2016, മേയ് 24, ചൊവ്വാഴ്ച

ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പുനപരിശോധിക്കണമെന്ന്‌



കൊച്ചി കേരളത്തില്‍ നടപ്പാക്കിയ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ നിരവധി കുട്ടികളുടെ ഭാവി തകര്‍ക്കുകയാണെന്ന്‌ സൊസൈറ്റി ഒഫ്‌ യൂണിറ്റി ആന്‍ഡ്‌ ലിബറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റേയും കോടതിയുടെയും നിര്‍ദേശ പ്രകാരമാണ്‌ ആക്ട്‌ നടപ്പാക്കിയതെങ്കിലും സംരക്ഷിക്കപ്പെടേണ്ടതും നിലനിര്‍ത്തേണ്ടതുമായ കാര്യങ്ങള്‍ വിസമരിച്ചു കൊണ്ടാണ്‌ സാമൂഹ്യ നീതിവകുപ്പ്‌ ആക്ട്‌ നടപ്പാക്കിയിരിക്കുന്നത്‌. യുഡിഎഫ്‌ ഗവണ്‍മെന്റ്‌ നടപ്പാക്കിയ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പുനപരിശോധിക്കണമെന്നും, ആക്ട്‌ പ്രകാരമുള്ള പരിരക്ഷ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. 
സ്ഥാപനങ്ങളിലെ പ്രതിസന്ധിയിലാക്കുന്ന ആക്ടിലെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, എന്‍ജിഒ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ജനാധിപത്യ അധികാരങ്ങള്‍ നിലനിര്‍ത്തുക, ആക്ടിന്റെ സ്റ്റാഫ്‌ പാറ്റേണ്‍ പുനപരിശോധിക്കുക, ആക്ട്‌ പ്രകാരം സ്റ്റാഫിനു നല്‍കേണ്ട ശമ്പളം, കുട്ടികള്‍ക്കു നല്‍കേണ്ട ഭൗതിക സാഹര്യങ്ങളുടെ ലഭ്യത എന്നിവ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ്‌ ഫണ്ടുകളുമായി താരതമ്യം ചെയ്‌ത്‌ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ ഹര്‍ജി പുതിയ സര്‍ക്കാരിനു നല്‍കുമെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി ഒഫ്‌ യൂണിറ്റി ആന്‍ഡ്‌ ലിബറേഷന്‍ പ്രസിഡന്റ്‌ മധു പോള്‍, ജനറല്‍ സെക്രട്ടറി എ.കെ. കടമ്പാട്ട്‌, ജേക്കബ്‌ ഡേവിഡേ, സുരേഷ്‌ ബാബു എന്നിവര്‍ പങ്കെടുത്തു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ