകം - പ്രതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍
കൊച്ചി : ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ട് പ്രതി നല്‍കിയ
മൊഴി പൂര്‍ണമായി മുഖവിലക്കെടുക്കേണ്ടെന്ന് അന്വേഷണസംഘത്തിന്റ വിലയിരുത്തല്‍.
മാത്രമല്ല പ്രതി ഇടയ്‌ക്കിടെ മൊഴി മാറ്റി പറയുന്നത് തുടരന്വേഷണത്തെ
ബാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
കുളിക്കടവിലെ തര്‍ക്കം മാത്രമാണ്
കൃത്യത്തിലേക്ക് നയിച്ചതെന്ന വാദം പൊലീസ് പൂര്‍ണമായി
വിശ്വസിക്കുന്നില്ല.
ഇതിനായി ജിഷയുടെ അമ്മയുടെ മൊഴി വിശദമായി വീണ്ടും
രേഖപ്പെടുത്തും. മരണവെപ്രാളത്തില്‍ ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്ന
പ്രതിയുടെ വെളിപ്പെടുത്തലിലും വൈരുദ്ധ്യങ്ങളുണ്ട്. പ്രതിയുടെ തിരിച്ചറിയില്‍
പരേഡ് നാളെ നടക്കും ജിഷയുമായി നേരത്തെ ചെറിയ അടുപ്പമുണ്ടായിരുന്നെന്നും അമ്മയും
മറ്റൊരാളും പ്രതിയെ തല്ലിയിരുന്നെന്നും ചോദ്യം ചെയ്യലിനിടെ പ്രതി അമീറുല്‍ ഇസ്ലാം
പറഞ്ഞ മൊഴിയിലാണ് വൈരുദ്ധ്യമുളളത്. ഇയാളെ മുന്‍ പരിചയമില്ലെന്നാണ് ജിഷയുടെ
അമ്മയും സഹോദരിയും ആവര്‍ത്തിക്കുന്നത്. എന്നാല്‍ കുളിക്കടവിലെ തര്‍ക്കം
മാത്രമാവില്ല ഹീനമായ കൃത്യത്തിലേക്ക് നയിച്ചതിന് പിന്നിലെന്ന് പൊലീസ്
വിലയിരുത്തുന്നു. പ്രതി പറഞ്ഞതുപോലെ മുന്‍ പരിചയമോ വീടുമായി അടുപ്പമോ പ്രതിക്ക്
ഉണ്ടായിരുന്നോ എന്നറിയാനാണ് വീണ്ടും അമ്മ രാജേശ്വരിയുടെ
മൊഴിയെടുക്കുക.
എന്നാല്‍ കൃത്യത്തിനിടെ ജിഷയുടെ വായിലേക്ക് മദ്യം
ഒഴിച്ചുകൊടുത്തെന്ന മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്. 100 മില്ലീ ലിറ്റര്‍
രക്തത്തില്‍ 93 മില്ലി ഗ്രാം മദ്യത്തിന്റെ അംശമാണ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്.
ഇത് രക്തത്തില്‍ കലരണമെങ്കില്‍ ഒന്നര മണിക്കൂര്‍വരെ സമയമെടുക്കും. മരണസമയത്താണ്
മദ്യം ഉളളില്‍ച്ചെന്നതെങ്കില്‍ അത് രക്തത്തില്‍ കലരുമായിരുന്നില്ല.
ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സാമ്‌ബിളുകള്‍ ഹൈദരാബാദിലെ ഫൊറന്‍സിക്
ലാബില്‍ക്കൂടി പരിശോധിക്കുന്നുണ്ട്. ജിഷയുടെ ശരീരത്തില്‍കണ്ട മുടിയിഴകള്‍,
വീട്ടിനുളളില്‍നിന്ന് ലഭിച്ച ബീഡിക്കെട്ട് എന്നിവയും പ്രതിയുടേത് തന്നെയോ എന്ന്
തിരിച്ചറിയേണ്ടതുണ്ട്.
2016, ജൂൺ 16, വ്യാഴാഴ്‌ച
മദ്യ ലഹരിയില്‍ വാഹനമോടിച്ച വൈദികനെ നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചു
തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച വൈദികനെ
നാട്ടുകാര്‍ പിടികൂടി സ്‌റ്റേഷനിലേല്‍പ്പിച്ചു. തിരുവനന്തപുരം വട്ടപ്പാറ പൊലീസ്
സ്‌റ്റേഷന്‍ പരിധിയിലുള്ള െ്രെകസ്‌തവ ദേവാലയത്തിലെ വൈദികനെയാണ് നാട്ടുകാര്‍
പൊലീസിലേല്‍പ്പിച്ചത്. ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി വട്ടപ്പാറ
പൊലീസ് സബ് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ വിചിത്രമായ മറുപടിയാണ്
ലഭിച്ചത്.
മദ്യപിച്ച് വാഹനമോടിക്കുന്ന പലരേയും ഞങ്ങള്‍ പിടികൂടാറുണ്ട്.
ഇതില്‍ മാത്രം എന്താ ഇത്ര പ്രത്യേകത.
പിടിച്ചത് പള്ളീലച്ചനെയാണൊ പൂജാരിയെയാണോ
എന്നൊന്നും എനിക്കറിയില്ലെന്നുമാണ് സബ് ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതികരിച്ചത്.
പിടികൂടിയതൊ സ്‌റ്റേഷനിലേല്‍പ്പിക്കുകയോ ചെയ്‌താല്‍ അയാള്‍ എവിടെ
താമസിക്കുന്നുവെ്‌ന്നറിയേണ്ടകാര്യം തനിക്കില്ലെന്നും എസ്‌ഐ പറയുന്നു.
വട്ടപ്പാറ
പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ക്രിസ്‌ത്യന്‍ പള്ളിയിലെ വികാരിയായ പൗഡിക്കോണം
ഷാരോണ്‍ ഹൗസില്‍ സാം ജേക്കബിനെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയുമാണ് നാട്ടുകാര്‍
തടഞ്ഞ് പൊലീസിലേല്‍പ്പിച്ചത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു മറ്റ്
വാഹനങ്ങള്‍ക്ക് ഭീഷണിയാകുമെന്ന അവസ്ഥയെത്തിയപ്പോഴാണ് നാട്ടുകാര്‍ വികാരിയുടെ
കാര്‍ തടഞ്ഞു വച്ചു വട്ടപ്പാറ പൊലീസില്‍ അറിയിച്ചത്.ഇന്നലെ വൈകിട്ട് 4.30 ന്
വട്ടപ്പാറ കല്ലയം കാരമൂടിനു സമീപംവച്ചാണ് നാട്ടുകാര്‍ അച്ചനെ തടഞ്ഞത്.
ഇവര്‍ക്കെതിരെ പൊലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തശേഷം സ്‌റ്റേഷന്‍
ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
പോലീസിനു സൂചന ലഭിച്ചത് രാജേശ്വരിയില്‍ നിന്ന്
ഘാതകന്‍ അടുത്ത പരിചയക്കാരന്‍
കൊച്ചി
കേരളത്തെ
നടുക്കിയ ജിഷ കൊലക്കേസിലെ പ്രതി ഇരയുടെ അടുത്ത പരിചയക്കാരനായിരുന്നു എന്നത് നാട്
ഞെട്ടലോടെയാണ് കേട്ടത്. പരിസരവാസികളോടു പോലും അധികം അടുത്ത് ഇടപെടാറില്ലായിരുന്ന
ജിഷ അവരുടെ വീടു പണിയ്‌ക്കിടെയാണ് അസം സ്വദേശിയായ അമിയൂറുമായി
പരിചയത്തിലാകുന്നത്. ജിഷയുടെ വീടിന് 200 മീറ്റര്‍ അകലെയാണ് ഇയാള്‍ താമസിച്ചു
വന്നിരുന്നത് എന്നത് പരിചയം ഇരട്ടിപ്പിച്ചു.
ലൈംഗീക വൈകൃതത്തിന് ഉടമയായ
അമിയൂര്‍ ജിഷയോട് പലപ്പോഴും മോശമായി പെരുമാറിയിരുന്നു. ഇതേച്ചൊല്ലി വീടു
പണിയ്‌ക്കിടെ ഇയാളുമായി ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. സംഭവ ദിവസവും ഇയാള്‍
ജിഷയുടെ വീട്ടിലെത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെ ജിഷ അമിയൂറിനെ തല്ലിയതായും
സൂചനയുണ്ട്.
ഇതിലുള്ള പ്രകോപനമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ്
റിപ്പോര്‍ട്ട്.
അന്വേഷണത്തിനിടെ നിര്‍മ്മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന
വിലകുറഞ്ഞ ചെരുപ്പ്, ഈ ചെരുപ്പിലുണ്ടായിരുന്ന സിമന്‍റ്, രക്തസാമ്പിളുകള്‍, സംഭവ
സ്ഥലത്തു നിന്നും ലഭിച്ച പ്രതിയുടെ തലമുടി, ജിഷയുടെ നഖത്തിനിടയില്‍ നിന്നും ലഭിച്ച
പ്രതിയുടെ ത്വക്ക് എന്നിവയില്‍ നിന്നുമാണ് പ്രതി അന്യസംസ്ഥാന തൊഴിലാളിയാണ്
എന്നത് അന്വേഷണസംഘം സ്ഥിരീകരിച്ചത്. എന്നാല്‍, ക്രൂരകൃത്യത്തിന് ശേഷം
ഒന്നരമാസത്തോളം ഇയാള്‍ക്ക് മറഞ്ഞു നില്‍ക്കാനായി.
കൊലപാതകത്തിലേക്കു
നീങ്ങിയത്
ലൈംഗിക താല്‍പ്പര്യം
കൊച്ചിസ
ദേശീയ ശ്രദ്ധയാകര്‍ഷിച്ച
പെരുമ്‌ബാവൂര്‍ ജിഷാ വധക്കേസില്‍ കൃത്യം ചെയ്യാന്‍ പ്രതിക്കുണ്ടായ പ്രേരണ
ലൈംഗികചോദന മാത്രം. അസം സ്വദേശിയായ അമീയൂര്‍ ഉള്‍ ഇസ്‌ളാമെന്നയാളാണ്
പിടിയിലായത്.
ക്രൂരതയ്‌ക്കൊപ്പം ലൈംഗിക വൈകൃത സ്വഭാവമുള്ളയാള്‍ കൂടിയായിരുന്നു
ഇയാളെന്നും സംശയമുണ്ട്. ജിഷയുടെ നിലവിലെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്നു
ഇയാള്‍.
സംഭവദിവസം രാവിലെ ലൈംഗിക താല്‍പ്പര്യം വെച്ച് ജിഷയുടെ വീട്ടില്‍ ഇയാള്‍
വന്നിരുന്നതായും ജിഷ രൂക്ഷമായി ഇതിനോട് പ്രതികരിക്കുകയും ചെയ്‌തതായി ഇയാള്‍
പോലീസിന് മൊഴി നല്‍കിയതായിട്ടാണ് വിവരം.
രാവിലെ 9 മണിക്ക് ജിഷ ഇപ്പോള്‍
താമസിച്ചിരുന്ന വീട്ടിലെത്തിയ ഇയാള്‍ ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ജിഷ
രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. തുടര്‍ന്ന് നാലു മണിയോടെ മദ്യപിച്ച്
വീണ്ടുമെത്തുകയും കൃത്യം നടത്തുകയുമായിരുന്നു.വീണ്ടും ഒരായുധം കരുതിയിരുന്ന ഇയാള്‍
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തെളിവ്
നശിപ്പിക്കാന്‍ വേണ്ടിയാണ് സ്വകാര്യഭാഗം കീറി മുറിച്ച് വികൃതമാക്കിയത്.
പിന്നീട് മൃതദേഹം ചിന്നഭിന്നമാക്കി. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും
ഇറങ്ങിപ്പോകുന്‌പോള്‍ ആയുധം വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താനായിട്ടില്ല.ജിഷയുമായി
നല്ല പരിചയം ഉള്ള ഒരാളായിരിക്കാം പ്രതിയെന്ന് പോലീസ് നേരത്തേ സംശയിച്ചിരുന്നു.
ജിഷയുടെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നും
200 മീറ്റര്‍ അകലെ താമസിച്ചിരുന്നയാളുമാണ്. നാട്ടുകാര്‍ ഉപദ്രവിക്കുമെന്ന്
ഭയന്ന് പ്രതിയെ ഒളിവ് സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജിഷയുടെ വീടിന്റെ
അരികില്‍ നിന്നും കിട്ടിയ രക്തക്കറ പുരണ്ട ചെരുപ്പാണ് കേസ് അന്വേഷണത്തില്‍ ഏറെ
നിര്‍ണ്ണായകമായി മാറിയത്.
പോലീസിനു സൂചന ലഭിച്ചത് രാജേശ്വരിയില്‍
നിന്ന്
കൊച്ചി
്‌ജിഷയുടെ ഘാതകനെക്കുറിച്ച് പോലീസിനു വ്യക്തമായ വിവരം
ലഭിച്ചത് മാതാവ് രാജേശ്വരിയെ പോലീസ് മുറയില്‍ ചോദ്യം ചെയതതിലൂടെയാണ്. ആദ്യം
നല്‍കിയ പരിഗണന മാറ്റിവെച്ചു പോലീസ് തനി സ്വഭാവം പുറത്തെടുത്തതോടെ കാര്യങ്ങള്‍
ഏറെക്കുറെ പുറത്തുവന്നു.
ഇത്രയേറെ ദിവസം പിന്നിട്ടിട്ടും കൊലപാതകത്തെ
സംബന്ധിച്ചു യാതൊരു വിലപിടിച്ച തെളിവും ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയായിരുന്ന
പോലീസിനു പഴി ഏറെകേള്‍ക്കേണ്ടി വ്‌ന്നു. അതുകൊണ്ട്‌ു തന്നെ ഇത്തവണ പരമരഹസ്യമായാണ്
അമിനുള്‍ ഇസ്ലാമിലേക്ക് എത്തിച്ചേര്‍ന്നത് . നാല് ദിവസം മുന്‍പ് തന്നെ ഇയാളെ
പൊക്കിയെങ്കിലും വിവരം ഒന്നും പുറത്തുവിട്ടില്ല. ഉയര്‍ന്ന പോലീസ്
ഉദ്യോഗസ്ഥന്മാര്‍ക്കു മാത്രമെ ഇതേക്കുറിച്ച് അരിയാന്‍ കഴിഞ്ഞുള്ളു.
ഇതിനിടെ
മാധ്യമങ്ങളുടെ ശ്രദ്ധ മാറ്റുവാനും പോലീസ് നാടകം കളിച്ചു.
അസാം,ബീഹാര്‍,ജാര്‍ഘണ്ഡ്,ബംഗാള്‍ എന്നിവടങ്ങളിലേക്ക് അഞ്ചോളം അന്വേഷണ സംഘത്തിനെ
വിട്ടിട്ടുണ്ടെന്നും.ബംഗാള്‍- ബംഗ്ലാദേശ് അതിര്‍ത്തിയിലെ മുര്‍ഷിദാബാദിലെ
കുപ്രസിദ്ധമായ ഗ്രാമപ്രദേശങ്ങളിലേക്കും പോലീസ് സംഘത്തിനെ വിട്ടിട്ടുണ്ടെന്നും
മാധ്യമങ്ങളോടു അറിയിച്ചു. കസ്‌റ്റഡിയില്‍ എടുത്ത അമീനുല്‍ ഇസ്ലാമിനേക്കുറിച്ചുള്ള
വിവരങ്ങള്‍ മൂടിവെക്കാന്‍ ഈ തന്ത്രം ഫലപ്രദമായി പോലീസ് നടപ്പാക്കി.
. കൊല
നടത്തി ശേഷം ആസാമിലേക്ക് പോയ അമീനുല്‍ ഇസ്ലാം തിരികെ പാലക്കാട്ടെത്തിയപ്പോഴാണ്
പിടിയിലാകുന്നത്. ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ്
പ്രതിയിലേക്ക് എത്തിയത്. കേസിലെ ശാസ്‌ത്രീയ തെളിവുകള്‍ സമാഹിരിച്ച് പ്രതി
അമിനുല്‍ ഇസ്ലാമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ
പൊലീസ് സംഘം വിവരം അറിയിച്ചത്. ഡിഎന്‍എ പരിശോധനയിലൂടെ പ്രതിയുടെ വിവരങ്ങളെല്ലാം
ശേഖരിച്ച് ഉറപ്പാക്കിയ ശേഷമാണ് മാധ്യമങ്ങള്‍ക്ക് വിവരം
നല്‍കിയതും.
കൊലപാതകത്തിന്റെ രീതി വച്ച് അന്യസംസ്ഥാന തൊഴിലാളികളെ ആദ്യം തന്നെ
സംശയിച്ച പൊലീസ് ജിഷയുടെ വീട് നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളെ ആദ്യമേ
സംശയിച്ചാണ് അന്വേഷണം മുന്നിലേക്കു നീങ്ങിയത്. എന്നാല്‍ രാജേശ്വരിയില്‍ നിന്നും
വിവരങ്ങള്‍ കൂടുതല്‍ കിട്ടാതെ വന്നതോടെ പൊലീസിന് അന്വേഷണം മുന്നോട്ടു
കൊണ്ടുപോകാന്‍ സാധിച്ചില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍
നിന്നും പ്രതിയെ കണ്ടെുത്തുക തലവേദനയാക്കി.
പെരുമ്പാവൂരിനു സമീപത്തെ ഉള്‍നാടന്‍
പ്രദേശങ്ങളിലും മറ്റുമാണ് പ്രതികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നത്. ആള്‍ക്കാര്‍
അധികം എത്താത്ത പ്രദേശങ്ങളിലും ഉള്‍കാടുകളിലും ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലും
പെരുമ്പാവൂരിലെ ഉള്‍ പ്രദേശങ്ങളില്‍ വീട് വാടകയ്‌ക്ക് എടുത്തുപോലും പൊലീസ്
ചോദ്യം ചെയ്യല്‍ നടത്തിയാണ് വിവര ശേഖരണം നടത്തിയത്. അധികം ആള്‍ക്കാര്‍ അറിയാതെ
രഹസ്യകേന്ദ്രത്തിലാണ് ഇപ്പോഴും പ്രതിയെന്ന സംശയിക്കപ്പെടുന്ന അമിയൂര്‍ ഉള്‍
ഇസ്ലാം. പ്രതിയെ കൊണ്ട് തെളിവെടുപ്പിന് എത്തുക എന്നത് പൊലീസിനെ
സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്.
ഇതിന് പുറമേ ജിഷയുടെ നഖത്തില്‍
നിന്നും കിട്ടിയ പ്രതിയുടെ തൊലി, ശരീരത്ത് നിന്നും കിട്ടിയ മുടി, വീടിന്
മുന്നില്‍ നിന്നും വീടിന് സമീപം ഉപേക്ഷിച്ച ചെരുപ്പില്‍ നിന്നും കിട്ടിയ രക്ത
സാമ്‌ബിളുകള്‍ എന്നിവയുടെ ഡിഎന്‍എ പരിശോധനാഫലം തിരുവനന്തപുരത്തെ ലാബില്‍ നിന്നും
ലഭിക്കുകയും ചെയ്‌തു. വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു അസം സ്വദേശിയായ
പ്രതി ജിഷയുമായി പരിചയത്തിലാകുന്നത്. ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന
ഇയാള്‍ക്ക് ജിഷയില്‍ ലൈംഗിക താല്‍പ്പര്യം ഉണ്ടായിരുന്നു. സംഭവദിവസം രാവിലെ
ബലാത്സംഗത്തിന് ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. ഇതേ
തുടര്‍ന്നാണ് വൈകീട്ടെത്തിയ ജിഷയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ്
വ്യക്തമാക്കുന്നത്.
അന്വേഷണത്തില്‍ നിര്‍ണ്ണായകമായത് ജിഷയുടെ വീടിന് സമീപത്തു
നിന്നും ലഭിച്ച ചെരുപ്പാണ്. പൊലീസിനു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തം
കണ്ടെത്തിയിരുന്നു. മാത്രമല്ല, പെരുമ്‌ബാവൂരില്‍ ഇത്തരം ചെരുപ്പ് കൂടുതലായും
ഇതരസംസ്ഥാന തൊഴിലാളികളാണ് ഉപയോഗിക്കുന്നതെന്ന വിവരവും പൊലീസിനു ലഭിച്ചു. കൊലയാളി
ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ
മൊഴികളും അന്വേഷണത്തിനു സഹായകരമായി. മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ
സുഹൃത്തുക്കളെ ചോദ്യംചെയ്‌തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളാണ് പ്രതിയെ പിടികൂടാന്‍
സഹായിച്ചത്.
ജിഷയുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പുകള്‍ ആ
ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി
പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചെരുപ്പില്‍
സിമന്റ് പറ്റിയിരുന്നതിനാല്‍ ആ ദിവസങ്ങളില്‍ നിര്‍മ്മാണമേഖലയില്‍
കടന്നിട്ടുള്ളയാളാണു കൊലയാളിയെന്നു വ്യക്തമായിരുന്നു. കൊല നടന്നതിനു മുന്‍പുള്ള
ദിവസങ്ങളില്‍ സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍
നിന്ന് ഇത്തരം കറുത്ത റബ്ബര്‍ ചെരുപ്പുകള്‍ മോഷണം പോയിട്ടുണ്ടോ എന്നും പൊലീസ്
അന്വേഷിച്ചു.
ചെരുപ്പ് വിറ്റ കടയില്‍ നടത്തിയ അന്വേഷണമാണ് അമിയൂര്‍ ഉള്‍
ഇസ്ലാമാിലേക്കു എത്തിയത് .
2016, ജൂൺ 14, ചൊവ്വാഴ്ച
മെത്രാന്‍ കായല്‍ തീരുമാനം തിരിച്ചടി ആയി- ചെന്നിത്തല
കൊച്ചി
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ തിരക്കിട്ട് എടുത്ത കടുംവെട്ട് തീരുമാനങ്ങള്‍ പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്യാബിനറ്റ് കൂടി എടുത്ത തീരുമാനം ആയിരുന്നുവെന്നും അതില്‍ ആര്‍ക്കായിരുന്നു താല്‍പ്പര്യം എന്ന കാര്യം വ്യക്തമാക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പാകപ്പിഴകള്‍ എന്തായിരുന്നുവെന്നു കണ്ടെത്താന്‍ കമമിറ്റിയെ വെച്ചിട്ടുണ്ട്. ഈ നാലംഗകമ്മിറ്റിയുടെ പരിശോധനയുടെ അടിസ്ഥാത്തില്‍ ആയിരിക്കും തുടര്‍ നടപടി. ഇപ്പോള്‍ അതേക്കുറിച്ച് വിലയിരുത്താന്‍ കഴിയില്ല. മുന്‍ മന്ത്രി കെ.ബാബു പാര്‍ട്ടി നേതൃത്വത്തിനെതിരായി ഉന്നിയിച്ച ആരോപണങ്ങളും ഈ സമിതി പരിശോധിക്കും.
പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന നടപടികളായിരിക്കും ഇനി ഉണ്ടാകുക, എന്നാല്‍ ഇതിന്റെ പേരില്‍ സീനിയര്‍ നേതാക്കളെ മാറ്റിനിത്തില്ല. ജയസാധ്യതയുള്ള സീറ്റുകളില്‍ വനിതകളെ നിര്‍ത്തിയില്ലെന്ന ആരോപണം ചെന്നിത്തല തള്ളിക്കളഞ്ഞു. രാഷ്ട്രീയപരമായി യുഡിഎഫിനെതിരായ കാറ്റിലാണ് നിര്‍ത്തിയിരുന്ന വനിതകള്‍ പരാജയപ്പെട്ടതെന്നു അദ്ദേഹം വിലയിരുത്തി.
ജിഷയുടെ ഘാതകരെ 48 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നു അവകാശപ്പെട്ടവര്‍ക്ക് ഇതുവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേസ് അന്വേഷിച്ച പഴയ പോലീസ് സംഘത്തിനെ മുഴുവന്‍ മാറ്റിയിട്ടും ജിഷയുടെ ഘാതകരെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തതിനെ ചെന്നിത്തല പരിഹസിച്ചു. . ജിഷയുടെ ഘാതകരെ കണ്ടെത്തേണ്ടത് കേരള പോലീസിന്റെ അഭിമാനപ്രശ്‌നം കൂടിയാണെന്നും ഈ കേസില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ആരോപണ വിധേയനാണെന്ന ആരോപണം വളരെ തരംതാഴ്‌ന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
ഇടതുഭറണം പാര്‍ട്ടിയുടെ കൈകളില്‍ ഒതുങ്ങുന്നതായി മാറി-രമേശ് ചെന്നിത്തല
കൊച്ചി
കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെ ഭരണം പാര്‍ട്ടിയുടെ കൈകളില്‍ ഒതുങ്ങുന്ന ഭരണമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് കാത്തിരുന്നതു പോലെ ഭരണം ലഭിക്കാന്‍ 10വര്‍ഷം യുഡിഎഫിനു കാത്തിരിക്കേണ്ടി വരില്ലെന്നും 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തിളക്കത്തോടു കൂടി യുഡിഎഫ് തിരിച്ചുവരുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു
സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതോടുകൂടി പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്. കൊടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താാവന അടുത്ത കാലത്തു കേട്ട ഏറ്റവും വലിയ തമാശ ആണന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു
കോടിയേരിയുടെ പ്രസ്‌താവന പരിശോധിച്ചാല്‍ പാര്‍ട്ടിയാകും എല്ലാ കേദ്രങ്ങളെയും നിയന്ത്രിക്കുന്നതെന്നു വ്യക്തമായ കാര്യമാണെന്നും മറിച്ചുള്ള കൊടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തെപ്പോലെ അല്ല പിണറായി മുഖ്യമാന്ത്രി ആയതോടെ സംജാതമായിരിക്കുന്നതെന്നും എല്ലാം പാര്‍ട്ടിയുടെ നിയന്ത്രണത്തി്‌ല്‍ ആകുമെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിക്കു പുറത്തുള്ളവരെ എല്ലാവരെയും അകറ്റി നിര്‍ത്തുന്ന സമീപനമാണോ സിപിഎമ്മിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയും വെല്ലുവിളിക്കുകയൂമാണെന്നും മറിച്ചാണെങ്കില്‍ അക്കാര്യം കോടിയേരി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരോടുള്ള മന്ത്രിമാരുടെ പെരുമാറ്റം ദുസ്സഹമായിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നു ഏതാനും ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളുവെങ്കിലും രാഷ്ട്രീയ പ്രേരിതമായി ദുഷ്ടലാക്കോടെ സ്ഥലം മാറ്റങ്ങള്‍ നടത്തുകയാണന്നും ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റില്‍ നിന്നും 100 പേരെ മാറ്റി. കെഎസ്‌എഫ്‌ഇ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്,വ്യവസായ വകുപ്പ് ,റവന്യു,ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, ട്രഷറി എന്നീ സര്‍ക്കാര്‍ വകുപ്പുകളില്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റം നടത്തുന്നതായും. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പോലീസില്‍ വയനാടും ഇടുക്കിയിലും വ്യാപമായ സ്ഥലം മാറ്റം നടക്കുന്നു. സ്‌കൂള്‍ വര്‍ഷം ആരംഭിച്ച സന്ദര്‍ഭത്തില്‍ ഈ സ്ഥലം മാറ്റം ഏറെ ബുദ്ധമുട്ട് ഉണ്ടാക്കുന്നു. അതുകൊണ്ട് അടിയന്തിരമായി ഈ സ്ഥലം മാറ്റങ്ങള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് ഇനി തിരിച്ചുവരില്ലെന്നാണ് കോടിയേരി ബാലകൃഷ്‌ണന്‍ പറയുന്നത്. അക്കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളാണ്. 2006നു ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് എല്‍ഡിഎഫിന് കേരളത്തില്‍ ഒരു വിജയം ഉണ്ടായത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ടു. അതുക1ണ്ട് ഇടതു മുന്നണിയെ എഴുതി തള്ളുകയോ ഇല്ലാതായതായി എന്നോ തങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലീഗിന്റെ ജനകീയ അടിത്തറ തകര്‍ന്നതായുള്ള കോടിയേരിയുടെ പ്രസ്‌താവനക്കെതിരെയും ചെന്നിത്തല പ്രതീകരിച്ചു
25 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് 18 സീറ്റില്‍ ജയിച്ചു. യുഡിഎഫിലെ ഏതൊരു കക്ഷിക്കും അതാത് മേഖലയില്‍ സ്വാധീനം ഉണ്ടെന്നും ആര്‍എസ്‌പിക്കും ജനതാദളിനും സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും അവരുടെ ജനകീയ പിന്തുണയെ നിസാരവല്‍ക്കരിക്കാന്‍ കഴിയില്ലെന്നും ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നു കരുതി മറ്റു രാഷ്ട്രീയ കക്ഷികളെ ഏഴുതിതള്ളുവാനുള്ള സിപിഎമ്മിന്റെ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നു ചെന്നിത്തല പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഒന്‍പത് ലക്ഷം വോട്ടുകള്‍ കൂടുതലായി ലഭിച്ചെന്ന കോടിയേരിയുടെ വാദം കള്ളമാണ് . 30 ലക്ഷം വോട്ട്‌ുകള്‍ കൂടിയപ്പോഴാണ് ഒന്‍പത് ലക്ഷം വോട്ടുകള്‍ കൂടിയതന്നും 68 സീറ്റുകള്‍ ലഭിച്ച കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം എല്‍ഡിഎഫിനു ഇത്തവണ ലഭിച്ചില്ലെന്നും , സിപിഎമ്മും ബിജെപിയും വര്‍ഗീയ ധ്രൂവീകരണത്തിനുവേണ്ടി നടത്തിയ നീക്കത്തില്‍ അവര്‍ക്ക് ലഭിച്ച വിജയം താല്‍ക്കാലികമാണെന്നും ആത്യന്തികമായ വിജയം യുഡിഎഫിനു തന്നെയായിരുന്നുവെന്നും ചെന്നിത്തല അവകാശപ്പെട്ടു.
എല്‍ഡിഎഫ് വന്നപ്പോള്‍ ആദ്യം ശരിയാക്കിയത് അച്യതാനന്ദനെയാെന്നും എംഎല്‍എ ഹോസ്‌റ്റലില്‍ ഒരു മുറി എടുക്കേണ്ട ഗതികേട് അദ്ദേഹത്തിന് ഉണ്ടാക്കി. പിണറായി വിജയന്റെ കാല്‍പിടിക്കാതെ ഒന്നും അദ്ദേഹത്തിനു കൊടുക്കുകയില്ലെന്നാണ് സിപിഎം നേതാക്കളുടെ പ്രസ്‌താവനകളില്‍ നിന്നും ബോധ്യപ്പെടുന്നത്. സീതാറാം യെച്ചൂരിയും പിണറായി വിജയനും കൂടി അച്യുതാനന്ദനെ നന്നായി കബളിപ്പിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഉണ്ടായ തോല്‍വിയെക്കുറിച്ച് ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്ത മാസം ആദ്യം വിശദമായ ചര്‍ച്ച നടത്തും. കേരളത്തിലെ പ്രധാനപ്പെട്ട 50 നേതാക്കളെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയായിരിക്കും ചര്‍ച്ച.. കേരളത്തില്‍ നി്‌ന്നുള്ള മൂ്‌ന്നു നേതാക്കളെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതില്‍ രൂപപ്പെട്ട അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് 50പേരെ വിളിച്ചു ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നും ചെന്നിത്തല പറഞ്ഞു.
2016, ജൂൺ 12, ഞായറാഴ്‌ച
അഞ്‌ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് എഴുതുന്നത്
ബഹുമാനപ്പെട്ട സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ സാറിന്,
ആശ്വാസം, പ്രതീക്ഷ, ആശങ്ക തുടങ്ങിയ സമ്മിശ്ര വികാരങ്ങളുടെ തിരത്തള്ളലിലാണ് അങ്ങേയ്ക്കു ഞാന്‍ ഈ കുറിപ്പെഴുതുന്നത്. അഞ്ജുവിനെ നേരിട്ടു കുറ്റപ്പെടുത്തിയിട്ടില്ല എന്ന വാക്ക് ആശ്വാസം തരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ചില സ്ഥാനങ്ങള്‍ നോട്ടമിട്ടവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ചാണോ നീക്കങ്ങള്‍ എന്ന സംശയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആറു മാസം മാത്രം ഭരണത്തിലിരുന്ന ഞങ്ങളുടെ ഭരണ സമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശില്‍ തറയ്ക്കുകയും ദീര്‍ഘകാലം തലപ്പത്തിരുന്നവര്‍ അതുകണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്ന അപേക്ഷയുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന ആരോപണം സാര്‍ എന്നോടു പറഞ്ഞിരുന്നു. എന്റെ കാലത്താണ് അഴിമതി നടന്നതെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അതുകൊണ്ടാവാം അങ്ങ് അത്ര രൂക്ഷമായി എന്നോടു പ്രതികരിച്ചത്. ശരിയാണു സാര്‍, അഴിമതി അന്വേഷിക്കണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. അതു കഴിഞ്ഞ ആറുമാസത്തേക്കു മാത്രമായി പരിമിതപ്പെടുത്തരുത്. കഴിഞ്ഞ പത്തു വര്‍ഷത്തെയോ അതിനു പിന്നിലെ വരെയോ നിയമനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ചെലവുകളും സമഗ്രമായ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അതിനു തക്കതായ ശിക്ഷയും ഉറപ്പുവരുത്തണം. സര്‍ക്കാരും കായിക ഭരണരംഗത്തുള്ളവരും കായികതാരങ്ങളുമെല്ലാം യോജിച്ച പ്രവര്‍ത്തനമാണ് അഴിമതിക്കെതിരെ രൂപപ്പെടേണ്ടത്. സാര്‍ തുടക്കമിടുന്ന ഏതു പോരാട്ടത്തിനും എന്റെ പിന്തുണ ഉറപ്പു തരുന്നു.
സാര്‍ പറഞ്ഞതു ശരിയാണ്. കൗണ്‍സിലുമായി ബന്ധപ്പെട്ട പല മേഖലകളിലും ചില അനഭലഷണീയ രീതികള്‍ നിലനില്‍ക്കുന്നുണ്ട്. ഒളിംപിക്‌സ് ഉള്‍പ്പടെ ലോകവേദികളില്‍ അഭിമാനത്തിന്റെ കൊടിക്കൂറ പാറിക്കാന്‍ പറ്റിയ താരങ്ങളെ ഒരുക്കേണ്ടവര്‍ അഴിമതിയുടെ ആഴങ്ങളില്‍ നീന്തിത്തുടിച്ചതിനു നിത്യസ്മാരകം പോലെ ഒട്ടേറെ പ്രേതാലയങ്ങള്‍ നാട്ടിലെങ്ങുമുണ്ടു സാര്‍. ആറു വര്‍ഷം മാത്രം പഴക്കമുള്ള മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് സെന്റര്‍ കെട്ടിടം സാറും ഒന്നു നേരില്‍ കാണണം. അതു കെട്ടിപ്പൊക്കിയത് ഇഷ്ടികകൊണ്ടാണോ, അഴിമതിയുടെ ചൂളയില്‍ ചുട്ടെടുത്ത അധമമനസു കൊണ്ടാണോയെന്നു സംശയിച്ചു പോകും. ചോര്‍ന്നൊലിക്കുന്ന കെട്ടിടവും കനാല്‍ ബണ്ട് പോലെ കോണ്‍ക്രീറ്റ് ചെയ്ത ട്രാക്കും. ഇത് ആരുടെ ഉള്ളില്‍ ഉടലെടുത്ത ആശയമാണെങ്കിലും അഴിമതിയുടെ ആമാശയം അവര്‍ നിറച്ചിട്ടുണ്ടാവും; ഉറപ്പ്.
സ്‌പോര്‍ട്‌സ് വികസനത്തിന് ഒരു ലോട്ടറിയുടെ കാര്യം സാറിന് ഓര്‍മയുണ്ടോ. 24 കോടി പിരിച്ചു. 22 കോടി ചെലവായി എഴുതിത്തള്ളി. ബാക്കി രണ്ടു കോടി രൂപ ഇതുവരെ കൗണ്‍സില്‍ അക്കൗണ്ടിലെത്തിയിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ സാര്‍. എന്റെ കൂടി പടംവച്ചടിച്ച ലോട്ടറിയില്‍ നിന്നാണ് ചിലര്‍ക്ക് അഴിമതിയുടെ ബമ്പറടിച്ചത്. വമ്പന്‍ പദ്ധതിയായി കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് ടര്‍ഫ്. കേരളത്തില്‍ പലേടത്തുമുണ്ട്. ഓരോന്നിന്റെയും ചെലവ് 25 ലക്ഷം രൂപ. കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്‌ക്കെന്ന പോലെ കോണ്‍ക്രീറ്റിനു മുകളില്‍ ചുവന്ന ചായം തേച്ചു വച്ചിരിക്കുന്നു ! നിലവാരമുള്ള വിദേശ പരിശീലന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള എന്നെ ഏറെ വേദനിപ്പിച്ചു സാര്‍ ആ കാഴ്ചകള്‍.
എന്റെ ഓഫിസില്‍ നിന്ന് ഇ മെയില്‍ ചോര്‍ത്തിയിരുന്നു. കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ അറിഞ്ഞ് അഴിമതിക്കു കളമൊരുക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിച്ചിരുവെന്നു ഞാന്‍ സംശയിക്കുന്നു. ചോര്‍ച്ച കണ്ടെത്തിയ ഉടനെ സൈബര്‍ സെല്ലിനു പരാതി നല്‍കി. അതിന്റെ നടപടികളും മുന്നോട്ടു കൊണ്ടുപോകണം സാര്‍. വിദേശ പരിശീലനത്തിനെന്ന പേരില്‍ പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റെ നിബന്ധനകളില്‍ പറയുന്നതു പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്ടോ, കേരള സ്‌പോര്‍ട്‌സിനു സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അഴിമതിയുടെ കള്ളിയില്‍ തന്നെ ഉള്‍പ്പെടുത്തണം.
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ കല്യാണമണ്ഡപങ്ങളായി രൂപപ്പെടുത്തിയത്, പിരപ്പന്‍കോ സ്വിമ്മിങ് പൂള്‍ നിര്‍മാണം, മഹാരാജാസ് കോളജിലെ ട്രാക്കവുമായി ബന്ധപ്പെട്ട് 25 ലക്ഷം നഷ്ടമായത് തുടങ്ങി ഞാന്‍ മനസിലാക്കിയ ഒട്ടേറെ അഴിമതികളുണ്ട്. കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ വരെ അഴിമതി നിലനില്‍ക്കുണ്ടെന്നു അറിയുമ്പോള്‍ കായിക കേരളം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടതാണ്.
ഇതെല്ലാം നേരില്‍ കണ്ടു മനസുമടുത്താണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എത്തിക്‌സ് കമ്മിഷന്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. അതിന്റെ പരിധിയില്‍ അഴിമതി, താരങ്ങളോടുള്ള പീഢനം, സ്വഭാവദൂഷ്യം, കായികരംഗവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. അന്നു സാറിനെ കാണാന്‍ വരുമ്പോള്‍ ഇതിന്റെ ഡ്രാഫ്റ്റും !ഞങ്ങളുടെ പക്കലുണ്ടായിരുന്നു. പക്ഷേ, അങ്ങയുടെ രോഷപ്രകടനത്തിനിടെ ഇത്തരം കാര്യങ്ങള്‍ പ്രസക്തമല്ലാതെ പോയി.
കൗണ്‍സിലിലെ ചില അനാവശ്യ രീതികള്‍ക്കു മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ക്കു ഞാന്‍ തുടക്കം കുറിച്ചിരുന്നു. കൗണ്‍സിലിലെ എല്ലാവരെയും കൂട്ടി ചില ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തു. കായിക താരങ്ങള്‍, പരിശീലകര്‍, ഭാരവാഹികള്‍, ജനപ്രതിധികള്‍ എന്നിവരുമായി സിറ്റിങ് നടത്തി. ബാക്കി ജില്ലകളിലും കൂടി സിറ്റിങ് പൂര്‍ത്തിയാക്കി കൗണ്‍സില്‍ ഭരണത്തിലെ സമഗ്രമായ ഉടച്ചുവാര്‍ക്കലിനുള്ള ശ്രമത്തിലയിരുന്നു ഞങ്ങള്‍. ഈ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് ഞാന്‍ മുന്‍പു സൂചിപ്പിച്ച ഒട്ടേറെ അഴിമതികള്‍ നേരിട്ടു മനസിലാക്കിയത്.
ഇത് ഒളിംപിക്‌സ് വര്‍ഷമാണല്ലോ. നമ്മുടെ കൗണ്‍സില്‍ അംഗമായ ശ്രീജേഷാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ നെടുന്തൂണ്‍. കൗണ്‍സിലിനിത് അഭിമാനനിമിഷമാണ്. എന്നാല്‍ ഒളിംപിക് ഹോക്കി മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡറിക്‌സിന്റെ വീടുനിര്‍മാണത്തിനു കൗണ്‍സില്‍ പണം അനുവദിച്ചെങ്കിലും ചില പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. അതില്‍ അങ്ങയുടെ ശ്രദ്ധ അടിയന്തിരമായി പതിയണം എന്നഭ്യര്‍ഥിക്കുന്നു. ഒളിംപിക്‌സിന്റെ കാര്യം പറഞ്ഞതുകൊണ്ട് ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. കൗണ്‍സിലില്‍ നിന്ന് സര്‍ക്കാര്‍ ചെലവില്‍ ഒളിംപിക്‌സ് കാണാനുളള ശ്രമങ്ങള്‍ ഇത്തവണയും ഉണ്ടാവും. സ്വന്തം മികവുകൊണ്ട് ഒളിംപിക്‌സുകളില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഞാന്‍ ഈ നീക്കങ്ങളെ ഒരു കാരണവശാലും പിന്തുണയ്ക്കില്ല. മുന്‍ പ്രസിഡന്റിന്റെ കാലത്തെ യാത്രയ്ക്കു തന്നെ ഏഴു ലക്ഷത്തിലധികം രൂപ ചെലവായി. അധികം കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാന്‍ ഏറെ ശ്രമം നടത്തേണ്ടി വന്നു. പലിശ സഹിതം തിരിച്ചടപ്പിച്ചുവെന്നതു വേറെ കാര്യം. യാത്രയ്ക്കായി ലക്ഷങ്ങള്‍ കൗണ്‍സിലിന്റെ അക്കൗണ്ടില്‍ നിന്നു ചെലവിടുന്നതല്ലാതെ, അവിടെ കണ്ട എന്തെങ്കിലും നല്ല കാര്യം കേരള കായിക രംഗത്തു പകര്‍ത്താന്‍ ശ്രമിച്ചതായി എനിക്കു തോന്നിയിട്ടില്ല.
ബെംഗളൂരുവില്‍ താമസിക്കുന്ന ഞാന്‍ സ്‌പോര്‍ട്‌സ് ഭരണത്തില്‍ എന്തു ചെയ്തുവെന്ന സംശയം ചിലര്‍ അങ്ങയുടെ മുന്നില്‍ ഉന്നയിച്ചു കാണുമല്ലോ. മികച്ച താരങ്ങള്‍ക്കു മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എയര്‍ ടിക്കറ്റ്, തീവണ്ടിയില്‍ എസി ടിക്കറ്റ്, അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്, എലീറ്റ് പരിശീലന പദ്ധതി, ക്വാളിറ്റി ട്രെയ്‌നിങ് കിറ്റ്, ഹോസ്റ്റലുകളുടെ നവീകരണം, പരിശീലകരുടെ റിഫ്രഷര്‍ കോഴ്‌സുകള്‍, സ്‌പോര്‍ട്‌സ് ഡേ തുടങ്ങിയവയെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിലെ ചില പദ്ധതികള്‍ മാത്രം. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു കൊണ്ട് ഭരണതലത്തില്‍ ചില താമസങ്ങള്‍ പിന്നീടുണ്ടായതു ഞങ്ങളുടെ പരിഷ്‌കരണവേഗത്തെയും കുറച്ചു.
കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും(എന്റെ സഹോദരന്റേതുള്‍പ്പടെ) സംശുദ്ധവും സുതാര്യവുമായ അന്വേഷണം വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് സാറിന്റേതു പോലുള്ള സംശുദ്ധ വ്യക്തിത്വങ്ങളുടെ കീഴില്‍ നടക്കണം എന്നാവശ്യപ്പെടുന്നതിനൊപ്പം എല്ലാ നിയമനങ്ങളും പിഎസ്‌സിക്കു വിടണമെന്ന നിര്‍ദ്ദേശവും ഞാന്‍ മുന്നോട്ടുവയ്ക്കുന്നു. അങ്ങയ്‌ക്കൊപ്പം അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഞാന്‍ ഒപ്പമുണ്ട്.
വിമാനം കയറിപ്പറക്കുന്ന ഒരു ആക്ഷേപത്തെക്കുറിച്ചു കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. മുന്‍ഗണനാ ക്രമത്തിലുള്ള കായിക ഇനങ്ങളിലെ താരങ്ങള്‍ക്കു ദേശീയ മല്‍സരങ്ങള്‍ക്കു വിമാനടിക്കറ്റ് അനുവദിച്ചതു ഞാനും കൂടി ഉള്‍പ്പെട്ട സമിതിയാണ്. കായിക രംഗത്തു വളര്‍ന്നു വരുന്ന താരങ്ങള്‍ക്കു പോലും ആത്മവിശ്വാസത്തോടെ മല്‍സരങ്ങളെ സമീപിക്കാനുള്ള പിന്തുണ ഒരുക്കിയ ഒരു ഒളിംപ്യനാണ് ആറുമാസത്തിനിടെ 40,000 രൂപ കൈപ്പറ്റിയതിന്റെ പേരില്‍ നാണംകെടുത്തുന്ന ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നത്. വ്യക്തമായ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തുക സ്വീകരിച്ചത് എന്നതു പോലും ബന്ധപ്പെട്ടവര്‍ കണക്കിലെടുത്തില്ല. സമാന പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടവര്‍ ആറുമാസത്തിനുള്ളില്‍ യാത്രാപ്പടിയായി എത്ര തുക കൈപ്പറ്റിയിട്ടുണ്ടാവും എന്നു കൂടി അങ്ങ് അന്വേഷിക്കണം. എന്തായാലും 40,000 രൂപയുടെ പേരില്‍ കളങ്കപ്പെടുത്താനുളളതല്ല തപസ്യപോലെ കണ്ടു കായികരംഗത്തു ഞാന്‍ സൃഷ്ടിച്ചെടുത്ത നേട്ടങ്ങളും പ്രതിച്ഛായയും. വിക്ടറി സ്റ്റാന്‍ഡില്‍ വികാരത്തള്ളളില്‍ നില്‍ക്കുമ്പോള്‍, നൂറുകോടിയിലേറെപ്പേര്‍ക്കു വേണ്ടി ഈ നേട്ടം കൊയ്യാന്‍ ദൈവം അവസരം തന്നല്ലോയെന്നാണു കരുതിയിട്ടുള്ളത്. മൂവര്‍ണക്കൊടിയിലേക്കു കണ്ണുപായിച്ച്, കണ്ണീരു നിറച്ചു നിന്നിട്ടുള്ള ഒരാള്‍ക്കു കായികരംഗത്തെ വിറ്റു തിന്നാനാവില്ല സാര്‍. ദൈവത്തെയും കായിക രംഗത്തെയും മറന്ന് ഒരു പ്രവര്‍ത്തി ഈ ജീവിതത്തിലുണ്ടാവില്ല. ആ 40,000 രൂപ ഞാന്‍ തിരിച്ചടയ്ക്കുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ശമ്പളമില്ലാത്ത ജോലിയാണെന്നു കൂടി അങ്ങു മനസിലാക്കണം.
സ്‌നേഹപൂര്‍വം
പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്
ഭക്ഷണം കഴിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ ബിജിമോള്‍ എം.എല്‍.എ ഓടിച്ചിട്ട് പിടികൂടി
പീരുമേട്: ഭക്ഷണം
കഴിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ ബിജിമോള്‍ എം.എല്‍.എ
ഓടിച്ചിട്ട് പിടികൂടി അടിക്കാനോങ്ങിയെന്ന് ആരോപണം. ഒരു വിവാഹവീട്ടില്‍ ഭക്ഷണം
കഴിക്കുന്നതിനിടയിലായിരുന്നു സംഭവം. വീഡിയോ പകര്‍ത്തുന്നത് ചോദ്യം ചെയ്‌തതോടെ
ഇയാള്‍ പുറത്തേയ്‌ക്ക് ഓടുകയായിരുന്നു. ബിജിമോളും ഇയാളുടെ പിറകേയോടി പിടികൂടി.
ഇതിനിടെ ഹോട്ടല്‍ ഉടമയായ ബിജിമോളുടെ ബന്ധു ഇയാളെ മര്‍ദ്ദിച്ചുവെന്നും
ആരോപണമുണ്ട്.ബിജിമോളുടെ പരാതിയില്‍ പീരുമേട് പോലീസ് കേസെടുത്തു. ഏലപ്പാറ അതുല്യ
നിവാസില്‍ എന്‍.കെ വല്‍സലനെതിരെയാണ് (57) കേസ്. മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍
എടുക്കുകയും സ്‌ത്രീകളുടെ സ്വകാര്യതയ്‌ക്കു ഭംഗം വരുത്തുന്ന രീതിയില്‍
സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞുവെന്നുമാണ് പരാതിയില്‍
ആരോപിച്ചിരിക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ സമീപത്തെത്തിയ വല്‍സലന്‍
ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. പീരുമേട് മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതിനെ
കുറിച്ചും വല്‍സലന്‍ സംസാരിച്ചതായി പരാതിയുണ്ട്. മാത്രമല്ല, ഒപ്പമിരിക്കുന്നവരെ
സൂക്ഷിക്കണം, ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തും' എന്നും പറഞ്ഞത്രേ. ഈ
സമയത്താണ് ബിജിമോള്‍ പ്രകോപിതയായത്. കൈകഴുകാന്‍ പോയപ്പോഴും കക്കൂസിലേയ്‌ക്ക്
കയറിയപ്പോഴും ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന് ബിജിമോള്‍
പറയുന്നു. ഇയാളെ മര്‍ദ്ദിച്ചിട്ടില്ല. എന്നാല്‍ വല്‍സലന്റെ ഭാഷ്യം മറ്റൊന്നാണ്.
വോട്ടു കുറഞ്ഞതു സംബന്ധിച്ചു ബിജിമോളോടു സംസാരിക്കുന്നതിനിടയില്‍ എംഎല്‍എയുടെ
ബന്ധുവായ ഹോട്ടല്‍ ഉടമ തന്നെ മര്‍ദിച്ചെന്നാണ് വല്‍സലന്‍ പറയുന്നത്. 35 വര്‍ഷമായി
എഐടിയുസി സിപിഐ പ്രവര്‍ത്തകനായ താന്‍ പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ പരാതി
നല്‍കില്ലെന്നും ഇയാള്‍ പറയുന്നു.ി
വീണ്ടും തരികിട സാബു; 'സിബിഐ അന്വേഷിച്ചാല്‍ രാമകൃഷ്‌ണന്‍ ജയിലില്‍ അരിയുണ്ട തിന്നേണ്ടിവരുമെന്നാ തോന്നുന്നത്
കൊച്ചി
ദുരൂഹസാഹചര്യത്തില്‍ മരിച്ച കലാഭവന്‍ മണിയുടെ
മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും തമ്മിലുള്ള
വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. മണിയുടെ മരണം സിബിഐക്ക് വിടുമെന്ന റിപോര്‍ട്ട്
വന്നതോടെ സാബു മണിയുടെ സഹോദരന്‍ രാമകൃഷ്‌ണനെതിരെ വീണ്ടും ഫേസ്‌ബുക്കിലൂടെ
രംഗത്തെത്തി.സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: സീ ബീ ഐ അന്വേഷണം
കഴിയുമ്‌ബൊ മിക്കവാറും
വീണ്ടും തരികിട സാബു; 'സിബിഐ അന്വേഷിച്ചാല്‍ രാമകൃഷ്‌ണന്‍ ജയിലില്‍ അരിയുണ്ട തിന്നേണ്ടിവരുമെന്നാ തോന്നുന്നത്‌ന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ
തോന്നുന്നത്. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന്‍ ആളുകള്‍
കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി
പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമേഷ്‌ണന്‍ പോയി.
കേസ് നടത്താന്‍
രാമേഷ്‌ണന്‍ കാഷ് വേണമത്രെ!!!!!! എന്റെ അറിവില്‍ പോലീസോ സീ ബീ ഐ യോ തുടങ്ങി ഒരു
ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ
വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ
കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമേഷ്‌ണന്‍ ആ ഉദ്യമത്തില്‍ നിന്നു
പിന്മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു. യധാ യധാ
ഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത; അഭ്യുദ്ധാനം അധര്‍മസ്യ തധത്മാനം ശ്രീജാമ്യഹം.
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്‌കൃതാം; ധര്‍മ സംസ്‌താപനാര്‍തായ: സംഭവാമി യുഗേ
യുഗേ.എന്നു പറഞ്ഞാല്‍ ഞാന്‍ ഇനീം ഇനീം വരുമെന്നു ചുരുക്കം.
ജിഷയുടെ മാതാവിനെയും സഹോദരിയെയും പോലീസ് മുറയില്‍ വീണ്ടും ചോദ്യം ചെയ്യും
പെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ്
ഇന്ന് ജിഷയുടെ മാതാവിനെയും സഹോദരിയെയും പോലീസ് മുറയില്‍ വീണ്ടും ചോദ്യം
ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പെരുമ്പാവൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാവും
ഇരുവരെയും ചോദ്യം ചെയ്യുക. ആരോഗ്യപരമായ കാരണങ്ങളാല്‍ മാതാവ് രാജേശ്വരിയെ വിശദമായി
ചോദ്യം ചെയ്യാന്‍ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നില്ല.കേസില്‍ നിര്‍ണായക
വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് വിശദ
പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സി.സി ടി.വിയുടെ ഹാര്‍ഡ്
ഡിസ്‌ക് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. ജിഷയുടെ
വീടിനടുത്ത വട്ടോളിപ്പടി ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപം കിസാന്‍ കേന്ദ്ര എന്ന വളം
മൊത്തക്കച്ചവട കടയിലെ സി.സി ടി.വി ഹാര്‍ഡ് ഡിസ്‌ക്കാണ് പരിശോധനക്ക്
അയച്ചത്.ചുരിദാര്‍ ധരിച്ച യുവതിയും മഞ്ഞ ഷര്‍ട്ട് ധരിച്ച പുരുഷനും ബസില്‍
വന്നിറങ്ങുന്നതും റോഡ് മുറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
യുവതിയുടെ
മുഖം അവ്യക്തമാണ്. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങള്‍ ജിഷയുടെ അമ്മയെയും സഹോദരിയെയും
പൊലീസ് കാണിച്ചു. എന്നാല്‍, യുവതി ജിഷയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞില്ല
എല്‍ഡിഎഫ് സമരം കട്ടപ്പുകയാക്കിയ വീട്ടമ്മ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും രാജിവെച്ചു
തിരുവനന്തപുരം: എല്‍ഡിഎഫ് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ വഴിതടഞ്ഞുവെന്നു പരാതിപ്പെട്ടു ബഹളം കൂട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ച സന്ധ്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ജോലി രാജിവച്ചു. ഉദ്ദിഷ്ടകാര്യത്തിനു യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഉപകാരസ്‌മരണയാണു കൗണ്‍സിലിലെ ജോലിയെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.
അഞ്‌ജു ബോബി ജോര്‍ജ് വിവാദമുണ്ടായ പശ്ചാത്തലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ പരിശോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സന്ധ്യയുടെ രാജിവാര്‍ത്തയും വരുന്നത്.
മെയ് മുപ്പതിനാണ് സന്ധ്യ ജോലി രാജിവെക്കുന്നതായി കാണിച്ച് കൗണ്‍സിലിന് കത്ത് നല്‍കിയത്. ശംഖുമുഖം ജിവിരാജാ ഇന്‍ഡോര്‍ സ്‌റ്റേഡിയം അഡ്‌മിനിസ്‌ട്രേറ്ററായായി 2015 ഏപ്രിലിലാണ് സന്ധ്യ ജോലിക്ക് കയറുന്നത്.
പ്രീഡിഗ്രി മാത്രമുള്ള സന്ധ്യയെ 15,000 രൂപ ശമ്‌ബളത്തില്‍ അഡ്‌മിനിസ്‌ട്രേറ്ററാക്കി. പിന്നീട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കെയര്‍ ടേക്കറായി തരംതാഴ്‌ത്തി. ഈ കെയര്‍ ടേക്കര്‍ പദവിയില്‍ നിന്നുമാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സന്ധ്യ രാജി സമര്‍പ്പിച്ചത്.
"സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന് സ്പോര്‍ട്സ് കൌണ്‍സിലില്‍ വഴിവിട്ട നിയമനം. അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിനാണ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ ടെക്നിക്കല്‍ അസി. സെക്രട്ടറിയായി നിയമനം നല്‍കിയത്. അടിസ്ഥാന യോഗ്യതപോലുമില്ലാതിരുന്നിട്ടും 80,000 രൂപ ശമ്പളത്തിലാണ് ഇയാളെ നിയമിച്ചത്"
2016, ജൂൺ 8, ബുധനാഴ്‌ച
മാലിന്യ സെന്റര്‍ കളക്ഷനെതിരെ സമരത്തിലേക്ക്
കൊച്ചി പെരുമാനൂരിലെ മാലിന്യ കളക്ഷന്‍ സെന്ററിനെതിരെ
സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സമരത്തിനൊരുങ്ങുകയാണെന്ന്
ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമാനൂരിലെ പകല്‍വീടിന്റെ 20
അടിയോളം അകലെ കോര്‍പ്പറേഷന്റെ മാലിന്യ ശേഖരണ സ്ഥലമാണ് നാട്ടുകാര്‍ക്കും പകല്‍വീട്
പ്രവര്‍ത്തകര്‍ക്കും ഭീഷണിയായി മാറിയിരിക്കുന്നത്. കാര്യക്ഷമമല്ലാത്ത മാലിന്യ
നീക്കം മൂലം ഈ പ്രദേശം ദുര്‍ഗന്ധം വമിക്കുന്ന ഇടമായി മാറിയിരിക്കുകയാണ്. നിരവധി
തവണ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും ഇതിനെതിരെ
നടപടിയെടുത്തില്ല. പകല്‍വീടിന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനു 20 അടിയോളം
അകലെയായിരുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ സ്ഥാപനത്തിന്റെ മുന്നില്‍ വരെ
എത്തിയിരിക്കുകയാണ്. ദുര്‍ഗന്ധത്താല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍
സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ 11ാം തിയതി തേവര ജങ്‌ഷനിലെ
റെയ്‌ല്‍വെ ഓവര്‍ബ്രിഡ്‌ജിനു സമീപത്ത് സായാഹ്ന ധര്‍ണ നടത്തുമെന്നും അറിയിച്ചു.
വൈകിട്ട് അഞ്ച് മുതല്‍ ഏഴ് മണി വരെയാണ് ധര്‍ണ. അനുകൂലമായ നടപടിയുണ്ടായെങ്കില്‍
രണ്ട് ദിവസത്തിനു ശേഷം മാലിന്യവുമായി വരുന്ന വണ്ടികള്‍ തടയുമെന്നും വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്
വി.എം. പൈലി, സെക്രട്ടറി വി.എം. ജോസഫ്, കണ്‍വീനര്‍ പി.ജജെ. ടോമി, ജോയിന്റ്
സെക്രട്ടറി പി.ജി. ജോര്‍ജ്, ട്രഷറര്‍ പഴനി പിള്ള എന്നിവര്‍ പങ്കെടുത്തു.
നഗരസഭ ഓഫിസിലേക്ക് 13ന് സിപിഐ മാര്‍ച്ച്
കൊച്ചി:
മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ കൊച്ചി നഗരസഭാ അധികൃതര്‍
പരാജയപ്പെട്ടെന്നാരോപിച്ച് സി പി ഐ 13ന് മാര്‍ച്ച് നടത്തും. എറണാകുളം നിയോജക
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ ഓഫീസിലേക്ക് രാവിലെ 10.30നാണ്
മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊച്ചി നഗരസഭയുടെ കീഴിലുള്ള
ഡിവിഷനുകളില്‍ ശുചിത്വ മിഷന്‍, എന്‍ യു എച്ച് എം, തദ്ദേശ സ്വയം ഭരണ വകുപ്പ്
എന്നിവയുടെ ഭാഗമായി 40,000 രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതി
നടപ്പാക്കുന്നതിന് നഗരസഭ ഉദ്യോഗസ്ഥ തലത്തിലോ ജനപ്രതിനിധികളുടേയോ യോഗം
ചേര്‍ന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
വെള്ളക്കെട്ടും കൊതുക് ശല്യവും
രൂക്ഷമായിരിക്കുകയാണ്. ഓടകളിലെ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുക്ക്
തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പേരണ്ടൂര്‍ കനാലിലെ മാലിന്യ
നീക്കവും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മഴക്കാല പൂര്‍വ്വ ശുചീരകണത്തിന്റെ
കാര്യത്തില്‍ നഗരസഭ കാണിച്ച അലംഭാവത്തിന്റെ ഫലമാണിതെന്നും ആരോപിച്ചു.
വെള്ളക്കെട്ട് മൂലം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം കാല്‍നട
യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണുള്ളത്. മെട്രൊ
നിര്‍മ്മാണത്തില്‍ പഴിചാരിയാണ് നഗരസഭ ഇത്തരം കാര്യങ്ങളില്‍ ഒഴിഞ്ഞുമാറുന്നത്.
എന്നാല്‍ മെട്രോ നിര്‍മ്മാണം നടക്കാത്ത സ്ഥലങ്ങളിലും സ്ഥിതി സമാനമാണ്. ആരോഗ്യ,
ശുചിത്വ, ഗതാഗത മേഖലകളില്‍ നഗരസഭാ ഭരണകൂടം സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കൊച്ചി നഗരസഭ നോക്കുകുത്തിയായിരുന്നുവെന്നും
വ്യക്തമാക്കി. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടിയന്തിരമായി
നടക്കണമെന്നും അതിനായി നഗരസഭ എത്രയും വേഗം യോഗം ചേര്‍ന്ന് കാര്യങ്ങള്‍
തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടാണ് സി പി ഐ മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും
പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ നിയോജക മണ്ഡലം സെക്രട്ടറി എം.പി.
രാധാകൃഷ്‌ണന്‍, സി.എ. ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു.
കൊരട്ടി ഊട്ടുതിരുനാള്‍ 14 ന്
കൊച്ചി: കൊരട്ടി
പരിശുദ്ധ അമലോത്ഭവ മാതാ ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ 14ന്
നടക്കുമെന്ന് വികാരി ഫാ.ജോണ്‍സണ്‍ ഡിക്കൂഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തു മണി മുതല്‍ രാത്രി 11 മണി വരെ നേര്‍ച്ചസദ്യ കഴിക്കുവാന്‍ സൗകര്യം
ഉണ്ടായിരിക്കും. ഈ വര്‍ഷം ഒരുലക്ഷത്തിലധികം ആളുകള്‍ക്കായാണ് നേര്‍ച്ചസദ്യ
ഒരുക്കുന്നത്. 6000 പേര്‍ക്ക് ഒരേസമയം നേര്‍ച്ചക്ഷണം കഴിക്കാനുള്ള സൗകര്യവും
ഒരുക്കിയിട്ടുണ്ട്. രാവിലെ 6.30 മുതല്‍ എട്ടുമണി വരെ വിവിധ റീത്തുകളില്‍ മലയാളം,
തമിഴ് ഭാഷകളിലായി ദിവ്യബലിയും നൊവേനയും ആരാധനയും ഉണ്ടായിരിക്കും.
12ന്
തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത വികാരിജനറല്‍ മോണ്‍സിഞ്ഞോര്‍
മാത്യു ഇലഞ്ഞിമറ്റം തിരുനാള്‍ പതാക ആശിര്‍വദിച്ച് ഉയര്‍ത്തും. 14ന് രാവിലെ പത്ത്
മണിക്ക് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്‌ക്കല്‍
നേര്‍ച്ചഭക്ഷണം ആശിര്‍വദിച്ച് കുട്ടികള്‍ക്ക് ആദ്യ ചോറൂട്ടു കര്‍മം നടത്തും.
10.45നുള്ള പൊന്തിഫിക്കല്‍ ദിവ്യബലിയെത്തുടര്‍ന്ന് 15 പെണ്‍കുട്ടികള്‍ക്കുള്ള
വിവാഹ സഹായവും നിര്‍ധനര്‍ക്കായുള്ള ഭവനനിര്‍മ്മാണ സഹായവും ചികിത്സാ സഹായവും വിതരണം
ചെയ്യും. ഊട്ടുതിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി 25 നിര്‍ധനരായ കുട്ടികള്‍ക്ക്
പഠനസഹായവും നല്‍കും. നൊവേനയ്‌ക്കു ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം
പുറത്തെടുക്കുന്ന പരിശുദ്ധമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപ
പ്രദക്ഷിണവും ഉണ്ടാകും. വൈകിട്ട് 4.45ന്റെ ദിവ്യബലിയെത്തുടര്‍ന്ന്
എസ്‌എസ്‌എല്‍സി, പ്ലസ്‌ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 175
വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും 150 നിര്‍ധനര്‍ക്കായുള്ള വസ്‌ത്രവിതരണവും
നടക്കും. രാത്രി എട്ടുമണിക്ക് തിരുനാള്‍ സമാപന ദിവ്യപൂജയും നടക്കും. ആറ്
കൗണ്ടറുകളിലായി ഭക്ഷണ വിളമ്പുന്നതിന് 120 സ്‌ത്രീപുരുഷന്മാര്‍ക്ക് പരിശീലനം
നല്‍കിയിട്ടുണ്ട്. 370 വോളണ്ടിയേഴ്‌സ് ഊട്ടുതിരുനാള്‍ ക്രമീകരണങ്ങള്‍്‌കായി
ഉണ്ടാകുമെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കൈക്കാരന്‍മാരായ ജോസഫ്
കല്ലറയ്‌ക്കല്‍, ടെറി കബ്രാള്‍, തിരുനാള്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ മെര്‍വിന്‍
റിബല്ലോ എന്നിവര്‍ പങ്കെടുത്തു.
സീറ്റാ ഗ്ലോബല്‍ മീറ്റ് 2016 കൊച്ചി ബോള്‍ഗാട്ടി പാലസില്‍
കൊച്ചി
കേരള സംസ്ഥാനത്തെ ഏറ്റവും
പഴക്കമേറിയ എന്‍ജിനീയറിംഗ് കോളേജായ തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിംഗ്
(സി ഇ ടി) സീറ്റയുടെ ഗ്ലോബല്‍ മീറ്റിനു ഒരുക്കം തുടങ്ങി.
രാജ്യത്തിനു അകത്തും
പുറത്തുനിന്നുമായി ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ സീറ്റാ
ഗ്ലോബല്‍ മീറ്റ് ഡിസംബര്‍ 2,3 തീയതികളില്‍ ബോള്‍ഗാട്ടി പാലസില്‍
നടക്കും
ലോകമെങ്ങുമുള്ള സ്ഥാപനങ്ങളില്‍ സുപ്രധാന പദവികള്‍ വഹിക്കുന്ന
പ്രഗത്ഭരായ നിരവധി എന്‍ജിനീയര്‍മാരെയും ശാസ്‌ത്രജ്ഞരെയും ഭരണകര്‍ത്താക്കളെയും
അക്കാദമീഷ്യന്മാരെയും രൂപപ്പെടുത്താന്‍ കഴിഞ്ഞ 77 വര്‍ഷങ്ങള്‍ക്കിടയില്‍ സി ഇ ടി
യ്‌ക്കു സാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗിന്റെ
പൂര്‍വവിദ്യാര്‍ത്ഥി സംഘടനയാണ് സീറ്റാ (സി ഇ ടി എ എ). ലോകമെങ്ങുമുള്ള
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് കൂടിച്ചേരാനും ഇടപഴകാനും സ്വന്തം ആശയങ്ങള്‍
പങ്കുവയ്‌ക്കാനുമുളള പൊതുവേദിയാണിത്.
സീറ്റാ ഒരുപക്ഷേ, ഇന്നു ലോകത്തിലെ തന്നെ
ഏറ്റവും വലുതും ശക്തവുമായ ഒരു എന്‍ജിനീയേഴ്‌സ് കൂട്ടായ്‌മയാണ്. 47 രാജ്യങ്ങളിലെ
165 കേന്ദ്രങ്ങളിലായി 16870 അംഗങ്ങള്‍ ഇതിലുണ്ട്. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യം
വച്ചുള്ള നിരവധി സാമൂഹ്യ, സാങ്കേതിക, സേവന പ്രവര്‍ത്തനങ്ങള്‍ സീറ്റാ നടത്തി
വരുന്നുണ്ട്. സീറ്റായുടെ അഭിമാനാര്‍ഹമായ പദ്ധതികളിലൊന്നാണ് ഹോപ് - ഹെല്‍പിംഗ്
ഔട്ട്‌സ്‌റ്‌റാന്‍ഡിംഗ് സ്റ്റുഡന്റ്‌സ് ഇന്‍ എഡ്യുക്കേഷന്‍. ദുബായ് ചാപ്‌റ്റര്‍
ആരംഭിച്ച ഈ പദ്ധതി കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള 360 ലേറെ
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു.
ലോകമെങ്ങുമുള്ള
സീറ്റാ അംഗങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒത്തു ചേരുന്നു. ഓര്‍മ്മകള്‍
പുതുക്കുന്നതിനും എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും
ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനുള്ള പുതിയ ആശയങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിനുമാണിത്. ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത് സീറ്റാ യുടെ
കൊച്ചി ചാപ്‌റ്റര്‍ (സീറ്റാ കൊച്ചി) ആണ്. 2016 ഡിസംബര്‍ 2, 3 തീയതികളില്‍
കൊച്ചിയിലെ പൈതൃക ദ്വീപായ ബോള്‍ഗാട്ടി പാലസിലാണ് സമ്മേളനം.
``മെച്ചപ്പെട്ട
നാളെയ്‌ക്കു വേണ്ടിയുള്ള മാറ്റത്തിന്റെ കാറ്റ്'' എന്നതാണ് ഈ വര്‍ഷത്തെ
സമ്മേളനത്തിന്റെ പ്രമേയം.
വ്യവസായലോകത്തു നിന്നും എന്‍ജിനീയറിംഗ്
സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളായിരിക്കും സാങ്കേതിക സെഷനുകള്‍
കൈകാര്യം ചെയ്യുക. നവീകരണം, ഊര്‍ജലാഭം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച്
ചര്‍ച്ചകളും സംവാദങ്ങളും നടക്കും.
. 1939 ല്‍ ആരംഭിച്ച സി ഇ ടി യില്‍ ഇപ്പോള്‍
8 ബിരുദ കോഴ്‌സുകളും 19 ബിരുദാനന്തര ബിരുദ, ഡോക്‌ടറല്‍ കോഴ്‌സുകളും ഉണ്ട്.
ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിലൊരു പങ്ക് ഹോപ് സ്‌കോളര്‍ഷിപ്പിനായി
വിനിയോഗിക്കും.
സമ്മേളനത്തിന്റെ ബ്രോഷറിന്റെ പ്രകാശനം ഇന്ന്, 2016 ജൂണ്‍ 8
ന്, പ്രസിഡന്റ് ഡി രെജിത്തിനു നല്‍കിക്കൊണ്ട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ്
സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ വൈസ് ചാന്‍സലര്‍ ഡോ.ജെ.ലത നിര്‍വഹിച്ചു.
സെക്രട്ടറി ആര്‍ക്കിടെക്‌ട് വി എന്‍ രാമചന്ദ്രന്‍, ട്രഷറര്‍ ബിനു കെ. ജോസ്,
ജോയിന്റ് സെക്രട്ടറി പി ആര്‍ ഷാജി എന്നിവരും സിഇടിഎഎ യിലെ മറ്റു മുതിര്‍ന്ന
അംഗങ്ങളും പങ്കെടുത്തു. മുതിര്‍ന്ന ആര്‍ക്കിടെക്‌ടായ എസ്. ഗോപകുമാറാണ് സംഘാടക
സമിതി ചെയര്‍മാന്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ദ്വിദിന ദേശീയ സമ്മേളനം എറണാകുളത്ത്
കൊച്ചി
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ്
അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) ന്യൂദല്‍ഹിയുടെ പരോക്ഷ നികുതി
കമ്മിറ്റിയും എറണാകുളം ശാഖയും സംയുക്തമായി പരോക്ഷ നികുതിയെ സംബന്ധിച്ചു ഐ എം എ
ഹാളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ കോണ്‍ഫ്രന്‍സ് ജൂണ്‍ 10 -#ാ#ം തീയതി
വെള്ളിയാഴ്‌ച രാവിലെ 11.30 നു കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍.രാഘവന്‍ ഉദ്‌ഘാടനം
ചെയ്യും. ഐ സി എ ഐ ന്യൂദല്‍ഹിയുടെ പരോക്ഷ നികുതി കമ്മിറ്റി ചെയര്‍മാന്‍ മധുകര്‍
എന്‍ ഹിറഗംഗെ അദ്ധ്യക്ഷത വഹിക്കും ഐ സി എ ഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍
ബാബു എബ്രഹാം കള്ളിവയലില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യും.
രണ്ടു ദിവസമായി
നടക്കുന്ന കോണ്‍ഫ്രന്‍സില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ബിമല്‍ ജയിന്‍, അശോക്
ബാത്ര (ഇരുവരും ന്യൂദല്‍ഹി), മധുകര്‍ എന്‍ ഹിറഗംഗെ (ബാംഗ്ലൂര്‍), അഡ്വക്കേറ്റ്
കെ.വൈത്തീശ്വരന്‍ (ചെന്നൈ) എന്നിവര്‍ പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍
പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതാണ്.
1000 ലേറെ പ്രൊഫഷണലുകളുടെ പ്രാതിനിധ്യം
പ്രതീക്ഷിക്കുന്നതായി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും കോണ്‍ഫറന്‍സ്
ഡയറക്‌ടറുമായ ബാബു എബ്രഹാം കള്ളിവയലിലും എറണാകുളം ശാഖ ചെയര്‍മാനും കോണ്‍ഫ്രന്‍സ്
കോഡിനേറ്ററുമായ ടി എന്‍ സുരേഷും പറഞ്ഞു.
ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രി വിട്ടു; സൂരജിനെ മുറിയിലേക്ക് മാറ്റി
ബിഷപ്പ് ജേക്കബ് മുരിക്കന്‍ ആശുപത്രി വിടുമ്പോള്‍ നന്ദി പറഞ്ഞ് സൂരജിന്റെ ഭാര്യ രശ്‌മി. |
കൊച്ചി: ദൈവത്തിന്റെ അനുഗ്രഹമാണ്
ഇത്തരത്തിലൊരു അവയവദാനത്തിനു തന്നെ പ്രാപ്‌തനാക്കിയതെന്ന് പാലാ രൂപതാ സഹായ
മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കു ശേഷം
ആരോഗ്യവാനായി ബിഷപ്പ് ജേക്കബ് മുരിക്കന്‍ ഇന്നലെ ( 8-6-16) വിപിഎസ് ലേക്ക്‌ഷോര്‍
ആശുപത്രി വിട്ടു. ഒരാഴ്‌ച കഴിഞ്ഞ് ചെക്കപ്പിന് എത്തണം. ഒരു മാസം വിശ്രമം
വേണമെന്ന് നെഫ്രോളജിസ്റ്റ് ഡോ.എബി ഏബ്രഹാം നിര്‍ദേശിച്ചു. ശസ്‌ത്രക്രിയയുടെ
മുറിവ് കരിഞ്ഞതായി യൂറോളജിസ്റ്റ് ഡോ. ജോര്‍ജ് പി.ഏബ്രഹാം പറഞ്ഞു. അദ്ദേഹത്തിന്
സാധാരണ ഭക്ഷണം കഴിക്കാനാവും.
തന്റെ വൃക്കദാനത്തിലൂടെ സമൂഹത്തിനു പ്രചോദനം
നല്‍കാന്‍ കഴിഞ്ഞാല്‍ കൃതാര്‍ത്ഥനായെന്ന് അദ്ദേഹം പറഞ്ഞു. സൂരജിനെപ്പോലെ
കുടുംബത്തിന്റെ താങ്ങും തണലുമായ ഒട്ടേറെപ്പേര്‍ അവയവം ലഭിക്കാനായി
കാത്തിരിക്കുന്നുണ്ട്. സുമനസുകള്‍ കനിഞ്ഞാല്‍ അവര്‍ക്ക് ജീവിതം നല്‍കാനാവും-
ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
വൃക്ക സ്വീകരിച്ച സൂരജിനെ ഇന്ന് ഐസിയുവില്‍
നിന്ന് മുറിയിലേക്ക് മാറ്റി. ഒരാഴ്‌ച കൂടി ആശുപത്രി വാസം വേണ്ടി വരുമെന്ന്
ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ഈ മാസം ഒന്നാം തീയതിയാണ് എറണാകുളം വിപിഎസ്
ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവയവമാറ്റത്തിലൂടെയാണ് ബിഷപ്പ് മുരിക്കന്‍
വൃക്ക ദാനം ചെയ്‌ത് ഈ കാരുണ്യവര്‍ഷത്തില്‍ ബിഷപ്പ് മുരിക്കന്‍ കാരുണ്യത്തിന്റെ
പ്രതീകമായത്. ഒരു ഹിന്ദു യുവാവിന് വൃക്ക നല്‍കിയതിലൂടെ മതത്തിന്റെ
അതിര്‍വരമ്പുകള്‍ ഭേദിച്ച് ഈ മഹാദാനം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ ജീവനക്കാരനായ സൂരജ് എന്ന 31 വയസുകാരന്‍
കഴിഞ്ഞ ഒരു വര്‍ഷമായി വൃക്ക ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ജന്മനാ ഒരു വൃക്ക
മാത്രമുള്ള സൂരജ് കഴിഞ്ഞ വര്‍ഷം മൂത്രത്തില്‍ അണുബാധ വന്നതിനെതുടര്‍ന്ന് നടത്തിയ
പരിശോധനയിലാണ് ഒരു വൃക്കമാത്രമേ ഉള്ളൂവെന്നറിഞ്ഞതും വൃക്കയുടെ തകരാര്‍
കണ്ടെത്തിയതും. തുടര്‍ന്ന് കിഡ്‌നി ഫെഡറേഷനുമായി ബന്ധപ്പെട്ട്
കാത്തിരിക്കുകയായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സൂരജിനു
തന്റെ വൃക്ക അനുയോജ്യമാകുമെന്ന് പരിശോധനകളില്‍ തെളിഞ്ഞതോടെ ഒട്ടും വൈകാതെ തന്നെ
അവയവമാറ്റം നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഈ വൈദിക ശ്രേഷ്‌ഠന്‍.
വിപിഎസ്
ലേക്ക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ. ജോര്‍ജ് പി. ഏബ്രഹാം, ഡോ.
ഡാറ്റ്‌സണ്‍ ജോര്‍ജ് പി., നെഫ്രോളജിസ്റ്റുമാരായ ഡോ. എബി ഏബ്രഹാം, ഡോ. ജിതിന്‍
എസ്. കുമാര്‍, ചീഫ് ഓഫ് സ്റ്റാഫും അത്യാഹിതചികിത്സാ വിഭാഗം മേധാവിയുമായ ഡോ.
മോഹന്‍ മാത്യു, ഡോ. മത്തായി സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ സംഘം
അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കും ചികിത്സകള്‍ക്കും നേതൃത്വം നല്‍കി.
2016, ജൂൺ 1, ബുധനാഴ്‌ച
പട്ടികജാതി/വർഗ വിഭഗത്തിലുളളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽതിരുവനന്തപുരത്ത് മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയിൽ സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി 2016-17 ബാച്ചിലേക്ക് പ്രവശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പട്ടികജാതി/വിഭാഗത്തിൽ ഉൾപ്പെടുന്ന 30 പേർക്കാണ് പ്രവേശനം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇന്റർവ്യൂ സമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷിക്കുന്നതിനുളള പ്രായപതിധി 2016 ആഗസ്റ്റ് ഒന്നിന് 20-36 വയസ്.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശീലനാർഥികളെ തെരഞ്ഞെടുക്കുന്നത്. നിശ്ചിത ഉയർന്ന യോഗ്യതകൾക്ക് അധിക വെയിറ്റേജ് മാർക്ക് ഇന്റർവ്യൂ സമയത്ത് നൽകും.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. 100 മാർക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുളള പാർട്ട്-എയും (90 മിനിറ്റ്) 50 മാർക്കിന്റെ വിവരണാത്മക മാതൃകയിലുളള പാർട്ട്-ബി യും (30 മിനിറ്റ്) ചേർന്ന് ആകെ രണ്ട് മണിക്കൂർ ദൈർഘ്യമുളള 150 മാർക്കിനുളള പരീക്ഷയുടെ പാർട്ട്-എ ക്ക് നെഗറ്റീവ് മാർക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററുകളിൽ ജൂലൈ രണ്ടാംവാരം പ്രവേശന പരീക്ഷ നടത്തും.
അപേക്ഷാ ഫോറത്തിന്റെ മാതൃക നേരിട്ട് ജില്ല പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റായ ംംം.ശരലെെേ.ീൃഴ നിന്നും ലഭിക്കും. ംംം.ശരലെെേ.ീൃഴ മുഖേന ഓൺലൈനായും അപേക്ഷിക്കാം.
ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഫാറം പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റിയൂട്ട് ഫേഅർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട് ഫ്‌ളോർ, അംബേദ്ക്കർ ഭവൻ, ഗവ:പ്രസിന് സമീപം, മണ്ണന്തല, തിരുവനന്തപുരം- 695015 വിലാസത്തിൽ ലഭിക്കണം.
അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാമൂഹ്യ നീതിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യപ്രവർത്തകരുടെ പട്ടിക തയാറാക്കുന്നതിനായി ജില്ലയിൽ സ്ഥിരതാമസമായവരും കുട്ടികളുടെ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ളവരും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവുമുള്ള 40 വയസ് കവിയാത്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മലയാളത്തിനു പുറമെ ഹിന്ദി, കന്നഡ, തമിഴ് ഭാഷകൾ കൈകാര്യം ചെയ്യുന്നവർക്കു മുൻഗണന. വേതനം ഒരുമാസം പരമാവധി 14000 രൂപ.
യോഗ്യരായവർ സ്വയം തയാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 30നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈലൈൻ നമ്പർ ഒന്ന്, എസ്പി ക്യാമ്പ് ഓഫഫീസിന് സമീപം, ശിവ ടെമ്പിൾ റോഡ്, തോട്ടക്കാട്ടുകര, ആലുവ- 683108 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2609177.
പബ്ളിക് ഹെൽത്ത് നഴ്സ് അഭിമുഖം
കൊച്ചി: കോട്ടയം ജില്ലയിൽ ആരോഗ്യവകുപ്പ് മുനിസിപ്പൽ കോമൺ സർവീസ് വകുപ്പുകളിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അഭിമുഖം ജൂൺ രണ്ട്, മൂന്ന്, എട്ട്, ഒമ്പത്, 15, 16 തീയതികളിൽ രാവിലെ 9.30 മുതൽ പിഎസ്സി കോട്ടയം ജില്ലാ ഓഫീസിൽ നടത്തും.
മഴക്കാല പൂർവ ശുചീകരണം: ജില്ലാതല ഉദ്ഘാടനം മൂന്നിന്
കൊച്ചി: എറണാകുളം ജില്ലയിലെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഉദ്ഘാടനം ജൂൺ മൂന്നിന് രാവിലെ പത്തരയ്ക്ക് കാക്കനാട് ജില്ല ജയിലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ നിർവഹിക്കുമെന്നു വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുൾ മുത്തലിബ് അറിയിച്ചു.
വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം
കൊച്ചി: സെൻട്രൽ മറൈൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് മീഡിയ ലൈസോണിംഗിന്റെ താത്കാലിക ഒഴിവിലേക്ക് ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ള വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2422239.
നെഹ്റു യുവക് കേന്ദ്ര പ്രവർത്തനോദ്ഘാടനവും യുവ പാർലമെന്റും
കൊച്ചി: എറണാകുളം ജില്ല നെഹ്റു യുവക് കേന്ദ്രയുടെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബ്ലോക്ക് യൂത്ത് പാർലമെന്റും ജൂൺ നാലിന് രാവിലെ പത്തിന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ല ആസൂത്രണ സമിതി ഹാളിൽ നടത്തും. ഈ വർഷം കായികോപകരണങ്ങൾ ആവശ്യമുള്ള ക്ലബ്ബുകൾ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ല യൂത്ത് കോ ഓർഡിനേറ്റർ ടോണി തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422800
കുഫോസ് വൈസ് ചാൻസിലറായി പ്രൊഫ. എ. രാമചന്ദ്രൻ ചുമതലയേറ്റു
കൊച്ചി: ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ് ) യുടെ രണ്ടാമത്തെ വൈസ് ചാൻസിലറായി പ്രൊഫ. എ. രാമചന്ദ്രൻ ചുമതലയേറ്റു. ജൂൺ ഒന്നാം തീയതി രാവിലെ സർവ്വകലാശാല ആസ്ഥാനത്ത് അദ്ദേഹത്തെ പ്രോ വൈസ് ചാൻസിലർ ഡോ. കെ. പത്മകുമാർ, രജിസ്ട്രാർ ഡോ. വിക്ടർ ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വിവിധ സ്‌കൂളുകളുടെ ഡയറക്ടർമാർ, അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ സ ന്നിഹിതരായിരുന്നു. തുടർന്ന് മുഴുവൻ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഡോ. എ. രാമചന്ദ്രൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) യുടെ സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം പ്രൊഫസറും ഫാക്കൽറ്റി ഓഫ് എൻവയറോമെന്റൽ സയൻസസ് ഡീനുമാണ്. 2004 മുതൽ 2013 വരെ കുസാറ്റിന്റെ രജിസ്ട്രാറായി സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെ കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് പദവിയും വഹിച്ചിട്ടുണ്ട്.
ഓവേഷൻ ഓഫ് ദ സീസ് : കൊച്ചിയിലെത്തി
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ എം.വി.ഓവേഷൻ ഓഫ് ദ സീസ് 4200 വിനോദ സഞ്ചാരികളും 1800 ജീവനക്കാരുമായി കൊച്ചി തുറമുഖത്ത് എത്തിച്ചേർന്നു. ഈ സീസണിലെ അവസാനത്തെ ആഡംബര കപ്പലിലെ യാത്രക്കാരെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പോർട്ട് ട്രസ്റ്റ് ഡപ്യൂട്ടി ചെയർമാൻ ഡി.സെന്തിൽവേൽ, ഡോ.സി.ഉണ്ണികൃഷ്ണൻ, ഗോബിന്ദ് സി ബുയാൻ, തോമസ് കോര എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു.
അക്ഷര മധുരം നുകരാൻ ഉത്സാഹത്തോടെ കുരുന്നുകൾ; ആഘോഷമായി പ്രവേശനോത്സവം
കൊച്ചി: അക്ഷര മധുരം നുകരാൻ ആഘോഷമായെത്തിയ കുരുന്നുകൾക്ക് സ്‌നേഹ നിർഭരമായ സ്വീകരണം. മഴ മാറി നിന്ന പുലരിയിൽ പതിവിൽ നിന്നു വ്യത്യസ്തമായി മടിയും തേങ്ങി കരച്ചിലുകളുമില്ലാതെ ഉത്സാഹത്തോടെയും സന്തോഷത്തോടെയുമാണ് കുരുന്നുകൾ അക്ഷര മുറ്റത്തെത്തിയത്. ചെല്ലാനം പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളാണ് ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവത്തിനു വേദിയായത്.
രാവിലെ 9.30 ന് ചെല്ലാനം കണ്ടക്കടവ് ജംക്ഷനിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ വർണ്ണ ശബളമായ ഘോഷയാത്രയോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് എതിരേറ്റത്. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും കലാരൂപങ്ങളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അണിനിരന്ന ഘോഷയാത്ര പത്തു മണിയോടെ സ്‌കൂളിലെത്തിച്ചേർന്നു. ആദ്യാക്ഷരങ്ങൾ രേഖപ്പെടുത്തിയ വെള്ളത്തൊപ്പിയണിഞ്ഞ് വരിവരിയായി കുട്ടികൾ നിന്നു. ആദ്യം ഒരൽപ്പം ആശങ്കയും പകപ്പുമൊക്കെ പ്രകടമായിരുന്നെങ്കിലും പിന്നീട് അവരുടെ കുഞ്ഞു മുഖങ്ങളിൽ പുഞ്ചിരി വിടർന്നു. ഉത്സവ പ്രതീതി നിറഞ്ഞ സ്‌കൂൾ കവാടത്തിൽ അവരെ സ്വീകരിക്കാൻ എസ്പിസി കേഡറ്റുകളും മുതിർന്ന ക്ലാസിലെ കുട്ടികളും അധ്യാപകരും കാത്തുനിന്നിരുന്നു.
മധുര പലഹാരവും ടൈംടേബിൾ കാർഡും ചിത്രകഥാ പുസ്തകവും സമ്മാനമായി നൽകിയാണ് കുട്ടികളെ വരവേറ്റത്. തുടർന്ന് മുകൾ നിലയിലെ ഹാളിലെത്തിയ കുരുന്നുകൾ രക്ഷിതാക്കളോടൊപ്പം തങ്ങൾക്ക് ലഭിച്ച പുസ്തകവും മറ്റുമായി ഇരിപ്പുറപ്പിച്ചു. 102 വിദ്യാർഥികളാണ് ഇവിടെ ഈ വർഷം പ്രവേശനം നേടിയത്.
ശിവദാസ് പുറമേരി രചിച്ച് എം. ജയചന്ദ്രൻ ആലപിച്ച് സർവ ശിക്ഷ അഭിയാനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് തയാറാക്കിയ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരമാണ് ആദ്യം വേദിയിൽ നടന്നത്. പുത്തൻതോട് സ്‌കൂളിലെ വിദ്യാർഥികൾ തന്നെയാണ് നൃത്തരൂപം അവതരിപ്പിച്ചത്. പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി അക്ഷരലോകത്തെത്തിയ കുട്ടികൾക്ക് വിസ്മയമായി നൃത്താവതരണം. തുടർന്ന് ചടങ്ങുകൾക്ക് ഔപചാരിക തുടക്കമായി.
ജില്ലാതല പ്രവേശനോത്സവം പ്രൊഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമായ സ്ഥിതിയാണ് ഇന്നുള്ളതെന്നും അതിനാൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയായ ചെല്ലാനത്ത് ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണിത്. ഇവിടെയാണ് താൻ ഏറ്റവുമധികം എം.പി ഫണ്ട് ചെലവാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസത്തോടുള്ള വിശ്വാസം ജനങ്ങളിൽ വർധിച്ചുവരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയുക്ത എംഎൽഎ കെ.ജെ. മാക്‌സി പറഞ്ഞു. പുത്തൻതോട് സ്‌കൂളിൽ കുട്ടികളുടെ കളിസ്ഥലം ചതുപ്പുനിലമായി കിടക്കുകയാണ്. അടുത്ത അധ്യയന വർഷം പ്രവേശന സമയത്ത് ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നും സ്‌കൂളിന്റെ വികസനത്തിനു പുരോഗതിക്കുമായി എല്ലാ സഹായങ്ങളും നൽകുമെന്നും എംഎൽഎ ഉറപ്പുനൽകി.
അക്ഷര ദീപം തെളിക്കൽ ചടങ്ങും വേദിയിൽ നടന്നു. ഉദ്ഘാടന വിളക്കിൽ നിന്നു പകർത്തിയ ദീപവുമായി കുട്ടികൾ ഗോപുരമായി ചേർന്നു നിന്നു. തുടർന്ന് അവരിൽ നിന്ന് പുതുതായെത്തിയ ഓരോ കുട്ടികളുടെ കൈയിലേക്കും ദീപം പകർന്നു നൽകി. അക്ഷര ദീപത്തിന്റെ പ്രകാശം എന്നുമെന്നും ഇവരുടെ ജീവിതത്തിൽ നിലനിൽക്കട്ടെയെന്ന ആശംസയോടെയായിരുന്നു അക്ഷര ദീപം തെളിക്കൽ.
ചലച്ചിത്ര നടി മോളി കണ്ണമാലി ചടങ്ങിൽ പ്രത്യേക അതിഥിയായി. ഇതേ സ്‌കൂളിൽ പഠിക്കുന്ന തന്റെ മൂന്നു പേരമക്കളുമായാണ് അവർ എത്തിയത്. എസ്എസ്എയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നു നിർമ്മിച്ച സീറോ ടു ഹീറോ എന്ന ഹ്രസ്വ ചിത്രത്തിന്റെ സിഡി പ്രകാശനവും അവർ നിർവഹിച്ചു. തന്റെ അധ്യാപകരെ ഓർമ്മിച്ചുകൊണ്ടായിരുന്നു മോളി സംസാരിച്ചു തുടങ്ങിയത്. താൻ പഠിച്ച സ്‌കൂളിൽ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചതിലുള്ള സന്തോഷവും അവർ പങ്കുവെച്ചു. പഞ്ചായത്ത് പ്രതിനിധികളുടെയും അധ്യാപകരുടെയും ആവശ്യപ്രകാരം ചവിട്ടുനാടക ഗാനവും ആലപിച്ചാണ് അവർ വേദി വിട്ടത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ മുഖ്യപ്രഭാഷണം നടത്തി. ഒൻപതു വർഷം തുടർച്ചയായി എസ്എസ്എൽസിക്ക് മികച്ച വിജയം നേടിയ സ്‌കൂളായിരുന്നു ഇതെന്നും തുടർന്നുള്ള വർഷങ്ങളിലും മികച്ച വിജയം നേടാൻ സ്‌കൂളിനാകട്ടെയെന്നും അവർ പറഞ്ഞു. പ്രധാനാധ്യാപിക എൻ.ഗിരിജ പ്രവേശനോത്സവ സന്ദേശം നൽകി. ഒൻപതു ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച എസ്എസ്എ കെട്ടിട ഉദ്ഘാടനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻ നിർവഹിച്ചു. ജില്ല കളക്ടർ എം.ജി. രാജമാണിക്യം നടപ്പാക്കുന്ന ജ്യോതി പദ്ധതി പ്രകാരമുള്ള സ്മാർട്ട് ക്ലാസ് റൂമുകളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കും.
സ്‌കൂൾ ബാഗുകളുടെ വിതരണം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജ് നിർവഹിച്ചു. ശുചിത്വ മിഷന്റെ വൃക്ഷത്തെ വിതരണം ജില്ല പഞ്ചായത്തംഗം അനിത ഷീലൻ നിർവഹിച്ചു. യൂണിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പുഷ്പി പൊന്നനും ശുചിത്വ മിഷൻ ലഘുലേഖ വിതരണം ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസിയും പാഠപുസ്തക വിതരണം ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി. പ്രസാദും നിർവഹിച്ചു. സ്‌കൂൾ ഗ്രാന്റ് വിതരണം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അനിത ബാബുവും മെയ്ന്റനൻസ് ഗ്രാന്റ് വിതരണം ഗ്രാമപഞ്ചായത്ത് വാർഡംഗം പ്രവീൺ ദാമോദരപ്രഭുവും വിദ്യാർഥികളെ പ്രതിഭകളെ ആദരിക്കൽ ഡയറ്റ് പ്രിൻസിപ്പൽ ബി. നന്ദകുമാറും നിർവഹിച്ചു.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എം.കെ. ഷൈൻ മോൻ സ്വാഗതം പറഞ്ഞു. എസ്എസ്എ ജില്ല പ്രൊജക്ട് ഓഫീസർ എസ്. സന്തോഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ ഇൻ ചാർജ് കെ.പി. ഷൈനി, എസ്എസ്എ പ്രോഗ്രാം ഓഫീസർ ധന്യ പി. വാസു, ഡിഇഒ ഇൻചാർജ് കെ.സി. ജയകുമാർ, മട്ടാഞ്ചേരി എഇഒ കെ.എ. വഹീദ, മട്ടാഞ്ചേരി ബിപിഒ ആർ. മീര, പിടിഎ പ്രസിഡന്റ് ജോയ് കാക്കത്തറ, വിദ്യാർഥി പ്രതിനിധി ആന്റണീറ്റ ജെയിംസ്, എസ്എംസി ചെയർപേഴ്‌സൺ വിശാല രമേശ്, എസ്എസ്എ ജില്ല പ്രോഗ്രാം ഓഫീസർ സജോയ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അക്ഷരമുറ്റത്ത് ചിരിച്ചും കരഞ്ഞും കുരുന്നുകള്‍
മുളന്തുരുത്തി: പുത്തനുടുപ്പും പുത്തന്‍ ബാഗും കുടയുമായി കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്. ഇനി അവര്‍ക്ക് അക്ഷരങ്ങളുടെയും കളി ചിരികളുടേയും പൂക്കാലം. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള അങ്കണവാടി കുട്ടികളുടെ പ്രവേശനോത്സവവും ഏര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പ്രശസ്‌ത സിനിമാ താരം ഗിന്നസ് പക്രു ഉദ്‌ഘാടനം ചെയ്‌തു. മുളന്തുരുത്തി വൈഎംസിഎ ഹാളില്‍ നടത്തിയ പരിപാടിയില്‍ മികച്ച അങ്കണവാടി കുട്ടികളെ ആദരിക്കല്‍, അങ്കണവാടി പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അങ്കണവാടിയിലെ തീം ചാര്‍ട്ടും എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറും , അമൃതം പൊടി കൊണ്ടുള്ള 10 കൂട്ടം പലഹാരങ്ങളുടെ ഫെസ്റ്റ്, എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു.
ഇവിടെ 200 ഓളം കുട്ടികള്‍ അക്ഷര ലോകത്തേക്ക് ചുവടുവെച്ചു. ചടങ്ങില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ചി കുര്യന്‍, വൈസ് പ്രസിഡന്റ് ശലോമി സൈമണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ധര്‍മ്മരാജന്‍, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്‌റ്റ് ഓഫീസര്‍ ലളിതാ മോള്‍ തോമസ്, സൂപ്പര്‍വൈസര്‍ വത്സലകുമാരി, അങ്കണവാടി പ്രോജക്ട് ലീഡര്‍ കെ.സി ഷൈനി, അങ്കണവാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, പുര്‍വ്വ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവേശനോത്സവം സിനിമാതാരം ഗിന്നസ് പക്രു ഉദ്‌ഘാടനം ചെയ്യുന്‌ു
മുവാറ്റുപുഴ സബ്‌ജില്ലാ പ്രവേശനോത്സവം തൃക്കളത്തൂര് ഗവ. ബോയ്‌സ് എല്.പി.എസില്‍ എല്‌ദോ എബ്രഹാം എംഎല്‌എ ഉദ്‌ഘാടനം ചെയ്യുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)