കൊച്ചി
പ്രധാനമന്ത്രിയുടെ പ്രത്യേക സഹായ പരിപാടിയുടെ ഭാഗമായി
ഇന്ത്യന്‍ സേന ശ്രീലയ്‌ക്ക് സഹായം എത്തിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള
പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി-17
വിമാനങ്ങളില്‍ 50 ടണ്‍ഓളം സാധന സാമഗ്രികള്‍ കാതുനായക വിമാനത്താവളത്തില്‍
എത്തിച്ചു.700 ടെന്റ്, 1000 ടര്‍പോളിന്‍ ഷീറ്റുകള്‍, 10 ജനറേറ്ററുകള്‍, 100
എമര്‍ജന്‍സ് വിളക്കുകള്‍ ,പകര്‍ച്ച വ്യാധികള്‍ തടയാനുള്ള മരുന്നുകള്‍,കള്‍,റെയിന്‍
കോട്ട് ,വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍, വാട്ടര്‍ ഫില്‍ട്ടര്‍, കുട
എന്നിവയാണ് വിതരണം ചെയ്‌തത്.
ചുഴലിക്കാറ്റിനെ തുടര്‍ന്നു ഏകദേശം
ഒരുലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്.
കൊച്ചിയില്‍ നിന്നും തിരിച്ച
ഐഎന്‍എസ് സത്‌ലജ്,ഐഎന്‍എസ് സുനയന എന്നീ യുദ്ധകപ്പലുകളും കൊളംബോ തുറമുഖത്ത്
അടുത്തു. 30 ടണ്‍ഓളം ഭക്ഷണ സാധനങ്ങളും കുടിവെള്ളവും ആണ് എത്തിച്ചിരിക്കുന്നത്.
ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതി വൈ.കെ.സിന്‍ഹ സാധന സാമഗ്രികള്‍ ശ്രീലങ്കയുടെ
വിദേശകാര്യ സഹമന്ത്രി ഹര്‍ഷ ഡിസില്‍വെയ്‌ക്കു കൈമാരി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ