2016, മേയ് 23, തിങ്കളാഴ്‌ച

മഴയെത്തുംമുമ്പേ വീടുകളുടെ സംരക്ഷണജോലികള്‍ തീര്‍ക്കാം



കൊച്ചി:
പുതുമണ്ണിന്റെ ഗന്ധവും മുളപൊട്ടുന്ന പച്ചപ്പുമാണ്‌ മണ്‍സൂണിന്റെ വരവ്‌ കൊണ്ടുവരുന്നത്‌. എന്നാല്‍ ഇതേ മണ്‍സൂണ്‍ വീടുള്ളവര്‍ക്കു പ്രശ്‌നങ്ങളും കൊണ്ടുവരുന്നു. ഭിത്തികളിലും സീലിംഗിലും നനവും വിള്ളലുകളും കൊണ്ടുവരുന്നു. ഇത്‌ ആ വീട്ടിലെ താമസക്കാരുടെ ആരോഗ്യത്തിനു ഗൗരവമായ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്‌.
ഭിത്തിയിലും മേല്‍ക്കൂരയിലും മറ്റുമുണ്ടാകുന്ന വിള്ളലുകളിലും നനവിലും കുമിള്‍, പൂപ്പല്‍, പായല്‍, ചെറിയതരം കളകള്‍ തുടങ്ങിയവ വളരുന്നതിന്‌ ഇടയാകുന്നു. ചുരുക്കത്തില്‍ വീടിന്റെ അന്തരീക്ഷം അനാരോഗ്യകരവും താമസയോഗ്യവുമല്ലാതായിത്തീരുന്നു.
ഇത്തരത്തില്‍ ആരോഗ്യകരമല്ലാത്ത വീടുകളിലെ താമസം അലര്‍ജി, ആസ്‌തമ, കണ്ണ്‌, മൂക്ക്‌ തുടങ്ങിയവയില്‍ ചൊറിച്ചില്‍, തൊണ്ട വേദന തുടങ്ങിയവയ്‌ക്കു കാരണമാകുന്നു. മാത്രമല്ല ക്രമേണ നിലങ്കാരിച്ചുമ തുടങ്ങിയ ശ്വാസകോശ രോഗങ്ങളിലേക്കു നയിക്കാനുള്ള സാധ്യതയുമേറെയാണ്‌. അല്‌പം ശ്രദ്ധ നല്‍കിയാല്‍ ഇത്തരം പല പ്രശ്‌നങ്ങളും ഒഴിവാക്കാവുന്നതേയുള്ളു.
ലീക്കേജ്‌ വീടിന്റെ മൊത്തത്തിലുള്ള ഭംഗി കളയുന്നുവെന്നു മാത്രമല്ല വീടിനും വീടിനുള്ളിലെ അലങ്കാരപ്പണികള്‍ക്കും ഉപകരണങ്ങള്‍ക്കും കേടും വരുത്തുന്നു. മണ്‍സൂണ്‍ കഴിയുന്നതോടെ ഈ പ്രശ്‌നം രൂക്ഷമാകുന്നു. അവിടവിടെ പെയിന്റ്‌ ഇളകി വീടിന്റെ ഭംഗി നഷ്‌ടപ്പെടുന്നു. ഭിത്തിയില്‍ അവിടവിടെ നനഞ്ഞ പാടുകള്‍ വീടിന്റെ ഉള്‍വശത്തിന്റെ വൃത്തി കളയുന്നു. നനവിന്റെ മണം അതില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കുമൊക്കെ അരോചകമാണ്‌.
ലീക്കേജ്‌ ഒഴിവാക്കാന്‍
ചില മുന്‍കരുതലുകള്‍
ഓരോ വര്‍ഷവും മണ്‍സൂണിനു മുമ്പു വീടിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ നടത്താം. ചോര്‍ച്ച തടയാനുള്ള ജോലികള്‍ (വാട്ടര്‍ പ്രൂഫിംഗ്‌) നടത്താനുള്ള ഏറ്റവും നല്ല സമയം മണ്‍സൂണിനു തൊട്ടുമുമ്പാണ്‌. ഇതു വീടിന്റെ അടിസ്ഥാന ചട്ടക്കൂടിനെ ശക്തമായ മഴയില്‍നിന്നു സംരക്ഷിക്കുന്നു. വീടിന്റെ ഘടനയ്‌ക്കു കേടുപാടുകള്‍ സംഭവിക്കുന്നതിനേയും ബലം കുറയുന്നതിനേയും ഒരു പരിധിവരെ തടയുന്നു. ഇതോടൊപ്പം തുടര്‍ വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികളുടെ ചെലവു ലാഭിക്കുവാനും സഹായിക്കുന്നു.
പിഡിലൈറ്റിന്റെ ഡോ. ഫിക്‌സിറ്റ്‌ ലളിതമായ പരിശോധനയിലൂടെ വീടിന്റെ ലീക്കേജ്‌ തടയുന്നതിനും നിരവധി വര്‍ഷങ്ങള്‍ പുതുമ മങ്ങാതെ നില്‍ക്കുന്ന പെയിന്റിംഗിനും സഹായിക്കും. വീടുകളുടെ സുരക്ഷിതത്വത്തിനായി ഡോ. ഫിക്‌സിറ്റ്‌ നല്‍കുന്ന ചില പ്രായോഗിക നിര്‍ദ്ദേശങ്ങളിതാ:
* പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടുകയോ റിപ്പയര്‍ ചെയ്‌തോ ലീക്ക്‌ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക.
* ഓരോ പത്തു വര്‍ഷം കൂടുമ്പോഴും പൈപ്പുകള്‍ മാറ്റിയിട്ട്‌ ലീക്കേജ്‌ തടയുക.
* വെള്ളം പുറത്തേക്ക്‌ എടുക്കുന്നതിനു നീളമുള്ള പൈപ്പുകള്‍ ഉപയോഗിക്കുക. വെള്ളമെടുക്കുമ്പോള്‍ ഭിത്തിയില്‍ വെള്ളം വീഴുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക.
* ഇടയ്‌ക്കിടെ നനവുണ്ടാകുന്ന സ്ഥലത്തെ പൈപ്പുകള്‍ മാറ്റിയിടുക.
* ബാല്‍ക്കണികള്‍ വസ്‌ത്രം ഉണക്കുന്നതിന്‌ ഉപയോഗിക്കാതിരിക്കുക. തുണി ഉണക്കാനിട്ടാല്‍ തുണികളില്‍നിന്നുള്ള വെള്ളം സെറാമിക്‌ ടൈലുകളുടെ ഇടയിലേക്ക്‌ ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്‌. അതേപോലെ ഭിത്തികളിലും മറ്റും വെള്ളം തെറിച്ചു മനോഹരമായ ഭിത്തികള്‍ വൃത്തികേടാകാനുമിടയുണ്ട്‌. ഇവിടെ നനവില്ലാതെ സൂക്ഷിക്കുന്നതിലൂടെ ഇവ രണ്ടും ഒഴിവാക്കാന്‍ സാധിക്കുന്നു.
* അഴുക്കുവെള്ളം ഒഴുക്കിക്കളയുന്ന ഓടകള്‍ക്കടുത്ത്‌ ചെടികള്‍ നടാതിരിക്കുക. ഭിത്തിയില്‍ന്നും അകലത്തില്‍ ചെടികള്‍ നടുക.
* ബല്‍ക്കണിയിലെ ചെടിച്ചട്ടികളില്‍നിന്നു വെള്ളം ഒഴുകി തറ വൃത്തികേടാകാതിരിക്കാന്‍ അവ ട്രേകളില്‍ വയ്‌ക്കുക. വീടിന്റെ തറയുടെ ഭാഗത്തെ പുറംഭിത്തികളില്‍ ടൈല്‍ ഉപയോഗിച്ചാല്‍ പായലും മറ്റും പിടിക്കാതെ സൂക്ഷിക്കാന്‍ സാധിക്കും.
* ടെറസ്‌ ഗാര്‍ഡനില്‍നിന്നു വരുന്ന വെള്ളം സ്‌ളാബിനുള്ളിലേക്കു വലിയാതെ ശരിയായവിധത്തില്‍ വാര്‍ന്നു പോകാനുള്ള സംവിധാനമൊരുക്കുക.
* പൊളിഞ്ഞ തേപ്പ്‌, വിള്ളലുകള്‍ എന്നിവ വൃത്തിയാക്കി അടയ്‌ക്കുയോ അല്ലെങ്കില്‍ പുതുക്കുകയോ ചെയ്യുക.
* കെട്ടിടത്തിലേക്കു ചാഞ്ഞു കിടക്കുന്ന മരച്ചില്ലകള്‍ വെട്ടി നീക്കുക.
* ടെറസ്‌ (മേല്‍ക്കൂര) വൃത്തിയാക്കുക. പരന്ന ടെറസാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കുക.
* മഴക്കാലം കഴിഞ്ഞ ശേഷം ഭിത്തികള്‍ പരിശോധിക്കുകയും അവയില്‍ കറുത്ത പായല്‍ പിടിച്ചിട്ടുണ്ടെങ്കില്‍ അതു വെള്ളം ഉപയോഗിച്ചു കഴുകിക്കളയുകയും ചെയ്യുക.
ചോര്‍ച്ച തടയാന്‍ ആധുനിക രീതി
`ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന പരസ്യവാചകത്തോടു ചേര്‍ന്നു പോകുന്നവരാണ്‌ ഇന്ത്യക്കാരില്‍ നല്ലൊരു പങ്കും. ചില കാര്യങ്ങളില്‍ ഇതു ശരിയാണ്‌. എന്നാല്‍ വീടിന്റെ ചോര്‍ച്ച തടയുന്നതിന്‌ എടുക്കുന്ന അറ്റകുറ്റപ്പണികളുടെ കാര്യം വരുമ്പോള്‍ ഇത്‌ ഒട്ടുംതന്നെ ശരിയല്ല. പഴയ വാട്ടര്‍ പ്രൂഫിംഗ്‌ സംവിധാനങ്ങളും രീതികളും ആധുനികകാലത്ത്‌ അത്ര വിലപ്പോവില്ല.
കെട്ടിടങ്ങളുടെ രൂപകല്‌പനയിലും നിര്‍മാണത്തിലും ഒട്ടേറെ നവീന രീതികളാണ്‌ അടുത്തകാലത്തു നമുക്കു കാണാന്‍ കഴിയുന്നത്‌. ആകര്‍ഷകമായ ലോബി, അതിശയപ്പെടുത്തുന്ന പാര്‍ക്കിംഗ്‌, മനോഹരമായ പൂന്തോട്ടങ്ങള്‍ തുടങ്ങിയവ ഈ കെട്ടിടങ്ങള്‍ക്കും ഗാംഭീര്യവും ഭംഗിയും നല്‍കുന്നു. കെട്ടിടത്തിന്‌ എത്ര ഭംഗി നല്‍കുവാന്‍ കഴിയുമോ അതിനായി കോണ്‍ട്രാക്‌ടര്‍മാര്‍ ശ്രമിക്കുകയും ചെയ്യുന്നു.
പക്ഷേ, ടെറസ്‌, ബാത്ത്‌ റൂം, പുറം ഭിത്തി തുടങ്ങിയ മേഖലകളില്‍ ചോര്‍ച്ച, നനവ്‌ തുടങ്ങിയവ തടയുന്നതിനുള്ള പണിയുടെ കാര്യം വരുമ്പോള്‍ പരമ്പരാഗത രീതിയിലേക്കു തന്നെ തിരിയുന്നു. ഇത്‌ ചോര്‍ച്ച തടയുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ വ്യാപകമാക്കുകയും കെട്ടിടത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുന്നതായും പലതവണ മനസിലായിട്ടും നവീന രീതികള്‍ അവലംബിക്കാന്‍ നിര്‍മാതക്കളും ഉടമസ്ഥരും തയാറാകുന്നില്ല.
പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന വാട്ടര്‍പ്രൂഫിംഗ്‌ സമ്പ്രദായങ്ങളായ ബ്രിക്‌ബാറ്റ്‌ കോബ, മഡ്‌ പുസ്‌ക, ലൈം ടെറസിംഗ്‌ തുടങ്ങിയവ തീരെ അയവില്ലാത്ത സ്വഭാവമുള്ളതാണ്‌. അതിനാല്‍ കുറേ കഴിയുമ്പോള്‍ ഇതുപയോഗിച്ചിടത്തു വിള്ളലുകള്‍ വീഴുന്നു.
മാത്രവുമല്ല ഇവ ഉപയോഗിച്ചുള്ള ജോലികള്‍ ചെയ്യുന്നത്‌ ഇതില്‍ നൈപുണ്യമില്ലാത്തവരുമാണ്‌. ഇത്തരം വസ്‌തുക്കള്‍ ഉപയോഗിക്കുന്ന ടെറസിലും മറ്റും സ്ഥിരമായി നനവും ചോര്‍ച്ചയും ഉണ്ടാകുന്നതായാണ്‌ അനുഭവം. ഫലം തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ക്കു തുക ചെലവഴിക്കേണ്ടാതായി വരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെയിട്ട അടുക്ക്‌ പൊട്ടിക്കേണ്ടതായി വരുമ്പോള്‍ സ്ലാബിനു കേടു പറ്റാനിടയുമുണ്ട്‌.
എന്നാല്‍ ആധുനിക രീതിയിലുള്ള വാട്ടര്‍ പ്രൂഫിംഗ്‌ സമ്പ്രദായത്തില്‍ കുറച്ചു ജോലിക്കാരെ ഉപയോഗിച്ചു കുറഞ്ഞ സമയംകൊണ്ടു ജോലി തീര്‍ക്കാന്‍ സാധിക്കുന്നു. അല്‌പം ചെലവേറുമെങ്കിലും ചോര്‍ച്ചയില്‍നിന്നു കൂടുതല്‍ കാലത്തേക്കു ഇതു മികച്ച സംരംക്ഷണം നല്‍കുന്നു.
സംയോജിത വാട്ടര്‍ പ്രൂഫിംഗ്‌ ആണ്‌ ആധുനിക സംവിധാനത്തില്‍ ഏറ്റവും മികച്ചതായി കാണുന്നത്‌. ഇതു ചെലവു കുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ദീര്‍ഘകാലം സംരംക്ഷണം നല്‍കുന്നതുമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ