2016, ജൂൺ 23, വ്യാഴാഴ്‌ച

പച്ചാളം ഭാസിമാര്‍ നവരസങ്ങളും പഠിപ്പിക്കാന്‍ ശ്രമിച്ചു,പക്ഷേ പിണറായി മാറിയില്ല- ബിന്ദു കൃഷ്‌ണ




കൊച്ചി: 
പച്ചാളം ഭാസിയെപ്പോലുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നവരസങ്ങളും പഠിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ശൈലി അല്‍പ്പം പോലും മാറിയിട്ടില്ലെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അതിന്റെ തെളിവാണെന്നും കേരള സ്റ്റേറ്റ്‌ മഹിള കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പിണറായി സര്‍ക്കാരിന്റെ സ്‌ത്രീ വിരുദ്ധവും ദളിത്‌ വിരുദ്ധമായ നിലപാടിനെതിരെ കേരള സ്റ്റേറ്റ്‌ മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ 25നു രാവിലെ 10 മണിക്ക്‌ പെണ്ണൊരുമ സംഘടിപ്പിക്കുമെന്ന്‌ ബിന്ദു കൃഷ്‌ണ പറഞ്ഞു.കോണ്‍ഗ്രസ്‌ വനിതാ നേതാക്കള്‍ക്കു പുറമെ ഗീത ടീച്ചര്‍, കെ.കെ.രമ, ധന്യരാമന്‍ എന്നിവര്‍ പങ്കെടുക്കും. 

പിണറായി വിജയന്‌ ഒരുപാട്‌ മാറ്റങ്ങള്‍ വന്നുവെന്ന പ്രതീതി ഉണ്ടായിരുന്നു. ഈവന്റ്‌ മാനേജ്‌മെന്റിന്റ സഹായത്താലാണ്‌ പിണറായി വിജയന്‌ തെരഞ്ഞെടുപ്പ്‌
കാലത്ത്‌ ഈ മാറ്റങ്ങള്‍ വന്നതെന്നും ബിന്ദു കൃഷ്‌ണ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ല. തലശേരിയിലെ ദളിത്‌ യുവതികളെ കള്ളക്കേസില്‍ കുടുക്കിയ സംഭവം. അതിനു അടിവരയിടുന്നു. സംഭവങ്ങള്‍ ഇതുവരെ വിശദീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. . മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന കുറ്റകരമായ മൗനം കേരളത്തിലെ സ്‌ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്‌. കല്യാശേരിയില്‍ ഡോക്ടര്‍ നീത പി. നമ്പ്യാര്‍ക്കെതിരായി സിപിഎം പ്ര്വവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ബിന്ദു കൃഷ്‌ണ അവശ്യപ്പെട്ടു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ അപവാദങ്ങളിലൂടെ ഇല്ലാതാക്കാമെന്ന വ്യാമോഹത്തിലാണ്‌ സിപിഎമ്മിന്റെ യുവ എംഎല്‍എമാര്‍ എന്നും .അഞ്‌ജു ബോബി ജോര്‍ജിനെ പുകച്ചു പുറത്തുചാടിച്ച നിലപാട്‌ അങ്ങയേറ്റം കായിക വിരുദ്ധമാണെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു. 
കേരളത്തിന്റെ കാവലാള്‍ ആയി താന്‍ ഉണ്ടാകുമെന്നു പറഞ്ഞ മുന്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ഇതേക്കുറിച്ചു പ്രതീകരിച്ചിട്ടില്ലെന്നും ബിന്ദു കൃഷ്‌ണ ചൂണ്ടിക്കാട്ടി. 
ജിഷ വധക്കേസിലെ പ്രതിയെക്കുറിച്ചു കൃത്യമായ വിവരം ഇതുവരെ കൊടുക്കാതെ പോലീസ്‌ ഒളിച്ചുകളിക്കുകയാണ്‌. കേസില്‍ നിരവധി വൈരുദ്ധ്യങ്ങളാണ്‌ കാണുന്നതെന്നും ജിഷവധക്കേസിലെ പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തരുതെന്നു കരുതിയാണ്‌ അന്വേഷണത്തിനെതിരെ കാര്യമായി പ്രതീകരിക്കാത്തതെന്നും ബിന്ദു കൃഷ്‌ണ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ