2016, ജൂൺ 20, തിങ്കളാഴ്‌ച

ജിഷയുടെ കൊലപാതകം - പ്രതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍





കൊച്ചി : ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ട്‌ പ്രതി നല്‍കിയ മൊഴി പൂര്‍ണമായി മുഖവിലക്കെടുക്കേണ്ടെന്ന്‌ അന്വേഷണസംഘത്തിന്റ വിലയിരുത്തല്‍. മാത്രമല്ല പ്രതി ഇടയ്‌ക്കിടെ മൊഴി മാറ്റി പറയുന്നത്‌ തുടരന്വേഷണത്തെ ബാധിക്കുമെന്നാണ്‌ അന്വേഷണ സംഘത്തിന്റെ വാദം.
കുളിക്കടവിലെ തര്‍ക്കം മാത്രമാണ്‌ കൃത്യത്തിലേക്ക്‌ നയിച്ചതെന്ന വാദം പൊലീസ്‌ പൂര്‍ണമായി വിശ്വസിക്കുന്നില്ല.
ഇതിനായി ജിഷയുടെ അമ്മയുടെ മൊഴി വിശദമായി വീണ്ടും രേഖപ്പെടുത്തും. മരണവെപ്രാളത്തില്‍ ജിഷയുടെ വായിലേക്ക്‌ മദ്യം ഒഴിച്ചുകൊടുത്തെന്ന പ്രതിയുടെ വെളിപ്പെടുത്തലിലും വൈരുദ്ധ്യങ്ങളുണ്ട്‌. പ്രതിയുടെ തിരിച്ചറിയില്‍ പരേഡ്‌ നാളെ നടക്കും ജിഷയുമായി നേരത്തെ ചെറിയ അടുപ്പമുണ്ടായിരുന്നെന്നും അമ്മയും മറ്റൊരാളും പ്രതിയെ തല്ലിയിരുന്നെന്നും ചോദ്യം ചെയ്യലിനിടെ പ്രതി അമീറുല്‍ ഇസ്ലാം പറഞ്ഞ മൊഴിയിലാണ്‌ വൈരുദ്ധ്യമുളളത്‌. ഇയാളെ മുന്‍ പരിചയമില്ലെന്നാണ്‌ ജിഷയുടെ അമ്മയും സഹോദരിയും ആവര്‍ത്തിക്കുന്നത്‌. എന്നാല്‍ കുളിക്കടവിലെ തര്‍ക്കം മാത്രമാവില്ല ഹീനമായ കൃത്യത്തിലേക്ക്‌ നയിച്ചതിന്‌ പിന്നിലെന്ന്‌ പൊലീസ്‌ വിലയിരുത്തുന്നു. പ്രതി പറഞ്ഞതുപോലെ മുന്‍ പരിചയമോ വീടുമായി അടുപ്പമോ പ്രതിക്ക്‌ ഉണ്ടായിരുന്നോ എന്നറിയാനാണ്‌ വീണ്ടും അമ്മ രാജേശ്വരിയുടെ മൊഴിയെടുക്കുക.
എന്നാല്‍ കൃത്യത്തിനിടെ ജിഷയുടെ വായിലേക്ക്‌ മദ്യം ഒഴിച്ചുകൊടുത്തെന്ന മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്‌. 100 മില്ലീ ലിറ്റര്‍ രക്തത്തില്‍ 93 മില്ലി ഗ്രാം മദ്യത്തിന്റെ അംശമാണ്‌ പരിശോധനയില്‍ തിരിച്ചറിഞ്ഞത്‌. ഇത്‌ രക്തത്തില്‍ കലരണമെങ്കില്‍ ഒന്നര മണിക്കൂര്‍വരെ സമയമെടുക്കും. മരണസമയത്താണ്‌ മദ്യം ഉളളില്‍ച്ചെന്നതെങ്കില്‍ അത്‌ രക്തത്തില്‍ കലരുമായിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സാമ്‌ബിളുകള്‍ ഹൈദരാബാദിലെ ഫൊറന്‍സിക്‌ ലാബില്‍ക്കൂടി പരിശോധിക്കുന്നുണ്ട്‌. ജിഷയുടെ ശരീരത്തില്‍കണ്ട മുടിയിഴകള്‍, വീട്ടിനുളളില്‍നിന്ന്‌ ലഭിച്ച ബീഡിക്കെട്ട്‌ എന്നിവയും പ്രതിയുടേത്‌ തന്നെയോ എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ