2016, ജൂൺ 12, ഞായറാഴ്‌ച

എല്‍ഡിഎഫ്‌ സമരം കട്ടപ്പുകയാക്കിയ വീട്ടമ്മ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലില്‍ നിന്നും രാജിവെച്ചു


തിരുവനന്തപുരം: എല്‍ഡിഎഫ്‌ നടത്തിയ ക്ലിഫ്‌ ഹൗസ്‌ ഉപരോധത്തിനിടെ വഴിതടഞ്ഞുവെന്നു പരാതിപ്പെട്ടു ബഹളം കൂട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ച സന്ധ്യ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിലെ ജോലി രാജിവച്ചു. ഉദ്ദിഷ്ടകാര്യത്തിനു യുഡിഎഫ്‌ സര്‍ക്കാര്‍ നല്‍കിയ ഉപകാരസ്‌മരണയാണു കൗണ്‍സിലിലെ ജോലിയെന്ന്‌ അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.
അഞ്‌ജു ബോബി ജോര്‍ജ്‌ വിവാദമുണ്ടായ പശ്ചാത്തലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ പരിശോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ്‌ സന്ധ്യയുടെ രാജിവാര്‍ത്തയും വരുന്നത്‌.
മെയ്‌ മുപ്പതിനാണ്‌ സന്ധ്യ ജോലി രാജിവെക്കുന്നതായി കാണിച്ച്‌ കൗണ്‍സിലിന്‌ കത്ത്‌ നല്‍കിയത്‌. ശംഖുമുഖം ജിവിരാജാ ഇന്‍ഡോര്‍ സ്‌റ്റേഡിയം അഡ്‌മിനിസ്‌ട്രേറ്ററായായി 2015 ഏപ്രിലിലാണ്‌ സന്ധ്യ ജോലിക്ക്‌ കയറുന്നത്‌.
പ്രീഡിഗ്രി മാത്രമുള്ള സന്ധ്യയെ 15,000 രൂപ ശമ്‌ബളത്തില്‍ അഡ്‌മിനിസ്‌ട്രേറ്ററാക്കി. പിന്നീട്‌ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കെയര്‍ ടേക്കറായി തരംതാഴ്‌ത്തി. ഈ കെയര്‍ ടേക്കര്‍ പദവിയില്‍ നിന്നുമാണ്‌ ഇടത്‌ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്‌ പിന്നാലെ സന്ധ്യ രാജി സമര്‍പ്പിച്ചത്‌.


"സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന് സ്പോര്‍ട്സ് കൌണ്‍സിലില്‍ വഴിവിട്ട നിയമനം. അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിനാണ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ ടെക്നിക്കല്‍ അസി. സെക്രട്ടറിയായി നിയമനം നല്‍കിയത്. അടിസ്ഥാന യോഗ്യതപോലുമില്ലാതിരുന്നിട്ടും 80,000 രൂപ ശമ്പളത്തിലാണ് ഇയാളെ നിയമിച്ചത്"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ