2017, നവംബർ 29, ബുധനാഴ്‌ച

വരിക്കാര്‍ക്ക്‌ നേട്ടങ്ങള്‍ ഉറപ്പുനല്‍കി വോഡഫോണിന്റെ പുതിയ റെഡ്‌ ടുഗഥര്‍



കൊച്ചി: ഒന്നിക്കുന്നത്‌ നല്ലതാണ്‌, പ്രത്യേകിച്ച്‌ വോഡഫോണ്‍ പോസ്റ്റ്‌ പെയ്‌ഡ്‌ ആണെങ്കില്‍. ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ പോസ്റ്റ്‌ പെയ്‌ഡ്‌ വരിക്കാര്‍ക്കായി `റെഡ്‌ ടുഗഥര്‍' എന്നൊരു പ്ലാന്‍ പ്രഖ്യാപിച്ചു. സവിശേഷവും, സൗകര്യപ്രദമായ ഫീച്ചര്‍ ഉപഭോക്താക്കളെ തങ്ങളുടെ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനില്‍ ഒന്നിച്ചു വരാനും വരിക്കാര്‍ക്ക്‌ ഗ്രൂപ്പിന്റെ മൊത്തം പ്രതിമാസ വാടകയില്‍ 20 ശതമാനം ലാഭവും, 20 ജിബി അധിക ഡാറ്റയും ഉറപ്പു ലഭിക്കുമെന്നതാണ്‌ നൂതനമായ പ്ലാനിന്റെ സവിശേഷത.

കൂടാതെ റെഡ്‌ ടുഗഥര്‍ വരിക്കാര്‍ക്ക്‌ ഗ്രൂപ്പിന്റെ മൊത്തം പേയ്‌മെന്റ്‌ ഒരു ബില്ലില്‍ ഒറ്റ തവണയായി അടയ്‌ക്കാനുള്ള സൗകര്യവുമുണ്ട്‌. റെഡ്‌ ടുഗഥര്‍ കുടുംബാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വരിക്കാര്‍ക്ക്‌ കൂട്ടുകാരെയും/ഡിവൈസുകളും ഈ പ്ലാനില്‍ ഉള്‍പ്പെടുത്താം. റെഡിന്റെ അടിസ്ഥാന പ്ലാനായ 399 രൂപ മുതലുള്ള ഏത്‌ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനിലും ഈ ആനുകൂല്യങ്ങള്‍ നേടാം.

റെഡ്‌ ടുഗഥറിനു കീഴിലുള്ള ഓരോ വരിക്കാര്‍ക്കും അവരവരുടെ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനിന്‌ അനുസരിച്ചുള്ള നേട്ടങ്ങള്‍ ലഭിക്കും.

തങ്ങളുടെ വരിക്കാര്‍ക്ക്‌ പരമാവധി ലാഭം ഉറപ്പുനല്‍കുന്ന പ്രയോജനകരമായ പ്രൊപ്പോസ്സിഷനാണ്‌ റെഡ്‌ ടുഗഥറെന്നും വോഡഫോണിന്റെ ഈയിടെ അവതരിപ്പിച്ച റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനുകള്‍കളില്‍ മാത്രം ലഭ്യമായ റെഡ്‌ ടുഗഥര്‍, വോഡഫോണ്‍ റെഡിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാന്‍ എന്ന സ്ഥാനത്തെ കൂടുതല്‍ കരുത്തുളളതാക്കുകയും ചെയ്യുന്നുവെന്ന്‌ റെഡ്‌ ടുഗഥര്‍ അവതരണത്തെ കുറിച്ച്‌ സംസാരിക്കവെ വോഡാഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പറഞ്ഞു.

ഇന്ത്യയില്‍ എവിടെ നിന്നും എവിടേക്കും വിളിക്കുന്നതിന്‌ വരിക്കാരില്‍ നിന്നും ചാര്‍ജൊന്നും ഈടാക്കില്ല. ദേശീയ റോമിങ്‌ തീര്‍ത്തും സൗജന്യമായിരിക്കും. വരിക്കാര്‍ക്ക്‌ അവര്‍ ഉപയോഗിക്കാത്ത ഡാറ്റ ഒരിക്കലും നഷ്‌ടമാകില്ല. ഡാറ്റ റോള്‍ ഓവര്‍ സൗകര്യത്തിലൂടെ 200 ജിബി ഡാറ്റവരെ ക്യാരി ഫോര്‍വേര്‍ഡ്‌ ചെയ്യാം. നെറ്റ്‌ഫ്‌ളിക്‌സ്‌, വോഡഫോണ്‍ പ്ലേ, മാഗ്‌സ്റ്റര്‍ എന്നിവ കൂടി ലഭിക്കുന്നതിനാല്‍ 12 മാസംവരെ വിനോദങ്ങളും ആസ്വദിക്കാം. വരിക്കാരുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ റെഡ്‌ ഷീല്‍ഡിന്റെ സഹായത്താല്‍ സംരക്ഷിക്കപ്പെടുന്നു. മോഷണം, കേടു വരിക തുടങ്ങിയവയില്‍ നിന്നും ഹാന്‍ഡ്‌സെറ്റിനെ സംരക്ഷിക്കുന്ന ഫീച്ചറാണ്‌ റെഡ്‌ ഷീല്‍ഡ്‌, എന്നീ ഫീച്ചറുകള്‍ റെഡ്‌ ടുഗഥറിനു പുറമേ പുതിയ വോഡഫോണ്‍ റെഡ്‌ പോസ്റ്റ്‌ പെയ്‌ഡ്‌ പ്ലാനുകള്‍ ഉറപ്പു നല്‍കുന്നു. 

വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം കൊച്ചിയില്‍

വനിതകള്‍ക്കായി കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം കൊച്ചിയില്‍

കൊച്ചി: കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന്‌ അഹമ്മദാബാദിലെ എന്റപ്രിണര്‍ഷിപ്പ്‌ ഡവലപ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെ കൊച്ചിയില്‍ വനിതകള്‍ക്കായി നാലാഴ്‌ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ജനുവരി മാസത്തില്‍ എന്‍എച്ച്‌ ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക്‌ സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 5 ചൊവ്വാഴ്‌ച രാവിലെ 10ന്‌ എന്‍എച്ച്‌ ബൈപ്പാസിലുള്ള വൈഎംസിഎ ഹാളില്‍ നടക്കുന്ന അഭിമുഖത്തിന്‌ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റേയും കോപ്പികള്‍ സഹിതം ഹാജരാകേണ്ടതാണ്‌.

സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, സാമ്പത്തിക വായ്‌പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ്‌ സര്‍വേ, ബിസിനസ്‌ പ്ലാനിങ്ങ്‌, മാനേജ്‌മെന്റ്‌, വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്‌, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രായപരിധി 18നും 40 വയസിനുമിടയില്‍.

വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 04844129000/ 2805066

സിഎംഎഫ്‌ആര്‍ഐയുടെ വിന്റര്‍സ്‌കൂള്‍ നാളെ (വെള്ളി) തുടങ്ങും



കൊച്ചി:കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) നടത്തുന്ന വിന്റര്‍സ്‌കൂള്‍ നാളെ (വെള്ളി) തുടങ്ങും. ഉപഗ്രഹ സാങ്കേതികവിദ്യ മത്സ്യമേഖലയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ 21 ദിവസം നീണ്ടു നില്‍ക്കുന്ന വിന്റര്‍സ്‌കൂള്‍സിഎംഎഫ്‌ആര്‍ഐയില്‍ നടക്കുന്നത്‌. ഇന്ത്യയുടെവിവിധ ഭാഗങ്ങളില്‍സ്ഥിതിചെയ്യുന്ന ഗവേഷണ സ്ഥാപനങ്ങളിലെയുംകാര്‍ഷിക സര്‍വകലാശാലകളിലെയും ഗവേഷകരും അധ്യാപകരുമായ 25 പേര്‍ക്കാണ്‌സിഎംഎഫ്‌ആര്‍ഐ പരിശീലനം നല്‍കുന്നത്‌.

ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തി മത്സ്യമേഖലയില്‍ വന്‍ മുന്നേറ്റംസൃഷ്ടിക്കാനുള്ള സിഎംഎഫ്‌ആര്‍ഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ്‌വിന്റര്‍സ്‌കൂള്‍ നടത്തുന്നത്‌. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ (ഐസിഎആര്‍) സാമ്പത്തിക സഹായത്തോടെയാണ്‌ പരിപാടി.

ഉപഗ്രഹ-റിമോട്ട്‌ സെന്‍സിംഗ്‌ വിവരങ്ങള്‍ മത്സ്യമേഖലയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ വിന്റര്‍സ്‌കൂളില്‍ പ്രായോഗിക പരിശീലനം നല്‍കും. പരിസ്ഥിതിക്ക്‌ പ്രാധാന്യം നല്‍കി സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ യുവഗവേഷകരെ പരിചയപ്പെടുത്തും. മറൈന്‍ ഒപ്‌റ്റിക്‌സ്‌, വിവിധ പരിസ്ഥിതിസൗഹൃദ മോഡലിംഗുകള്‍ തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കും.

കേരള ബാംബൂ ഫെസ്റ്റ്‌ 2017, ഡിസംബര്‍ 1മുതല്‍ 5വരെ



കൊച്ചി

വിപണന ശ്യംഖല മെച്ചപ്പെടുത്തുവാനായി സംസ്ഥാന ബാംബൂ മിഷന്റെ 14-ാമത്‌ കേരള ബാംബൂ ഫെസ്റ്റ്‌ 2017 ഡിസംബര്‍ 1 മുതല്‍ 5 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഡിസംബര്‍ ഒന്നിനു വൈകുന്നേരം 5 മണിക്ക്‌ ബഹു. വ്യവസായ, കായിക, യുവജനകാര്യ വകുപ്പ്‌ മന്ത്രി . എ.സി.മൊയ്‌തീന്‍ ഉത്‌ഘാടനം ചെയ്യും. വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയും, ഡിസംബര്‍ 2 മുതല്‍ 5 വരെ രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയുമാണ്‌ ഫെസ്റ്റ്‌ നടക്കുന്നത്‌.
കേരളത്തില്‍ നിന്നും ഇരുന്നൂറോളം കരകൗശല തൊഴിലാളികള്‍ ബാംബൂ ഫെസ്റ്റില്‍ നൂറോളം സ്റ്റാളുകളില്‍ പ്രദര്‍ശനം ഒരുക്കുന്നുണ്ട്‌. ഇതിന്‌ പുറമേ നാഗാലാന്റ്‌, മേഘാലയ, തമിഴ്‌നാട്‌, മണിപ്പൂര്‍, മധ്യപ്രദേശ്‌, ത്രിപുര, ആസ്സാം, കര്‍ണാടക, സിക്കിം, അരുണാചല്‍ പ്രദേശ്‌ മുതലായ സംസ്ഥാനങ്ങളില്‍ നിന്ന്‌ അറുപതിലകം കരകൗശല തൊഴിലാളികളും ഉള്‍പ്പെടെ നൂറ്റിനാല്‍പതോളം എ.സി സ്റ്റാളുകളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്‌. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മുള മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളും ഈ ഫെസ്റ്റില്‍ പങ്കെടുക്കും.

മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയയും, പുതുമയും ത്വരിതപ്പെടുത്തുന്നതിനുവേണ്ടി 2003 ല്‍ സംസ്ഥാന ബാംബൂ മിഷന്‍ വ്യവസായ വാണിജ്യ വകുപ്പിന്‌ കീഴില്‍ രൂപീകരിച്ച്‌, കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷനില്‍ (കെ-ബിപ്പ്‌) പ്രവര്‍ത്തിച്ചു വരുന്നു.
മുള മേഖലയിലെ സാങ്കേതികമായ പോരായ്‌മ, ഉറവിടത്തെ കുറിച്ചും, വിപണന സാധ്യതകളെ കുറിച്ചുമുള്ള ധാരണകുറവ്‌, നൈപുണ്യ വികസനത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയാണ്‌ ബാംബൂ മിഷന്‍ രൂപം കൊണ്ടത്‌. കേരള സംസ്ഥാന ബാംബൂ മിഷന്‍ രൂപീകരിച്ചതിനുശേഷം, നൈപുണ്യ വികസനം, കരകൗശല തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കല്‍, സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്‌പരം ബന്ധം സ്ഥാപിക്കല്‍, ട്രേഡ്‌ ഫെയറുകളില്‍ പങ്കെടുപ്പിക്കല്‍, പരിശീലകര്‍ക്ക്‌ പരിശീലനം നല്‍കല്‍, മുളയുടെ പ്രജനനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കുവാനും ലക്ഷ്‌്യമാക്കിയാണ്‌ ബാംബു ഫോസ്‌റ്റ്‌ സംഘടിപ്പിക്കുന്നത്‌ ു.

മിഷന്‍ പരിശീലനം നല്‍കി രൂപപ്പെടുത്തിയ ഉത്‌പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. കൂടാതെ കുടുംബശ്രീയുടെ നേത്യത്വത്തില്‍ ഒരു ഫുഡ്‌ കോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്‌.

ഓരോ കേരള ബാംബൂ ഫെസ്റ്റും, മിഷനും ഗുണഭോക്താക്കളും തമ്മില്‍ പരസ്‌പരം വിവരങ്ങള്‍ പങ്കുവയ്‌ക്കുവാനും പഠിക്കുവാനും സഹായിക്കുകയും, സംസ്ഥാനത്തിന്‌ പുറത്ത്‌ നിന്നും പങ്കെടുക്കുന്ന കരകൗശലക്കാരിലൂടെ കേരളത്തിലെ കരകൗശലക്കാര്‍ക്ക്‌ പുതിയ അറിവുകള്‍ ലഭിക്കുവാനും അവസരം ലഭിക്കുന്നു. 

കേരള ജെം ആന്‍ഡ്‌ ജ്വല്ലറി പ്രദര്‍ശനത്തിന്‌ വേദിയൊരുങ്ങി





കൊച്ചി: രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കാഴ്‌ചാവിസ്‌മയമൊരുക്കി രാജ്യമെമ്പാടുമുള്ള ആഭരണ ആര്‍ട്ടിസന്‍മാരും ഉല്‍പാദകരും വ്യാപാരികളും കയറ്റുമതിക്കാരും അതിനൂതന ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്‌ദ്ധരും അണിനിരക്കുന്ന എട്ടാമത്‌ കേരള ജെം ആന്‍ഡ്‌ ജ്വല്ലറി ഷോ (KGJS 2017) കൊച്ചി രാജ്യന്തര എയര്‍പോര്‍ട്ടിനടുത്തുള്ള സിയാല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഡിസംബര്‍ 2 മുതല്‍ 4 വരെ തീയതികളിലായി നടക്കും.

ജ്വല്ലറി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ ഏറ്റവും വലിയ വ്യാപാര വ്യവസായ സമ്മേളനമാണിത്‌. മീഡിയ, ജ്വല്ലറി വ്യാപാര കണ്‍സള്‍ട്ടേഷന്‍ രംഗത്ത്‌ പ്രശസ്‌തമായ പിവിജെ എന്‍ഡേവേഴ്‌സ്‌, പ്രശസ്‌ത എക്‌സിബിഷന്‍ സംഘാടകരായ കെഎന്‍സി സര്‍വീസസ്‌ എന്നിവരാണ്‌ വ്യാപാര മേളയുടെ സംഘാടകര്‍. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ജ്വല്ലറി രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയോടെയാണ്‌ മേള സംഘടിപ്പിക്കുന്നത്‌.

ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നെത്തുന്ന സ്വര്‍ണാഭരണങ്ങള്‍, രത്‌നാഭരണങ്ങള്‍, എന്നിവ കേരളത്തിലെ ആഭരണ നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നേരില്‍ കാണാനും വിലയിരുത്താനുമുള്ള അവസരമാണ്‌ സമ്മേളനം ഒരുക്കുന്നതെന്ന്‌ കെജിജെഎസ്‌ ഡയറക്ടറും കെഎന്‍സി സര്‍വീസസ്‌ സിഇഒയുമായ ക്രാന്തി നഗ്‌വേക്കര്‍ പറഞ്ഞു. കേരളത്തിന്റെ തനതായ പരമ്പരാഗത ആഭരണങ്ങള്‍ക്ക്‌ വലിയ വിപണികള്‍ കണ്ടെത്താനുള്ള കൂട്ടായ്‌മകള്‍ക്കും സമ്മേളനം സഹായകമാകും. 

സംസ്ഥാനത്തെ ആഭരണ നിര്‍മ്മാതാക്കള്‍ക്കായി നൂതന നിര്‍മ്മാണ സാമഗ്രഹികളുടെയും യന്ത്രങ്ങളുടെയും കൂട്ടുകളുടെയും സോഫ്‌റ്റുവേയറുകളുടെയും പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്‌. ഈ മേഖലയിലെസാങ്കേതിക വികാസങ്ങളെ പറ്റി അറിയാനും പഠിക്കാനും പവലിയനകളും, സെമിനാറുകളും, ശില്‍പശാലകളും ഉള്‍ക്കൊള്ളുന്ന വിശാലമായ സൗകര്യങ്ങളാണ്‌ മേളയിലുള്ളതെന്ന്‌്‌ കെജിജെഎസ്‌ ഡയറക്ടറും പിവിജെ എന്‍ഡേവേഴ്‌സ്‌ ചെയര്‍മാനുമായ പി.വി ജോസ്‌ പറഞ്ഞു.

സ്വര്‍ണ്ണം, രത്‌നാഭരണങ്ങള്‍, ആഭരണ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ എന്നിവയ്‌ക്ക്‌ പ്രത്യേക പവലിയനുകളിലായി ഇരുന്നൂറോളം സ്റ്റാളുകളാണ്‌ തയ്യാറാക്കുന്നത്‌. ഇറ്റാലിയന്‍ ടര്‍ക്കി, സിംഗപ്പൂര്‍, മലേഷ്യ ഡിസൈനുകളുടെ സ്റ്റാളുകളും, ദക്ഷിനേന്ത്യയിലേയും ഉത്തരേന്ത്യയിലേയും ടെമ്പിള്‍ കളക്ഷനുകളും വ്യാപാര മേളയുടെ മനം കവരുന്ന കാഴ്‌ചകളാകുമെന്ന്‌ കെജിജെഎസ്‌ ഡയറക്ടറും, എഒജെ മീഡിയ മാനേജിംഗ്‌ ഡയറക്ടറുമായ സുമേഷ്‌ വദേര പറഞ്ഞു

2017, നവംബർ 27, തിങ്കളാഴ്‌ച

നേവി മാരത്തണ്‍ :ജെയറേഷ്‌ യാദവ്‌. മല്‍കീത്‌ സിംഗ്‌ ജേതാക്കള്‍


കൊച്ചി: പ്രഥമ കൊച്ചി നേവി മാരത്തണില്‍ 21 കിലോമീറ്റര്‍ വിഭാഗത്തില്‍ സീ വണ്‍ സീമാന്‍ ജയറേഷ്‌ യാദവും, 10 കി.മി വിഭാഗത്തില്‍ മല്‍കീത്‌ സിംഗും ചേതാക്കളായി. ജയറേഷ്‌ ഒരു മണിക്കൂര്‍ 23 മിനിറ്റ്‌ 53 സെക്കന്റിനും മല്‍കീത്‌ 34മിനിറ്റ്‌ 43 സെക്കന്റിലും ഫിനീഷ്‌ ചെയ്‌തു.
വനിതാ വിഭാഗത്തില്‍ മരീന മാത്യുവും (ഒരു മണിക്കൂര്‍ 54 മിനിറ്റ്‌ 44 സെക്കന്റ്‌ ) പ്രീയ ഗംഗാധരനും ( 48.മിനിറ്റ്‌ .03 സെക്കന്റ്‌) യഥാക്രമം ജേതാക്കളായി .
ഗരുഡ റണ്ണില്‍ സര്‍ദാര്‍ സിംഗും വനിതാ വിഭാഗത്തില്‍ ഇഷിക ബരാക്കും ജേതാക്കളായി.
വിവിധ പ്രായവിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. വൈസ്‌ അഡ്‌മിറല്‍ എ.ആര്‍.കാര്‍വെ മാരത്തണിന്റെ ഫ്‌ളാഗ്‌ ഓഫ്‌ നിര്‍വഹിച്ചു . നാവികസേനാ ആസ്ഥാനത്ത്‌ നടന്ന ചടങ്ങില്‍ പത്മശ്രീ പി.ടി . ഉഷ മെഡലുകള്‍ വിതരണം ചെയ്‌തു 

കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ്‌ ഗന







കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ്‌ ഗന


കൊച്ചി കൊച്ചിയുടെ സുന്ദരി ഡോ. സേബ എസ്‌ ഗനി ഈ വര്‍ഷത്തെ ഈ വര്‍ഷത്തെ ലുലു ബ്യൂട്ടി ക്വീന്‍. ലുലു മാള്‍ ആട്രിയത്തില്‍ നടന്ന ആവേശഭരിതമായ ഫൈനലില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ്‌ കൊച്ചി സ്വദേശിയായ സേബ സൗന്ദര്യ കിരീടം ചൂടിയത്‌. സിനിമാ താരം പ്രയാഗാ മാര്‍ട്ടിന്‍ സേബയെ കിരീടമണിയിച്ചു. ബന്‍ജാരാസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന 50,000 രൂപയുടെ ക്യാഷ്‌ അവാര്‍ഡും ലുലു ഹാപ്പിനസ്‌ പ്രത്യേക സമ്മാനവും ലുലു ബ്യൂട്ടി ക്വീന്‌ പ്രയാഗ മാര്‍ട്ടിന്‍ സമ്മാനിച്ചു.
തൃശൂരില്‍ നിന്നുള്ള ജിയ ഫസ്റ്റ്‌ റണ്ണറപ്പായും ടിമി സൂസന്‍ തോമസ്‌ സെക്കന്‍ഡ്‌ റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ്സിസ്‌ ഇന്ത്യ സൗത്ത്‌ ലക്ഷ്‌മി അതുല്‍, നടന്‍ വിഷ്‌ണു വിനയ്‌, ആനി ലിപു എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ പാനല്‍ നല്‍കിയ പോയിന്റുകളും ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലഭിച്ച പോയിന്റുകളും പരിഗണിച്ചാണ്‌ വിജയികളെ നിശ്ചയിച്ചത്‌.
കഴിഞ്ഞ നാല്‌ ദിവസങ്ങളിലായി നടത്തിയ മേക്കോവര്‍ സെഷനിലും ഫോട്ടോ സെഷനിലും തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി ആര്‍, മീനാക്ഷി സുധീര്‍, ശ്രുതി ഭദ്രന്‍, സിന്‍ഡ പേഴ്‌സി, അഞ്‌ജലി, അഞ്‌ജന സുരേഷ്‌, അജ്‌നബി, വിദ്യ വിജയകുമാര്‍ എന്നിവരാണ്‌ ഫൈനല്‍ വേദിയില്‍ മാറ്റുരച്ചത്‌. ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലുവിന്റെ നേതൃത്വത്തില്‍ നടന്ന ഹെയര്‍ ആന്റ്‌ ബ്യൂട്ടി ട്രെന്‍ഡ്‌്‌സ്‌ ഫാഷന്‍ ഷോ ഫൈനല്‍ മത്സരവേദിയില്‍ അരങ്ങേറി.
സമ്മാദാന ചടങ്ങില്‍ ലുലു റീട്ടെയ്‌ല്‍ ജനറല്‍ മാനേജര്‍ സുധീഷ്‌ നായര്‍, ലുലു റീട്ടെയ്‌ല്‍ ബയിംഗ്‌ ഹെഡ്‌ ദാസ്‌ ദാമോദരന്‍, സീനിയര്‍ ബയര്‍ സി എ റഫീക്ക്‌, ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലു, മേക്കപ്‌ ആര്‍ടിസ്റ്റ്‌ ലക്ഷ്‌മി മേനോന്‍ എന്നിവരും സംബന്ധിച്ചു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌ അവതരിപ്പിക്കുന്ന രണ്ടാമത്‌ ലുലു ബ്യൂട്ടി ഫെസ്റ്റ്‌ ഡിസംബര്‍ മൂന്നു വരെ തുടരും,. പ്രമുഖ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഈ ദിവസങ്ങളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കും. 

ഇന്‍ഷുറന്‍സ്‌ തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി




കൊച്ചി: ബജാജ്‌ അലയന്‍സ്‌ ബോധവല്‍ക്കരണത്തിലൂടെ ഇന്‍ഷുറന്‍സ്‌ രംഗത്തെ തട്ടിപ്പുകള്‍ക്കെതിരായ പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുന്നു. ഇന്‍ഷുറന്‍സ്‌ നേരിടുന്ന വലിയ വെല്ലുവിളിയാണ്‌ ഈ രംഗത്തെ തട്ടിപ്പുകള്‍. ഇന്‍ഷുററെയും ഉപഭോക്താവിനെയും ഇത്‌ ഒരുപോലെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ഇതിന്‌ വലിയ പ്രാധാന്യം നല്‍കുന്നു. 

മൂന്നു വര്‍ഷം പിന്നിട്ട ഒരു പോളിസിയെ (തട്ടിപ്പ്‌ ഉള്‍പ്പടെ) ചോദ്യം ചെയ്യുന്നതില്‍ നിന്നും ഇന്‍ഷുറന്‍സുകാരെ പരിമിതപ്പെടുത്തുന്ന 2015ലെ ഇന്‍ഷുറന്‍സ്‌ നിയമ ഭേദഗതി ബില്‍ ഈ വര്‍ഷം പാസാക്കിയത്‌ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാണ്‌ വഴിയൊരുക്കിയത്‌.

പ്രധാനമായും മൂന്നു തരം തട്ടിപ്പുകളാണ്‌ ഇന്‍ഷുറന്‍സ്‌ രംഗം നേരിടുന്നത്‌. ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കുക, മരണമടഞ്ഞ വ്യക്തികള്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ ക്ലെയിം ചെയ്യുക എന്നിവയാണ്‌ പ്രധാന തട്ടിപ്പുകള്‍. 

ബജാജ്‌ അലയന്‍സ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തട്ടിപ്പുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്‌. തട്ടിപ്പുകള്‍ തടയുന്നതിനായി കമ്പനി ആന്റി ഫ്രോഡ്‌ നയം രൂപീകരിച്ചിട്ടുണ്ട്‌. ബോര്‍ഡ്‌ എല്ലാ വര്‍ഷവും ഇത്‌ പുതുക്കുന്നു. ഫൊറെന്‍സിക്‌, അനലിറ്റിക്‌സ്‌, മെഡിക്കല്‍, ഇന്‍വസ്റ്റിഗേഷന്‍ തുടങ്ങിയവയില്‍ വൈദഗ്‌ധ്യവും പരിചയുമുള്ള ഒരു ആന്റി ഫ്രോഡ്‌ ടീമിനെ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌. തട്ടിപ്പിനുള്ള സാധ്യതകള്‍ വാര്‍ഷന്തോറും പരിശോധിച്ചു വരുന്നു. സ്ഥാപനത്തില്‍ തന്നെ എന്തെങ്കിലും റിസ്‌ക്‌ ഉണ്ടോയെന്ന്‌ തിരിച്ചറിയാനാണിത്‌. ജീവനക്കാരെയും ഇടനിലക്കാരെയും തട്ടിപ്പുകളെ കുറിച്ച്‌ ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. തട്ടിപ്പുകളെ കുറിച്ച്‌ വിവരം നല്‍കുന്ന ജീവനക്കാരെയും ഇടനിലക്കാരെയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ട്‌. സ്ഥാപന തലത്തിലുള്ള ക്രമീകരണങ്ങളാണ്‌ ഇവയെല്ലാം. പ്രോസസിങ്‌ തലത്തില്‍ തട്ടിപ്പു കണ്ടെത്താന്‍ ഡാറ്റ അനാലിറ്റിക്‌സ്‌ ഉപയോഗിക്കുന്നുണ്ട്‌. പശ്ചാത്തല പരിശോധന, മെഡിക്കല്‍ സെന്റര്‍ നെറ്റ്‌വര്‍ക്ക്‌ സ്‌കാന്‍, അപ്രതീക്ഷിത ഓഡിറ്റ്‌, തുടര്‍ച്ചയായ സെയില്‍സ്‌ നിരീക്ഷണത്തിനായി സാങ്കേതിക വിദ്യ തുടങ്ങിയവയും പ്രയോജനപ്പെടുത്തുന്നു. 

തട്ടിപ്പു നടത്തുന്ന ജീവനക്കാര്‍, ഇടനിലക്കാര്‍, നോമിനികള്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസ്‌ പരാതിയുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഈ രംഗത്തെ മറ്റു കമ്പനികളുമായുള്ള സഹകരണത്തിലൂടെ കുഴപ്പക്കാരനായ ഉപഭോക്താക്കളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രമുഖ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കു ലഭിക്കുന്നു. 

2017, നവംബർ 21, ചൊവ്വാഴ്ച

ഗതാഗതം മുടക്കി റോഡില്‍ പാര്‍ക്കിങ്ങ്‌ തുടരുന്നു


കളമശേരി: ഇടപ്പള്ളി ടോള്‍ ജംഗ്‌ഷനില്‍ നടുറോഡില്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാര്‍ക്കിങ്ങ്‌, കണ്ണടച്ച്‌ തൊട്ടടുത്ത ട്രാഫിക്‌ പോലീസ്‌ സ്‌റ്റേന്‍?. ഗതാഗതക്കുരുക്ക്‌ കൊണ്ട്‌ യാത്രക്കാ? നട്ടം തിരിയുമ്പോഴാണ്‌ പട്ടാപ്പകല്‍ നടുറോഡില്‍ അമ്പതോളം വാഹനങ്ങ? ഉപേക്ഷിച്ച്‌ പോയിട്ടും കളമശേരി നഗരസഭയോ പോലീസോ ഇടപെടാന്‍ തയ്യാറാകുന്നുമില്ല.

ടോള്‍ കവലയില്‍ നിന്ന്‌ ഉണ്ണിച്ചിറ വഴി പുക്കാട്ടുപടിയിലേക്ക്‌ പോകാന്‍ ഈ റോഡാണ്‌ ഉപയോഗിക്കുന്നത്‌. ഉണ്ണിച്ചിറയി? നിന്ന്‌ വരുന്ന വാഹനങ്ങ? തിരിഞ്ഞ്‌ കളമശേരിക്ക്‌ പോകുന്നത്‌ നിരോധിച്ചിരിക്കുകയാണ്‌. പകരം ഇടപ്പള്ളി ബൈപ്പാസ്‌ കവലയി? എത്തിയ ശേഷമാണ്‌ കളമശേരിക്ക്‌ തിരിയേണ്ടത്‌. അവിടെയാണ്‌ അനധികൃത പാ?ക്കിംഗ്‌ വ?ധിച്ചിരിക്കുന്നത്‌.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേ?ന്ന ജില്ലാ ട്രാഫിക്‌ സുരക്ഷാസമിതി യോഗത്തി?ല്‍ ടോളില്‍ യു ടേ? അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഇടപ്പള്ളി മേല്‍പ്പാലം വന്നെങ്കിലും ഗതാഗതക്കുരുക്ക്‌ തുടരുന്നതിനാ?ല്‍ ഇവിടെ പാ?ക്കിംഗും നിരോധിച്ചിട്ടുണ്ട്‌. ഇതൊന്നും വകവയ്‌ക്കാതെയാണ്‌ ദേശീയ പാതയോട്‌ ചേര്‍ന്ന്‌ പാര്‍ക്കിംഗ്‌ തുടരുന്നത്‌

ഇന്ത്യ - റഷ്യ സൗഹൃദ സ്‌മരണയുണര്‍ത്തി ലുലു മാളില്‍ റഷ്യന്‍ ചിത്രരചനാ മത്സരം






കൊച്ചി: ഇന്ത്യ റഷ്യ സൗഹൃദ ബന്ധത്തിന്റെ ഊഷ്‌മളത ഊട്ടിയുറപ്പിച്ച്‌ ലുലു മാളില്‍ റഷ്യന്‍ കുട്ടികളുടെ ചിത്രരചനാ പ്രദര്‍ശനം. ഇന്ത്യയില്‍ താമസിക്കുന്ന റഷ്യക്കാരുടെ സംഘടനയായ ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ റഷ്യന്‍ കൊംപാട്രിയട്‌സും ഡല്‍ഹിയിലെ റഷ്യന്‍ സെന്റര്‍ ഓഫ്‌ സയന്‍സ്‌ ആന്റ്‌ കള്‍ച്ചറും സംയുക്തമായി സംഘടിപ്പിച്ച പെയ്‌ന്റിംഗ്‌ ആന്റ്‌ ഡ്രോയിംഗ്‌ എക്‌സിബിഷനില്‍ റഷ്യന്‍ കുട്ടികള്‍ക്കൊപ്പം ഇന്ത്യന്‍ കുട്ടികളും പങ്കെടുത്തു. അഞ്ച്‌ വയസില്‍ താഴെയുള്ളവര്‍ക്കും ആറ്‌ മുതല്‍ എട്ട്‌ വയസ്‌ വരെയുള്ളവര്‍ക്കും ഒമ്പത്‌ മുതല്‍ 13 വയസ്‌ വരെയുള്ളവര്‍ക്കും 14 മുതല്‍ 19 വരെയുള്ളവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു.
'റഷ്യ ലൗ ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌' എന്നതായിരുന്നു പ്രമേയം. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ലുലു മാള്‍ ബിസിനസ്‌ ഹെഡ്‌ ഷിബു ഫിലിപ്‌സ്‌, മീഡിയാ ഹെഡ്‌ എന്‍ ബി സ്വരാജ്‌, സംഘാടകയായ അല്യോണ ഏറത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക്‌ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഡല്‍ഹിയില്‍ നടക്കുന്ന ഫൈനലിലായിരിക്കും മികച്ച രചനകളില്‍ നിന്ന്‌ സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ചിത്രരചനാ മത്സരങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ റഷ്യന്‍ കോംപാട്രിയട്‌സിന്റെ ശമൃരശിറശമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയില്‍ താമസിക്കുന്ന റഷ്യക്കാര്‍ക്കിടയില്‍ റഷ്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുക, മിശ്രവിവാഹിതരുടെ കുട്ടികളില്‍ റഷ്യന്‍ ഭാഷക്ക്‌ പ്രാമുഖ്യം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ റഷ്യന്‍ കംപാട്രിയട്‌സ്‌ 2013ലാണ്‌ രൂപീകൃതമായത്‌. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷിക വേളയില്‍ റഷ്യന്‍ കുടുംബങ്ങളെയും ഇന്ത്യന്‍ കുടുംബങ്ങളെയും ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട്‌ ഇരുരാജ്യക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ്‌ ഈ പരിപാടിയിലൂടെ ശ്രമിച്ചതെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്‌

ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ റഷ്യന്‍ കൊംപാട്രിയട്‌സ്‌ ലുലു മാളില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്ന കുരുന്നുകള്‍.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ സുവര്‍ണ ജൂബിലി കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത്‌


തിരുവനന്തപുരം
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യയുടെ സുവര്‍ണ ജൂബിലി ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 22 മുതല്‍ 24 വരെ തിരുവനന്തപുരത്തു നടക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 45 മതു ദേശീയ കോണ്‍ഫറന്‍സ്‌ ആണ്‌ ഈ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടത്തുന്നത്‌. 'മികച്ച ഭരണത്തിലൂടെ 2022 ല്‍ പുതിയൊരു ഇന്ത്യയ്‌ക്കു രൂപം നല്‍കുന്ന കമ്പനി സെക്രട്ടറിമാര്‍' എന്നതാണ്‌ ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ പ്രമേയം.

തിരുവനന്തപുരം അല്‍ സാജ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 22 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്‌ഗുരു, സ്‌മാര്‍ട്ട്‌ ഗ്രൂപ്പ്‌ സ്ഥാപക ചെയര്‍മാന്‍ ബി. കെ. മോദി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ പ്രസിഡന്റ്‌ ഡോ. ശ്യാം അഗ്രവാള്‍, വൈസ്‌ പ്രസിഡന്റ്‌ മക്രാന്ത്‌ ലേലേ, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി ചെയര്‍മാനുമായ സി. രാമസുബ്രഹ്മണ്യം, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി സഹ ചെയര്‍മാനുമായ സി.എസ്‌. ഗോപാലകൃഷ്‌ണ ഹെഗ്‌ഡെ, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി സഹ ചെയര്‍മാനുമായ വി അഹലാഡ റാവു, ഐ.സി.എസ്‌.ഐ. സെക്രട്ടറി ദിനേശ്‌ സി. അറോറ തുടങ്ങിയവരും മൂന്നു ദിവസത്തെ കണ്‍വെന്‍ഷനില്‍ സന്നിഹിതരായാരിക്കും.

കമ്പനി സെക്രട്ടറിമാരെ വളര്‍ത്തിയെടുക്കുന്നതിനും നിയന്ത്രിക്കുന്നതിനും അംഗീകാരമുള്ള ഇന്ത്യയിലെ ഏക സ്ഥാപനമായ ഐ.സി.എസ്‌.ഐ.യില്‍ ഇപ്പോള്‍ 52,000 അംഗങ്ങളും നാലു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുമാണുള്ളത്‌. കോര്‍പ്പറേറ്റ്‌ ഭരണ രംഗത്തു മികച്ച ശീലങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തി വരികയാണ്‌.
ജി.എസ്‌.ടി., ഇന്‍സോള്‍വെന്‍സി ആന്റ്‌ ബാങ്ക്‌റപ്‌ട്‌ കോഡ്‌ , പുതിയ ഇന്ത്യയില്‍ ഐ.സി.എസ്‌.ഐ.ക്കു വഹിക്കാനുള്ള പങ്ക്‌ തുടങ്ങി നിരവധി വിഷയങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി വിദഗ്‌ദ്ധര്‍ ശില്‍പ്പശാലകളില്‍ പങ്കെടുക്കും

നേരിട്ടറിയാന്‍ കെഎഫ്‌സി കിച്ചണ്‍ ടൂര്‍ സംഘടിപ്പിച്ചു



കൊച്ചി:തുറന്ന അടുക്കള സംവിധാനത്തെ നേരിട്ടറിയുന്നതിനായി കെഎഫ്‌സി കിച്ചണ്‍ ടൂര്‍ സംഘടിപ്പിച്ചു. ഓപ്പണ്‍ കിച്ചണ്‍ വഴി കെഎഫ്‌സി ഉപഭോക്താക്കള്‌ക്ക്‌ ഷെഫിനെ കാണാനും വിവിധ പ്രക്രിയയിലൂടെ സ്വാദിഷ്ടമായ കെഎഫ്‌സി ചിക്കന്‍ തയ്യാറാക്കുന്നത്‌ കാണാനും അവസരമൊരുക്കുന്നു. ഇതിലൂടെ കെഫ്‌സി ചിക്കന്‍ തയ്യാറാക്കുന്നതില്‍ പാലിക്കുന്ന ശുചിത്വ മാനദണ്ഡങ്ങള്‍ മനസ്സിലാക്കാന്‍ ഉപഭോക്താവിന്‌ സാധിക്കുന്നു. ലോകത്തെല്ലായിടത്തുമുള്ള കെഎഫ്‌സി റെസ്‌റ്റോറന്റുകളില്‍ ഏത്‌ സമയത്തും ഉപഭോക്താക്കള്‌ക്ക്‌എ ഗൈഡഡ്‌ കിച്ചണ്‍ ടൂറിന്‌ റെസ്‌റ്റോറന്റ്‌ മാനേജരോട്‌ ആവശ്യപ്പെടാവുന്നതാണ്‌.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സുഗുണ, വെങ്കീസ്‌, ഗോദ്‌റെജ്‌ എന്നിവരില്‍ നിന്നാണ്‌ ഗ്രേഡ്‌ എ നിലവാരത്തിലുള്ള ചിക്കന്‍ കെഎഫ്‌സി സംഭരിക്കുന്നത്‌.

2ദശാബ്ദമായി ഇന്ത്യയില്‍ പ്രവര്‌ത്തിനക്കുന്ന കെഎഫ്‌സിയുടെ ഹോട്ട്‌ ആന്റ്‌ ക്രിസ്‌പി ചിക്കന്‍, സ്‌മോക്കി ഗ്രില്‌ഡ്‌ന ചിക്കന്‍, ചിക്കന്‍ സിങ്കര്‍ ബര്‌ഗരര്‍, 5 ഇന്‍ 1മീല്‍ ബോക്‌സ്‌ എന്നിവക്ക്‌ പ്രിയമേറി വരികയാണ്‌.

ഇന്ത്യയില്‍ 86 നഗരങ്ങളിലായി 300ലേറെ കെഎഫ്‌സി റെസ്‌റ്റോറന്റുകളുണ്ട്‌. കൊച്ചിയില്‍ ഗോള്‌ഡ്‌ള സൂക്ക്‌ ഗ്രാന്‌ഡ്‌0 മാള്‍, ലുലു മാള്‍, സെന്റര്‍ സ്‌ക്വയര്‍ മാള്‍, നോയല്‍ ഫോക്കസ്‌ മാള്‍ എന്നിവിടങ്ങളിലാണ്‌ കെഎഫ്‌സി റെസ്‌റ്റോറന്റ്‌.

2017, നവംബർ 12, ഞായറാഴ്‌ച

മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ്‌ കാര്യക്ഷമമല്ലെന്ന്‌ സി.എം.എഫ്‌.ആര്‍.ഐ





കൊച്ചി:ഇന്‍ഷുറന്‍സ്‌ പരിരക്ഷ രാജ്യത്തെ മത്സ്യമേഖലയില്‍ഒട്ടുംകാര്യക്ഷമമല്ലെന്ന്‌ പഠനം. മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും അനുഭവിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആര്‍ഐ) ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്‌. 

മറ്റ്‌കാര്‍ഷിക മേഖലകളെ അപേക്ഷിച്ച്‌ മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വളരെകുറവാണെന്നാണ്‌ പഠനം. കടലില്‍ മീന്‍പിടിക്കുന്നവര്‍ക്കുള്ള ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ മാത്രമാണ്‌ ഈ മേഖലയില്‍ പ്രചാരത്തിലുള്ളത്‌. എന്നാല്‍, മീന്‍പിടിത്ത ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള കേടുപാട്‌, തീരദേശജംഗമവസ്‌തുക്കള്‍ക്ക്‌ സംഭവിക്കുന്ന നാശനഷ്ടംതുടങ്ങിയവയ്‌ക്ക്‌ കേരളത്തിലുള്‍പ്പെടെ വളരെ പരിമിതമായ അളവില്‍ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നിലവിലുള്ളത്‌. മത്സ്യങ്ങള്‍ വന്‍തോതില്‍ ഇല്ലാതാകുന്നതുകൊണ്ടുള്ള നഷ്ടം, കടലില്‍കൃഷിചെയ്യാനുപയോഗിക്കുന്ന കൂടുകള്‍ക്ക്‌ സംഭവിക്കുന്ന കേടുപാട്‌, മത്സ്യകൃഷിയില്‍ സംഭവിക്കുന്ന നഷ്ടം എന്നിവയ്‌ക്ക്‌ രാജ്യത്തെവിടെയും ഇന്‍ഷുറന്‍സ്‌ സംരക്ഷണം ഇല്ലെന്നും പഠനം വ്യക്തമാക്കുന്നു. 

സി.എം.എഫ്‌.ആര്‍.ഐ.യിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം ശാസ്‌ത്രജ്ഞനായഡോഷിനോജ്‌ പാറപ്പുറത്താണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌. 

കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 14 മീന്‍പിടിത്ത കേന്ദ്രങ്ങളിലുംകേരളത്തിലെയും തമിഴ്‌നാട്ടിലെയും മത്സ്യകര്‍ഷകര്‍ക്കിടയിലുമാണ്‌സിഎംഎഫ്‌ആര്‍ഐ പഠനം നടത്തിയത്‌. ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ നിന്നുംസര്‍ക്കാര്‍ തലങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പഠനത്തിനായി ഉപയോഗപ്പെടുത്തി. 

സര്‍വ്വേ നടത്തിയതില്‍കേരളത്തില്‍ ഒരുസ്ഥലത്ത്‌ മാത്രമാണ്‌ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തിട്ടുള്ളതെന്ന്‌ കണ്ടെത്തി. സര്‍വേയോട്‌ പ്രതികരിച്ചവരില്‍, തീരദേശ മേഖലയില്‍ വസിക്കുന്നവരുടെ പുരയിടം, മറ്റ്‌ജംഗമവസ്‌തുക്കള്‍ എന്നിവയ്‌ക്കുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയിട്ടുള്ളത്‌ തമിഴ്‌നാട്ടിലെ 14 ശതമാനം പേര്‍ മാത്രമാണ്‌. മത്സ്യസമ്പത്തിലെ കുറവ്‌, വിപണിയിലെ വിലവ്യത്യാസം മൂലമുള്ള നഷ്ടം, മത്സ്യകൃഷിയിലെ നഷ്ടം എന്നിവയ്‌ക്ക്‌ സര്‍വേയില്‍ പങ്കാളികളായ ആരും തന്നെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയിട്ടില്ലെന്ന്‌ പഠനം വെളിപ്പെടുത്തുന്നു. 

മത്സ്യബന്ധന ബോട്ടുകള്‍ക്ക്‌ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍വളരെകുറഞ്ഞ അളവില്‍ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുള്ളത്‌. എന്നാല്‍, വ്യക്തിഗത ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ കേരളത്തില്‍ നിന്ന്‌ സര്‍വേയില്‍ പങ്കാളികളായ 80 ശതമാനം പേരും ഉറപ്പുവരുത്തിയിട്ടുണ്ട്‌. ശുദ്ധജല-ഓരുജലാശയങ്ങളില്‍ മത്സ്യകൃഷിചെയ്യുന്ന ആരും തന്നെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 

ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ച്‌ മത്സ്യമേഖലയില്‍ നിലനില്‍ക്കുന്ന അജ്ഞതയാണ്‌ ഇത്തരമൊരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ്‌ പോളിസികള്‍ മത്സ്യത്തൊഴിലാളി സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന്‌ സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ താല്‍പര്യമെടുക്കാത്തതും ഈ രണ്ട്‌ വിഭാഗവും തമ്മിലുള്ള വിശ്വാസക്കുറവും മറ്റ്‌കാരണങ്ങളാണ്‌. കൂടാതെ, ഉയര്‍ന്ന പ്രീമിയവും ഭാഗികമായ കേടുപാടുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കാത്തതും നടപടിക്രമങ്ങളിലെ സങ്കീര്‍ണതയുംമത്സ്യത്തൊഴിലാളി സമൂഹത്തെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നേടുന്നതില്‍ നിന്ന്‌ പിന്നോട്ടടിപ്പിക്കുന്നു. ഉചിതമായ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഈ മേഖലയില്‍ ലഭ്യമല്ലാത്തതുംമത്സ്യത്തൊഴിലാളികളെ ഇതില്‍ നിന്ന്‌ അകറ്റുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. 

ഉ 

ടൈക്കോണ്‍ കേരള 2017; സംരംഭക സമ്മേളനം സമാപിച്ചു.




വ്യവസായ ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും 
അന്താരാഷ്ട്രവത്‌ക്കരണവും സാധ്യമാകണം- ടി.പി ശ്രീനിവാസന്‍ 

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വ്യവസായ ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും അന്താരാഷ്ട്രവത്‌ക്കരണവും സാധ്യമായാല്‍ മാത്രമേ സംസ്ഥാനത്ത്‌ ഉത്തമമായ സംരംഭക കാലാവസ്ഥ രൂപപ്പെടുകയുള്ളുവെന്ന്‌ മുന്‍ നയതന്ത്രജ്ഞനും , സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ ചെയര്‍മാനുമായ ടി.പി ശ്രീനിവാസന്‍ പറഞ്ഞു. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ടൈക്കോണ്‍ കേരള 2017 സംരംഭക സമ്മേളനത്തിന്റെ രണ്ടാം ദിവസം യുവ സംരംഭകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോയ നാള്‍വഴികളില്‍ സംരംഭക സാഹചര്യങ്ങളൊരുക്കുന്നതിന്‌ തടസം സൃഷ്ടിച്ച വിദ്യാഭ്യാസ രംഗത്തെ ഘടകങ്ങള്‍ വിശകലനം ചെയ്‌തു കൊണ്ട്‌ അനുകൂലമായ കാലാവസ്ഥ ഒരുക്കാന്‍ വരുത്തേണ്ട മാറ്റങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം സംരംഭക രംഗത്ത്‌ കര്‍മ്മോത്സുകത കാണിക്കാന്‍ ഇനിയും വൈകരുത്‌. വ്യാവസായിക ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും പേറ്റന്റുകളും സര്‍വ്വകലാശാലകള്‍ പ്രോത്സാഹിപ്പിക്കണം. ആഗോള വിപണിയില്‍ മത്സരിക്കുന്ന രാജ്യമെന്ന നിലയില്‍ വിജ്ഞാനത്തിന്റെ ഒഴുക്കും പ്രോത്സാഹിപ്പിക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്രവത്‌ക്കരണം തടയുന്നത്‌, കണ്ടെത്തിയത്‌ തന്നെ വീണ്ടും വീണ്ടും കണ്ടെത്തുന്ന തരത്തിലുള്ള സ്‌തഭനാവസ്ഥയാണ്‌ സൃഷ്ടിക്കുക. ഇത്‌ സംരംഭക രംഗത്തെ മുന്നേറ്റം സാധ്യമല്ലാതാക്കുമെന്നും ടി.പി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാലകളെ സംരംഭക ഭ്രമണ പഥത്തിലെത്തിക്കേണ്ടത്‌ സംരംഭകര്‍ തന്നെയാണ്‌. ഏതു തരത്തിലുള്ള സംരംഭകരെയാണ്‌ തങ്ങള്‍ക്കാവശ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസ അധികൃതരെ ബോധ്യപ്പെടുത്തണം. വ്യവസ്ഥയുടെ അകത്ത്‌ ചെന്ന്‌ വേണം പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാന്‍അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സംസ്ഥാന പ്ലാനിങ്‌ ബോര്‍ഡ്‌ അംഗം ജി.വിജയരാഘവന്‍, അഹമ്മദാബാദ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ പ്രൊഫ. എബ്രഹാം കോശി, ഫോര്‍ത്ത്‌ ആമ്പിറ്റ്‌ ടെക്‌നോളജീസ്‌ സി.ഇ.ഒ രാഹുല്‍ ദാസ്‌, എ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ്‌ കുറുപ്പ്‌ എന്നിവര്‍ സംസാരിച്ചു. 

ഗ്രാമീണ സംരംഭക മേഖല നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക സമ്മേളന വേദിയില്‍ സംസാരിച്ച സ്‌റ്റെര്‍ലിങ്‌ ഗ്രൂപ്പ്‌ എം.ഡി ശിവദാസ്‌ ബി മേനോന്‍ ഗ്രാമീണ ഉത്‌പന്നങ്ങള്‍ക്ക്‌ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍, ചരക്ക്‌ ഗതാഗതത്തിലെ പോരായ്‌മകള്‍, കാര്‍ഷിക രംഗത്തെ ഉത്‌പാദന വിതരണ ശൃംഖലകളെ പൂര്‍ണമായും സംയോജിപ്പിച്ചു കൊണ്ടുള്ള കൂട്ടുകെട്ടുകളുടെ അഭാവം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക്‌ ശ്രദ്ധ ക്ഷണിച്ചു. വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യൂ കമ്പനി പ്രസിഡന്റ്‌ ഹരികൃഷ്‌ണന്‍ നായര്‍, ഈസ്‌റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ നവാസ്‌ മീരാന്‍, കെസിപിഎംസി എം.ഡി ജോജോ ജോര്‍ജ്ജ്‌ പുത്തംകുളം, കേരള എഞ്ചല്‍ നെറ്റ്‌വര്‍ക്ക്‌ സി.ഇ.ഒ എം.എസ്‌.എ കുമാര്‍ തുടങ്ങിയവര്‍ പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു. 

2017, നവംബർ 10, വെള്ളിയാഴ്‌ച

ആന്റിബയോട്ടിക് അമിത ഉപയോഗം: ഗവേഷകര്‍ പ്രകൃതിയിലേയ്ക്ക്



കൊച്ചി: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രകൃതി വിഭവങ്ങളില്‍നിന്ന്  രോഗസംഹാരികളെ കണ്ടെത്തുന്ന ഗവേഷണം  രാജ്യത്തെ ബയോടെക്‌നോളജി മേഖലയില്‍  കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍. 

ഈ ഗവേഷണം  പുതിയ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനും പ്രതിരോധമരുന്നുകളുടെ വികസനത്തിനും സഹായിക്കുമെന്ന് കൊച്ചിയില്‍ നടന്ന പതിനാലാമത് ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡയേറിയല്‍ ഡിസീസസ് ആന്‍ഡ് ന്യൂട്രീഷന്‍(അസ്‌കോഡ്) രാജ്യാന്തര സമ്മേളനത്തില്‍ മണിപ്പാല്‍ സര്‍വകലാശാലയില്‍നിന്നെത്തിയ ഗവേഷകരും ശാസ്ത്രജ്ഞരും  നടത്തിയ അവതരണത്തില്‍ പറയുന്നു.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് അസ്‌കോഡ് സമ്മേളനം സംഘടിപ്പിച്ചത്.
രോഗാണുപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മണിപ്പാല്‍ സര്‍വകലാശാല പോസ്റ്റര്‍ അവതരണം നടത്തി. നാളികേരത്തിന്റെ ശൈശവ രൂപമായ മച്ചിങ്ങയില്‍ നിന്നും വൈബ്രയോ കോളറയ്ക്കുള്ള മരുന്ന് ഉണ്ടാക്കാമെന്നതായിരുന്നു അവതരണത്തിന്റെ ഇതിവൃത്തം.

ആന്റിബയോട്ടിക്കുകളുടെ നിരന്തരമായ ഉപയോഗത്തിലൂടെ രോഗാണുക്കള്‍ക്ക് പ്രതിരോധശേഷി കൈവരുന്നത് ചികിത്സാമേഖലയിലെ പ്രധാന തിരിച്ചടിയാണ്. ഈ സാഹചര്യമാണ്  പ്രകൃതിവിഭവങ്ങളില്‍ ഗവേഷണം നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മണിപ്പാല്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. മമത ബല്ലാല്‍ പറഞ്ഞു. മച്ചിങ്ങയില്‍ നിന്നെടുത്ത സൂക്ഷ്മകണം വൈബ്രയോ കോളറ രോഗാണുവിനെ പ്രതിരോധിക്കുന്നുവെന്ന് കണ്ടെത്തി.


വരും കാലങ്ങളില്‍ പരമ്പരാഗ ഔഷധങ്ങള്‍  ആന്റിബയോട്ടിക്കുകളെ പിന്തള്ളാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്നവയാണ് ഈ മരുന്നുകള്‍. പാര്‍ശ്വഫലങ്ങളോ വിഷകണങ്ങളോ ഇവയിലില്ല.  പ്രകൃതി വിഭവങ്ങളിലെ രാസപദാര്‍ഥങ്ങളെക്കുറിച്ചുള്ള  ഗവേഷണങ്ങളാണ് ആരോഗ്യമേഖലയില്‍ വരാന്‍ പോകുന്ന വമ്പന്‍ മാറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും  പുറമെ ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍നിന്നുമായി 61 ചികില്‍സകര്‍ സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തി. ഈ മേഖലയിലെ പ്രശസ്തമായ ബംഗ്ലദേശിലെ ഇന്റര്‍നാഷനല്‍ ഡയേറിയല്‍ ഡിസീസ് റിസര്‍ച്ച് സെന്റര്‍(ഐസിഡിഡിആര്‍), ഫരീദാബാദിലെ ട്രാന്‍സ്‌ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്(ടിഎച്ച്എസ്ടിഐ), ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷനല്‍(ഇന്‍ക്ലെന്‍ ഇന്റ്), കൊല്‍ക്കത്ത നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്‍ഡ് എന്‍ട്രിക് ഡിസീസസ് എന്നിവയും  ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് സമ്മേളനവുമായി  സഹകരിക്കുന്നത്.

2017, നവംബർ 9, വ്യാഴാഴ്‌ച

മണ്ണില്ലാതെ കൃഷി ചെയ്യാം സാങ്കേതിക വിദ്യ കൈമാറി




കൊച്ചി:മണ്ണിന്‌ പകരമായി ഉപയോഗിക്കാവുന്ന മണ്ണില്ലാ നടീല്‍ മിശ്രിതംവാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത്‌. മിശ്രിതംവിപണിയിലെത്തിക്കുന്നതിന്‌ സ്വയംസംരംഭകരാകാന്‍ തയ്യാറായിമുന്നോട്ട്‌ വന്നവര്‍ക്ക്‌ എറണാകുളംകൃഷിവിജ്ഞാന കേന്ദ്രം (കെ.വി.കെ.) സാങ്കേതിക വിദ്യകൈമാറി. 

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‌ (സി.എം.എഫ്‌.ആര്‍.ഐ.) കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.കെ. മാസങ്ങള്‍ക്ക്‌ മുമ്പ്‌ വികസിപ്പിച്ച മിശ്രിതംകൊച്ചി നഗരത്തില്‍ ഏറെ പ്രചാരം നേടിയിരുന്നു. 

കെ.വി.കെ. യുടെമേല്‍നോട്ടത്തില്‍ സംഘങ്ങളായുംഒറ്റയ്‌ക്കും ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന്‌ സി.എം.എഫ്‌.ആര്‍.ഐ.യില്‍ വെച്ച്‌ നടന്ന പരിശീലനപരിപാടിയില്‍ മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. സംരഭകത്വ പരിശീലനത്തോടൊപ്പം മണ്ണില്ലാ നടീല്‍ മിശ്രിതം നിര്‍മ്മിക്കുന്നതിന്റെവിവിധ രീതികളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. 

പഞ്ചസാര മില്ലുകളില്‍ നിന്നും പുറംതള്ളുന്ന പ്രസ്‌മഡ്‌ എന്ന ഉപോല്‍പ്പന്നം കമ്പോസ്‌റ്റ്‌ ചെയ്‌താണ്‌ മണ്ണിന്‌ പകരമായിഉപയോഗിക്കാവുന്ന ഈ മിശ്രിതം നിര്‍മ്മിക്കുന്നത്‌. അഞ്ച്‌ കിലോ പ്രസ്‌മഡ്‌, 2.5 കിലോചാണകപ്പൊടി, 2.5 കിലോ ചകിരിച്ചോര്‍, ഡോളമൈറ്റ്‌, സ്യൂഡോമൊണാസ്‌, വേപ്പിന്‍ പിണ്ണാക്ക്‌ എന്നിവചേര്‍ത്തുണ്ടാക്കുന്ന ഈ മിശ്രിതം പോഷക സമ്പുഷ്ടവും പലതവണ ഉപയോഗിക്കാവുതുമാണ്‌. കെ.വി.കെ. നേരത്തെ നടത്തിയവിപണന മേളയില്‍ മിശ്രിതംവാങ്ങാന്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. 

വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ പേര്‍രംഗത്തെത്തിയതോടെ മണ്ണില്ലാ നടീല്‍ മിശ്രിതം സംസ്ഥാനത്തിന്റെവിവിധ ഭാഗങ്ങളില്‍ ലഭ്യമാകും. 

താല്‍പര്യമുള്ളവര്‍ക്ക്‌ മണ്ണില്ലാ നടീല്‍ മിശ്രിതം ഉല്‍പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവുംതുടര്‍ന്നും നല്‍കുമെന്ന്‌ കെ.വി.കെ. മേധാവിഡോഷിനോജ്‌സുബ്രമണ്യന്‍ അറിയിച്ചു. 8281757450 എന്ന നമ്പരില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. 

ഫോട്ടോക്യാപ്‌ഷന്‍: മണ്ണില്ലാ നടീല്‍ മിശ്രിതംവാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനായിസി.എം.എഫ്‌.ആര്‍.ഐ.യില്‍ നടന്ന സംരംഭകത്വ പരിശീലന പരിപാടിയില്‍ മിശ്രിതം നിര്‍മ്മിക്കുന്നതിന്റെവിവിധ രീതികള്‍ വിശദീകരിക്കുന്നു.