2016, ജൂൺ 1, ബുധനാഴ്‌ച

ഓവേഷൻ ഓഫ് ദ സീസ് : കൊച്ചിയിലെത്തി


കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ എം.വി.ഓവേഷൻ ഓഫ് ദ സീസ്  4200 വിനോദ സഞ്ചാരികളും 1800 ജീവനക്കാരുമായി കൊച്ചി തുറമുഖത്ത് എത്തിച്ചേർന്നു. ഈ സീസണിലെ അവസാനത്തെ ആഡംബര കപ്പലിലെ യാത്രക്കാരെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പോർട്ട് ട്രസ്റ്റ് ഡപ്യൂട്ടി ചെയർമാൻ ഡി.സെന്തിൽവേൽ, ഡോ.സി.ഉണ്ണികൃഷ്ണൻ, ഗോബിന്ദ് സി ബുയാൻ, തോമസ് കോര എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു.
648 മീറ്റർ നീളവും, 12 നിലകളുളള ഈ ആഡംബര കപ്പൽ 2016 ഫെബ്രുവരിയിലാണ് നീരണിഞ്ഞത്.  ഈ കപ്പലിന്റെ ആദ്യ ലോകയാത്രയിൽ ഇന്ത്യയിൽ കൊച്ചി മാത്രമാണ് സന്ദർശിക്കുന്നത്. രണ്ട് ദിവസം കൊച്ചിയിൽ തങ്ങുന്ന  കപ്പലിലെ യാത്രക്കാർ കൊച്ചിയും ആലപ്പുഴയും കുമരകവുമാണ് സന്ദർശിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ