2016, മേയ് 20, വെള്ളിയാഴ്‌ച

ശീലങ്കയ്‌ക്ക്‌ സഹായം നാവികസേന കപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിരിച്ചു



കൊച്ചി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റോനു ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശം വിതച്ച ശ്രീലങ്കയിലേക്ക്‌ സാധന സാമിഗ്രികളുമായി രണ്ട്‌ യുദ്ധകപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിരിച്ചു. ഐഎന്‍എസ്‌ സത്‌ലജ്‌, ഐഎന്‍എസ്‌ സുനയന എന്നീ യുദ്ധകപ്പലുകളില്‍ ഭക്ഷണം,മരുന്ന്‌, കുടിവെള്ളം, തുടങ്ങിയ 40 ടണ്‍ ഓളം വരുന്ന സാധന സാമിഗ്രികള്‍ കരുതിയിട്ടുണ്ട്‌. ചേതക്‌ ഹെലികോപ്‌റ്ററിന്റെ സഹായത്തോടെ കപ്പലില്‍ നിന്നും സാധനസാമിഗ്രികള്‍ എത്തിക്കും. ഇന്നു രാവിലയോടെ രണ്ട്‌ യുദ്ധകപ്പലുകളും കൊളമ്പോ തുറമുഖത്ത്‌ എത്തിച്ചേരും. അത്യാവശ്യം വരുകയാണെങ്കില്‍ സര്‍വസന്നാഹങ്ങളുമായി രണ്ടു ഡോണിയര്‍ വിമാനങ്ങളും കൊച്ചിയില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്‌. 
ചുഴലിക്കാറ്റിനോടൊപ്പം എത്തിയ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ എന്നിവയില്‍ 58 ഓളം പേര്‍ മരിച്ചു.ഒരു ലക്ഷത്തോളം പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ