2016, ജൂൺ 23, വ്യാഴാഴ്‌ച

സോളാര്‍തട്ടിപ്പ്‌ സരിതയ്‌ക്ക്‌ അറസ്റ്റ്‌ വാറന്റ്‌



കൊച്ചി
സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതി സരിത എസ്‌.നായര്‍ക്ക്‌ ജൂഡീഷ്യല്‍ കമ്മീഷന്റെ അറസ്റ്റ്‌ വാറന്റ്‌.തുടര്‍ച്ചയായി മൂന്നു തവണ കമ്മീഷനു മുന്‍പാകെ ഹാജരാകാതിനെ തുടര്‍ന്നാണ്‌ സരിതയ്‌ക്ക്‌ എതിരെ കമ്മീഷന്‍ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌. 
27ാം തിയതി സരിതയെ അറസ്റ്റ്‌ ചെയ്‌ത്‌ കമ്മീഷനു മുന്നില്‍ ഹാജരാക്കണമെന്ന്‌ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ ജസ്‌റ്റിസ്‌ ബി.ശിവരാമന്‍ നിര്‍ദ്ദേശം നല്‍കി. 
സോളാര്‍ തട്ടിപ്പ്‌ കേസില്‍ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കു പങ്കുണ്ടെന്നും അതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും സരിത നേരത്തെ അവകാശം ഉന്നയിച്ചിരുന്നു. തെളിവുകള്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കാനുള്ള അവസാന അവസരം ആയിരുന്നു ഇന്നലെ. എന്നാല്‍ സരിത എസ്‌.നായര്‍ കമ്മീഷനു മുന്നില്‍ ഹാജരാകുകയില്ലെന്നു തന്റെ അഭിഭാഷകന്‍ മുഖേന അറിയിക്കുകയായിരുന്നു. നേരത്തെ രണ്ടു തവണയും കമ്മീഷനു മുന്നില്‍ ഹാജരാകാതെയും സരിത ഒളിച്ചു കളിച്ചപ്പോള്‍ ഇന്നലെ നിര്‍ബന്ധമായും ഹാജരാകണമെന്ന്‌ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. 
കമമീഷനു മുന്നില്‍ ഹാജരാകാതിരിക്കാന്‍ സരിത തന്റെ അഭിഭാഷകന്‍ മുഖേന പറയുന്ന കാരണങ്ങള്‍ കളവാണെന്നും ബോധപൂര്‍വ്വമാണ്‌ ഹാജരാകാത്തതെന്നും ജൂഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ്‌ ബി.ശിവരാജന്‍ പറഞ്ഞു.എന്നാല്‍ സരിതയ്‌ക്ക്‌ ശസ്‌ത്രക്രീയ ആവശ്യമായതിനാലാണ്‌ കമ്മീഷനു മുന്നില്‍ ഹാജരാകാത്തതെന്ന്‌ സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു. 27നു സരിതയെ അറസ്റ്റ്‌ ചെയ്‌തു 27നു കമ്മീഷനു മുന്‍പാകെ ഹാജരാക്കാന്‍ ഡിജിപിക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌.
ഓരോ തവണയും വ്യത്യസ്‌ത കാരണങ്ങളാണ്‌ സരിത ഹാജരാകുന്നതിന്‌ തടസമായി കമ്മീഷനെ അറിയിക്കുന്നത്‌. അമ്മയ്‌ക്ക്‌ സുഖമില്ലെന്നും താന്‍ ചികിത്സയിലാണെന്നും സരിത പലപ്പോഴായി കമ്മീഷനെ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും സരിത ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ വഴങ്ങിയില്ല.

സോളാര്‍ കേസ്‌ അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റീസ്‌ ശിവരാജന്‍ കമ്മീഷന്‍ ആദ്യമായാണ്‌ ഒരു കക്ഷിക്ക്‌ എതിരേ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിക്കുന്നത്‌. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ