2017, നവംബർ 29, ബുധനാഴ്‌ച

സിഎംഎഫ്‌ആര്‍ഐയുടെ വിന്റര്‍സ്‌കൂള്‍ നാളെ (വെള്ളി) തുടങ്ങും



കൊച്ചി:കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) നടത്തുന്ന വിന്റര്‍സ്‌കൂള്‍ നാളെ (വെള്ളി) തുടങ്ങും. ഉപഗ്രഹ സാങ്കേതികവിദ്യ മത്സ്യമേഖലയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ 21 ദിവസം നീണ്ടു നില്‍ക്കുന്ന വിന്റര്‍സ്‌കൂള്‍സിഎംഎഫ്‌ആര്‍ഐയില്‍ നടക്കുന്നത്‌. ഇന്ത്യയുടെവിവിധ ഭാഗങ്ങളില്‍സ്ഥിതിചെയ്യുന്ന ഗവേഷണ സ്ഥാപനങ്ങളിലെയുംകാര്‍ഷിക സര്‍വകലാശാലകളിലെയും ഗവേഷകരും അധ്യാപകരുമായ 25 പേര്‍ക്കാണ്‌സിഎംഎഫ്‌ആര്‍ഐ പരിശീലനം നല്‍കുന്നത്‌.

ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തി മത്സ്യമേഖലയില്‍ വന്‍ മുന്നേറ്റംസൃഷ്ടിക്കാനുള്ള സിഎംഎഫ്‌ആര്‍ഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ്‌വിന്റര്‍സ്‌കൂള്‍ നടത്തുന്നത്‌. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ (ഐസിഎആര്‍) സാമ്പത്തിക സഹായത്തോടെയാണ്‌ പരിപാടി.

ഉപഗ്രഹ-റിമോട്ട്‌ സെന്‍സിംഗ്‌ വിവരങ്ങള്‍ മത്സ്യമേഖലയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ വിന്റര്‍സ്‌കൂളില്‍ പ്രായോഗിക പരിശീലനം നല്‍കും. പരിസ്ഥിതിക്ക്‌ പ്രാധാന്യം നല്‍കി സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ യുവഗവേഷകരെ പരിചയപ്പെടുത്തും. മറൈന്‍ ഒപ്‌റ്റിക്‌സ്‌, വിവിധ പരിസ്ഥിതിസൗഹൃദ മോഡലിംഗുകള്‍ തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ