കൊച്ചി: ഇന്ത്യ റഷ്യ സൗഹൃദ ബന്ധത്തിന്റെ ഊഷ്‌മളത ഊട്ടിയുറപ്പിച്ച് ലുലു മാളില്‍ റഷ്യന്‍ കുട്ടികളുടെ ചിത്രരചനാ പ്രദര്‍ശനം. ഇന്ത്യയില്‍ താമസിക്കുന്ന റഷ്യക്കാരുടെ സംഘടനയായ ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റഷ്യന്‍ കൊംപാട്രിയട്‌സും ഡല്‍ഹിയിലെ റഷ്യന്‍ സെന്റര്‍ ഓഫ് സയന്‍സ് ആന്റ് കള്‍ച്ചറും സംയുക്തമായി സംഘടിപ്പിച്ച പെയ്‌ന്റിംഗ് ആന്റ് ഡ്രോയിംഗ് എക്‌സിബിഷനില്‍ റഷ്യന്‍ കുട്ടികള്‍ക്കൊപ്പം ഇന്ത്യന്‍ കുട്ടികളും പങ്കെടുത്തു. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും ആറ് മുതല്‍ എട്ട് വയസ് വരെയുള്ളവര്‍ക്കും ഒമ്പത് മുതല്‍ 13 വയസ് വരെയുള്ളവര്‍ക്കും 14 മുതല്‍ 19 വരെയുള്ളവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു.
'റഷ്യ ലൗ ബിയോണ്ട് ബോര്‍ഡേഴ്‌സ്' എന്നതായിരുന്നു പ്രമേയം. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, മീഡിയാ ഹെഡ് എന്‍ ബി സ്വരാജ്, സംഘാടകയായ അല്യോണ ഏറത്ത് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഡല്‍ഹിയില്‍ നടക്കുന്ന ഫൈനലിലായിരിക്കും മികച്ച രചനകളില്‍ നിന്ന് സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ചിത്രരചനാ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റഷ്യന്‍ കോംപാട്രിയട്‌സിന്റെ ശമൃരശിറശമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയില്‍ താമസിക്കുന്ന റഷ്യക്കാര്‍ക്കിടയില്‍ റഷ്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുക, മിശ്രവിവാഹിതരുടെ കുട്ടികളില്‍ റഷ്യന്‍ ഭാഷക്ക് പ്രാമുഖ്യം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റഷ്യന്‍ കംപാട്രിയട്‌സ് 2013ലാണ് രൂപീകൃതമായത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷിക വേളയില്‍ റഷ്യന്‍ കുടുംബങ്ങളെയും ഇന്ത്യന്‍ കുടുംബങ്ങളെയും ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട് ഇരുരാജ്യക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിപാടിയിലൂടെ ശ്രമിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് റഷ്യന്‍ കൊംപാട്രിയട്‌സ് ലുലു മാളില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്ന കുരുന്നുകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ