കൊച്ചി: ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് മാള ഹോളി ഗ്രേസ് എന്‍ജിനീയറിങ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മാരത്തോണ്‍ ലെക്‌ചര്‍ നടത്തും. 26ന് രാവിലെ പത്തിന് ആരംഭിച്ച് 144 മണിക്കൂര്‍ പിന്നിട്ട ശേഷം ജൂണ്‍ ഒന്നിനാണ് സമാപിക്കുന്ന ലെക്‌ചര്‍ കെമിക്കല്‍ എന്‍ജിനീയറിങിലും അധ്യാപനത്തിലും പ്രാവീണ്യം തെളിയിച്ച ഫ്രാന്‍സിസ് ജോസഫാണ് നയിക്കുന്നത്. ഭാരത സംസ്‌കാരത്തിന്റെ പൈതൃക സമ്പത്തായ ആയുര്‍വേദത്തെ പാശ്ചാത്യ അലോപ്പതി വൈദ്യ ശാസ്‌ത്ര ശാഖയ്‌ക്ക് മുകളില്‍ പ്രതിഷ്‌ഠിക്കുകയെന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഇതുവരെയും പൂര്‍ണമായ പര്യവേഷണം നടത്താത്തതും അനേകം സാധ്യതകളുള്ളതുമായ ഭാരതീയ ഔഷധികളുടേയും സുഗന്ധ വ്യഞ്‌ജനങ്ങളുടേയും ഉപയോഗത്തെക്കുറിച്ചുള്ള ശാസ്‌ത്രീയ അന്വേഷണത്തിനാണ് ശ്രമിക്കുന്നതെന്ന് അക്കാദമി അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. ക്രിസ്റ്റഫര്‍ അഗസ്റ്റിന്‍, പ്രൊഫ. ഡോണ്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ