2016, ജൂൺ 1, ബുധനാഴ്‌ച

പട്ടികജാതി/വർഗ വിഭഗത്തിലുളളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം


കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽതിരുവനന്തപുരത്ത് മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയിൽ സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി 2016-17 ബാച്ചിലേക്ക് പ്രവശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പട്ടികജാതി/വിഭാഗത്തിൽ ഉൾപ്പെടുന്ന  30 പേർക്കാണ് പ്രവേശനം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇന്റർവ്യൂ സമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷിക്കുന്നതിനുളള പ്രായപതിധി 2016 ആഗസ്റ്റ് ഒന്നിന് 20-36 വയസ്. 
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശീലനാർഥികളെ തെരഞ്ഞെടുക്കുന്നത്. നിശ്ചിത ഉയർന്ന യോഗ്യതകൾക്ക് അധിക വെയിറ്റേജ് മാർക്ക് ഇന്റർവ്യൂ സമയത്ത് നൽകും.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. 100 മാർക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുളള പാർട്ട്-എയും (90 മിനിറ്റ്) 50 മാർക്കിന്റെ വിവരണാത്മക മാതൃകയിലുളള പാർട്ട്-ബി യും (30 മിനിറ്റ്) ചേർന്ന് ആകെ രണ്ട് മണിക്കൂർ ദൈർഘ്യമുളള 150 മാർക്കിനുളള പരീക്ഷയുടെ പാർട്ട്-എ ക്ക് നെഗറ്റീവ് മാർക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററുകളിൽ ജൂലൈ രണ്ടാംവാരം പ്രവേശന പരീക്ഷ നടത്തും.
അപേക്ഷാ ഫോറത്തിന്റെ മാതൃക നേരിട്ട് ജില്ല പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റായ ംംം.ശരലെെേ.ീൃഴ നിന്നും ലഭിക്കും.  ംംം.ശരലെെേ.ീൃഴ മുഖേന ഓൺലൈനായും അപേക്ഷിക്കാം.
ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഫാറം പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റിയൂട്ട് ഫേഅർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട് ഫ്‌ളോർ, അംബേദ്ക്കർ ഭവൻ, ഗവ:പ്രസിന് സമീപം, മണ്ണന്തല, തിരുവനന്തപുരം- 695015 വിലാസത്തിൽ ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാമൂഹ്യ നീതിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യപ്രവർത്തകരുടെ പട്ടിക തയാറാക്കുന്നതിനായി ജില്ലയിൽ സ്ഥിരതാമസമായവരും കുട്ടികളുടെ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ളവരും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവുമുള്ള 40 വയസ് കവിയാത്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മലയാളത്തിനു പുറമെ ഹിന്ദി, കന്നഡ, തമിഴ് ഭാഷകൾ കൈകാര്യം ചെയ്യുന്നവർക്കു മുൻഗണന. വേതനം ഒരുമാസം പരമാവധി 14000 രൂപ. 
യോഗ്യരായവർ സ്വയം തയാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 30നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈലൈൻ നമ്പർ ഒന്ന്, എസ്പി ക്യാമ്പ് ഓഫഫീസിന് സമീപം, ശിവ ടെമ്പിൾ റോഡ്, തോട്ടക്കാട്ടുകര, ആലുവ- 683108 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2609177. 

പബ്ളിക് ഹെൽത്ത് നഴ്സ് അഭിമുഖം
കൊച്ചി: കോട്ടയം ജില്ലയിൽ ആരോഗ്യവകുപ്പ് മുനിസിപ്പൽ കോമൺ സർവീസ് വകുപ്പുകളിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അഭിമുഖം ജൂൺ രണ്ട്, മൂന്ന്, എട്ട്, ഒമ്പത്, 15, 16 തീയതികളിൽ രാവിലെ 9.30 മുതൽ പിഎസ്സി കോട്ടയം ജില്ലാ ഓഫീസിൽ നടത്തും.

മഴക്കാല പൂർവ ശുചീകരണം: ജില്ലാതല ഉദ്ഘാടനം മൂന്നിന്
കൊച്ചി: എറണാകുളം ജില്ലയിലെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഉദ്ഘാടനം ജൂൺ മൂന്നിന് രാവിലെ പത്തരയ്ക്ക് കാക്കനാട് ജില്ല ജയിലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ നിർവഹിക്കുമെന്നു വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുൾ മുത്തലിബ് അറിയിച്ചു. 

വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം
കൊച്ചി: സെൻട്രൽ മറൈൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് മീഡിയ ലൈസോണിംഗിന്റെ താത്കാലിക ഒഴിവിലേക്ക് ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ള വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2422239.

നെഹ്റു യുവക് കേന്ദ്ര പ്രവർത്തനോദ്ഘാടനവും യുവ പാർലമെന്റും
കൊച്ചി: എറണാകുളം ജില്ല നെഹ്റു യുവക് കേന്ദ്രയുടെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബ്ലോക്ക് യൂത്ത് പാർലമെന്റും ജൂൺ നാലിന് രാവിലെ പത്തിന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ല ആസൂത്രണ സമിതി ഹാളിൽ നടത്തും. ഈ വർഷം കായികോപകരണങ്ങൾ ആവശ്യമുള്ള ക്ലബ്ബുകൾ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ല യൂത്ത് കോ ഓർഡിനേറ്റർ ടോണി തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422800

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ