കൊച്ചി: കൊച്ചി വില്ലിംഗ്‌ഡണ്‍ ഐലണ്ടിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 1900-ലേറെ സന്ദര്‍ശകരെ ആകര്‍ഷിച്ച കേരളത്തിലെ പ്രമുഖ ഹോസ്‌പിറ്റാലിറ്റി എക്വിപ്‌മെന്റ് പ്രദര്‍ശനമായ ഹോട്ടല്‍ടെക് 2016-ന്റെ ആറാമത് വാര്‍ഷിക പ്രദര്‍ശനവും ഷെഫുമാര്‍ക്കായുള്ള അഞ്ചാമത് കലിനറി ചലഞ്ച് മത്സരങ്ങളും സമാപിച്ചു
. ഏറ്റവും മികച്ച ഷെഫായി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥി 2016 സെപ്‌റ്റംബറില്‍ മാലിദ്വീപില്‍ നടക്കുന്ന ലോകമെമ്പാട് നിന്നുമുള്ള 1000-ലേറെ ഷെഫുമാര്‍ പങ്കെടുക്കുന്ന ആഗോള മത്സരമായ ഹോട്ടല്‍ ഏഷ്യയില്‍ രാജ്യത്തെ പ്രതിനിധീകരിക്കും.
ഹോട്ടല്‍ സപ്ലൈസ്, ഹോസ്‌പിറ്റാലിറ്റി ആന്‍ഡ് ടെക്‌നോളജി, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്‌ക്കാവശ്യമായ ഉപകരണങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങളും സേവനങ്ങളും, ഹോസ്‌പിറ്റാലിറ്റി ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സേവനങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും 85 ഷെഫുമാരാണ് വിവിധ വിഭാഗങ്ങളിലായി കലിനറി ചലഞ്ചില്‍ പങ്കെടുക്കുന്നത്. ഡിസ്‌പ്ലേ, ലൈവ് കുക്കിംഗ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡ്രസ് ദി കേക്ക്, നോവല്‍റ്റി കേക്ക്, ബ്രഡ് ആന്‍ഡ് പേസ്‌ട്രി ഷോപീസ്, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബ്‌ള്‍ കാര്‍വിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ വ്യക്തിഗത ആര്‍ട്ടിസ്റ്റിക് ഡിസ്‌പ്ലേ മത്സരങ്ങള്‍ നടന്നു. ത്രീ-കോഴ്‌സ് ഡിന്നര്‍ മെനു, ഡെസ്സേട്‌സ്, പരമ്പരാഗത കേരള വിഭവങ്ങള്‍ എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ നടന്നു.
ഡ്രസ് ദി കേക്ക് വിഭാഗത്തില്‍ കൊച്ചി ഹോട്ടല്‍ റമദയിലെ രാജ് രാജനും കൊച്ചി ഹോളിഡേ ഇന്നിലെ സെന്തില്‍ രാജും സ്വര്‍ണം പങ്കിട്ടു. ഹോട്ടല്‍ ലീല കോവളത്തെ ശ്യാം നന്ദന്‍കുമാര്‍ വെങ്കലം നേടി. ഹോട്ട് കുക്കിംഗ്-ചിക്കന്‍ വിഭാഗത്തില്‍ കൊച്ചി ഹോളിഡേ ഇന്നിലെ സിയാദ് സ്വര്‍ണവും ലീലാ കോവളത്തെ വിജയ്‌പ്രസാദ്, കൊച്ചി ലെ മെറിഡിയനിലെ ദീപക് ജെന, കൊച്ചി റാഡിസണ്‍ ബ്ലൂവിലെ മുജീബ് റഹ്മാന്‍ എന്നിവര്‍ വെള്ളിയും ലീലാ കോവളത്തെ രോഹിത്, ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ട്യാഡിലെ ജിയോള്‍ മോണിസ് എന്നിവര്‍ വെങ്കലവും നേടി. വിദ്യാര്‍ഥികള്‍ക്കായുള്ള ഹോട്ട് കുക്കിംഗ്-ചിക്കന്‍ മത്സരത്തില്‍ മൂന്നാര്‍ കേറ്ററിംഗ് കോളേജിലെ രാജ് മോഹന്‍ സ്വര്‍ണവും മാരാര്‍ അഭിലാഷ് വെള്ളിയും വിഷ്‌ണു വി. ഗോപാല്‍ വെങ്കലവും നേടി.
മറ്റ് മത്സരവിജയികള്‍
നോവല്‍റ്റി കേക്ക് വിഭാഗം: ശ്യാം മോഹന്‍കുമാര്‍, ലീലാ കോവളം (സ്വര്‍ണം); സെന്തില്‍രാജ്, ഹോളിഡേ ഇന്‍, കൊച്ചി (വെള്ളി).
ഹോട്ട് കുക്കിംഗ് ഫിഷ് വിഭാഗം: ജേക്കബ് വര്‍ഗീസ്- ഹോളിഡേ ഇന്‍ (സ്വര്‍ണം); പ്രകാശ്, ആസ്റ്റര്‍ മെഡിസിറ്റി- സോര്‍ഡെക്‌സ് (സ്വര്‍ണം); അക്‌ബര്‍ ബാഷ, ബ്രണ്ടന്‍ ബോട്ട്യാഡ് (സ്വര്‍ണം); ജിതിന്‍, കെടിഡിസി തിരുവനന്തപുരം (വെള്ളി); സിലാസ് ഗുറുംഗ്, റമദ കൊച്ചി (വെള്ളി); എല്‍ദോസ് കെ. പോള്‍, കെടിഡിസി തിരുവനന്തപുരം (വെങ്കലം); രഞ്‌ജിത് ആര്‍, മൗണ്ടന്‍ ക്ലബ് (വെങ്കലം); നീരജ്, റാഡിസണ്‍ ബ്ലൂ, കൊച്ചി (വെങ്കലം); ശ്രീജ, സിജിഎച്ച് എര്‍ത്ത് (വെങ്കലം); അമന്‍പ്രീത് സിംഗ്, ലെ മെറിഡിയന്‍, കൊച്ചി (വെങ്കലം). വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ