കൊച്ചി: ലോകോത്തര
നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളും ആരോഗ്യ സേവന വിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള
പുതിയ സഹകരണത്തിന് തുടക്കമായി. ആസ്‌ട്രേലിയയിലെ മുന്‍നിര ആരോഗ്യ സംരക്ഷണ
വിദ്യാഭ്യാസ സേവന ദാതാക്കളായ ഹെല്‍ത്ത് കരിയേഴ്‌സും ഇന്ത്യയില്‍ വിവിധ മേഖലകളിലായി
ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ നടത്തുന്ന മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഹലോ ഹെല്‍ത്ത്
സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡുമാണ് ഇതിനുള്ള ധാരണയില്‍ ഒപ്പുവെച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള നഴ്‌സിങ് ഏര്‍പ്പെടുത്തുക, അത്യാധുനീക
സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലകളിലുള്ളവര്‍ക്ക്
പ്രാദേശികഭാഷകളില്‍ ആരോഗ്യ സംരക്ഷണ മേഖലകളില്‍ പരിശീലനം നല്‍കുക
തുടങ്ങിയവയ്‌ക്കാണ് ഈ സഹകരണം.
കൊച്ചിയിലാണ് ഹെല്‍ത്ത് കരിയേഴ്‌സിനു
സാന്നിധ്യമുള്ളത്. ഹലോ ഹെല്‍ത്ത് മുംബൈ ആസ്ഥാനമായുള്ള സ്ഥാപനമാണ്. ബെംഗലൂരു,
ഡെല്‍ഹി, ലക്‌നോ അടക്കമുള്ള മറ്റു നഗരങ്ങളിലും ഹലോ ഹെല്‍ത്തിനു സാന്നിധ്യമുണ്ട്.
വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയ്‌ക്കും
ആസ്‌ട്രേലിയയ്‌ക്കും ഇടയില്‍ വര്‍ധിച്ചു വരുന്ന സഹകരണം ഉയര്‍ത്തിക്കാട്ടുന്നതാണ്
പുതിയ കൂട്ടുകെട്ട്. ഇരു കമ്പനികളുടേയും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും
സ്‌കില്‍ ഇന്ത്യാ മിഷന്‍ എന്ന ലക്ഷ്യത്തിലേക്കെത്താനും ഇന്ത്യയെ മികവിന്റെ
തലസ്ഥാനമാക്കാനും ഇതു വഴിയൊരുക്കും.
ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ
മേഖലയിലുള്ളവരുടെ കഴിവുകളും ആരോഗ്യ സംരക്ഷണ മേഖലയുടെ ശേഷിയും
മെച്ചപ്പെടുത്തുന്നതില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിനു വലിയ പങ്കാണു
വഹിക്കാനുള്ളതെന്ന് പുതിയ സഹകരണത്തെക്കുറിച്ചു സംസാരിച്ച ഹെല്‍ത്ത് കരിയേഴ്‌സ്
സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ ബിജോ കുന്നുംപുറത്ത് ചൂണ്ടിക്കാട്ടി. ഈ
സഹകരണത്തിന് ഇന്ത്യയെ സംബന്ധിച്ച് വന്‍ പ്രാധാന്യമാണുള്ളത്.
ഹലോ
ഹെല്‍ത്തുമായി സഹകരിച്ച് ഭാവിയിലേക്കുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരെ
പരിശീലിപ്പിച്ചെടുക്കാന്‍ ഹെല്‍ത്ത് കരിയേഴ്‌സിന് അഭിമാനമുണ്ടെന്നും അദ്ദേഹം
പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും പ്രാഥമിക ആരോഗ്യ സേവനത്തെ
പുനര്‍നിര്‍വ്വചിക്കുയും ചെയ്യുകയെന്നത് ഉന്നത നിലവാരമുള്ള തൊഴില്‍ മേഖലയെ
വാര്‍ത്തെടുക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് ഹലോ ഹെല്‍ത്ത് സി.ഇ.ഒ.
സുവന്‍ജയ് ശര്‍മ്മ ചൂണ്ടിക്കാട്ടി. ഹെല്‍ത്ത് കരിയേഴ്‌സുമായുള്ള സഹകരണം ഗ്രാമീണ
ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരമെത്തിക്കാന്‍ സഹായിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരെ അന്താരാഷ്ട്ര
നിലവാരത്തിലെത്തിക്കുന്നതിനൊപ്പം ഉയര്‍ന്ന മികവുള്ള ആരോഗ്യ സംരക്ഷണ
പ്രവര്‍ത്തകര്‍ക്ക് ആഗോള തലത്തിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു
വഴിയൊരുക്കും.
ഹെല്‍ത്ത് കരിയേഴ്‌സിന്റെ പരിശീലന, വിദ്യാഭ്യാസ പരിപാടികള്‍ ഹലോ
ഹെല്‍ത്തിന്റെ പരിശീലന കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും. ഡെല്‍ഹി സന്ത് കബീര്‍
നഗറിലുള്ള വിര്‍ച്വല്‍ ക്ലാസ് റൂമുകളില്‍ ഇത് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും.
പിന്നീട് 2016-17 കാലഘട്ടത്തില്‍ തന്നെ 17 ഗ്രാമീണ കേന്ദ്രങ്ങളിലും ലഭ്യമാക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ