കൊച്ചി: പ്രഥമ കൊച്ചി നേവി മാരത്തണില്‍ 21 കിലോമീറ്റര്‍ വിഭാഗത്തില്‍ സീ വണ്‍ സീമാന്‍ ജയറേഷ് യാദവും, 10 കി.മി വിഭാഗത്തില്‍ മല്‍കീത് സിംഗും ചേതാക്കളായി. ജയറേഷ് ഒരു മണിക്കൂര്‍ 23 മിനിറ്റ് 53 സെക്കന്റിനും മല്‍കീത് 34മിനിറ്റ് 43 സെക്കന്റിലും ഫിനീഷ് ചെയ്‌തു.
വനിതാ വിഭാഗത്തില്‍ മരീന മാത്യുവും (ഒരു മണിക്കൂര്‍ 54 മിനിറ്റ് 44 സെക്കന്റ് ) പ്രീയ ഗംഗാധരനും ( 48.മിനിറ്റ് .03 സെക്കന്റ്) യഥാക്രമം ജേതാക്കളായി .
ഗരുഡ റണ്ണില്‍ സര്‍ദാര്‍ സിംഗും വനിതാ വിഭാഗത്തില്‍ ഇഷിക ബരാക്കും ജേതാക്കളായി.
വിവിധ പ്രായവിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. വൈസ് അഡ്‌മിറല്‍ എ.ആര്‍.കാര്‍വെ മാരത്തണിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു . നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പത്മശ്രീ പി.ടി . ഉഷ മെഡലുകള്‍ വിതരണം ചെയ്‌തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ