2017, നവംബർ 21, ചൊവ്വാഴ്ച

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ സുവര്‍ണ ജൂബിലി കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത്‌


തിരുവനന്തപുരം
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യയുടെ സുവര്‍ണ ജൂബിലി ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 22 മുതല്‍ 24 വരെ തിരുവനന്തപുരത്തു നടക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 45 മതു ദേശീയ കോണ്‍ഫറന്‍സ്‌ ആണ്‌ ഈ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടത്തുന്നത്‌. 'മികച്ച ഭരണത്തിലൂടെ 2022 ല്‍ പുതിയൊരു ഇന്ത്യയ്‌ക്കു രൂപം നല്‍കുന്ന കമ്പനി സെക്രട്ടറിമാര്‍' എന്നതാണ്‌ ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ പ്രമേയം.

തിരുവനന്തപുരം അല്‍ സാജ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 22 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്‌ഗുരു, സ്‌മാര്‍ട്ട്‌ ഗ്രൂപ്പ്‌ സ്ഥാപക ചെയര്‍മാന്‍ ബി. കെ. മോദി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ പ്രസിഡന്റ്‌ ഡോ. ശ്യാം അഗ്രവാള്‍, വൈസ്‌ പ്രസിഡന്റ്‌ മക്രാന്ത്‌ ലേലേ, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി ചെയര്‍മാനുമായ സി. രാമസുബ്രഹ്മണ്യം, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി സഹ ചെയര്‍മാനുമായ സി.എസ്‌. ഗോപാലകൃഷ്‌ണ ഹെഗ്‌ഡെ, ഐ.സി.എസ്‌.ഐ. കൗണ്‍സില്‍ അംഗവും സംഘാടക സമിതി സഹ ചെയര്‍മാനുമായ വി അഹലാഡ റാവു, ഐ.സി.എസ്‌.ഐ. സെക്രട്ടറി ദിനേശ്‌ സി. അറോറ തുടങ്ങിയവരും മൂന്നു ദിവസത്തെ കണ്‍വെന്‍ഷനില്‍ സന്നിഹിതരായാരിക്കും.

കമ്പനി സെക്രട്ടറിമാരെ വളര്‍ത്തിയെടുക്കുന്നതിനും നിയന്ത്രിക്കുന്നതിനും അംഗീകാരമുള്ള ഇന്ത്യയിലെ ഏക സ്ഥാപനമായ ഐ.സി.എസ്‌.ഐ.യില്‍ ഇപ്പോള്‍ 52,000 അംഗങ്ങളും നാലു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുമാണുള്ളത്‌. കോര്‍പ്പറേറ്റ്‌ ഭരണ രംഗത്തു മികച്ച ശീലങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തി വരികയാണ്‌.
ജി.എസ്‌.ടി., ഇന്‍സോള്‍വെന്‍സി ആന്റ്‌ ബാങ്ക്‌റപ്‌ട്‌ കോഡ്‌ , പുതിയ ഇന്ത്യയില്‍ ഐ.സി.എസ്‌.ഐ.ക്കു വഹിക്കാനുള്ള പങ്ക്‌ തുടങ്ങി നിരവധി വിഷയങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി വിദഗ്‌ദ്ധര്‍ ശില്‍പ്പശാലകളില്‍ പങ്കെടുക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ