കൊച്ചി
വിപണന ശ്യംഖല മെച്ചപ്പെടുത്തുവാനായി സംസ്ഥാന ബാംബൂ മിഷന്റെ 14-ാമത് കേരള ബാംബൂ ഫെസ്റ്റ് 2017 ഡിസംബര്‍ 1 മുതല്‍ 5 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഡിസംബര്‍ ഒന്നിനു വൈകുന്നേരം 5 മണിക്ക് ബഹു. വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി . എ.സി.മൊയ്‌തീന്‍ ഉത്‌ഘാടനം ചെയ്യും. വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയും, ഡിസംബര്‍ 2 മുതല്‍ 5 വരെ രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയുമാണ് ഫെസ്റ്റ് നടക്കുന്നത്.
കേരളത്തില്‍ നിന്നും ഇരുന്നൂറോളം കരകൗശല തൊഴിലാളികള്‍ ബാംബൂ ഫെസ്റ്റില്‍ നൂറോളം സ്റ്റാളുകളില്‍ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. ഇതിന് പുറമേ നാഗാലാന്റ്, മേഘാലയ, തമിഴ്‌നാട്, മണിപ്പൂര്‍, മധ്യപ്രദേശ്, ത്രിപുര, ആസ്സാം, കര്‍ണാടക, സിക്കിം, അരുണാചല്‍ പ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ നിന്ന് അറുപതിലകം കരകൗശല തൊഴിലാളികളും ഉള്‍പ്പെടെ നൂറ്റിനാല്‍പതോളം എ.സി സ്റ്റാളുകളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളും ഈ ഫെസ്റ്റില്‍ പങ്കെടുക്കും.
മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയയും, പുതുമയും ത്വരിതപ്പെടുത്തുന്നതിനുവേണ്ടി 2003 ല്‍ സംസ്ഥാന ബാംബൂ മിഷന്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ രൂപീകരിച്ച്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷനില്‍ (കെ-ബിപ്പ്) പ്രവര്‍ത്തിച്ചു വരുന്നു.
മുള മേഖലയിലെ സാങ്കേതികമായ പോരായ്‌മ, ഉറവിടത്തെ കുറിച്ചും, വിപണന സാധ്യതകളെ കുറിച്ചുമുള്ള ധാരണകുറവ്, നൈപുണ്യ വികസനത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയാണ് ബാംബൂ മിഷന്‍ രൂപം കൊണ്ടത്. കേരള സംസ്ഥാന ബാംബൂ മിഷന്‍ രൂപീകരിച്ചതിനുശേഷം, നൈപുണ്യ വികസനം, കരകൗശല തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കല്‍, സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്‌പരം ബന്ധം സ്ഥാപിക്കല്‍, ട്രേഡ് ഫെയറുകളില്‍ പങ്കെടുപ്പിക്കല്‍, പരിശീലകര്‍ക്ക് പരിശീലനം നല്‍കല്‍, മുളയുടെ പ്രജനനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കുവാനും ലക്ഷ്‌്യമാക്കിയാണ് ബാംബു ഫോസ്‌റ്റ് സംഘടിപ്പിക്കുന്നത് ു.
മിഷന്‍ പരിശീലനം നല്‍കി രൂപപ്പെടുത്തിയ ഉത്‌പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ കുടുംബശ്രീയുടെ നേത്യത്വത്തില്‍ ഒരു ഫുഡ് കോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്.
ഓരോ കേരള ബാംബൂ ഫെസ്റ്റും, മിഷനും ഗുണഭോക്താക്കളും തമ്മില്‍ പരസ്‌പരം വിവരങ്ങള്‍ പങ്കുവയ്‌ക്കുവാനും പഠിക്കുവാനും സഹായിക്കുകയും, സംസ്ഥാനത്തിന് പുറത്ത് നിന്നും പങ്കെടുക്കുന്ന കരകൗശലക്കാരിലൂടെ കേരളത്തിലെ കരകൗശലക്കാര്‍ക്ക് പുതിയ അറിവുകള്‍ ലഭിക്കുവാനും അവസരം ലഭിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ