റിയാലിറ്റി ഷോകളുടെ നിലവാരം കുറഞ്ഞു-
പി.ജയചന്ദ്രന്‍
കൊച്ചി
ടെലിവിഷനിലെ റിയാലിറ്റി ഷോകളുടെ നിലവാരം
കുറഞ്ഞുവെന്ന് മലയാള സിനിമയുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍.റിയാലിറ്റി ഷോകളിലൂടെ
പലര്‍ക്കും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ നിരവാരം പാടെ കുറഞ്ഞു.
പാട്ടിനേക്കാള്‍ ഉപരി ഷോ ആയി മാറിയിരിക്കുന്നു. .
പഴയകാലത്തെ പോലെ നോവലുകള്‍
ആസ്‌പദമാക്കി സിനിമകള്‍ നിര്‍മ്മിക്കാത്തതാണ് സിനിമാ ഗാനങ്ങളും ഗാനരംഗങ്ങളും
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതാകുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഇന്ന്
ഗാനസന്ദര്‍ഭങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. സിനിമ ഗാനങ്ങള്‍ സന്ദര്‍ഭത്തിനു ഒത്തു
എഴുതുവാനും ഇന്നത്തെ ഗാനരചയിതാക്കള്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം
കുറ്റപ്പെടുത്തി.
മലയാള സിനിമാ ഗാന രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന
റെക്കോര്‍ഡിങ്ങ് രീതിയെയും ജയചന്ദ്രന്‍ എതിര്‍ത്തു. പഴയതുപോലെ മുഴുവന്‍
ഓര്‍ക്കസ്‌ട്രയും ഉപയോഗിച്ചു ഒറ്റയടിക്കു ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന
രീതിയാണ് തനിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ട്രക്ക് എടുത്തു മിക്‌സ്
ചെയ്യുന്ന രീതിയോട് ഒട്ടും താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവഗായകന്‍ എന്നു തന്നെ വിളിക്കുന്നത് അറിയില്ലെന്നു ജയചന്ദ്രന്‍ പറഞ്ഞു.
ദേവരാജന്‍ മാഷാണ് ജയചന്ദ്രനെ ആദ്യമായി ഭാവഗായനെന്നു വിളിച്ചത്. ദേവരാജന്‍
മാസറ്ററുടെ ഒരു ഓഡിയോ റെക്കോര്‍ഡിങ്ങിനിടെയാണ് ഈ നാമം ജയചന്ദ്രനു നല്‍കിയത്.
മലയാള സിനിമാഗാനരംഗത്ത് ശ്രുതിയും താളവും ഒരുമിച്ചു ഒരുഭാവമായി മാറ്റുവാന്‍
കഴിയുന്ന ഏക ഗായകനാണ് പി.ജയചന്ദ്രന്‍ എന്നു അദ്ദേഹം വിശേഷിപ്പിച്ചതിനെ ജയചന്ദ്രന്‍
എതിര്‍ത്തില്ല. ഇതുവരെ ഭാവഗായകന്‍ എന്താണന്നു തനിക്കു പിടികിട്ടിയിരുന്നില്ല എന്നു
ജയചന്ദ്രന്‍ സമ്മതിച്ചു.
സിനിമാ സംഗീതം മാത്രമല്ല സംഗീതമെന്നും മലയാളത്തില്‍
എറ്റവും കൂടുതല്‍ ഭക്തിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ അടിവരയിട്ടു പറഞ്ഞു.
ദേവരാജ
സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ 23നു
എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍
വൈകിട്ട് ആറിനു നടക്കുന്ന ഗുരുപ്രണാമം എന്നപേരിട്ടിരിക്കുന്ന ദേവരാജന്‍ അനുസ്‌മരണ
ചടങ്ങില്‍ ജയചന്ദ്രന്റെ മക്കളായ ദീനാനാഥും ലക്ഷ്‌മിയും ആദ്യമായി പൊതുവേദിയില്‍
അരങ്ങേറ്റം കുറിക്കും. ഇവര്‍ക്കു പുറമെ പ്രമുഖ ഗായകരും പ്രശസ്‌ത സംഗീത സംവിധായകന്‍
അര്‍ജുനന്‍ മാഷും വേദിയില്‍ എത്തും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ