2017, നവംബർ 27, തിങ്കളാഴ്‌ച

ഇന്‍ഷുറന്‍സ്‌ തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി




കൊച്ചി: ബജാജ്‌ അലയന്‍സ്‌ ബോധവല്‍ക്കരണത്തിലൂടെ ഇന്‍ഷുറന്‍സ്‌ രംഗത്തെ തട്ടിപ്പുകള്‍ക്കെതിരായ പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുന്നു. ഇന്‍ഷുറന്‍സ്‌ നേരിടുന്ന വലിയ വെല്ലുവിളിയാണ്‌ ഈ രംഗത്തെ തട്ടിപ്പുകള്‍. ഇന്‍ഷുററെയും ഉപഭോക്താവിനെയും ഇത്‌ ഒരുപോലെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ഇതിന്‌ വലിയ പ്രാധാന്യം നല്‍കുന്നു. 

മൂന്നു വര്‍ഷം പിന്നിട്ട ഒരു പോളിസിയെ (തട്ടിപ്പ്‌ ഉള്‍പ്പടെ) ചോദ്യം ചെയ്യുന്നതില്‍ നിന്നും ഇന്‍ഷുറന്‍സുകാരെ പരിമിതപ്പെടുത്തുന്ന 2015ലെ ഇന്‍ഷുറന്‍സ്‌ നിയമ ഭേദഗതി ബില്‍ ഈ വര്‍ഷം പാസാക്കിയത്‌ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാണ്‌ വഴിയൊരുക്കിയത്‌.

പ്രധാനമായും മൂന്നു തരം തട്ടിപ്പുകളാണ്‌ ഇന്‍ഷുറന്‍സ്‌ രംഗം നേരിടുന്നത്‌. ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കുക, മരണമടഞ്ഞ വ്യക്തികള്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ ക്ലെയിം ചെയ്യുക എന്നിവയാണ്‌ പ്രധാന തട്ടിപ്പുകള്‍. 

ബജാജ്‌ അലയന്‍സ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തട്ടിപ്പുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്‌. തട്ടിപ്പുകള്‍ തടയുന്നതിനായി കമ്പനി ആന്റി ഫ്രോഡ്‌ നയം രൂപീകരിച്ചിട്ടുണ്ട്‌. ബോര്‍ഡ്‌ എല്ലാ വര്‍ഷവും ഇത്‌ പുതുക്കുന്നു. ഫൊറെന്‍സിക്‌, അനലിറ്റിക്‌സ്‌, മെഡിക്കല്‍, ഇന്‍വസ്റ്റിഗേഷന്‍ തുടങ്ങിയവയില്‍ വൈദഗ്‌ധ്യവും പരിചയുമുള്ള ഒരു ആന്റി ഫ്രോഡ്‌ ടീമിനെ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌. തട്ടിപ്പിനുള്ള സാധ്യതകള്‍ വാര്‍ഷന്തോറും പരിശോധിച്ചു വരുന്നു. സ്ഥാപനത്തില്‍ തന്നെ എന്തെങ്കിലും റിസ്‌ക്‌ ഉണ്ടോയെന്ന്‌ തിരിച്ചറിയാനാണിത്‌. ജീവനക്കാരെയും ഇടനിലക്കാരെയും തട്ടിപ്പുകളെ കുറിച്ച്‌ ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. തട്ടിപ്പുകളെ കുറിച്ച്‌ വിവരം നല്‍കുന്ന ജീവനക്കാരെയും ഇടനിലക്കാരെയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ട്‌. സ്ഥാപന തലത്തിലുള്ള ക്രമീകരണങ്ങളാണ്‌ ഇവയെല്ലാം. പ്രോസസിങ്‌ തലത്തില്‍ തട്ടിപ്പു കണ്ടെത്താന്‍ ഡാറ്റ അനാലിറ്റിക്‌സ്‌ ഉപയോഗിക്കുന്നുണ്ട്‌. പശ്ചാത്തല പരിശോധന, മെഡിക്കല്‍ സെന്റര്‍ നെറ്റ്‌വര്‍ക്ക്‌ സ്‌കാന്‍, അപ്രതീക്ഷിത ഓഡിറ്റ്‌, തുടര്‍ച്ചയായ സെയില്‍സ്‌ നിരീക്ഷണത്തിനായി സാങ്കേതിക വിദ്യ തുടങ്ങിയവയും പ്രയോജനപ്പെടുത്തുന്നു. 

തട്ടിപ്പു നടത്തുന്ന ജീവനക്കാര്‍, ഇടനിലക്കാര്‍, നോമിനികള്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസ്‌ പരാതിയുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഈ രംഗത്തെ മറ്റു കമ്പനികളുമായുള്ള സഹകരണത്തിലൂടെ കുഴപ്പക്കാരനായ ഉപഭോക്താക്കളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രമുഖ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കു ലഭിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ