കൊച്ചി: ബാര്‍ക്കിങ് ഡോഗ് സെല്‍ഡം ബൈറ്റ്‌സിന്റെ ബാനറില്‍ പുതുമുഖം സുധി അന്ന സംവിധാനം ചെയ്യുന്ന ചിത്രം ഹല്ലേല്ലുയ്യ തിയറ്ററുകളിലേക്ക്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തുടങ്ങി വര്‍ത്തമാന കാലത്തേക്കുള്ള സഞ്ചാരത്തെ ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ബസിലൂടെ കഥപറയാന്‍ ശ്രമിക്കുന്ന സിനിമയാണ് ഹല്ലേലൂയ. നരേയ്‌ന്‍, മേഘ്‌ന രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നാട്ടിന്‍ പുറത്തെ നന്മയും നഷ്ടപ്പെട്ടുപോയ പഴയകാല സ്‌മരണകളുമാണ് പങ്ക് വയ്‌ക്കുന്നതെന്ന് സംവിധായകന്‍ സുധി അന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാടക രംഗത്ത് നിന്നും സിനിമാ പ്രവേശനം നടത്തിയ സജിതാ മഠത്തില്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്. എസ്.എ. അഭിമാനും സുനിരാജും കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ചന്ദ്രന്‍ രാമമംഗലമാണ് സംഗീത സംവിധാനം ചെയ്‌തിരിക്കുന്നത്. ന്യൂ ജനറേഷന്‍ കാലത്ത് വന്‍ താരനിരയില്ലെങ്കില്‍ ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന്‌് നടി സജിതാ മഠത്തില്‍ പറഞ്ഞു. 30 ഓളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ