കൊച്ചി: കൊച്ചി നാവിക സേനാ കേന്ദ്രത്തിലെ സുരക്ഷാ വിഭാഗമായ ഡിഫെന്‍സ്
സെക്യുരിറ്റി യിലെ ജവാന്‍ നായിക് കെ.ശിവദാസനെ (53)വെടിയേറ്റു മരിച്ച നിലയില്‍
കണ്ടെത്തി.
ഞായറാഴ്‌ച അര്‍ധരാത്രിയോടെയാണ് സംഭവം. അബദ്ധത്താല്‍ വെടിപൊട്ടി
മരിച്ചതാണെന്നു കരുതുന്നു.ഹാര്‍ബര്‍ ടെര്‍മിനസ് പോലീസ് കേസ് രജിസ്‌റ്റര്‍
ചെയ്‌തു. തൃശൂര്‍ സ്വദേശിയായ ശിവദാസനു രണ്ട് പെണ്‍മക്കളുണ്ട് .
കൊച്ചി നാവിക
സേനാകേന്ദ്രത്തിലെ തുടര്‍ച്ചയായ രണ്ടാമത്തെ ദുരൂഹ മരണം ആണിത്. കഴിഞ്ഞയാഴ്‌ച
നാവികസേനാ കേന്ദ്രത്തിലെ ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡ് അസിസ്‌റ്റന്റ്
കമാന്‍ഡന്റ് ചെന്നൈ സ്വദേശി 26 കാരന്‍ എസ്.ശ്രീനിവാസന്‍ ദുരൂഹ സാഹചര്യത്തില്‍
മരണമടഞ്ഞിരുന്നു ഇവിടെ പരിശീലനത്തിനിടെയായിരുന്നു മരണം. ഓഫീസര്‍മാര്‍ക്കു
വേണ്ടിയുള്ള വസതിയില്‍ ഇയാളെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്.
കൊച്ചി ഹാര്‍ബര്‍ പൊലീസും
നാവികസേനയുടെ ആഭ്യന്തര വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
കൊച്ചിയിലെ
ഡിഫന്‍സ് സെക്യുരിറ്റി കേഡറ്റില്‍ ജോലി ചെയ്‌തു വരികയായിരുന്ന ശിവദാസന്‍ നേരത്തേ
ആര്‍മിയിലായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷമാണ് കൊച്ചിയിലെ നാവിക
ആസ്ഥാനത്ത് ജോലിയില്‍ പ്രവേശിച്ചത്. ഇന്‍ക്വസ്റ്റ് നടപടിക്കു ശേഷം മൃതദേഹം
ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ