കൊച്ചി:മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന മണ്ണില്ലാ നടീല്‍
മിശ്രിതംവാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത്.
മിശ്രിതംവിപണിയിലെത്തിക്കുന്നതിന് സ്വയംസംരംഭകരാകാന്‍ തയ്യാറായിമുന്നോട്ട്
വന്നവര്‍ക്ക് എറണാകുളംകൃഷിവിജ്ഞാന കേന്ദ്രം (കെ.വി.കെ.) സാങ്കേതിക വിദ്യകൈമാറി.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്‍.ഐ.) കീഴില്‍
പ്രവര്‍ത്തിക്കുന്ന കെ.വി.കെ. മാസങ്ങള്‍ക്ക് മുമ്പ് വികസിപ്പിച്ച മിശ്രിതംകൊച്ചി
നഗരത്തില്‍ ഏറെ പ്രചാരം നേടിയിരുന്നു.
കെ.വി.കെ. യുടെമേല്‍നോട്ടത്തില്‍
സംഘങ്ങളായുംഒറ്റയ്‌ക്കും ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന്
സി.എം.എഫ്.ആര്‍.ഐ.യില്‍ വെച്ച് നടന്ന പരിശീലനപരിപാടിയില്‍ മലപ്പുറം, തൃശൂര്‍,
എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍നിന്നുള്ളവര്‍
പങ്കെടുത്തു. സംരഭകത്വ പരിശീലനത്തോടൊപ്പം മണ്ണില്ലാ നടീല്‍ മിശ്രിതം
നിര്‍മ്മിക്കുന്നതിന്റെവിവിധ രീതികളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.
പഞ്ചസാര
മില്ലുകളില്‍ നിന്നും പുറംതള്ളുന്ന പ്രസ്‌മഡ് എന്ന ഉപോല്‍പ്പന്നം കമ്പോസ്‌റ്റ്
ചെയ്‌താണ് മണ്ണിന് പകരമായിഉപയോഗിക്കാവുന്ന ഈ മിശ്രിതം നിര്‍മ്മിക്കുന്നത്.
അഞ്ച് കിലോ പ്രസ്‌മഡ്, 2.5 കിലോചാണകപ്പൊടി, 2.5 കിലോ ചകിരിച്ചോര്‍, ഡോളമൈറ്റ്,
സ്യൂഡോമൊണാസ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവചേര്‍ത്തുണ്ടാക്കുന്ന ഈ മിശ്രിതം പോഷക
സമ്പുഷ്ടവും പലതവണ ഉപയോഗിക്കാവുതുമാണ്. കെ.വി.കെ. നേരത്തെ നടത്തിയവിപണന മേളയില്‍
മിശ്രിതംവാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍
പേര്‍രംഗത്തെത്തിയതോടെ മണ്ണില്ലാ നടീല്‍ മിശ്രിതം സംസ്ഥാനത്തിന്റെവിവിധ ഭാഗങ്ങളില്‍
ലഭ്യമാകും.
താല്‍പര്യമുള്ളവര്‍ക്ക് മണ്ണില്ലാ നടീല്‍ മിശ്രിതം
ഉല്‍പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവുംതുടര്‍ന്നും നല്‍കുമെന്ന്
കെ.വി.കെ. മേധാവിഡോഷിനോജ്‌സുബ്രമണ്യന്‍ അറിയിച്ചു. 8281757450 എന്ന നമ്പരില്‍ പേര്
രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഫോട്ടോക്യാപ്‌ഷന്‍: മണ്ണില്ലാ നടീല്‍
മിശ്രിതംവാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനായിസി.എം.എഫ്.ആര്‍.ഐ.യില്‍
നടന്ന സംരംഭകത്വ പരിശീലന പരിപാടിയില്‍ മിശ്രിതം നിര്‍മ്മിക്കുന്നതിന്റെവിവിധ
രീതികള്‍ വിശദീകരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ