വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ആസ്‌റ്റര്‍ ഡിഎം
ഹെല്‍ത്ത്‌കെയര്‍ കേസ് ഫയല്‍ ചെയ്യുന്നു
കൊച്ചി/ദുബായ്/യുഎഇ; മേയ് 17,
2016: പ്രദേശത്തെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍,
സ്ഥാപനത്തിന്റെ പേരില്‍ ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍
രാജ്യങ്ങളിലും ഓര്‍ഗനൈസേഷന്റെ പേര് ദുരുപയോഗം ചെയ്‌ത് ജോലി വാഗ്‌ദാനങ്ങള്‍
ചെയ്യുന്ന വ്യാജ, അനധികൃത റിക്രൂട്ടര്‍മാര്‍ക്കെതിരെ ശക്തമായ
നടപടികളെടുക്കുന്നു.
ആസ്‌റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്‌ദാനം
നല്‍കി ആളുകളില്‍നിന്നും റിക്രൂട്ട്‌മെന്റ് ചെലവുകള്‍ എന്ന പേരില്‍ പണം
തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്‍ക്കെതിരെ ദുബായ് പോലീസിലും സൈബര്‍ സെല്ലിലും
കേസ് ഫയല്‍ ചെയ്‌തു.
ആസ്റ്റര്‍ ഇത്തരത്തിലുളള എല്ലാ പ്രവര്‍ത്തനങ്ങളേയും
ശക്തമായി അപലപിച്ചു. ഇതോടൊപ്പം ആളുകളോട് അതീവ ജാഗ്രത പാലിക്കണമെന്നും
ഇത്തരത്തിലുള്ള കെണികളില്‍ വീഴരുതെന്നും അഭ്യര്‍ത്ഥിച്ചു. ആസ്റ്ററിന്റെ
റിക്രൂട്ട്‌മെന്റുകളെല്ലാം ഗവണ്‍മെന്റ് നടപടികളനുസരിച്ചായിരിക്കുമെന്നും
റിക്രൂട്ട്‌മെന്റിനായി ഫീസുകളൊന്നും ഈടാക്കുന്നില്ല എന്നും ആസ്റ്റര്‍ അധികൃതര്‍
അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ന്യൂസീലാന്‍ഡ്, സിംബാബ്‌വേ
തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാജമായി റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതായി
റിപ്പോര്‍ട്ടുകളുണ്ടായതിനേത്തുടര്‍ന്നാണ് ഈ നടപടി. ആസ്റ്റര്‍ ഹോസ്‌പിറ്റല്‍,
മാന്‍ഖൂല്‍, ആസ്റ്റര്‍ ക്ലിനിക് കൂടാതെ മറ്റ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍
സ്ഥാപനങ്ങളുടെ പേരിലും ജോലി വാഗ്‌ദാനം ചെയ്‌ത് എഴുത്തുകള്‍ നല്‍കിയിരുന്നു.
ഇവയേക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി ആസ്റ്റര്‍ ബന്ധപ്പെട്ട
അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മെയിലുകള്‍ പ്രചരിച്ച കേന്ദ്രത്തിന്റെ
ഡൊമെയ്‌നും ഇമെയില്‍ ഐഡികളും കഴിയുന്നിടത്തോളം ബ്ലോക്ക് ചെയ്‌തു. മേല്‍പ്പറഞ്ഞ
വ്യാജ ലെറ്ററുകളിലെ ടെലിഫോണ്‍ നമ്പറുകളില്‍ വിളിക്കരുതെന്ന് ഉദ്യോഗാര്‍ത്ഥികളോട്
ആസ്‌റ്റര്‍ അഭ്യര്‍ത്ഥിച്ചു.
കമ്പനി റിക്രൂട്ട്‌മെന്റിനായി ട്രാവല്‍
എജന്‍സികളുടെ സഹായം തേടുന്നില്ലെന്നും ചില ട്രാവല്‍ എജന്റുമാരുടെ പേരില്‍ ജോലി
വാഗ്‌ദാനം ചെയ്‌തുകൊണ്ട് വരുന്ന ലെറ്ററുകള്‍ വ്യാജമാണെന്നും ആസ്‌റ്റര്‍
വ്യക്തമാക്കി.
ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളെ ശക്തമായി
അപലപിക്കുന്നുവെന്ന് ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിലെ ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍
റിസോഴ്‌സസ് ഓഫീസര്‍ രത്‌നേഷ് പറഞ്ഞു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ
നടപടികളെടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. ഈ വിഷയം ഇപ്പോള്‍
പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ
റിക്രൂട്ട്‌മെന്റ് രീതികള്‍ സുതാര്യവും നിയമാനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു.
റിക്രൂട്ട്‌മെന്റ് ചെലവുകളുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും തങ്ങള്‍ പണം
ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ചെന്നു
വീഴരുതെന്നും അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തങ്ങളെ
വിവരമറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വ്യാജ റിക്രൂട്ട്‌മെന്റുകള്‍
നിരോധിക്കുമെന്ന് ഉറപ്പുവരുത്തുന്ന അധികൃതരുടെ പ്രവര്‍ത്തനങ്ങളില്‍
നന്ദിയുള്ളവരാണെന്നും അദ്ദഹം പറഞ്ഞു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കൃത്യമായ
എച്ച്‌ആര്‍ രീതികള്‍ അനുവര്‍ത്തിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ന്യൂസ്‌പേപ്പറുകളിലെ പരസ്യം, അംഗീകൃത റിക്രൂട്ടിംഗ് എന്‍സികള്‍, ഉദ്യോഗസ്ഥരുടെ
റഫറന്‍സുകള്‍ തുടങ്ങിയ ഔദ്യോഗികമായി മാര്‍ഗങ്ങളിലൂടെ മാത്രമാണ്
റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. പണം വാങ്ങാന്‍ പുറത്തുനിന്നുള്ള ഒരു
എജന്‍സിയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ അനധികൃത
റിക്രൂട്ട്‌മെന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേരള ഗവണ്‍മെന്റിനു കീഴിലുള്ള
നോര്‍ക്കയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഏക സ്ഥാപനം ആസ്റ്റര്‍
ആയിരുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ വ്യാജ
റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ് ഫയല്‍
ചെയ്യുന്നു
ഉദ്യോഗാര്‍ത്ഥികള്‍ ഓര്‍ഗനൈസേഷന്റെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ
റിക്രൂട്ട്‌മെന്റ് തട്ടിപ്പിനിരയാവരുതെന്ന് അഭ്യര്‍ത്ഥന
കൊച്ചി/ദുബായ്/യുഎഇ;
മേയ് 17, 2016: പ്രദേശത്തെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം
ഹെല്‍ത്ത്‌കെയര്‍, സ്ഥാപനത്തിന്റെ പേരില്‍ ഇന്ത്യയിലും മറ്റ് ഏഷ്യന്‍
രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഓര്‍ഗനൈസേഷന്റെ പേര് ദുരുപയോഗം ചെയ്‌ത്
ജോലി വാഗ്‌ദാനങ്ങള്‍ ചെയ്യുന്ന വ്യാജ, അനധികൃത റിക്രൂട്ടര്‍മാര്‍ക്കെതിരെ ശക്തമായ
നടപടികളെടുക്കുന്നു.
ആസ്‌റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്‌ദാനം
നല്‍കി ആളുകളില്‍നിന്നും റിക്രൂട്ട്‌മെന്റ് ചെലവുകള്‍ എന്ന പേരില്‍ പണം
തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്‍ക്കെതിരെ ദുബായ് പോലീസിലും സൈബര്‍ സെല്ലിലും
കേസ് ഫയല്‍ ചെയ്‌തു.
ആസ്റ്റര്‍ ഇത്തരത്തിലുളള എല്ലാ പ്രവര്‍ത്തനങ്ങളേയും
ശക്തമായി അപലപിച്ചു. ഇതോടൊപ്പം ആളുകളോട് അതീവ ജാഗ്രത പാലിക്കണമെന്നും
ഇത്തരത്തിലുള്ള കെണികളില്‍ വീഴരുതെന്നും അഭ്യര്‍ത്ഥിച്ചു. ആസ്റ്ററിന്റെ
റിക്രൂട്ട്‌മെന്റുകളെല്ലാം ഗവണ്‍മെന്റ് നടപടികളനുസരിച്ചായിരിക്കുമെന്നും
റിക്രൂട്ട്‌മെന്റിനായി ഫീസുകളൊന്നും ഈടാക്കുന്നില്ല എന്നും ആസ്റ്റര്‍ അധികൃതര്‍
അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ന്യൂസീലാന്‍ഡ്, സിംബാബ്‌വേ
തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാജമായി റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതായി
റിപ്പോര്‍ട്ടുകളുണ്ടായതിനേത്തുടര്‍ന്നാണ് ഈ നടപടി. ആസ്റ്റര്‍ ഹോസ്‌പിറ്റല്‍,
മാന്‍ഖൂല്‍, ആസ്റ്റര്‍ ക്ലിനിക് കൂടാതെ മറ്റ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍
സ്ഥാപനങ്ങളുടെ പേരിലും ജോലി വാഗ്‌ദാനം ചെയ്‌ത് എഴുത്തുകള്‍ നല്‍കിയിരുന്നു.
ഇവയേക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി ആസ്റ്റര്‍ ബന്ധപ്പെട്ട
അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മെയിലുകള്‍ പ്രചരിച്ച കേന്ദ്രത്തിന്റെ
ഡൊമെയ്‌നും ഇമെയില്‍ ഐഡികളും കഴിയുന്നിടത്തോളം ബ്ലോക്ക് ചെയ്‌തു. മേല്‍പ്പറഞ്ഞ
വ്യാജ ലെറ്ററുകളിലെ ടെലിഫോണ്‍ നമ്പറുകളില്‍ വിളിക്കരുതെന്ന് ഉദ്യോഗാര്‍ത്ഥികളോട്
ആസ്‌റ്റര്‍ അഭ്യര്‍ത്ഥിച്ചു.
കമ്പനി റിക്രൂട്ട്‌മെന്റിനായി ട്രാവല്‍
എജന്‍സികളുടെ സഹായം തേടുന്നില്ലെന്നും ചില ട്രാവല്‍ എജന്റുമാരുടെ പേരില്‍ ജോലി
വാഗ്‌ദാനം ചെയ്‌തുകൊണ്ട് വരുന്ന ലെറ്ററുകള്‍ വ്യാജമാണെന്നും ആസ്‌റ്റര്‍
വ്യക്തമാക്കി.
ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളെ ശക്തമായി
അപലപിക്കുന്നുവെന്ന് ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിലെ ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍
റിസോഴ്‌സസ് ഓഫീസര്‍ രത്‌നേഷ് പറഞ്ഞു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ
നടപടികളെടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. ഈ വിഷയം ഇപ്പോള്‍
പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ
റിക്രൂട്ട്‌മെന്റ് രീതികള്‍ സുതാര്യവും നിയമാനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു.
റിക്രൂട്ട്‌മെന്റ് ചെലവുകളുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും തങ്ങള്‍ പണം
ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ചെന്നു
വീഴരുതെന്നും അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തങ്ങളെ
വിവരമറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വ്യാജ റിക്രൂട്ട്‌മെന്റുകള്‍
നിരോധിക്കുമെന്ന് ഉറപ്പുവരുത്തുന്ന അധികൃതരുടെ പ്രവര്‍ത്തനങ്ങളില്‍
നന്ദിയുള്ളവരാണെന്നും അദ്ദഹം പറഞ്ഞു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കൃത്യമായ
എച്ച്‌ആര്‍ രീതികള്‍ അനുവര്‍ത്തിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ന്യൂസ്‌പേപ്പറുകളിലെ പരസ്യം, അംഗീകൃത റിക്രൂട്ടിംഗ് എന്‍സികള്‍, ഉദ്യോഗസ്ഥരുടെ
റഫറന്‍സുകള്‍ തുടങ്ങിയ ഔദ്യോഗികമായി മാര്‍ഗങ്ങളിലൂടെ മാത്രമാണ്
റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. പണം വാങ്ങാന്‍ പുറത്തുനിന്നുള്ള ഒരു
എജന്‍സിയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ അനധികൃത
റിക്രൂട്ട്‌മെന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേരള ഗവണ്‍മെന്റിനു കീഴിലുള്ള
നോര്‍ക്കയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഏക സ്ഥാപനം ആസ്റ്റര്‍
ആയിരുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
http://asterdmhealthcare.com/careers/ സന്ദര്‍ശിച്ച് ജോലിക്ക്
അപേക്ഷിക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ