കൊച്ചി പെരുമാനൂരിലെ മാലിന്യ കളക്ഷന്‍ സെന്ററിനെതിരെ
സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സമരത്തിനൊരുങ്ങുകയാണെന്ന്
ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമാനൂരിലെ പകല്‍വീടിന്റെ 20
അടിയോളം അകലെ കോര്‍പ്പറേഷന്റെ മാലിന്യ ശേഖരണ സ്ഥലമാണ് നാട്ടുകാര്‍ക്കും പകല്‍വീട്
പ്രവര്‍ത്തകര്‍ക്കും ഭീഷണിയായി മാറിയിരിക്കുന്നത്. കാര്യക്ഷമമല്ലാത്ത മാലിന്യ
നീക്കം മൂലം ഈ പ്രദേശം ദുര്‍ഗന്ധം വമിക്കുന്ന ഇടമായി മാറിയിരിക്കുകയാണ്. നിരവധി
തവണ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും ഇതിനെതിരെ
നടപടിയെടുത്തില്ല. പകല്‍വീടിന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനു 20 അടിയോളം
അകലെയായിരുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ സ്ഥാപനത്തിന്റെ മുന്നില്‍ വരെ
എത്തിയിരിക്കുകയാണ്. ദുര്‍ഗന്ധത്താല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍
സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ 11ാം തിയതി തേവര ജങ്‌ഷനിലെ
റെയ്‌ല്‍വെ ഓവര്‍ബ്രിഡ്‌ജിനു സമീപത്ത് സായാഹ്ന ധര്‍ണ നടത്തുമെന്നും അറിയിച്ചു.
വൈകിട്ട് അഞ്ച് മുതല്‍ ഏഴ് മണി വരെയാണ് ധര്‍ണ. അനുകൂലമായ നടപടിയുണ്ടായെങ്കില്‍
രണ്ട് ദിവസത്തിനു ശേഷം മാലിന്യവുമായി വരുന്ന വണ്ടികള്‍ തടയുമെന്നും വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്
വി.എം. പൈലി, സെക്രട്ടറി വി.എം. ജോസഫ്, കണ്‍വീനര്‍ പി.ജജെ. ടോമി, ജോയിന്റ്
സെക്രട്ടറി പി.ജി. ജോര്‍ജ്, ട്രഷറര്‍ പഴനി പിള്ള എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ