കൊച്ചി
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ്
അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) ന്യൂദല്‍ഹിയുടെ പരോക്ഷ നികുതി
കമ്മിറ്റിയും എറണാകുളം ശാഖയും സംയുക്തമായി പരോക്ഷ നികുതിയെ സംബന്ധിച്ചു ഐ എം എ
ഹാളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ കോണ്‍ഫ്രന്‍സ് ജൂണ്‍ 10 -#ാ#ം തീയതി
വെള്ളിയാഴ്‌ച രാവിലെ 11.30 നു കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍.രാഘവന്‍ ഉദ്‌ഘാടനം
ചെയ്യും. ഐ സി എ ഐ ന്യൂദല്‍ഹിയുടെ പരോക്ഷ നികുതി കമ്മിറ്റി ചെയര്‍മാന്‍ മധുകര്‍
എന്‍ ഹിറഗംഗെ അദ്ധ്യക്ഷത വഹിക്കും ഐ സി എ ഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍
ബാബു എബ്രഹാം കള്ളിവയലില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യും.
രണ്ടു ദിവസമായി
നടക്കുന്ന കോണ്‍ഫ്രന്‍സില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ബിമല്‍ ജയിന്‍, അശോക്
ബാത്ര (ഇരുവരും ന്യൂദല്‍ഹി), മധുകര്‍ എന്‍ ഹിറഗംഗെ (ബാംഗ്ലൂര്‍), അഡ്വക്കേറ്റ്
കെ.വൈത്തീശ്വരന്‍ (ചെന്നൈ) എന്നിവര്‍ പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍
പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതാണ്.
1000 ലേറെ പ്രൊഫഷണലുകളുടെ പ്രാതിനിധ്യം
പ്രതീക്ഷിക്കുന്നതായി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും കോണ്‍ഫറന്‍സ്
ഡയറക്‌ടറുമായ ബാബു എബ്രഹാം കള്ളിവയലിലും എറണാകുളം ശാഖ ചെയര്‍മാനും കോണ്‍ഫ്രന്‍സ്
കോഡിനേറ്ററുമായ ടി എന്‍ സുരേഷും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ