2016, മേയ് 24, ചൊവ്വാഴ്ച

ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പുനപരിശോധിക്കണമെന്ന്‌



കൊച്ചി കേരളത്തില്‍ നടപ്പാക്കിയ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ നിരവധി കുട്ടികളുടെ ഭാവി തകര്‍ക്കുകയാണെന്ന്‌ സൊസൈറ്റി ഒഫ്‌ യൂണിറ്റി ആന്‍ഡ്‌ ലിബറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റേയും കോടതിയുടെയും നിര്‍ദേശ പ്രകാരമാണ്‌ ആക്ട്‌ നടപ്പാക്കിയതെങ്കിലും സംരക്ഷിക്കപ്പെടേണ്ടതും നിലനിര്‍ത്തേണ്ടതുമായ കാര്യങ്ങള്‍ വിസമരിച്ചു കൊണ്ടാണ്‌ സാമൂഹ്യ നീതിവകുപ്പ്‌ ആക്ട്‌ നടപ്പാക്കിയിരിക്കുന്നത്‌. യുഡിഎഫ്‌ ഗവണ്‍മെന്റ്‌ നടപ്പാക്കിയ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പുനപരിശോധിക്കണമെന്നും, ആക്ട്‌ പ്രകാരമുള്ള പരിരക്ഷ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. 
സ്ഥാപനങ്ങളിലെ പ്രതിസന്ധിയിലാക്കുന്ന ആക്ടിലെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, എന്‍ജിഒ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ജനാധിപത്യ അധികാരങ്ങള്‍ നിലനിര്‍ത്തുക, ആക്ടിന്റെ സ്റ്റാഫ്‌ പാറ്റേണ്‍ പുനപരിശോധിക്കുക, ആക്ട്‌ പ്രകാരം സ്റ്റാഫിനു നല്‍കേണ്ട ശമ്പളം, കുട്ടികള്‍ക്കു നല്‍കേണ്ട ഭൗതിക സാഹര്യങ്ങളുടെ ലഭ്യത എന്നിവ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ്‌ ഫണ്ടുകളുമായി താരതമ്യം ചെയ്‌ത്‌ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ ഹര്‍ജി പുതിയ സര്‍ക്കാരിനു നല്‍കുമെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി ഒഫ്‌ യൂണിറ്റി ആന്‍ഡ്‌ ലിബറേഷന്‍ പ്രസിഡന്റ്‌ മധു പോള്‍, ജനറല്‍ സെക്രട്ടറി എ.കെ. കടമ്പാട്ട്‌, ജേക്കബ്‌ ഡേവിഡേ, സുരേഷ്‌ ബാബു എന്നിവര്‍ പങ്കെടുത്തു


ഹോട്ടല്‍ടെക്‌ പ്രദര്‍ശനവും കലിനറി ചലഞ്ചും സമാപിച്ചു




കൊച്ചി: കൊച്ചി വില്ലിംഗ്‌ഡണ്‍ ഐലണ്ടിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി 1900-ലേറെ സന്ദര്‍ശകരെ ആകര്‍ഷിച്ച കേരളത്തിലെ പ്രമുഖ ഹോസ്‌പിറ്റാലിറ്റി എക്വിപ്‌മെന്റ്‌ പ്രദര്‍ശനമായ ഹോട്ടല്‍ടെക്‌ 2016-ന്റെ ആറാമത്‌ വാര്‍ഷിക പ്രദര്‍ശനവും ഷെഫുമാര്‍ക്കായുള്ള അഞ്ചാമത്‌ കലിനറി ചലഞ്ച്‌ മത്സരങ്ങളും സമാപിച്ചു
. ഏറ്റവും മികച്ച ഷെഫായി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥി 2016 സെപ്‌റ്റംബറില്‍ മാലിദ്വീപില്‍ നടക്കുന്ന ലോകമെമ്പാട്‌ നിന്നുമുള്ള 1000-ലേറെ ഷെഫുമാര്‍ പങ്കെടുക്കുന്ന ആഗോള മത്സരമായ ഹോട്ടല്‍ ഏഷ്യയില്‍ രാജ്യത്തെ പ്രതിനിധീകരിക്കും. 
ഹോട്ടല്‍ സപ്ലൈസ്‌, ഹോസ്‌പിറ്റാലിറ്റി ആന്‍ഡ്‌ ടെക്‌നോളജി, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്‌ക്കാവശ്യമായ ഉപകരണങ്ങള്‍, ക്ലീനിംഗ്‌ ഉപകരണങ്ങളും സേവനങ്ങളും, ഹോസ്‌പിറ്റാലിറ്റി ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സേവനങ്ങളുമാണ്‌ പ്രദര്‍ശനത്തിനുണ്ടായിരുന്നത്‌.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും 85 ഷെഫുമാരാണ്‌ വിവിധ വിഭാഗങ്ങളിലായി കലിനറി ചലഞ്ചില്‍ പങ്കെടുക്കുന്നത്‌. ഡിസ്‌പ്ലേ, ലൈവ്‌ കുക്കിംഗ്‌ വിഭാഗങ്ങളിലായാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌. ഡ്രസ്‌ ദി കേക്ക്‌, നോവല്‍റ്റി കേക്ക്‌, ബ്രഡ്‌ ആന്‍ഡ്‌ പേസ്‌ട്രി ഷോപീസ്‌, ഫ്രൂട്ട്‌ ആന്‍ഡ്‌ വെജിറ്റബ്‌ള്‍ കാര്‍വിംഗ്‌ തുടങ്ങിയ വിഭാഗങ്ങളില്‍ വ്യക്തിഗത ആര്‍ട്ടിസ്റ്റിക്‌ ഡിസ്‌പ്ലേ മത്സരങ്ങള്‍ നടന്നു. ത്രീ-കോഴ്‌സ്‌ ഡിന്നര്‍ മെനു, ഡെസ്സേട്‌സ്‌, പരമ്പരാഗത കേരള വിഭവങ്ങള്‍ എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ നടന്നു.
ഡ്രസ്‌ ദി കേക്ക്‌ വിഭാഗത്തില്‍ കൊച്ചി ഹോട്ടല്‍ റമദയിലെ രാജ്‌ രാജനും കൊച്ചി ഹോളിഡേ ഇന്നിലെ സെന്തില്‍ രാജും സ്വര്‍ണം പങ്കിട്ടു. ഹോട്ടല്‍ ലീല കോവളത്തെ ശ്യാം നന്ദന്‍കുമാര്‍ വെങ്കലം നേടി. ഹോട്ട്‌ കുക്കിംഗ്‌-ചിക്കന്‍ വിഭാഗത്തില്‍ കൊച്ചി ഹോളിഡേ ഇന്നിലെ സിയാദ്‌ സ്വര്‍ണവും ലീലാ കോവളത്തെ വിജയ്‌പ്രസാദ്‌, കൊച്ചി ലെ മെറിഡിയനിലെ ദീപക്‌ ജെന, കൊച്ചി റാഡിസണ്‍ ബ്ലൂവിലെ മുജീബ്‌ റഹ്മാന്‍ എന്നിവര്‍ വെള്ളിയും ലീലാ കോവളത്തെ രോഹിത്‌, ഫോര്‍ട്ട്‌ കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ട്യാഡിലെ ജിയോള്‍ മോണിസ്‌ എന്നിവര്‍ വെങ്കലവും നേടി. വിദ്യാര്‍ഥികള്‍ക്കായുള്ള ഹോട്ട്‌ കുക്കിംഗ്‌-ചിക്കന്‍ മത്സരത്തില്‍ മൂന്നാര്‍ കേറ്ററിംഗ്‌ കോളേജിലെ രാജ്‌ മോഹന്‍ സ്വര്‍ണവും മാരാര്‍ അഭിലാഷ്‌ വെള്ളിയും വിഷ്‌ണു വി. ഗോപാല്‍ വെങ്കലവും നേടി. 
മറ്റ്‌ മത്സരവിജയികള്‍
നോവല്‍റ്റി കേക്ക്‌ വിഭാഗം: ശ്യാം മോഹന്‍കുമാര്‍, ലീലാ കോവളം (സ്വര്‍ണം); സെന്തില്‍രാജ്‌, ഹോളിഡേ ഇന്‍, കൊച്ചി (വെള്ളി).
ഹോട്ട്‌ കുക്കിംഗ്‌ ഫിഷ്‌ വിഭാഗം: ജേക്കബ്‌ വര്‍ഗീസ്‌- ഹോളിഡേ ഇന്‍ (സ്വര്‍ണം); പ്രകാശ്‌, ആസ്റ്റര്‍ മെഡിസിറ്റി- സോര്‍ഡെക്‌സ്‌ (സ്വര്‍ണം); അക്‌ബര്‍ ബാഷ, ബ്രണ്ടന്‍ ബോട്ട്യാഡ്‌ (സ്വര്‍ണം); ജിതിന്‍, കെടിഡിസി തിരുവനന്തപുരം (വെള്ളി); സിലാസ്‌ ഗുറുംഗ്‌, റമദ കൊച്ചി (വെള്ളി); എല്‍ദോസ്‌ കെ. പോള്‍, കെടിഡിസി തിരുവനന്തപുരം (വെങ്കലം); രഞ്‌ജിത്‌ ആര്‍, മൗണ്ടന്‍ ക്ലബ്‌ (വെങ്കലം); നീരജ്‌, റാഡിസണ്‍ ബ്ലൂ, കൊച്ചി (വെങ്കലം); ശ്രീജ, സിജിഎച്ച്‌ എര്‍ത്ത്‌ (വെങ്കലം); അമന്‍പ്രീത്‌ സിംഗ്‌, ലെ മെറിഡിയന്‍, കൊച്ചി (വെങ്കലം). വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. 

പുതുമുഖങ്ങളുടെ ഹാപ്പി വെഡിങ്‌



കൊച്ചി: നവാഗതനായ ഒമര്‍ സംവിധാനം ചെയ്യുന്ന ഹാപ്പി വെഡിങ്‌ പ്രേക്ഷകരിലേയ്‌ക്ക്‌. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രം എന്റര്‍ടെയ്‌ന്‍മെന്റ്‌ ലക്ഷ്യമിട്ടാണ്‌ നിര്‍മിച്ചിരിക്കുന്നതെന്ന്‌ സംവിധായകന്‍ ഒമര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രേമം ഫെയിം സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ജസ്റ്റിന്‍, സൗബിന്‍ താഹിര്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പുതുമുഖതാരങ്ങളായ അനു സിത്താരയും, ദൃശ്യയുമാണ്‌ നായികമാര്‍. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഏഴ്‌ പാട്ടുകളുണ്ട്‌. കൊച്ചിയിലും തൃശൂരുമായിട്ടാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌്‌. താരമൂല്യമുള്ള അഭിനേതാക്കളില്ലെന്ന പേരില്‍ പ്രധാന തിയറ്ററുകള്‍ ചിത്രം തഴഞ്ഞെന്നും സംവിധായകന്‍ പറഞ്ഞു. ആദ്യം 30 ല്‍ താഴെ തിയറ്ററുകളില്‍ മാത്രമെ ചിത്രം റിലീസ്‌ ചെയ്‌തുള്ളൂ. ഇപ്പോള്‍ 40 ഓളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അന്താരാഷ്ട്ര വിതരണ ഏജന്‍സിയായ ഇറോസ്‌ ഇന്റര്‍നാഷണലാണ്‌ ചിത്രം തിയറ്ററിയില്‍ എത്തിച്ചിരിക്കുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ നടന്‍മാരായ സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

ഹല്ലേല്ലൂയ്യയുമായി സുധി അന്ന



കൊച്ചി: ബാര്‍ക്കിങ്‌ ഡോഗ്‌ സെല്‍ഡം ബൈറ്റ്‌സിന്റെ ബാനറില്‍ പുതുമുഖം സുധി അന്ന സംവിധാനം ചെയ്യുന്ന ചിത്രം ഹല്ലേല്ലുയ്യ തിയറ്ററുകളിലേക്ക്‌. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തുടങ്ങി വര്‍ത്തമാന കാലത്തേക്കുള്ള സഞ്ചാരത്തെ ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ഒരു ബസിലൂടെ കഥപറയാന്‍ ശ്രമിക്കുന്ന സിനിമയാണ്‌ ഹല്ലേലൂയ. നരേയ്‌ന്‍, മേഘ്‌ന രാജ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നാട്ടിന്‍ പുറത്തെ നന്മയും നഷ്ടപ്പെട്ടുപോയ പഴയകാല സ്‌മരണകളുമാണ്‌ പങ്ക്‌ വയ്‌ക്കുന്നതെന്ന്‌ സംവിധായകന്‍ സുധി അന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാടക രംഗത്ത്‌ നിന്നും സിനിമാ പ്രവേശനം നടത്തിയ സജിതാ മഠത്തില്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്‌. എസ്‌.എ. അഭിമാനും സുനിരാജും കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ചന്ദ്രന്‍ രാമമംഗലമാണ്‌ സംഗീത സംവിധാനം ചെയ്‌തിരിക്കുന്നത്‌. ന്യൂ ജനറേഷന്‍ കാലത്ത്‌ വന്‍ താരനിരയില്ലെങ്കില്‍ ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന്‌്‌ നടി സജിതാ മഠത്തില്‍ പറഞ്ഞു. 30 ഓളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നു

അഖില ഭാരത അയ്യപ്പ മഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും


അഖില ഭാരത അയ്യപ്പ മഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും 27 ന്‌ 

കൊച്ചി: ശബരിമലയുമായി ആചാരപരമായി ബന്ധമുള്ള കുടുംബങ്ങളും സംഘങ്ങളും മാളികപ്പുറം ശബരിമല മേല്‍ശാന്തിമാരും ഒത്തുചേരുന്ന അഖിലഭാരത അയ്യപ്പമഹാസംഗമവും ശ്രീധര്‍മശാസ്‌താ മഹായഞ്‌ജവും 27,28 തിയതികളില്‍ ആലുവ മണപ്പുറത്ത്‌ നടക്കും. ശ്രീധര്‍മശാസ്‌താ ആലങ്ങാട്‌ യോഗവും അഖിലഭാരതീയ അയ്യപ്പധര്‍മപ്രചാരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ശരണവീഥിയെന്ന അഖിലഭാരത അയ്യപ്പ മഹാസംഗമവേദിയിയിലാണ്‌ നടക്കുന്നതെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 ന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സൗഹൃദ സമ്മേളനം നടി ശാരദ ഉദ്‌ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. എസ്‌ എന്‍ ഡി പി യോഗം പ്രസിഡന്റ്‌ എം.എന്‍. സോമന്‍ ശരണവീഥി ഉദ്‌ഘാടനം ചെയ്യും. 28 ന്‌ രാവിലെ മഹാഗണപതിഹോമവും സുകൃതഹോമവും നടക്കും. 10.30 ന്‌ ആരംഭിക്കുന്ന അഖിലഭാരത അയ്യപ്പമഹാസംഗമത്തില്‍ ശബരിമല തന്ത്രിമാരായ കണ്‌ഠര്‌ മോഹനര്‌,കണ്‌ഠര്‌ രാജീവര്‌,കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ എന്നിവര്‍ ഭദ്രദീപം കൊളുത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കണ്‌ഠര്‌ രാജീവര്‌ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ തന്ത്രിമാര്‍, ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍, ആചാരപരമായി ബന്ധമുള്‌ല സംഘാംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ ആദരിക്കുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ശരണവീഥി ജനറല്‍ കണ്‍വീനര്‍ കെ. അയ്യപ്പദാസ്‌, ജോയിന്റ്‌ കണ്‍വീനര്‍ ടി.എ. സജീവ്‌, ശ്രീശബരിമല ധര്‍മശാസ്‌താ ആലങ്ങാട്‌ യോഗം പ്രസിഡന്റ്‌ സജീവ്‌ കുമാര്‍, ചെമ്പോല ശ്രീകുമാര്‍, കലാധരന്‍ എന്നിവര്‍ പങ്കെടുത്തു.

ലോക റെക്കോര്‍ഡ്‌ ലക്ഷ്യമിട്ട്‌ മാരത്തോണ്‍ ലെക്‌ചര്‍



കൊച്ചി: ലോക റെക്കോര്‍ഡ്‌ ലക്ഷ്യമിട്ട്‌ മാള ഹോളി ഗ്രേസ്‌ എന്‍ജിനീയറിങ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മാരത്തോണ്‍ ലെക്‌ചര്‍ നടത്തും. 26ന്‌ രാവിലെ പത്തിന്‌ ആരംഭിച്ച്‌ 144 മണിക്കൂര്‍ പിന്നിട്ട ശേഷം ജൂണ്‍ ഒന്നിനാണ്‌ സമാപിക്കുന്ന ലെക്‌ചര്‍ കെമിക്കല്‍ എന്‍ജിനീയറിങിലും അധ്യാപനത്തിലും പ്രാവീണ്യം തെളിയിച്ച ഫ്രാന്‍സിസ്‌ ജോസഫാണ്‌ നയിക്കുന്നത്‌. ഭാരത സംസ്‌കാരത്തിന്റെ പൈതൃക സമ്പത്തായ ആയുര്‍വേദത്തെ പാശ്ചാത്യ അലോപ്പതി വൈദ്യ ശാസ്‌ത്ര ശാഖയ്‌ക്ക്‌ മുകളില്‍ പ്രതിഷ്‌ഠിക്കുകയെന്നതാണ്‌ ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇതുവരെയും പൂര്‍ണമായ പര്യവേഷണം നടത്താത്തതും അനേകം സാധ്യതകളുള്ളതുമായ ഭാരതീയ ഔഷധികളുടേയും സുഗന്ധ വ്യഞ്‌ജനങ്ങളുടേയും ഉപയോഗത്തെക്കുറിച്ചുള്ള ശാസ്‌ത്രീയ അന്വേഷണത്തിനാണ്‌ ശ്രമിക്കുന്നതെന്ന്‌ അക്കാദമി അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. ക്രിസ്റ്റഫര്‍ അഗസ്റ്റിന്‍, പ്രൊഫ. ഡോണ്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.

2016, മേയ് 23, തിങ്കളാഴ്‌ച

ശ്രീലങ്കയ്‌ക്ക്‌ സഹായം കൈമാറി




കൊച്ചി
പ്രധാനമന്ത്രിയുടെ പ്രത്യേക സഹായ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സേന ശ്രീലയ്‌ക്ക്‌ സഹായം എത്തിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനങ്ങളില്‍ 50 ടണ്‍ഓളം സാധന സാമഗ്രികള്‍ കാതുനായക വിമാനത്താവളത്തില്‍ എത്തിച്ചു.700 ടെന്റ്‌, 1000 ടര്‍പോളിന്‍ ഷീറ്റുകള്‍, 10 ജനറേറ്ററുകള്‍, 100 എമര്‍ജന്‍സ്‌ വിളക്കുകള്‍ ,പകര്‍ച്ച വ്യാധികള്‍ തടയാനുള്ള മരുന്നുകള്‍,കള്‍,റെയിന്‍ കോട്ട്‌ ,വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍, വാട്ടര്‍ ഫില്‍ട്ടര്‍, കുട എന്നിവയാണ്‌ വിതരണം ചെയ്‌തത്‌. 
ചുഴലിക്കാറ്റിനെ തുടര്‍ന്നു ഏകദേശം ഒരുലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്‌. 
കൊച്ചിയില്‍ നിന്നും തിരിച്ച ഐഎന്‍എസ്‌ സത്‌ലജ്‌,ഐഎന്‍എസ്‌ സുനയന എന്നീ യുദ്ധകപ്പലുകളും കൊളംബോ തുറമുഖത്ത്‌ അടുത്തു. 30 ടണ്‍ഓളം ഭക്ഷണ സാധനങ്ങളും കുടിവെള്ളവും ആണ്‌ എത്തിച്ചിരിക്കുന്നത്‌. ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതി വൈ.കെ.സിന്‍ഹ സാധന സാമഗ്രികള്‍ ശ്രീലങ്കയുടെ വിദേശകാര്യ സഹമന്ത്രി ഹര്‍ഷ ഡിസില്‍വെയ്‌ക്കു കൈമാരി. 

രാജ്യത്തെ ഗ്രാമീണ കേന്ദ്രങ്ങളില്‍ നൂതനആരോഗ്യസേവന വിദ്യാഭ്യാസം ലഭ്യമാക്കും




കൊച്ചി: ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളും ആരോഗ്യ സേവന വിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള പുതിയ സഹകരണത്തിന്‌ തുടക്കമായി. ആസ്‌ട്രേലിയയിലെ മുന്‍നിര ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ സേവന ദാതാക്കളായ ഹെല്‍ത്ത്‌ കരിയേഴ്‌സും ഇന്ത്യയില്‍ വിവിധ മേഖലകളിലായി ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ നടത്തുന്ന മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഹലോ ഹെല്‍ത്ത്‌ സര്‍വ്വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമാണ്‌ ഇതിനുള്ള ധാരണയില്‍ ഒപ്പുവെച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നഴ്‌സിങ്‌ ഏര്‍പ്പെടുത്തുക, അത്യാധുനീക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലകളിലുള്ളവര്‍ക്ക്‌ പ്രാദേശികഭാഷകളില്‍ ആരോഗ്യ സംരക്ഷണ മേഖലകളില്‍ പരിശീലനം നല്‍കുക തുടങ്ങിയവയ്‌ക്കാണ്‌ ഈ സഹകരണം. 
കൊച്ചിയിലാണ്‌ ഹെല്‍ത്ത്‌ കരിയേഴ്‌സിനു സാന്നിധ്യമുള്ളത്‌. ഹലോ ഹെല്‍ത്ത്‌ മുംബൈ ആസ്ഥാനമായുള്ള സ്ഥാപനമാണ്‌. ബെംഗലൂരു, ഡെല്‍ഹി, ലക്‌നോ അടക്കമുള്ള മറ്റു നഗരങ്ങളിലും ഹലോ ഹെല്‍ത്തിനു സാന്നിധ്യമുണ്ട്‌. 
വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയ്‌ക്കും ആസ്‌ട്രേലിയയ്‌ക്കും ഇടയില്‍ വര്‍ധിച്ചു വരുന്ന സഹകരണം ഉയര്‍ത്തിക്കാട്ടുന്നതാണ്‌ പുതിയ കൂട്ടുകെട്ട്‌. ഇരു കമ്പനികളുടേയും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും സ്‌കില്‍ ഇന്ത്യാ മിഷന്‍ എന്ന ലക്ഷ്യത്തിലേക്കെത്താനും ഇന്ത്യയെ മികവിന്റെ തലസ്ഥാനമാക്കാനും ഇതു വഴിയൊരുക്കും. 
ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലുള്ളവരുടെ കഴിവുകളും ആരോഗ്യ സംരക്ഷണ മേഖലയുടെ ശേഷിയും മെച്ചപ്പെടുത്തുന്നതില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിനു വലിയ പങ്കാണു വഹിക്കാനുള്ളതെന്ന്‌ പുതിയ സഹകരണത്തെക്കുറിച്ചു സംസാരിച്ച ഹെല്‍ത്ത്‌ കരിയേഴ്‌സ്‌ സി.ഇ.ഒ.യും മാനേജിങ്‌ ഡയറക്ടറുമായ ബിജോ കുന്നുംപുറത്ത്‌ ചൂണ്ടിക്കാട്ടി. ഈ സഹകരണത്തിന്‌ ഇന്ത്യയെ സംബന്ധിച്ച്‌ വന്‍ പ്രാധാന്യമാണുള്ളത്‌. 
ഹലോ ഹെല്‍ത്തുമായി സഹകരിച്ച്‌ ഭാവിയിലേക്കുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കാന്‍ ഹെല്‍ത്ത്‌ കരിയേഴ്‌സിന്‌ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും പ്രാഥമിക ആരോഗ്യ സേവനത്തെ പുനര്‍നിര്‍വ്വചിക്കുയും ചെയ്യുകയെന്നത്‌ ഉന്നത നിലവാരമുള്ള തൊഴില്‍ മേഖലയെ വാര്‍ത്തെടുക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന്‌ ഹലോ ഹെല്‍ത്ത്‌ സി.ഇ.ഒ. സുവന്‍ജയ്‌ ശര്‍മ്മ ചൂണ്ടിക്കാട്ടി. ഹെല്‍ത്ത്‌ കരിയേഴ്‌സുമായുള്ള സഹകരണം ഗ്രാമീണ ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരമെത്തിക്കാന്‍ സഹായിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനൊപ്പം ഉയര്‍ന്ന മികവുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക്‌ ആഗോള തലത്തിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു വഴിയൊരുക്കും. 
ഹെല്‍ത്ത്‌ കരിയേഴ്‌സിന്റെ പരിശീലന, വിദ്യാഭ്യാസ പരിപാടികള്‍ ഹലോ ഹെല്‍ത്തിന്റെ പരിശീലന കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും. ഡെല്‍ഹി സന്ത്‌ കബീര്‍ നഗറിലുള്ള വിര്‍ച്വല്‍ ക്ലാസ്‌ റൂമുകളില്‍ ഇത്‌ ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. പിന്നീട്‌ 2016-17 കാലഘട്ടത്തില്‍ തന്നെ 17 ഗ്രാമീണ കേന്ദ്രങ്ങളിലും ലഭ്യമാക്കും.  

മഴയെത്തുംമുമ്പേ വീടുകളുടെ സംരക്ഷണജോലികള്‍ തീര്‍ക്കാം



കൊച്ചി:
പുതുമണ്ണിന്റെ ഗന്ധവും മുളപൊട്ടുന്ന പച്ചപ്പുമാണ്‌ മണ്‍സൂണിന്റെ വരവ്‌ കൊണ്ടുവരുന്നത്‌. എന്നാല്‍ ഇതേ മണ്‍സൂണ്‍ വീടുള്ളവര്‍ക്കു പ്രശ്‌നങ്ങളും കൊണ്ടുവരുന്നു. ഭിത്തികളിലും സീലിംഗിലും നനവും വിള്ളലുകളും കൊണ്ടുവരുന്നു. ഇത്‌ ആ വീട്ടിലെ താമസക്കാരുടെ ആരോഗ്യത്തിനു ഗൗരവമായ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്‌.
ഭിത്തിയിലും മേല്‍ക്കൂരയിലും മറ്റുമുണ്ടാകുന്ന വിള്ളലുകളിലും നനവിലും കുമിള്‍, പൂപ്പല്‍, പായല്‍, ചെറിയതരം കളകള്‍ തുടങ്ങിയവ വളരുന്നതിന്‌ ഇടയാകുന്നു. ചുരുക്കത്തില്‍ വീടിന്റെ അന്തരീക്ഷം അനാരോഗ്യകരവും താമസയോഗ്യവുമല്ലാതായിത്തീരുന്നു.
ഇത്തരത്തില്‍ ആരോഗ്യകരമല്ലാത്ത വീടുകളിലെ താമസം അലര്‍ജി, ആസ്‌തമ, കണ്ണ്‌, മൂക്ക്‌ തുടങ്ങിയവയില്‍ ചൊറിച്ചില്‍, തൊണ്ട വേദന തുടങ്ങിയവയ്‌ക്കു കാരണമാകുന്നു. മാത്രമല്ല ക്രമേണ നിലങ്കാരിച്ചുമ തുടങ്ങിയ ശ്വാസകോശ രോഗങ്ങളിലേക്കു നയിക്കാനുള്ള സാധ്യതയുമേറെയാണ്‌. അല്‌പം ശ്രദ്ധ നല്‍കിയാല്‍ ഇത്തരം പല പ്രശ്‌നങ്ങളും ഒഴിവാക്കാവുന്നതേയുള്ളു.
ലീക്കേജ്‌ വീടിന്റെ മൊത്തത്തിലുള്ള ഭംഗി കളയുന്നുവെന്നു മാത്രമല്ല വീടിനും വീടിനുള്ളിലെ അലങ്കാരപ്പണികള്‍ക്കും ഉപകരണങ്ങള്‍ക്കും കേടും വരുത്തുന്നു. മണ്‍സൂണ്‍ കഴിയുന്നതോടെ ഈ പ്രശ്‌നം രൂക്ഷമാകുന്നു. അവിടവിടെ പെയിന്റ്‌ ഇളകി വീടിന്റെ ഭംഗി നഷ്‌ടപ്പെടുന്നു. ഭിത്തിയില്‍ അവിടവിടെ നനഞ്ഞ പാടുകള്‍ വീടിന്റെ ഉള്‍വശത്തിന്റെ വൃത്തി കളയുന്നു. നനവിന്റെ മണം അതില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കുമൊക്കെ അരോചകമാണ്‌.
ലീക്കേജ്‌ ഒഴിവാക്കാന്‍
ചില മുന്‍കരുതലുകള്‍
ഓരോ വര്‍ഷവും മണ്‍സൂണിനു മുമ്പു വീടിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ നടത്താം. ചോര്‍ച്ച തടയാനുള്ള ജോലികള്‍ (വാട്ടര്‍ പ്രൂഫിംഗ്‌) നടത്താനുള്ള ഏറ്റവും നല്ല സമയം മണ്‍സൂണിനു തൊട്ടുമുമ്പാണ്‌. ഇതു വീടിന്റെ അടിസ്ഥാന ചട്ടക്കൂടിനെ ശക്തമായ മഴയില്‍നിന്നു സംരക്ഷിക്കുന്നു. വീടിന്റെ ഘടനയ്‌ക്കു കേടുപാടുകള്‍ സംഭവിക്കുന്നതിനേയും ബലം കുറയുന്നതിനേയും ഒരു പരിധിവരെ തടയുന്നു. ഇതോടൊപ്പം തുടര്‍ വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികളുടെ ചെലവു ലാഭിക്കുവാനും സഹായിക്കുന്നു.
പിഡിലൈറ്റിന്റെ ഡോ. ഫിക്‌സിറ്റ്‌ ലളിതമായ പരിശോധനയിലൂടെ വീടിന്റെ ലീക്കേജ്‌ തടയുന്നതിനും നിരവധി വര്‍ഷങ്ങള്‍ പുതുമ മങ്ങാതെ നില്‍ക്കുന്ന പെയിന്റിംഗിനും സഹായിക്കും. വീടുകളുടെ സുരക്ഷിതത്വത്തിനായി ഡോ. ഫിക്‌സിറ്റ്‌ നല്‍കുന്ന ചില പ്രായോഗിക നിര്‍ദ്ദേശങ്ങളിതാ:
* പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടുകയോ റിപ്പയര്‍ ചെയ്‌തോ ലീക്ക്‌ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക.
* ഓരോ പത്തു വര്‍ഷം കൂടുമ്പോഴും പൈപ്പുകള്‍ മാറ്റിയിട്ട്‌ ലീക്കേജ്‌ തടയുക.
* വെള്ളം പുറത്തേക്ക്‌ എടുക്കുന്നതിനു നീളമുള്ള പൈപ്പുകള്‍ ഉപയോഗിക്കുക. വെള്ളമെടുക്കുമ്പോള്‍ ഭിത്തിയില്‍ വെള്ളം വീഴുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക.
* ഇടയ്‌ക്കിടെ നനവുണ്ടാകുന്ന സ്ഥലത്തെ പൈപ്പുകള്‍ മാറ്റിയിടുക.
* ബാല്‍ക്കണികള്‍ വസ്‌ത്രം ഉണക്കുന്നതിന്‌ ഉപയോഗിക്കാതിരിക്കുക. തുണി ഉണക്കാനിട്ടാല്‍ തുണികളില്‍നിന്നുള്ള വെള്ളം സെറാമിക്‌ ടൈലുകളുടെ ഇടയിലേക്ക്‌ ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്‌. അതേപോലെ ഭിത്തികളിലും മറ്റും വെള്ളം തെറിച്ചു മനോഹരമായ ഭിത്തികള്‍ വൃത്തികേടാകാനുമിടയുണ്ട്‌. ഇവിടെ നനവില്ലാതെ സൂക്ഷിക്കുന്നതിലൂടെ ഇവ രണ്ടും ഒഴിവാക്കാന്‍ സാധിക്കുന്നു.
* അഴുക്കുവെള്ളം ഒഴുക്കിക്കളയുന്ന ഓടകള്‍ക്കടുത്ത്‌ ചെടികള്‍ നടാതിരിക്കുക. ഭിത്തിയില്‍ന്നും അകലത്തില്‍ ചെടികള്‍ നടുക.
* ബല്‍ക്കണിയിലെ ചെടിച്ചട്ടികളില്‍നിന്നു വെള്ളം ഒഴുകി തറ വൃത്തികേടാകാതിരിക്കാന്‍ അവ ട്രേകളില്‍ വയ്‌ക്കുക. വീടിന്റെ തറയുടെ ഭാഗത്തെ പുറംഭിത്തികളില്‍ ടൈല്‍ ഉപയോഗിച്ചാല്‍ പായലും മറ്റും പിടിക്കാതെ സൂക്ഷിക്കാന്‍ സാധിക്കും.
* ടെറസ്‌ ഗാര്‍ഡനില്‍നിന്നു വരുന്ന വെള്ളം സ്‌ളാബിനുള്ളിലേക്കു വലിയാതെ ശരിയായവിധത്തില്‍ വാര്‍ന്നു പോകാനുള്ള സംവിധാനമൊരുക്കുക.
* പൊളിഞ്ഞ തേപ്പ്‌, വിള്ളലുകള്‍ എന്നിവ വൃത്തിയാക്കി അടയ്‌ക്കുയോ അല്ലെങ്കില്‍ പുതുക്കുകയോ ചെയ്യുക.
* കെട്ടിടത്തിലേക്കു ചാഞ്ഞു കിടക്കുന്ന മരച്ചില്ലകള്‍ വെട്ടി നീക്കുക.
* ടെറസ്‌ (മേല്‍ക്കൂര) വൃത്തിയാക്കുക. പരന്ന ടെറസാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കുക.
* മഴക്കാലം കഴിഞ്ഞ ശേഷം ഭിത്തികള്‍ പരിശോധിക്കുകയും അവയില്‍ കറുത്ത പായല്‍ പിടിച്ചിട്ടുണ്ടെങ്കില്‍ അതു വെള്ളം ഉപയോഗിച്ചു കഴുകിക്കളയുകയും ചെയ്യുക.
ചോര്‍ച്ച തടയാന്‍ ആധുനിക രീതി
`ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന പരസ്യവാചകത്തോടു ചേര്‍ന്നു പോകുന്നവരാണ്‌ ഇന്ത്യക്കാരില്‍ നല്ലൊരു പങ്കും. ചില കാര്യങ്ങളില്‍ ഇതു ശരിയാണ്‌. എന്നാല്‍ വീടിന്റെ ചോര്‍ച്ച തടയുന്നതിന്‌ എടുക്കുന്ന അറ്റകുറ്റപ്പണികളുടെ കാര്യം വരുമ്പോള്‍ ഇത്‌ ഒട്ടുംതന്നെ ശരിയല്ല. പഴയ വാട്ടര്‍ പ്രൂഫിംഗ്‌ സംവിധാനങ്ങളും രീതികളും ആധുനികകാലത്ത്‌ അത്ര വിലപ്പോവില്ല.
കെട്ടിടങ്ങളുടെ രൂപകല്‌പനയിലും നിര്‍മാണത്തിലും ഒട്ടേറെ നവീന രീതികളാണ്‌ അടുത്തകാലത്തു നമുക്കു കാണാന്‍ കഴിയുന്നത്‌. ആകര്‍ഷകമായ ലോബി, അതിശയപ്പെടുത്തുന്ന പാര്‍ക്കിംഗ്‌, മനോഹരമായ പൂന്തോട്ടങ്ങള്‍ തുടങ്ങിയവ ഈ കെട്ടിടങ്ങള്‍ക്കും ഗാംഭീര്യവും ഭംഗിയും നല്‍കുന്നു. കെട്ടിടത്തിന്‌ എത്ര ഭംഗി നല്‍കുവാന്‍ കഴിയുമോ അതിനായി കോണ്‍ട്രാക്‌ടര്‍മാര്‍ ശ്രമിക്കുകയും ചെയ്യുന്നു.
പക്ഷേ, ടെറസ്‌, ബാത്ത്‌ റൂം, പുറം ഭിത്തി തുടങ്ങിയ മേഖലകളില്‍ ചോര്‍ച്ച, നനവ്‌ തുടങ്ങിയവ തടയുന്നതിനുള്ള പണിയുടെ കാര്യം വരുമ്പോള്‍ പരമ്പരാഗത രീതിയിലേക്കു തന്നെ തിരിയുന്നു. ഇത്‌ ചോര്‍ച്ച തടയുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ വ്യാപകമാക്കുകയും കെട്ടിടത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുന്നതായും പലതവണ മനസിലായിട്ടും നവീന രീതികള്‍ അവലംബിക്കാന്‍ നിര്‍മാതക്കളും ഉടമസ്ഥരും തയാറാകുന്നില്ല.
പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന വാട്ടര്‍പ്രൂഫിംഗ്‌ സമ്പ്രദായങ്ങളായ ബ്രിക്‌ബാറ്റ്‌ കോബ, മഡ്‌ പുസ്‌ക, ലൈം ടെറസിംഗ്‌ തുടങ്ങിയവ തീരെ അയവില്ലാത്ത സ്വഭാവമുള്ളതാണ്‌. അതിനാല്‍ കുറേ കഴിയുമ്പോള്‍ ഇതുപയോഗിച്ചിടത്തു വിള്ളലുകള്‍ വീഴുന്നു.
മാത്രവുമല്ല ഇവ ഉപയോഗിച്ചുള്ള ജോലികള്‍ ചെയ്യുന്നത്‌ ഇതില്‍ നൈപുണ്യമില്ലാത്തവരുമാണ്‌. ഇത്തരം വസ്‌തുക്കള്‍ ഉപയോഗിക്കുന്ന ടെറസിലും മറ്റും സ്ഥിരമായി നനവും ചോര്‍ച്ചയും ഉണ്ടാകുന്നതായാണ്‌ അനുഭവം. ഫലം തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ക്കു തുക ചെലവഴിക്കേണ്ടാതായി വരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെയിട്ട അടുക്ക്‌ പൊട്ടിക്കേണ്ടതായി വരുമ്പോള്‍ സ്ലാബിനു കേടു പറ്റാനിടയുമുണ്ട്‌.
എന്നാല്‍ ആധുനിക രീതിയിലുള്ള വാട്ടര്‍ പ്രൂഫിംഗ്‌ സമ്പ്രദായത്തില്‍ കുറച്ചു ജോലിക്കാരെ ഉപയോഗിച്ചു കുറഞ്ഞ സമയംകൊണ്ടു ജോലി തീര്‍ക്കാന്‍ സാധിക്കുന്നു. അല്‌പം ചെലവേറുമെങ്കിലും ചോര്‍ച്ചയില്‍നിന്നു കൂടുതല്‍ കാലത്തേക്കു ഇതു മികച്ച സംരംക്ഷണം നല്‍കുന്നു.
സംയോജിത വാട്ടര്‍ പ്രൂഫിംഗ്‌ ആണ്‌ ആധുനിക സംവിധാനത്തില്‍ ഏറ്റവും മികച്ചതായി കാണുന്നത്‌. ഇതു ചെലവു കുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ദീര്‍ഘകാലം സംരംക്ഷണം നല്‍കുന്നതുമാണ്‌.

നേവല്‍ബേസില്‍ ജവാന്‍ വെടിയേറ്റു മരിച്ചു




കൊച്ചി: കൊച്ചി നാവിക സേനാ കേന്ദ്രത്തിലെ സുരക്ഷാ വിഭാഗമായ ഡിഫെന്‍സ്‌ സെക്യുരിറ്റി യിലെ ജവാന്‍ നായിക്‌ കെ.ശിവദാസനെ (53)വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
ഞായറാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ സംഭവം. അബദ്ധത്താല്‍ വെടിപൊട്ടി മരിച്ചതാണെന്നു കരുതുന്നു.ഹാര്‍ബര്‍ ടെര്‍മിനസ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. തൃശൂര്‍ സ്വദേശിയായ ശിവദാസനു രണ്ട്‌ പെണ്‍മക്കളുണ്ട്‌ . 
കൊച്ചി നാവിക സേനാകേന്ദ്രത്തിലെ തുടര്‍ച്ചയായ രണ്ടാമത്തെ ദുരൂഹ മരണം ആണിത്‌. കഴിഞ്ഞയാഴ്‌ച നാവികസേനാ കേന്ദ്രത്തിലെ ഇന്ത്യന്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌ അസിസ്‌റ്റന്റ്‌ കമാന്‍ഡന്റ്‌ ചെന്നൈ സ്വദേശി 26 കാരന്‍ എസ്‌.ശ്രീനിവാസന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു ഇവിടെ പരിശീലനത്തിനിടെയായിരുന്നു മരണം. ഓഫീസര്‍മാര്‍ക്കു വേണ്ടിയുള്ള വസതിയില്‍ ഇയാളെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്‌. 
കൊച്ചി ഹാര്‍ബര്‍ പൊലീസും നാവികസേനയുടെ ആഭ്യന്തര വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്‌. 
കൊച്ചിയിലെ ഡിഫന്‍സ്‌ സെക്യുരിറ്റി കേഡറ്റില്‍ ജോലി ചെയ്‌തു വരികയായിരുന്ന ശിവദാസന്‍ നേരത്തേ ആര്‍മിയിലായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷമാണ്‌ കൊച്ചിയിലെ നാവിക ആസ്ഥാനത്ത്‌ ജോലിയില്‍ പ്രവേശിച്ചത്‌. ഇന്‍ക്വസ്റ്റ്‌ നടപടിക്കു ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

2016, മേയ് 20, വെള്ളിയാഴ്‌ച

ശീലങ്കയ്‌ക്ക്‌ സഹായം നാവികസേന കപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിരിച്ചു



കൊച്ചി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റോനു ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശം വിതച്ച ശ്രീലങ്കയിലേക്ക്‌ സാധന സാമിഗ്രികളുമായി രണ്ട്‌ യുദ്ധകപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിരിച്ചു. ഐഎന്‍എസ്‌ സത്‌ലജ്‌, ഐഎന്‍എസ്‌ സുനയന എന്നീ യുദ്ധകപ്പലുകളില്‍ ഭക്ഷണം,മരുന്ന്‌, കുടിവെള്ളം, തുടങ്ങിയ 40 ടണ്‍ ഓളം വരുന്ന സാധന സാമിഗ്രികള്‍ കരുതിയിട്ടുണ്ട്‌. ചേതക്‌ ഹെലികോപ്‌റ്ററിന്റെ സഹായത്തോടെ കപ്പലില്‍ നിന്നും സാധനസാമിഗ്രികള്‍ എത്തിക്കും. ഇന്നു രാവിലയോടെ രണ്ട്‌ യുദ്ധകപ്പലുകളും കൊളമ്പോ തുറമുഖത്ത്‌ എത്തിച്ചേരും. അത്യാവശ്യം വരുകയാണെങ്കില്‍ സര്‍വസന്നാഹങ്ങളുമായി രണ്ടു ഡോണിയര്‍ വിമാനങ്ങളും കൊച്ചിയില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്‌. 
ചുഴലിക്കാറ്റിനോടൊപ്പം എത്തിയ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ എന്നിവയില്‍ 58 ഓളം പേര്‍ മരിച്ചു.ഒരു ലക്ഷത്തോളം പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്‌. 

വ്യാജ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌: ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ്‌ ഫയല്‍ ചെയ്യുന്നു


വ്യാജ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌: ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ്‌ ഫയല്‍ ചെയ്യുന്നു

കൊച്ചി/ദുബായ്‌/യുഎഇ; മേയ്‌ 17, 2016: പ്രദേശത്തെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, സ്ഥാപനത്തിന്റെ പേരില്‍ ഇന്ത്യയിലും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഓര്‍ഗനൈസേഷന്റെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ ജോലി വാഗ്‌ദാനങ്ങള്‍ ചെയ്യുന്ന വ്യാജ, അനധികൃത റിക്രൂട്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നു.
ആസ്‌റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്‌ദാനം നല്‍കി ആളുകളില്‍നിന്നും റിക്രൂട്ട്‌മെന്റ്‌ ചെലവുകള്‍ എന്ന പേരില്‍ പണം തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്‍ക്കെതിരെ ദുബായ്‌ പോലീസിലും സൈബര്‍ സെല്ലിലും കേസ്‌ ഫയല്‍ ചെയ്‌തു. 
ആസ്റ്റര്‍ ഇത്തരത്തിലുളള എല്ലാ പ്രവര്‍ത്തനങ്ങളേയും ശക്തമായി അപലപിച്ചു. ഇതോടൊപ്പം ആളുകളോട്‌ അതീവ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള കെണികളില്‍ വീഴരുതെന്നും അഭ്യര്‍ത്ഥിച്ചു. ആസ്റ്ററിന്റെ റിക്രൂട്ട്‌മെന്റുകളെല്ലാം ഗവണ്‍മെന്റ്‌ നടപടികളനുസരിച്ചായിരിക്കുമെന്നും റിക്രൂട്ട്‌മെന്റിനായി ഫീസുകളൊന്നും ഈടാക്കുന്നില്ല എന്നും ആസ്റ്റര്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്‌, ന്യൂസീലാന്‍ഡ്‌, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാജമായി റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായതിനേത്തുടര്‍ന്നാണ്‌ ഈ നടപടി. ആസ്റ്റര്‍ ഹോസ്‌പിറ്റല്‍, മാന്‍ഖൂല്‍, ആസ്റ്റര്‍ ക്ലിനിക്‌ കൂടാതെ മറ്റ്‌ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപനങ്ങളുടെ പേരിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ എഴുത്തുകള്‍ നല്‍കിയിരുന്നു. 
ഇവയേക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കി ആസ്റ്റര്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മെയിലുകള്‍ പ്രചരിച്ച കേന്ദ്രത്തിന്റെ ഡൊമെയ്‌നും ഇമെയില്‍ ഐഡികളും കഴിയുന്നിടത്തോളം ബ്ലോക്ക്‌ ചെയ്‌തു. മേല്‍പ്പറഞ്ഞ വ്യാജ ലെറ്ററുകളിലെ ടെലിഫോണ്‍ നമ്പറുകളില്‍ വിളിക്കരുതെന്ന്‌ ഉദ്യോഗാര്‍ത്ഥികളോട്‌ ആസ്‌റ്റര്‍ അഭ്യര്‍ത്ഥിച്ചു. 
കമ്പനി റിക്രൂട്ട്‌മെന്റിനായി ട്രാവല്‍ എജന്‍സികളുടെ സഹായം തേടുന്നില്ലെന്നും ചില ട്രാവല്‍ എജന്റുമാരുടെ പേരില്‍ ജോലി വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ വരുന്ന ലെറ്ററുകള്‍ വ്യാജമാണെന്നും ആസ്‌റ്റര്‍ വ്യക്തമാക്കി. 
ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന്‌ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിലെ ഗ്രൂപ്പ്‌ ചീഫ്‌ ഹ്യൂമന്‍ റിസോഴ്‌സസ്‌ ഓഫീസര്‍ രത്‌നേഷ്‌ പറഞ്ഞു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്‌. ഈ വിഷയം ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ റിക്രൂട്ട്‌മെന്റ്‌ രീതികള്‍ സുതാര്യവും നിയമാനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ്‌ ചെലവുകളുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും തങ്ങള്‍ പണം ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ചെന്നു വീഴരുതെന്നും അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തങ്ങളെ വിവരമറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നിരോധിക്കുമെന്ന്‌ ഉറപ്പുവരുത്തുന്ന അധികൃതരുടെ പ്രവര്‍ത്തനങ്ങളില്‍ നന്ദിയുള്ളവരാണെന്നും അദ്ദഹം പറഞ്ഞു. 
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കൃത്യമായ എച്ച്‌ആര്‍ രീതികള്‍ അനുവര്‍ത്തിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ന്യൂസ്‌പേപ്പറുകളിലെ പരസ്യം, അംഗീകൃത റിക്രൂട്ടിംഗ്‌ എന്‍സികള്‍, ഉദ്യോഗസ്ഥരുടെ റഫറന്‍സുകള്‍ തുടങ്ങിയ ഔദ്യോഗികമായി മാര്‍ഗങ്ങളിലൂടെ മാത്രമാണ്‌ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്‌. പണം വാങ്ങാന്‍ പുറത്തുനിന്നുള്ള ഒരു എജന്‍സിയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ അനധികൃത റിക്രൂട്ട്‌മെന്റ്‌ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേരള ഗവണ്‍മെന്റിനു കീഴിലുള്ള നോര്‍ക്കയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏക സ്ഥാപനം ആസ്റ്റര്‍ ആയിരുന്നു. 
ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റായ വ്യാജ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌: ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ്‌ ഫയല്‍ ചെയ്യുന്നു
ഉദ്യോഗാര്‍ത്ഥികള്‍ ഓര്‍ഗനൈസേഷന്റെ പേര്‌ ദുരുപയോഗം ചെയ്യുന്ന വ്യാജ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പിനിരയാവരുതെന്ന്‌ അഭ്യര്‍ത്ഥന
കൊച്ചി/ദുബായ്‌/യുഎഇ; മേയ്‌ 17, 2016: പ്രദേശത്തെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, സ്ഥാപനത്തിന്റെ പേരില്‍ ഇന്ത്യയിലും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഓര്‍ഗനൈസേഷന്റെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ ജോലി വാഗ്‌ദാനങ്ങള്‍ ചെയ്യുന്ന വ്യാജ, അനധികൃത റിക്രൂട്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നു.
ആസ്‌റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്‌ദാനം നല്‍കി ആളുകളില്‍നിന്നും റിക്രൂട്ട്‌മെന്റ്‌ ചെലവുകള്‍ എന്ന പേരില്‍ പണം തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്‍ക്കെതിരെ ദുബായ്‌ പോലീസിലും സൈബര്‍ സെല്ലിലും കേസ്‌ ഫയല്‍ ചെയ്‌തു. 
ആസ്റ്റര്‍ ഇത്തരത്തിലുളള എല്ലാ പ്രവര്‍ത്തനങ്ങളേയും ശക്തമായി അപലപിച്ചു. ഇതോടൊപ്പം ആളുകളോട്‌ അതീവ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള കെണികളില്‍ വീഴരുതെന്നും അഭ്യര്‍ത്ഥിച്ചു. ആസ്റ്ററിന്റെ റിക്രൂട്ട്‌മെന്റുകളെല്ലാം ഗവണ്‍മെന്റ്‌ നടപടികളനുസരിച്ചായിരിക്കുമെന്നും റിക്രൂട്ട്‌മെന്റിനായി ഫീസുകളൊന്നും ഈടാക്കുന്നില്ല എന്നും ആസ്റ്റര്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്‌, ന്യൂസീലാന്‍ഡ്‌, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാജമായി റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായതിനേത്തുടര്‍ന്നാണ്‌ ഈ നടപടി. ആസ്റ്റര്‍ ഹോസ്‌പിറ്റല്‍, മാന്‍ഖൂല്‍, ആസ്റ്റര്‍ ക്ലിനിക്‌ കൂടാതെ മറ്റ്‌ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപനങ്ങളുടെ പേരിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ എഴുത്തുകള്‍ നല്‍കിയിരുന്നു. 
ഇവയേക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കി ആസ്റ്റര്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മെയിലുകള്‍ പ്രചരിച്ച കേന്ദ്രത്തിന്റെ ഡൊമെയ്‌നും ഇമെയില്‍ ഐഡികളും കഴിയുന്നിടത്തോളം ബ്ലോക്ക്‌ ചെയ്‌തു. മേല്‍പ്പറഞ്ഞ വ്യാജ ലെറ്ററുകളിലെ ടെലിഫോണ്‍ നമ്പറുകളില്‍ വിളിക്കരുതെന്ന്‌ ഉദ്യോഗാര്‍ത്ഥികളോട്‌ ആസ്‌റ്റര്‍ അഭ്യര്‍ത്ഥിച്ചു. 
കമ്പനി റിക്രൂട്ട്‌മെന്റിനായി ട്രാവല്‍ എജന്‍സികളുടെ സഹായം തേടുന്നില്ലെന്നും ചില ട്രാവല്‍ എജന്റുമാരുടെ പേരില്‍ ജോലി വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ വരുന്ന ലെറ്ററുകള്‍ വ്യാജമാണെന്നും ആസ്‌റ്റര്‍ വ്യക്തമാക്കി. 
ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന്‌ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിലെ ഗ്രൂപ്പ്‌ ചീഫ്‌ ഹ്യൂമന്‍ റിസോഴ്‌സസ്‌ ഓഫീസര്‍ രത്‌നേഷ്‌ പറഞ്ഞു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്‌. ഈ വിഷയം ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ റിക്രൂട്ട്‌മെന്റ്‌ രീതികള്‍ സുതാര്യവും നിയമാനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ്‌ ചെലവുകളുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും തങ്ങള്‍ പണം ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ചെന്നു വീഴരുതെന്നും അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തങ്ങളെ വിവരമറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നിരോധിക്കുമെന്ന്‌ ഉറപ്പുവരുത്തുന്ന അധികൃതരുടെ പ്രവര്‍ത്തനങ്ങളില്‍ നന്ദിയുള്ളവരാണെന്നും അദ്ദഹം പറഞ്ഞു. 
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കൃത്യമായ എച്ച്‌ആര്‍ രീതികള്‍ അനുവര്‍ത്തിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ന്യൂസ്‌പേപ്പറുകളിലെ പരസ്യം, അംഗീകൃത റിക്രൂട്ടിംഗ്‌ എന്‍സികള്‍, ഉദ്യോഗസ്ഥരുടെ റഫറന്‍സുകള്‍ തുടങ്ങിയ ഔദ്യോഗികമായി മാര്‍ഗങ്ങളിലൂടെ മാത്രമാണ്‌ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്‌. പണം വാങ്ങാന്‍ പുറത്തുനിന്നുള്ള ഒരു എജന്‍സിയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ അനധികൃത റിക്രൂട്ട്‌മെന്റ്‌ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേരള ഗവണ്‍മെന്റിനു കീഴിലുള്ള നോര്‍ക്കയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏക സ്ഥാപനം ആസ്റ്റര്‍ ആയിരുന്നു. 
ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റായ http://asterdmhealthcare.com/careers/ സന്ദര്‍ശിച്ച്‌ ജോലിക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. 

കാരിടൂണ്‍ മേള വരുന്നു ചിരിയെ വരവേല്‍ക്കാന്‍ കൊച്ചി



കൊച്ചി: 
അവധിക്കാലത്തിന്റെ മധുരം കൂട്ടാന്‍ ഇനി ചിരി വരകളും. കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കുന്ന ദേശീയ കാര്‍ട്ടൂണ്‍കാരിക്കേച്ചര്‍ഉത്സവം ഈ മാസം 22 മുതല്‍ 25 വരെ കൊച്ചി നഗരത്തിലെ
വിവിധ വേദികളില്‍ നടക്കും.21ന്‌ വൈകീട്ട്‌ 6ന്‌ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ കൊച്ചിയെ കാര്‍ട്ടൂണ്‍ നഗരമായി വിളംബരം ചെയ്യും.
കാര്‍ട്ടൂണിസ്റ്റുകളുടെ നാടായി അറിയപ്പെടുന്നെങ്കിലും ഇതാദ്യമായാണ്‌ ഇത്ര വിപുലമായ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേള കേരളത്തില്‍ നടക്കുന്നത്‌.കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ്‌,കൊച്ചി കോര്‍പറേഷന്‍,ജി.സി.ഡി.എ,,എറണാകുളം പ്രസ്‌ ക്ലബ്ബ്‌,
ഡി.ടി.പി..സി എന്നിവരുടെ സഹകരണത്തോടെയാണ്‌ പരിപാടി ഒരുക്കിയിരിക്കുന്നത്‌.
സുഭാഷ്‌ ബോസ്‌ പാര്‍ക്ക്‌,ലളിതകലാ അക്കാദമി ദര്‍ബാര്‍ ഹാള്‍ ആര്‍ട്‌ ഗാലറി,കുട്ടികളുടെ പാര്‍ക്ക്‌,കുട്ടികളുടെ തീയറ്റര്‍,എറണാകുളം പ്രസ്‌ ക്ലബ്ബ്‌ ആര്‍ട്‌ ഗാലറി,എറണാകുളം ഗസ്റ്റ്‌ ഹൗസ്‌ എന്നീ വേദികളില്‍ നടക്കുന്ന മേള കൊച്ചിയെ അഞ്ചു നാള്‍ ഒരു ചിരിനഗരമായി മാറ്റും.മാറുന്ന രാഷ്ട്രീയ കാലാവസ്ഥയെ ചിരിവരകളില്‍ പകര്‍ത്തിയ തിരഞ്ഞെടുപ്പ്‌ കാര്‍ട്ടൂണുകള്‍ മാത്രമല്ല,കാലാവസ്ഥാ മാറ്റത്തിന്റെ ഗൗരവമുള്ള കാര്‍ടൂണുകളും മേളയിലുണ്ടാവും.രാഷ്ട്രീയ ,കലാ,സാംസാക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ മേളയില്‍ എത്തും.21ന്‌ കായം കുളത്ത്‌ കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെ സ്‌മരണയ്‌ക്ക മുന്നില്‍ പുഷാപാര്‍ച്ചന യ്‌ക്കു ശേഷം മലയാള ഹാസ്യത്തിന്റെ ആചാര്യനായ കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളല്‍ തുടങ്ങിയ അമ്പലപ്പുഴയിലെ മണ്ണില്‍ നിന്ന്‌ കാരിട്ടൂണിന്റെ പതാകപ്രയാണം ആരംഭിക്കും.വൈകീട്ട്‌ 6ന്‌ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയിലാണ്‌ കാര്‍ട്ടൂണ്‍ നഗര വിളംബരം.
അന്നു തന്നെ എറണാകുളം പ്രസ്‌ ക്ലബ്ബില്‍ മാസ്‌റ്റേഴ്‌സ്‌ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ആരംഭിക്കും.22ന്‌ വൈകിട്ട്‌ 5ന്‌ എറണാകുളം സുഭാഷ്‌ പാര്‍ക്കില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ലൈവ്‌ ഷോ നടക്കും.ഇതോടൊപ്പം, പ്രമുഖ വ്യക്തിത്വങ്ങളുടെ 500 കാരിക്കേച്ചറുകളുടെ പ്രദര്‍ശനം പാര്‍ക്കില്‍ ആരംഭിക്കും.രാഷ്ട്രീയത്തിലെയും സിനിമയിലെയും താരങ്ങളുടെ വലിയ കാരിക്കേച്ചറുകള്‍ക്കാപ്പം ചിത്രമെടുക്കാന്‍ ജനങ്ങള്‍ക്കു സെല്‍ഫി പോയിന്റെുകള്‍ ഒരുക്കും.22,23,24 വൈകീട്ട്‌ 3.30ന്‌ തീയതികളില്‍ കുട്ടികളുടെ പാര്‍ക്കിലെ ചിരിനേരത്തില്‍ കുട്ടികളുടെ പ്രസിദ്ധികരണങ്ങളില്‍ വരയ്‌ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത്‌ കുട്ടികള്‍ക്കായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കും.23ന്‌ വൈകീട്ട്‌ 5ന്‌ ഗസ്റ്റ്‌ ഹൗസ്‌ കോണ്‍ഫറന്‍സ്‌ ഹാളിലെ വേദിയില്‍ കാര്‍ട്ടൂണിന്റെ ആചാര്യന്മാര്‍,
കാര്‍ട്ടൂണ്‍ അനിമേഷന്‍ സിനിമയ്‌ക്ക്‌ ദേശീയ പുരസ്‌ക്കാരം നേടിയ
സുരേഷ്‌ എറിയാട്ട്‌,തുള്ളല്‍ ആചാര്യന്‍ കലാമണ്ഡലം പ്രഭാകരന്‍,മിമിക്രി രംഗത്തെ കെ.എസ്‌.പ്രസാദ്‌ എന്നിവരെ
ചടങ്ങില്‍ ആദരിക്കും.23,24 തീയ്യതികളില്‍ നടക്കുന്ന മീറ്റ്‌ ദ കാര്‍ട്ടൂണിസ്റ്റില്‍ പ്രശസ്‌തരായ അജിത്‌ നൈനാന്‍,ഇ.പി.ഉണ്ണി,സുഭാനി,മനോജ്‌ സിന്‌ഹ തുങ്ങിയവര്‍ പങ്കെടുക്കും.
23ന്‌ ഗസ്റ്റ്‌ ഹൗസില്‍ മിനി സ്‌ക്രീനിലെ ആക്ഷേപ ഹാസ്യംസംവാദത്തില്‍ ജോര്‍ജ്‌ പുളിക്കന്‍(ഏഷ്യാനെറ്റ്‌),ജയമോഹന്‍(മനോരമ ന്യൂസ്‌)പ്രമേഷ്‌ കുമാര്‍(മാതൃഭുമി) എന്നിവര്‍ പങ്കെടുക്കും.24ന്‌ നവമാധ്യമങ്ങളിലെ ചിരിയില്‍ ട്രോള്‍ താരങ്ങള്‍ എത്തും.
വിശദാംശങ്ങള്‍്‌ക്ക 9847417254 ,857001001,949730003