2016, ജൂൺ 16, വ്യാഴാഴ്‌ച

പോലീസിനു സൂചന ലഭിച്ചത്‌ രാജേശ്വരിയില്‍ നിന്ന്‌




ഘാതകന്‍ അടുത്ത പരിചയക്കാരന്‍
കൊച്ചി
കേരളത്തെ നടുക്കിയ ജിഷ കൊലക്കേസിലെ പ്രതി ഇരയുടെ അടുത്ത പരിചയക്കാരനായിരുന്നു എന്നത്‌ നാട്‌ ഞെട്ടലോടെയാണ്‌ കേട്ടത്‌. പരിസരവാസികളോടു പോലും അധികം അടുത്ത്‌ ഇടപെടാറില്ലായിരുന്ന ജിഷ അവരുടെ വീടു പണിയ്‌ക്കിടെയാണ്‌ അസം സ്വദേശിയായ അമിയൂറുമായി പരിചയത്തിലാകുന്നത്‌. ജിഷയുടെ വീടിന്‌ 200 മീറ്റര്‍ അകലെയാണ്‌ ഇയാള്‍ താമസിച്ചു വന്നിരുന്നത്‌ എന്നത്‌ പരിചയം ഇരട്ടിപ്പിച്ചു.
ലൈംഗീക വൈകൃതത്തിന്‌ ഉടമയായ അമിയൂര്‍ ജിഷയോട്‌ പലപ്പോഴും മോശമായി പെരുമാറിയിരുന്നു. ഇതേച്ചൊല്ലി വീടു പണിയ്‌ക്കിടെ ഇയാളുമായി ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. സംഭവ ദിവസവും ഇയാള്‍ ജിഷയുടെ വീട്ടിലെത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെ ജിഷ അമിയൂറിനെ തല്ലിയതായും സൂചനയുണ്ട്‌.
ഇതിലുള്ള പ്രകോപനമാണ്‌ കൊലയ്‌ക്ക്‌ പിന്നിലെന്നാണ്‌ റിപ്പോര്‍ട്ട്‌.
അന്വേഷണത്തിനിടെ നിര്‍മ്മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ ചെരുപ്പ്‌, ഈ ചെരുപ്പിലുണ്ടായിരുന്ന സിമന്‍റ്‌, രക്തസാമ്പിളുകള്‍, സംഭവ സ്ഥലത്തു നിന്നും ലഭിച്ച പ്രതിയുടെ തലമുടി, ജിഷയുടെ നഖത്തിനിടയില്‍ നിന്നും ലഭിച്ച പ്രതിയുടെ ത്വക്ക്‌ എന്നിവയില്‍ നിന്നുമാണ്‌ പ്രതി അന്യസംസ്ഥാന തൊഴിലാളിയാണ്‌ എന്നത്‌ അന്വേഷണസംഘം സ്ഥിരീകരിച്ചത്‌. എന്നാല്‍, ക്രൂരകൃത്യത്തിന്‌ ശേഷം ഒന്നരമാസത്തോളം ഇയാള്‍ക്ക്‌ മറഞ്ഞു നില്‍ക്കാനായി.

കൊലപാതകത്തിലേക്കു നീങ്ങിയത്‌
ലൈംഗിക താല്‍പ്പര്യം
കൊച്ചിസ
ദേശീയ ശ്രദ്ധയാകര്‍ഷിച്ച പെരുമ്‌ബാവൂര്‍ ജിഷാ വധക്കേസില്‍ കൃത്യം ചെയ്യാന്‍ പ്രതിക്കുണ്ടായ പ്രേരണ ലൈംഗികചോദന മാത്രം. അസം സ്വദേശിയായ അമീയൂര്‍ ഉള്‍ ഇസ്‌ളാമെന്നയാളാണ്‌ പിടിയിലായത്‌.
ക്രൂരതയ്‌ക്കൊപ്പം ലൈംഗിക വൈകൃത സ്വഭാവമുള്ളയാള്‍ കൂടിയായിരുന്നു ഇയാളെന്നും സംശയമുണ്ട്‌. ജിഷയുടെ നിലവിലെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്നു ഇയാള്‍.
സംഭവദിവസം രാവിലെ ലൈംഗിക താല്‍പ്പര്യം വെച്ച്‌ ജിഷയുടെ വീട്ടില്‍ ഇയാള്‍ വന്നിരുന്നതായും ജിഷ രൂക്ഷമായി ഇതിനോട്‌ പ്രതികരിക്കുകയും ചെയ്‌തതായി ഇയാള്‍ പോലീസിന്‌ മൊഴി നല്‍കിയതായിട്ടാണ്‌ വിവരം.
രാവിലെ 9 മണിക്ക്‌ ജിഷ ഇപ്പോള്‍ താമസിച്ചിരുന്ന വീട്ടിലെത്തിയ ഇയാള്‍ ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നാലു മണിയോടെ മദ്യപിച്ച്‌ വീണ്ടുമെത്തുകയും കൃത്യം നടത്തുകയുമായിരുന്നു.വീണ്ടും ഒരായുധം കരുതിയിരുന്ന ഇയാള്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തെളിവ്‌ നശിപ്പിക്കാന്‍ വേണ്ടിയാണ്‌ സ്വകാര്യഭാഗം കീറി മുറിച്ച്‌ വികൃതമാക്കിയത്‌. പിന്നീട്‌ മൃതദേഹം ചിന്നഭിന്നമാക്കി. കൊലപാതകത്തിന്‌ ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്‌പോള്‍ ആയുധം വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താനായിട്ടില്ല.ജിഷയുമായി നല്ല പരിചയം ഉള്ള ഒരാളായിരിക്കാം പ്രതിയെന്ന്‌ പോലീസ്‌ നേരത്തേ സംശയിച്ചിരുന്നു. ജിഷയുടെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ താമസിച്ചിരുന്നയാളുമാണ്‌. നാട്ടുകാര്‍ ഉപദ്രവിക്കുമെന്ന്‌ ഭയന്ന്‌ പ്രതിയെ ഒളിവ്‌ സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌. ജിഷയുടെ വീടിന്റെ അരികില്‍ നിന്നും കിട്ടിയ രക്തക്കറ പുരണ്ട ചെരുപ്പാണ്‌ കേസ്‌ അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമായി മാറിയത്‌.

പോലീസിനു സൂചന ലഭിച്ചത്‌ രാജേശ്വരിയില്‍ നിന്ന്‌
കൊച്ചി
്‌ജിഷയുടെ ഘാതകനെക്കുറിച്ച്‌ പോലീസിനു വ്യക്തമായ വിവരം ലഭിച്ചത്‌ മാതാവ്‌ രാജേശ്വരിയെ പോലീസ്‌ മുറയില്‍ ചോദ്യം ചെയതതിലൂടെയാണ്‌. ആദ്യം നല്‍കിയ പരിഗണന മാറ്റിവെച്ചു പോലീസ്‌ തനി സ്വഭാവം പുറത്തെടുത്തതോടെ കാര്യങ്ങള്‍ ഏറെക്കുറെ പുറത്തുവന്നു.
ഇത്രയേറെ ദിവസം പിന്നിട്ടിട്ടും കൊലപാതകത്തെ സംബന്ധിച്ചു യാതൊരു വിലപിടിച്ച തെളിവും ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയായിരുന്ന പോലീസിനു പഴി ഏറെകേള്‍ക്കേണ്ടി വ്‌ന്നു. അതുകൊണ്ട്‌ു തന്നെ ഇത്തവണ പരമരഹസ്യമായാണ്‌ അമിനുള്‍ ഇസ്ലാമിലേക്ക്‌ എത്തിച്ചേര്‍ന്നത്‌ . നാല്‌ ദിവസം മുന്‍പ്‌ തന്നെ ഇയാളെ പൊക്കിയെങ്കിലും വിവരം ഒന്നും പുറത്തുവിട്ടില്ല. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ക്കു മാത്രമെ ഇതേക്കുറിച്ച്‌ അരിയാന്‍ കഴിഞ്ഞുള്ളു. 
ഇതിനിടെ മാധ്യമങ്ങളുടെ ശ്രദ്ധ മാറ്റുവാനും പോലീസ്‌ നാടകം കളിച്ചു. അസാം,ബീഹാര്‍,ജാര്‍ഘണ്ഡ്‌,ബംഗാള്‍ എന്നിവടങ്ങളിലേക്ക്‌ അഞ്ചോളം അന്വേഷണ സംഘത്തിനെ വിട്ടിട്ടുണ്ടെന്നും.ബംഗാള്‍- ബംഗ്ലാദേശ്‌ അതിര്‍ത്തിയിലെ മുര്‍ഷിദാബാദിലെ കുപ്രസിദ്ധമായ ഗ്രാമപ്രദേശങ്ങളിലേക്കും പോലീസ്‌ സംഘത്തിനെ വിട്ടിട്ടുണ്ടെന്നും മാധ്യമങ്ങളോടു അറിയിച്ചു. കസ്‌റ്റഡിയില്‍ എടുത്ത അമീനുല്‍ ഇസ്ലാമിനേക്കുറിച്ചുള്ള വിവരങ്ങള്‍ മൂടിവെക്കാന്‍ ഈ തന്ത്രം ഫലപ്രദമായി പോലീസ്‌ നടപ്പാക്കി. 
. കൊല നടത്തി ശേഷം ആസാമിലേക്ക്‌ പോയ അമീനുല്‍ ഇസ്ലാം തിരികെ പാലക്കാട്ടെത്തിയപ്പോഴാണ്‌ പിടിയിലാകുന്നത്‌. ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിന്‌ ഒടുവിലാണ്‌ പൊലീസ്‌ പ്രതിയിലേക്ക്‌ എത്തിയത്‌. കേസിലെ ശാസ്‌ത്രീയ തെളിവുകള്‍ സമാഹിരിച്ച്‌ പ്രതി അമിനുല്‍ ഇസ്ലാമാണെന്ന്‌ ഉറപ്പാക്കിയ ശേഷമാണ്‌ വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ്‌ സംഘം വിവരം അറിയിച്ചത്‌. ഡിഎന്‍എ പരിശോധനയിലൂടെ പ്രതിയുടെ വിവരങ്ങളെല്ലാം ശേഖരിച്ച്‌ ഉറപ്പാക്കിയ ശേഷമാണ്‌ മാധ്യമങ്ങള്‍ക്ക്‌ വിവരം നല്‍കിയതും.
കൊലപാതകത്തിന്റെ രീതി വച്ച്‌ അന്യസംസ്ഥാന തൊഴിലാളികളെ ആദ്യം തന്നെ സംശയിച്ച പൊലീസ്‌ ജിഷയുടെ വീട്‌ നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളെ ആദ്യമേ സംശയിച്ചാണ്‌ അന്വേഷണം മുന്നിലേക്കു നീങ്ങിയത്‌. എന്നാല്‍ രാജേശ്വരിയില്‍ നിന്നും വിവരങ്ങള്‍ കൂടുതല്‍ കിട്ടാതെ വന്നതോടെ പൊലീസിന്‌ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ നിന്നും പ്രതിയെ കണ്ടെുത്തുക തലവേദനയാക്കി.
പെരുമ്പാവൂരിനു സമീപത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലും മറ്റുമാണ്‌ പ്രതികളെ പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നത്‌. ആള്‍ക്കാര്‍ അധികം എത്താത്ത പ്രദേശങ്ങളിലും ഉള്‍കാടുകളിലും ഫോറസ്റ്റ്‌ ഗസ്റ്റ്‌ ഹൗസിലും പെരുമ്പാവൂരിലെ ഉള്‍ പ്രദേശങ്ങളില്‍ വീട്‌ വാടകയ്‌ക്ക്‌ എടുത്തുപോലും പൊലീസ്‌ ചോദ്യം ചെയ്യല്‍ നടത്തിയാണ്‌ വിവര ശേഖരണം നടത്തിയത്‌. അധികം ആള്‍ക്കാര്‍ അറിയാതെ രഹസ്യകേന്ദ്രത്തിലാണ്‌ ഇപ്പോഴും പ്രതിയെന്ന സംശയിക്കപ്പെടുന്ന അമിയൂര്‍ ഉള്‍ ഇസ്ലാം. പ്രതിയെ കൊണ്ട്‌ തെളിവെടുപ്പിന്‌ എത്തുക എന്നത്‌ പൊലീസിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്‌.
ഇതിന്‌ പുറമേ ജിഷയുടെ നഖത്തില്‍ നിന്നും കിട്ടിയ പ്രതിയുടെ തൊലി, ശരീരത്ത്‌ നിന്നും കിട്ടിയ മുടി, വീടിന്‌ മുന്നില്‍ നിന്നും വീടിന്‌ സമീപം ഉപേക്ഷിച്ച ചെരുപ്പില്‍ നിന്നും കിട്ടിയ രക്ത സാമ്‌ബിളുകള്‍ എന്നിവയുടെ ഡിഎന്‍എ പരിശോധനാഫലം തിരുവനന്തപുരത്തെ ലാബില്‍ നിന്നും ലഭിക്കുകയും ചെയ്‌തു. വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു അസം സ്വദേശിയായ പ്രതി ജിഷയുമായി പരിചയത്തിലാകുന്നത്‌. ജിഷയുടെ വീടിന്‌ സമീപം താമസിച്ചിരുന്ന ഇയാള്‍ക്ക്‌ ജിഷയില്‍ ലൈംഗിക താല്‍പ്പര്യം ഉണ്ടായിരുന്നു. സംഭവദിവസം രാവിലെ ബലാത്സംഗത്തിന്‌ ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ്‌ വൈകീട്ടെത്തിയ ജിഷയെ കൊലപ്പെടുത്തിയത്‌ എന്നാണ്‌ പൊലീസ്‌ വ്യക്തമാക്കുന്നത്‌.
അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്‌ ജിഷയുടെ വീടിന്‌ സമീപത്തു നിന്നും ലഭിച്ച ചെരുപ്പാണ്‌. പൊലീസിനു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തം കണ്ടെത്തിയിരുന്നു. മാത്രമല്ല, പെരുമ്‌ബാവൂരില്‍ ഇത്തരം ചെരുപ്പ്‌ കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളാണ്‌ ഉപയോഗിക്കുന്നതെന്ന വിവരവും പൊലീസിനു ലഭിച്ചു. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി. മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്‌തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളാണ്‌ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്‌.
ജിഷയുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചെരുപ്പില്‍ സിമന്റ്‌ പറ്റിയിരുന്നതിനാല്‍ ആ ദിവസങ്ങളില്‍ നിര്‍മ്മാണമേഖലയില്‍ കടന്നിട്ടുള്ളയാളാണു കൊലയാളിയെന്നു വ്യക്തമായിരുന്നു. കൊല നടന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ഇത്തരം കറുത്ത റബ്ബര്‍ ചെരുപ്പുകള്‍ മോഷണം പോയിട്ടുണ്ടോ എന്നും പൊലീസ്‌ അന്വേഷിച്ചു.
ചെരുപ്പ്‌ വിറ്റ കടയില്‍ നടത്തിയ അന്വേഷണമാണ്‌ അമിയൂര്‍ ഉള്‍ ഇസ്ലാമാിലേക്കു എത്തിയത്‌ . 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ