കൊച്ചി: ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ് ) യുടെ രണ്ടാമത്തെ വൈസ് ചാൻസിലറായി പ്രൊഫ. എ. രാമചന്ദ്രൻ ചുമതലയേറ്റു. ജൂൺ ഒന്നാം തീയതി രാവിലെ സർവ്വകലാശാല ആസ്ഥാനത്ത് അദ്ദേഹത്തെ പ്രോ വൈസ് ചാൻസിലർ ഡോ. കെ. പത്മകുമാർ, രജിസ്ട്രാർ ഡോ. വിക്ടർ ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വിവിധ സ്‌കൂളുകളുടെ ഡയറക്ടർമാർ, അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ സ ന്നിഹിതരായിരുന്നു. തുടർന്ന് മുഴുവൻ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഡോ. എ. രാമചന്ദ്രൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) യുടെ സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം പ്രൊഫസറും ഫാക്കൽറ്റി ഓഫ് എൻവയറോമെന്റൽ സയൻസസ് ഡീനുമാണ്. 2004 മുതൽ 2013 വരെ കുസാറ്റിന്റെ രജിസ്ട്രാറായി സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെ കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് പദവിയും വഹിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ