2014, ജനുവരി 29, ബുധനാഴ്‌ച

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പെണ്‍കുട്ടികളെ കാണാതാകുന്നു



കൊച്ചി
അന്യസംസ്ഥാനങ്ങളില്‍ നിന്നും ജോലിക്ക്‌ കേരളത്തില്‍ എത്തുന്ന പെണ്‍കുട്ടികളെ കാണാതാകുന്നു. ഇവരെ സംബന്ധിച്ച കൃത്യമായ കണക്കുകളില്ല. ഇവരുടെ സുരക്ഷയെ സംബന്ധിച്ച്‌ യാതൊരു അന്വേഷണവും ഉണ്ടാകുന്നില്ല. 
ഒഡീഷ, ബംഗാള്‍, തമിഴ്‌നാട്‌,ആന്ധ്ര,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കേരത്തിലേക്ക്‌ വിവിധ ജോലികള്‍ക്കായി പ്രതിദിനം നൂറുകണക്കിനു പെണ്‍കുട്ടികളാണ്‌ എത്തുന്നത്‌. ഇതു സംബന്ധിച്ചു അധികൃതര്‍ ഇതുവരെ കണക്കെടുത്തിട്ടില്ല.ഇവരില്‍ പലരെയുംകാണാതാകുന്നു. 
ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നാണ്‌ ഇവര്‍ എത്തുന്നത്‌.അവരുടെ വീട്‌ എവിടെയാണെന്നോ കേരളത്തില്‍ എവിടെ ജോലിചെയ്യുന്നുവെന്നോ ഇവരുടെ സുരക്ഷയെക്കുറിച്ചോ ഒന്നും ഒരു ഏജന്‍സിയും അന്വേഷിക്കാറില്ല. കഴിഞ്ഞയാഴ്‌ച്‌ ആലുവയില്‍ രണ്ട്‌ ഒഡീഷ പെണ്‍കുട്ടികള്‍ റെയില്‍വെ സ്റ്റേഷനില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന്‌# നടത്തിയ അന്വേഷണത്തില്‍ നിരവധി പെണ്‍കുട്ടികളെ വിവിധ ജോലികള്‍ക്കായി സംസ്ഥാനത്തേക്ക്‌ കൊണ്ടു വന്നിട്ടുണ്ടെന്നു തെളിഞ്ഞു. എന്നാല്‍ ഇവരെ ഏതെല്ലാം ജോലികള്‍ക്കാണ്‌ കൊണ്ടുവന്നിട്ടുള്ളതെന്നോ ,ഏത്‌ ഏജന്‍സിയാണ്‌ ഇവരെ കൊണ്ടുവന്നിട്ടുള്ളതെന്നോ ഇതുവരെ പോലീസ്‌ പോലും അന്വേഷിച്ചിട്ടില്ല. ഇവിടെ എത്തുന്ന മറുനാട്ടുകാരില്‍ ചിലര്‍ തീവ്രാദ സംഘടനകളില്‍പ്പെട്ടവരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.അതേ പോലെ കഞ്ചാവ്‌ പോലുള്ള മയക്കു മരുന്നുകളും പാന്‍പരാഗ്‌ പോലുള്ള നിരോധിക്കപ്പെട്ട ലഹരിവസ്‌തുക്കളും എത്തുന്നത്‌ ഈ മറുനാടന്‍ തൊഴിലാളികളിലൂടെയാണ്‌.
കേരളത്തില്‍ എത്തുന്ന മറുനാട്ടുകാരായ തൊഴിലാളികളുടെ പ്രധാന ഹബ്ബാണ്‌ ആലുവ. ഇവിടെ നിന്നാണ്‌ കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കു തിരിക്കുന്നത്‌. മറുനാട്ടുകാരായ പുരുഷന്മാരാണ്‌ ആദ്യകാലത്ത്‌ കേരളത്തില്‍ കൂടുതലായി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്‌ത്രീകളും ധാരളമായി എത്തുന്നുണ്ട്‌. എന്നാല്‍ ഇതേക്കുറിച്ച്‌ കാര്യമായ അന്വേഷണം നടത്താന്‍ ഇതുവരെ പോലീസോ ഇന്റലിജന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റോ തയ്യാറായിട്ടില്ല. 

കൊച്ചി മെട്രോ 2016ല്‍ പൂര്‍ത്തിയാകില്ല, കടമ്പകളില്‍ തട്ടി പദ്ധതി ഇഴയുന്നു


കൊച്ചി
കൊച്ചി 13 നിര്‍ഭാഗ്യ നമ്പര്‍ ആണെന്നാണ്‌ ചിലരൊക്കെ കരുതുന്നത്‌. കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇപ്പോള്‍ 13 -നെക്കുറിച്ചുള്ള ആശങ്കബലപ്പെടുന്നു.
മെട്രോ റെയില്‍ പദ്ധതിയ്‌ക്ക്‌ 2012 സെപ്‌തംബര്‍ 13നു തറക്കല്ലിടുമ്പോള്‍ ലക്ഷ്യമാക്കിയിരുന്നത്‌ 5181 കോടിരൂപ ചെലവില്‍ ആലുവ മുതല്‍ പേട്ടവരെ 25കിലോമീറ്റര്‍ വരുന്ന മെട്രോ റെയില്‍. പദ്ധതിയായിരുന്നു എന്നാല്‍ ഇപ്പോള്‍ കണക്കുകൂട്ടലുകളൊക്കെ തെറ്റി. പദ്ധതി 5181 കോടി രൂപ കൊണ്ടുതീരില്ല. അതേപോലെ 25.5 കിലമേീറ്റര്‍ എന്നത്‌ ഇപ്പോള്‍ രണ്ട്‌ കിലോമീറ്റര്‍ കൂടി അധികം വേണ്ടിവരും. രണ്ട്‌ പുതിയ സ്റ്റേഷനുകള്‍ കൂടി ഇതോടെ കൂട്ടിച്ചേര്‍ക്കേണ്ടി വന്നിട്ടുണ്ട്‌. പേട്ടവരെ എന്നത്‌ തൃപ്പൂണിത്തുറയിലേക്കു നീട്ടിയതോടെ അലൈന്‍സ്‌ ജംക്‌്‌ഷനിലും എസ്‌എന്‍ ജംഗ്‌്‌ഷനിലും പുതിയ സ്റ്റേഷനുകള്‍ വേണ്ടിവരും. ഇതോടെ 323 കോടിരൂപയാണ്‌ അധികം വേണ്ടിവരുക. അതേപോലെ ഇപ്പോള്‍ തന്നെ മെട്രോ റെയിലിന്റെ പണികള്‍ ഒന്നര മാസം പിന്നിലാണ്‌.
അതുകൊണ്ട്‌ തന്നെ ഈ നില തുടുകയാണെങ്കില്‍ മുന്‍ നിശ്ചയിച്ചതുപോലെ 2016ജൂണ്‍ ഏഴിനു പണികള്‍ പൂര്‍ത്തിയാകില്ല. ഇന്നത്തെ നിലയില്‍ 2017 അവസാനത്തോടെടെയായിരിക്കും മെട്രോ റെയില്‍ പൂര്‍ത്തായാക്കാന്‍ കഴിയൂ.. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കി. സ്വന്തം ജാമ്യം എടുത്തു.
കൊച്ചി മെട്രോ റെയില്‍ മുന്‍ നിശ്ചിയിച്ച പ്രകാരം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന്‌ കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ വ്യക്തമാക്കി. . തദ്ദേശീയമായ പണിമുടക്കുകളും തൊഴില്‍തര്‍ക്കങ്ങളും ആണ്‌ ഇ.ശ്രീധരന്‍ ഇതിനു കാരണമായി പറയുന്നത്‌. ഇതോടൊപ്പം ഹര്‍ത്താലുകളും ദേശീയ പണിമുടക്കുകളും ബസ്‌ പണിമുടക്കുകളും കൂടിയായതോടെ നിര്‍മ്മാണത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെ ബാധിച്ചുവെന്നാണ്‌ ഇ.ശ്രീധരന്‍പറയുന്നത്‌.. പ്രതിഷേധവും മറ്റുമായി 45 തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതായി ഡിഎംആര്‍സി പറയുന്നു. അതേപോലെ ഏകദേശം 18 കോടി രൂപയുടെ നഷ്ടവും ഇതുമായി ബന്ധപ്പെട്ട്‌ കണക്കാക്കുന്നു.
പദ്ധതി ആരംഭിച്ചതിനു ശേഷം മൊത്തം 237 തൊഴില്‍ ദിനങ്ങളാണ്‌ ഇതിനകം പൂര്‍ത്തിയാകേണ്ടിയിരുന്നത്‌. എന്നാല്‍ ഇതിനകം 192 തൊഴില്‍ ദിനങ്ങള്‍ മാത്രമെ നടന്നിട്ടുള്ളു. നഷ്ട്‌പ്പെട്ട തൊഴില്‍ ദിനങ്ങള്‍ പരിഹരിക്കാന്‍ ഓവര്‍ടൈം ജോലി എന്ന നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല അതായത്‌ ്‌ ഡിഎംആര്‍സിയും കെഎംആര്‍എല്ലാം നഷ്ടമായ തൊഴില്‍ ദിനങ്ങള്‍ ഓവര്‍ടൈം പണികളിലൂടെ വീണ്ടെടുക്കാനുള്ള ശ്രമം ഇതേവരെ നടത്തിയിട്ടില്ല.
ഇതൊടൊപ്പം എറണാകുളം ജംക്‌്‌ഷന്‍ മുതല്‍ പേട്ടവരെയുള്ള നാലാം റീച്ചിലെ കരാര്‍ ഏറ്റെടുത്തിരുന്ന ന്യഡല്‍ഹിയില്‍ നിന്നുള്ള ഇറ -റാന്‍കെന്‍ കണ്‍സ്‌ട്ര്‌ക്ഷന്‍സ്‌ പാതിവഴിയില്‍ പണി ഉപേക്ഷിച്ചത്‌ തിരിച്ചടിയായി. ഇതോടെ എല്‍ആന്‍ടിയ്‌ക്കും സോമയ്‌ക്കും പണിഭാരം കൂടി. മെട്രോ റെയിലിന്റെ ഭൂരിഭാഗം പണികളും ഏറ്റെടുത്തിരിക്കുന്നത്‌ സോമ കണ്‍സ്‌ടക്ഷന്‍സാണ്‌. തൊഴില്‍ തര്‍ക്കങ്ങളും അതുകൊണ്ട്‌ സോമ കണ്‍സ്‌ട്രിക്ഷന്‍സുമായി ബന്ധപ്പെട്ടാണ്‌ ഉരിത്തിരിഞ്ഞിരിക്കുന്നത്‌. തദ്ദേശിയരായ പണിക്കാരെ ഉള്‍പ്പെടുത്തുകയെന്ന ആവശ്യം ആദ്യംതന്നെ സോമ കണ്‍സ്‌ട്രക്ഷന്‍സ്‌ തള്ളി കളഞ്ഞിരുന്നു. ഇത്‌ പിന്നീട്‌ തൊഴില്‍ പ്രശ്‌നങ്ങളിലേക്കു നീങ്ങി. ഇതോടെ പലയിടങ്ങളിലും പണി മുടങ്ങുവാന്‍ ഇടയായി..തൊഴിലാളി യൂണിയനുകള്‍ സ്വന്തം തൊഴിലാളികളെ ജോലിക്കു കയറ്റുന്നതും പ്രശ്‌നങ്ങള്‍ക്കു കാരണമായി. എച്ച്‌എംടിയുടെ സ്ഥലത്തുള്ള കാസ്റ്റിങ്ങ്‌ യാര്‍ഡില്‍ തുടര്‍ച്ചയായി ആറ്‌ ദിവസങ്ങളാണ്‌ പണിമുടക്കു മൂലം നഷ്ടമായത്‌.
സംസ്ഥാന സര്‍ക്കാരും തൊഴിലാളിയൂണിയനുകളും ജില്ലാ ഭരണകൂടവും മെട്രോ റെയിലിന്റെ പണികള്‍ ആരംഭിക്കുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലും പണികള്‍ക്കു തടസം ഉണ്ടാകില്ലെന്നു ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ നിന്നും യൂണിയനുകള്‍ പിന്‍വലിഞ്ഞതായി ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
മുട്ടം യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഡിഎംആര്‍സിയ്‌ക്കു സംഭവിച്ച പ്രധാന വീഴ്‌ച പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ്‌. പരിസ്ഥിതി പഠനങ്ങളൊന്നും നടത്താതെയാണ്‌ 44 ഏക്കറോളം വരുന്ന നെല്‍പാടത്ത്‌ മണ്ണടിക്കാന്‍ തുടങ്ങിയത്‌. മെട്രോ റെയില്‍ അധികൃതര്‍ക്കു പിന്നാലെ ഭൂമാഫിയയും ഈ അവസരം മുതലെടുത്തു സ്ഥലം നികത്താന്‍ തുടങ്ങിയതോടെ സമീപവാസികള്‍ പ്രതിഷേധം തുടങ്ങി. ഈ പ്രശ്‌നങ്ങള്‍ക്കു ഇനിയും പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. തൊഴില്‍ പ്രശ്‌നങ്ങളുടെ മാത്രം കാരണത്തില്‍ 25 തൊഴില്‍ദിനങ്ങള്‍ നഷ്ടമായതായി എല്‍ആന്റ്‌ടി പറയുന്നു. നിര്‍മ്മാണ പ്രവര്‍്‌ത്തനങ്ങള്‍ക്ക്‌ ആവശ്യമായ മണലിന്റെ കാര്യത്തിലും ഇതുവരെ വ്യക്തമായ തീരുമാനം എടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. നിര്‍മ്മാണത്തിന്‌ ഭാരതപുഴയില്‍ നിന്നും മണല്‍ ശേഖരിക്കുന്നതിനെ എതിര്‍ത്തുകൊണ്ട്‌ പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ രംഗത്തെത്തിയതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മെട്രോയ്‌ക്കായി മണല്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍.

കൊച്ചി മെട്രോ റെയില്‍ വരുന്നതിനു മുന്‍പ്‌ പൂര്‍ത്തിയാകേണ്ട ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ കാര്യത്തിലും ഇതുവരെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. അതേപോലെ റെയില്‍വെ അധികൃതര്‍ തന്നെ സൗത്ത്‌ റെയില്‍വെ സ്‌റ്റേഷനു സമീപം മെട്രോ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഇതുവരെ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്‌റ്റേഡിയത്തിനു സമീപം ആദ്യം നിശ്ചയിച്ചിരുന്ന രൂപ രേഖയ്‌ക്കു പകരം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജിന്റെ ഗ്രൗണ്ട്‌ എറ്റെടുക്കാനുള്ള തീരുമാനവും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്‌. സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജിന്റെ സ്ഥലം ഏറ്റുടത്തേ മതിയാകൂ എന്ന പിടിവാശിയിലാണ്‌ ഡിഎംആര്‍സിയും കെഎംആര്‍എല്ലും. കച്ചേരിപ്പടിയിലെ ഗാന്ധിഭവനും മെട്രോ സ്‌റ്റേഷന്‍ വരുന്നതോടെ ഇല്ലാതാകും. വമ്പന്മാരെ ഒഴിവാക്കിക്കൊണ്ട്‌ നിക്ഷിപ്‌ത താല്‍പ്പര്യത്തോടെ തയ്യാറാക്കുന്ന ഇത്തരംരൂപരേഖകള്‍ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്‌.
ലോകസഭാ തിരഞ്ഞെടുപ്പ്‌ കൂടി അടുത്തതോടെ ഇനി ആല്‍ബര്‍ട്‌സ്‌ കോളേജിന്റെയും ഗാന്ധിഭവന്റെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. ഇത്‌ ജനരോക്ഷം വിളിച്ചുവരുത്തുകയാകും ഫലം. 

ഫെയ്‌സ്‌ ബുക്ക്‌ അധിക്ഷേപം വിജിതയുടെ പിതാവ്‌ കേസില്‍ കക്ഷിചേരും



കൊച്ചി
ഫേസ്‌ ബുക്ക്‌ അധിക്ഷേപത്തെ തുടര്‍ന്ന്‌ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ വിജിതിയുടെ പിതാവ്‌ തോട്ടപ്പള്ളി എംകെ സദനത്തില്‍ വിജയന്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കും
സൗത്ത്‌ ചിറ്റൂരിലെ മെട്രോ പാരഡൈസ്‌ അപ്പാര്‍ട്ട്‌മെന്റ്‌ എന്ന ഫ്‌ളാറ്റിലാണ്‌ ആലപ്പുഴ തോട്ടപ്പളളി സ്വദേശിനി വിജിത(27)യെ കഴിഞ്ഞ ഞായറാഴ്‌ച രാത്രി എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. അമ്പലപ്പുഴ നോര്‍്‌ത്ത്‌ പഞ്ചായത്തില്‍ രതീഷ്‌ ഫേസ്‌ ബുക്കിലൂടെയും എസ്‌എംഎസിലൂടെയും വിജിതയ്‌ക്കെതിരെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച്‌ വിജിതയും ഭര്‍ത്താവും ചേരാനല്ലൂര്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി എടുത്തില്ല. പകരം ദമ്പതികളെ പോലീസ്‌ സ്റ്റേഷനിലേക്കു വിളിപ്പിച്ച്‌ അസഭ്യം പറഞ്ഞുവെന്ന്‌ വിജിതയുടെ ഭര്‍ത്താവ്‌ ആരോപിച്ചിരുന്നു. .ചേരാനല്ലൂര്‍ എസ്‌ഐ ജി.വിദ്യാധരകുമാര്‍ നടപടി എടുത്തില്ലെന്നു ചൂണ്ടിക്കാണിച്ചു ഇവര്‍ പിന്നീട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചു. കോടതി ചേരാനല്ലൂര്‍ പോലീസിനോട്‌ വിശദീകരണം തേടിയിരുന്നു. ഇതിനിടെയാണ്‌ വിജിതയുടെ മരണം. വിജിത നല്‍കിയ പരാതി പരിഗണിക്കുന്നത്‌ ഹൈക്കോടതി കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു. കേസ്‌ പരിഗണിച്ച ജസ്റ്റിസ്‌ എന്‍..കെ ബാലകൃഷ്‌ണന്‍ തുടര്‍ നടപടിക്ക്‌ അനുമതി നല്‍കുകയായിരുന്നു.
ബന്ധുകൂടിയായ രതീഷ്‌ വിജിതയുടെ കുടുംബജീവിതം തകര്‍ക്കുന്ന തരത്തില്‍ ഫേസ്‌ ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നു വിജിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇതിനിടെ സംഭവം സംബന്ധിച്ചു അന്വേഷണം നടത്താന്‍ എറണാകുളം നോര്‍ത്ത്‌ സിഐ ബാബുവിനെ സിറ്റി പോലീസ്‌ കമ്മീഷണര്‍ ചുതമലലപ്പെടുത്തിയിട്ടുണ്ട്‌. 

മന്ത്രവാദിക്ക്‌ കര്‍ഷകന്‍ കൊടുത്ത്‌ എട്ടിന്റെ പണി


2014, ജനുവരി 27, തിങ്കളാഴ്‌ച

കുമാര്‍ ബിശ്വാസിനെതിരെ ഉയര്‍ത്തിയ രോക്ഷപ്രകടനം രാഷ്ട്രീയ മുതലെടുപ്പിന്‌്‌ - കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി



കൊച്ചി
അഞ്ച്‌ വര്‍ഷം മുന്‍പ്‌ നിര്‍മ്മിച്ച ഒരു കോമഡി സീരിയലില്‍ മറ്റാരോ എഴുതിയ സ്‌കിപ്‌റ്റിന്റെ പേരില്‍ ആം ആദ്‌മി പാര്‍ട്ടിനേതാവിനെതിരെ നടത്തുന്ന അമിതാവേശം രാഷ്ടീയപേരിതമാണെന്ന്‌ പ്രമുഖ വ്യവസായി കൊച്ചോസേപ്പ്‌ ചിറ്റിലപ്പിള്ളി.
മലയാളി നഴ്‌സുമാരെ വംശീയമായി ആക്ഷേപിച്ചതായി ആരോപിച്ച്‌ ആം ആദ്‌മിയുടെ കൊച്ചി ഓഫീസിനു നേരെയും ആക്രമണം നടന്നിരുന്നു. രാഷ്ടീയക്കാര്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ഒരു കോമഡി പരിപാടിയില്‍ ആയിരുന്നു കുമാര്‍ ബിശ്വാസ്‌ അത്തരം ഒരു പരാമാര്‍ശം നടത്തിയത്‌.അന്ന്‌ ആം ആദ്‌മി പാര്‍ട്ടി എന്ന സങ്കല്‍പ്പം പോലും ഉരിത്തിതിരഞ്ഞില്ല. ആം ആദ്‌മി പാര്‍ട്ടി ശക്തമായ വെല്ലുവിളിയായി മാറിയപ്പോഴാണ്‌ ഇങ്ങനെ ഒരു വിവാദം കുത്തിപ്പോക്കി കൊണ്ടുവന്നത്‌. ആം ആദ്‌മി പാര്‍ട്ടി നിലവിലുള്ള രാഷ്ട്‌ീയപാര്‍ട്ടിക്കാര്‍ക്ക്‌ ഭീഷണി ഉയര്‍ത്തി രംഗത്തു വന്നിരുന്നില്ലെങ്കില്‍ ഇക്കാര്യം ആരും അറിയുകപോലുമില്ലായിരുന്നു.. കഴിഞ്ഞ അഞ്ച്‌്‌ വര്‍ഷത്തിനിടെ കാണാത്ത പ്രതിഷേധം ഒര സുപ്രഭാതത്തില്‍ ഉണ്ടായതില്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ആശ്ചര്യം പ്രകടിപ്പിച്ചു.
കുമാര്‍ബിശ്വാസിന്റേതായി പ്രചരിപ്പിച്ച വീഡിയോ അഞ്ച്‌ വര്‍ഷം മുന്‍പ്‌ അദ്ദഹം അഭിനിയിച്ച കോമഡി സീരിയലില്‍ നിന്നുള്ള ഒരു ഭാഗമാണെന്ന്‌്‌ ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. നിര്‍മ്മാതാവും സംവിധാകയനുമുള്ള കോമഡി സീരിയലുകളില്‍ ആരെങ്കിലും എഴുതിയ തിരക്കഥയ്‌ക്കനുസരിച്ച്‌ അഭിനയിക്കുകയാണ്‌ നടന്‍ ചെയ്യുക. ഇക്കാര്യം അറിയാതെയാണ്‌ പലരും രോക്ഷം കൊള്ളുന്നത്‌. യാഥാര്‍ത്ഥ സംഭവം എന്താണെന്നു പോലും ഇന്നും പലര്‍ക്കും അറിയില്ല. കേട്ടപാതി കേള്‍ക്കാത്ത പാതിയാണ്‌ പ്രതിഷേധവുമായി ചിലര്‍ പുറപ്പെട്ടത്‌. ജനം വികാരം കൊള്ളുമെന്നു മനിസിലാക്കിയാണ്‌ ഇപ്പോള്‍ ഈ വിവാദം ചിലര്‍ വളരെ ആസൂത്രിതമാി കുത്തിപ്പൊക്കി കൊണ്ടുവന്നതെന്നു വ്യക്തം.
കോമഡി സീരിയലിന്റെ ഭാഗമായ ഒരു വീഡിയോ ക്ലിപ്പിംഗ്‌ എടുത്തുകാട്ടി കുമാര്‍ ബിശ്വാസിന്റേ പ്രസ്‌താവനയും കാഴ്‌ചപ്പാടുമാണെന്ന വിധം പല മാധ്യമങ്ങളും വ്യാഖ്യാനിച്ചത്‌ ദുഃഖകരമാണെന്‌്‌ ചിറ്റിലപ്പിള്ളി തന്റെ ഫേസ്‌ ബുക്ക്‌ പേജില്‍ പറയുന്നു.
സംഭവത്തില്‍ കുമാര്‍ ബിശ്വാസ്‌ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ ആം ആദ്‌മി പാര്‍ട്ടി ഓഫീസിനു നേരെ നടന്ന ആക്രമം അപലപനീയമാണെന്ന്‌ ചിറ്റിലപ്പിള്ളി പറഞ്ഞു. ആം ആദ്‌മി പാര്‍്‌ട്ടിയില്‍ താന്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആം ആദ്‌മി പാര്‍ട്ടിയുടെ തുടക്കത്തിനു കാരണമായ കാര്യങ്ങള്‍ വിവരിക്കുന്ന കജിരിവാളിന്റെ പുസ്‌തം വായിച്ചുകൊണ്ടിരിക്കുകയാണെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. 

കൊച്ചിയില്‍ പെണ്‍വാണിഭസംഘങ്ങള്‍ അഴിഞ്ഞാടുന്നു ടൂര്‍ ഗൈഡുകളുടെ മറവിലും പെണ്‍വാണിഭം




കൊച്ചി
കൊച്ചി നഗരം കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമായി. ടൂര്‍ ഗൈഡുകള്‍ എന്നപേരില്‍ ഇന്റര്‍നെറ്റിലൂടെ പെണ്‍വാണിഭം നടത്തുന്ന സംഘങ്ങള്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും വീടുകള്‍ വാടകയ്‌ക്ക്‌ എടുത്ത്‌ ഇടപാടുകാരെ കണ്ടെത്തുന്നു. 
ഇടപാടുകാരെ ആദ്യം സ്‌ക്രീന്‍ ചെയ്‌ത ശേഷമാണ്‌ പെണ്‍കുട്ടികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്‌. നാട്ടുകാര്‍ അത്രയൊന്നും സജീവമല്ലാത്ത ഹൗസിങ്ങ്‌ കോളണികള്‍ മാത്രമുള്ള പ്രദേശങ്ങളാണ്‌ പെണ്‍വാണിഭ സംഘം പ്രധാനമായും താവളമായി കണ്ടെത്തുന്നത്‌.
കലര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിനടുത്ത്‌ വസന്ത നഗര്‍ ഭാഗത്ത്‌ വാടക വീട്‌ കേന്ദ്രീകരിച്ച്‌ പെണ്‍ വാണിഭം നടത്തുകയായിരന്ന നാലംഗ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ്‌ പടികൂടി .തലശ്ശേരി പുത്തന്‍ വീ്‌ട്ടില്‍ ജോഷി (55), മലപ്പുറം പാത്തപ്പള്ളി വീട്ടില്‍ എബിന്‍ ജോയ്‌ (29) എന്നിവരോടൊപ്പം 32വയസുള്ള പറവൂര്‍ സ്വദേശിനിയും 24 വയസുള്ള ഒരു ബാംഗ്ലര്‍ സ്വദേശിനിയുമാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇതില്‍ മുഖ്യപ്രതിയായ ജോഷിയെ റിമാന്‍ഡ്‌ ചെയ്‌തു കാക്കനാട്‌ ജില്ലാ ജയിലിലേക്കു മാറ്റി. മറ്റുള്ളവര്‍ക്കു ജാമ്യം ലഭിച്ചു. 
കൊച്ചിയില്‍ നിന്നുള്ളവരെ ഒഴിവാക്കി പാലക്കാട്‌ ,മലപ്പുറം, തൃശൂര്‍, ആലപ്പുഴഴ, കോടമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ സ്‌ത്രീകളെ എത്തിക്കുയായിരുന്നു ഇവരുടെ രീതി. 25,000 രൂപ മുതല്‍ 50,000 രൂപവരെയാണ്‌ ഈടാക്കിയാണ്‌ സ്‌ത്രീകളെ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊണ്ടിരുന്നത്‌. ഇതില്‍ ജോഷിയാണ്‌ ഇടപാടുകാരുമായി വിലപേശി സ്‌ത്രീകളെ എത്തിച്ചുകൊണ്ടിരുന്നത്‌. ജോഷിയുടെ പക്കല്‍ നിന്നും 90,820 രൂപയും എബിന്‌ ജോയിയുടെ പക്കല്‍ നിന്ന്‌്‌ 1,90,000 രൂപയും പോലീസ്‌ കണ്ടെടുത്തു. പെണ്‍വാണിഭസംഘത്തിനു വീട്‌ വാടകയ്‌ക്ക്‌ കൊടുത്ത്‌ വീട്ടുടമയ്‌ക്ക്‌ എതിരെയും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.വീട്ടുടമ ഗള്‍ഫിലാണ്‌. കുറച്ചു ദിവസമായി ഈ സംഘം ഷാഡോ പോലീസിന്റ നിരീക്ഷണത്തിലായിരുന്നു. 
പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ജോഷിക്ക്‌ എതിരെ മലപ്പുറം, ആലുവ, എറണാകുളം എന്നിവടങ്ങളില്‍ കേസ്‌ നിലവിലുണ്ട്‌. പാലാരിവട്ടം പോലീസ്‌ കേസെടുത്തു നാലുപേരയും റിമാന്റ്‌ ചെയ്‌തു.
നഗരത്തിലെ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി ജെയിംസ്‌,ഡപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീഖ്‌ എന്നിവര്‍ അറിയിച്ചു.

യൂസഫലിയെപ്പോലുള്ള വ്യവസായികള്‍ക്കെതിരെ മിണ്ടിപ്പോകരുത്‌ - ജില്ലാ കമ്മിറ്റിക്ക്‌ പിണറായിയുടെ താക്കീത്‌



കൊച്ചി
വ്യവസായി എംഎ യൂസഫലിക്കെതിരെയുള്ള എറണാകുളം ജല്ലാ കമ്മിറ്റിയുടെ ആരോപണങ്ങള്‍ സിപിഎം തള്ളി.
സംസ്ഥാന സമിതി യോഗത്തിലാണ്‌ സെക്രട്ടരി പിണറായി വിജയന്‍ യൂസഫലിക്ക്‌ പിന്തുണ പ്രഖ്യാപിച്ചത്‌. 
ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍, ലുലു മാള്‍ വിഷയങ്ങളില്‍ യൂസഫലിക്കു വീഴ്‌ച ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു. 
ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ നിയമം ലംഘിച്ചാണ്‌ പോര്‍ട്ട്‌ ട്രസ്റ്റ്‌ ഭൂമി സ്വന്തമാക്കിയതെന്ന്‌ മുതിര്‍ന്ന സിപിഎം നേതാവ്‌ എം.എം ലോറന്‍സ്‌ തന്നെ ആരോപിക്കുന്നു. പോര്‍ട്ട്‌ ട്രസ്റ്റിന്റെ ഭൂമിയില്‍ സ്വകാര്യവ്യക്തിക്കു കെട്ടിടങ്ങള്‍ പണിയാന്‍ ആനുവദിക്കുന്നതിനെതിരെ കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്‌. മറ്റൊന്നാണ്‌ ലുലു മാള്‍.കെട്ടിപ്പോക്കിയിരിക്കുന്നത്‌ ഇടപ്പള്ളി തോട്‌ കയ്യേറിയാണെന്ന കാര്യം എംഎം ലോറന്‍സ്‌ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതേപോലെ പുറമ്പോക്ക്‌ ഭൂമിയും ലുലുമാളിനു വേണ്ടി യൂസഫലി കയ്യേറയതായി സിപിഎം ജില്ലാ ഘടകം വ്യക്തമാക്കിയിട്ടുള്ളതാണ്‌.
ഇതിനെതിരെ ഗ്രൂപ്പ്‌ വിവാദം പോലും ഒഴീിവാക്കി വിഎസും പിണറായിയും കൈക്കോര്‍ത്ത്‌ യുസഫലിക്കുവേണ്ടി നിലകൊണ്ടത്‌ ജില്ലാഘടകത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു. നിലപാടില്‍ അയവ്‌ വരത്താന്‍ ജില്ലാ സെക്രട്ടരി തയ്യാറല്ല. നിരന്തമായ ഇക്കാര്യത്തില്‍ സിപിഎം ജില്ലാഘടകം ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ ഇതേക്കുറിച്ച്‌ പഠിക്കാന്‍ ചന്ദന്‍പിള്ളയേയും പി.രാജീവിനെയും ചുമതലപ്പെടുത്തിയത്‌. 
ജില്ലാ കമ്മിറ്റിയുടെ നിലപാട്‌ രണ്ടംഗ അന്വേഷണ കമ്മീഷനും ശരിവെച്ചു. .യൂസഫലിയുടെ കയ്യേറ്റത്തെക്കുറിച്ച്‌ രണ്ടംഗ കമ്മീഷന്‍ സംസ്ഥാന കമ്മിറ്റിയുടെ മുന്നില്‍ വ്യക്തമാക്കുയും ചെയ്‌തു. എന്നാല്‍ പിണറായി വിജയന്‍ ഇതെല്ലാം തള്ളിക്കളഞ്ഞു. പാര്‌ട്ടിയുടെ സംസ്ഥാന കമ്മിറ്റിയേക്കാള്‍ വലുതല്ല കമ്മീഷന്‍ എന്നു വ്യക്തമാക്കിക്കൊണ്ടാണ്‌ പിണറായി യൂസഫലിക്കു പിന്തുണ പ്രഖ്യാപിച്ചത്‌. ആരോപണങ്ങളെ ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും യൂസഫലിയെപ്പോലുള്ള വ്യവസായികള്‍ക്കെതിരെ നിലപാട്‌ സ്വീകരിച്ചു മുന്നോട്ട്‌ പോകാന്‍ ആകില്ലെന്നും പിണറായി വിജയന്‍ പാര്‍ട്ടി ആനുയായികളോടു പറഞ്ഞു. തുടര്‍ന്നു ചര്‍ച്ചയില്ലാതെ റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞു.

കൊച്ചി മോട്രോ തൃപ്പൂണിത്തുറയിലേക്ക്‌ പുതിയതായി രണ്ട്‌ സ്റ്റേഷനുകള്‍ കൂടി



- ഫെബ്രുവരി എട്ടിനു എഎഫ്‌ഡിയുമായി കരാര്‍ ഒപ്പുവെക്കും
-നാലാം റീച്ചിലെ പണികള്‍ സോമയും എല്‍ആന്റ്‌ടിയും ചേര്‍ന്ന്‌
-ഗുണനിലാവാരവും സുരക്ഷയും നിയന്ത്രിക്കാന്‍ കണ്‍സോര്‍ഷ്യം






കൊച്ചി മെട്രോ റെയില്‍ തൃപ്പൂണിത്തുറ വരെ നീട്ടും.ഫ്രഞ്ച്‌ വായ്‌പ ഏജന്‍സിയുമായി അടുത്തമാസം എട്ടിനു കരാര്‍ ഒപ്പുവെക്കുമെന്ന്‌ കെഎംആരഎല്‍ ചെയര്‍മാന്‍ സുധീര്‍ കൃഷ്‌ണ അറിയിച്ചു. ബോര്‍ഡ്‌ യോഗത്തിനു ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.
കൊച്ചി മെട്രോ പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കു നീട്ടണമെന്നു തുടക്കം മുതല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനാണ്‌ ഇന്നലെ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്‌ടര്‍ ബോര്‌ഡ്‌ യോഗം അംഗീകാരം നല്‍കിയത്‌. ഇതിനായി ഇനി സംസ്ഥാന സര്‌ക്കാരിന്റെ അനുമതി കൂടി ലഭിക്കണം. ഡയറക്‌ടര്‍ ബോര്‍ഡ്‌ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്‌ക്കായി സമര്‍പ്പിക്കും.
ആദ്യഘട്ടത്തില്‍ തന്നെ നിര്‍മ്മാണം തൃപ്പൂണിത്തുറയിലേക്കു നീട്ടനാണ്‌ തീരുമാനം. ഇതിനായി 323 കോടി രൂപയുടെ അധിക ചെലവ്‌ ആണ്‌ പ്രതീക്ഷിക്കുന്നത്‌. പേട്ടയില്‍ നിന്നും തൃപ്പൂണിത്തറയിലേക്കുള്ള രണ്ട്‌ കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ രണ്ട്‌ സ്റ്റേഷന്‍ കൂടി അധികമായി പണിയേണ്ടി വരും. സര്‍ക്കരിന്റെ അനുമതി ലഭിച്ചാല്‍ ഉടനടി പണികള്‍ ആരംഭിക്കും. നിലവിലുല്‌ള 21 മെട്രോ സ്റ്റേഷനുകള്‍ക്കു പുറമെ രണ്ട്‌ സ്റ്റേഷനുകള്‍ കൂടി ഇതോടെ ഉണ്ടാകും.
മറ്റൊന്ന്‌ ഫ്രഞ്ച്‌ വായ്‌പ ഏജന്‍സിയായ എഎഫ്‌ഡിയുമായുള്ള വായ്‌പയാണ്‌ 1500 കോടി രൂപയുടെ വായ്‌പ എഎഫ്‌ഡി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.
അടുത്ത മാസം എട്ടിനു കെഎംആര്‍എല്‍ എംഡി ഫ്രഞ്ച്‌ വികസന ഏജന്‍സി ഉദ്യോഗസ്ഥരുമായി കരാര്‍ ഒപ്പിടും.25 വര്‍ഷത്തേക്കാണ്‌ വായ്‌പ അനുവദിച്ചിരിക്കുന്നത്‌. ഇതില്‍ ആദ്യത്തെ അഞ്ച്‌ വര്‍ഷം തിരിച്ചടവ്‌ വേണ്ടാത്ത കാലാവധിയാണ്‌. 1.9 ശതമാനമാണ്‌ ഫ്രഞ്ച്‌ വികസനഏജന്‍സിയുടെ പലിശ.
മറ്റൊരു തീരുമാനം നാലാം റീച്ചിലെ നിര്‍മ്മാണ കരാര്‍ സംബന്ധിച്ചാണ്‌. ഇപ്പോള്‍ നാലാം റീച്ചിലെ പണികള്‍ മന്ദഗതിയിലാണ്‌ പോകുന്നത്‌..നേരത്തെ കരാര്‍ നല്‍കിയ ഇറ കണ്‍സ്‌ടക്ഷന്‍സിനെ മാറ്റാന്‍ തീരുമാനം ആയി.പകരം സോമയേയും എല്‍ആന്റ്‌ ടീ#ിയെയും കരാര്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഒരു ഏകീകൃത ഗതാഗത സംവിധാനം കൊണ്ടുവരുന്നതിനുള്ള നിയമം വേണമെന്നതാണ്‌ കെഎംആര്‍എല്ലിന്റെ ആവശ്യം .ഇതുസംബന്ധിച്ച്‌ ഒരു നിര്‍ദ്ദേശം അടുത്ത ആഴ്‌ച സര്‍ക്കാരിനു സമര്‍പ്പിക്കാനും തീരുമാനമായി. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനു മൂന്നു കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യോത്തെ കണ്‍സല്‍ട്ടന്‍സിയെ നിയന്ത്രിക്കാനായി ഏല്‍പ്പിക്കാനും തീരുമാനിച്ചു. ഇതിനായി 36കോടി രൂപയുടെ ചെലവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയാണ്‌ മെട്രോയുടെ നിര്‍മ്മാണത്തിനായി ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. അടുത്ത സാമ്പത്തിക വര്‍ഷം 2398 കോടി രൂപയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നു. 

1ഫെയ്‌സ്‌ ബുക്കിലൂട അധിക്ഷേപച്ചതില്‍ മനംനൊന്ത വീട്ടമ്മ ജീവന്‍ ഒടുക്കി





കൊച്ചി
ഫെയ്‌സ്‌ ബുക്കിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന്‌ വീട്ടമ്മ ആത്മഹത്യ ചെയ്‌തു. സൗത്ത്‌ ചിറ്റൂര്‍ സ്വദേശിനി വിജിത (27) യാണ്‌ ആത്മഹത്യ ചെയ്‌തത്‌. 
ആലപ്പുഴ തോട്ടപ്പള്ളി രജീഷാണ്‌ വിജിതയെ ഫെയ്‌സ്‌ ബുക്കിലൂടെയും എസ്‌എംഎസിലൂടെയും അധിക്ഷേപിച്ചത്‌. ഇതില്‍ മനംനൊന്താണ്‌ വിജിത ആത്മഹത്യ ചെയ്‌തത്‌. പോലീസിനെ പലവതണ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. 
സൗത്ത്‌ ചിറ്റൂരിലെ പാരഡൈസ്‌ അപ്പാര്‍ട്ട്‌മെന്റില്‍ ബിനുഭവനില്‍ ബിനുകുട്ടനാണ്‌ ഭര്‍ത്താവ്‌. ഇവര്‍ക്ക്‌ രണ്ട്‌ വയസായ ആണ്‍കുട്ടിയുണ്ട.്‌. 
ഞായറാഴ്‌ച രാത്രി ഏഴിനും എട്ടിനും ഇടയിലാണ്‌ വിജിത ആത്‌ഹത്യ ചെയ്‌തതെന്ന്‌ പോലീസ്‌ പറഞ്ഞു.ബിനുകുട്ടനും വിജിതയും കുട്ടിയും ചേര്‍ന്നു പുറത്ത്‌ പോയി മടങ്ങി എത്തിയശേഷം വസ്‌ത്രം മാറുവാന്‍ മുറിയിലേക്കു പോയ വിജിതയെ കുറനേരമായി കാണാതിരുന്നതിനെ തുടര്‍ന്നു ഭര്‍ത്താവ്‌ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഫാനില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരന്നു. 

വിജിതയ്‌ക്ക്‌ ജേഷ്‌ഠനുമായി നിലവില്‍ ഒരു സ്വത്ത്‌ തര്‍ക്കം ഉണ്ടായിരുന്നു. ജേഷ്ടന്റെ സുഹൃത്തായ അമ്പലപ്പുഴ സ്വദേശി രജീഷ്‌ ആണ്‌ ഇവര്‍ക്കെതിരെ നിരന്തരമായി ഫേസ്‌ ബുക്കിലൂടെ അധിക്ഷേപം നടത്തിക്കൊണ്ടിരുന്നത്‌. ഇതിനെ തുടര്‍ന്ന്‌ ഇവര്‍ ചേരാനല്ലൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസ്‌ അന്വേഷണം നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന്‌ ഇവര്‍ സ്‌റ്റി പോലീസ്‌ കമ്മീഷണറെ നേരില്‍ കണ്ടു പരാതി നല്‍കിയിരുന്നു. എന്നാല്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ പരാതി ചേരാനല്ലൂര്‍ പോലീസിനെ തിരികെ ഏല്‍പ്പിക്കകയായിരുന്നു. 
ഇതിനു ശേഷം ഇവര്‍ പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ചു കോടതിയെ സമീപിച്ചിരുന്നു. കോടതി ചേരാനല്ലൂര്‍ പോലീസിനോട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ കഴിഞ്ഞ ദീവസം ഇവരെ ചേരാനല്ലൂര്‍ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി എസ്‌ഐ അധിക്ഷേപിക്കുയായിരുന്നു. ഇതില്‍ മനംനൊന്താണ്‌ വിജിത ആത്മഹത്യ ചെയ്‌തതെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. 
രജീഷ്‌ വിജിതയെ നിരന്തരം ശല്യം ചെയ്‌തിരുന്നു. .വിജിതയെ അപമാനിക്കുന്ന തരത്തില്‍ അവരുടെ സുഹൃത്തുക്കള്‍ക്കു പോലും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. 
സൗത്ത്‌ ചിറ്റൂരിലെ വീട്ടില്‍ നിന്നും അബോധാവസ്ഥയില്‍ വിജിതയെ ലൂര്‍ദ്ദ്‌്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്‍ക്വസ്റ്റ്‌ എടുത്ത്‌ പോസ്‌റ്റ്‌ മോര്‍്‌ട്ടം നടത്തിയ ശേഷം മൃതദേഹം വിജിതയുടെ ഭര്‍ത്താവ്‌ ബിനുകുട്ടന്റെ സ്വദേശമായ തോട്ടപ്പള്ളിയിലേക്കു മൃതദേഹം കൊണ്ടുപോയി. വിജിതയുടെ മറ്റു ബന്ധുക്കളും തോട്ടപ്പള്ളിയിലാണ്‌ ഉള്ളത്‌. 
ചേരാനല്ലൂര്‍ എസ്‌ഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രാഥമികാന്വേഷണം നടത്തിയത്‌. 

നെടുമ്പാശേരിയില്‍ വിമാനത്തിനകത്ത്‌ വെടിയുണ്ട കണ്ടെതതി


റിപ്പബ്ലിക്‌ ദിനം പ്രമാണിച്ച്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും നെടുമ്പോശേരി വിമാനത്താവളത്തില്‍ വിമാനത്തിനകത്ത്‌ വെടിയുണ്ട കണ്ടെത്തിയത്‌ ആശങ്കയ്‌ക്കിടയാക്കി.
ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ എയര്‍ ഇന്ത്യയുടെ എഐ 4713 നമ്പര്‍ വിമാനത്തിലാണ്‌ ഞായറാഴ്‌ച വൈകിട്ടോടെ വെടിയുണ്ട കണ്ടെത്തിയത്‌. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹിയിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനത്തിലെ ചരക്കുകള്‍ സംഭരിക്കുന്ന ഭാഗത്താണ്‌ 0.32 ശേഷിയുള്ള വെടിയുണ്ട കണ്ടെത്തിയത്‌. വിമാനത്തില്‍ നിന്നും ചരക്ക്‌ ഇറക്കുന്നതിനിടെ ജീവനക്കാരാണ്‌ വെടിയുണ്ട കണ്ടത്‌. തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ഒരു യാത്രക്കാരനും ഡിക്ലയര്‍ ചെയ്‌തു ഈ ഫ്‌ളൈറ്റില്‍ വെടിയുണ്ട കൊണ്ടുവന്നിരുന്നില്ല.റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണിത്‌. .ഏതെങ്കിലും ബാഗില്‍ നിന്നും ചോര്‍ന്നു വീണതാണോ എന്നും സംശയിക്കുന്നുണ്ട്‌.
റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ചു കനത്ത സുരക്ഷാ നടപടികള്‍ കൈക്കൊണ്ടിരുന്ന വേളയിലാണ്‌ വിമാനത്തിനകത്ത്‌ വെടിയുണ്ട കണ്ടെത്തിയത്‌. വന്‍ സുരക്ഷാ വീഴ്‌ചയായാണ്‌ കണക്കാക്കുന്നത്‌..
സംഭവത്തെക്കുറിച്ച്‌ നെടുമ്പാശേരി സിഐ മുരളിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റീസും പ്രത്യേകമായ അന്വേഷണം നടത്തും. ഡല്‍ഹി വിമാനത്താവളത്തിലെ വിവിധ സുരക്ഷാ ഏജന്‍സികളുടെ വീഴ്‌ചയായാണ്‌ സംഭവത്തെ കാണുന്നത്‌.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തോക്കം തിരകളും ലഭിക്കുന്നത്‌ ഇതാദ്യമല്ല. കഴിഞ്ഞ ഇടതുപക്ഷ ഭറണകാലത്ത്‌ ഒരു പ്രമുഖ മന്ത്രിയുടെ മകന്റെ പക്കല്‍ നിന്നും കൈത്തോക്കും വെടിയുണ്ടകളും പരിശോധയില്‍ പിടികൂടിയിരുന്നു.എന്നാല്‍ സംഭവം എയര്‍പോര്‍ട്ട്‌ അധികൃതരും പോലീസും മൂടിവെക്കുകയായിരുന്നു. 

2014, ജനുവരി 14, ചൊവ്വാഴ്ച

കൊച്ചി മെട്രോ എല്‍ആന്റ്‌ടിയെ ഏല്‍പ്പിക്കും


കൊച്ചി മെട്രോയുടെ സൗത്ത്‌ മുതല്‍ വൈറ്റില വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണ ചുമതല എല്‍ആന്‍ടിയെ ഏല്‍പ്പിക്കും. നിര്‍മ്മണം തുടങ്ങുന്നതിനു മുന്നോടിയായി സഹോദരന്‍ അയ്യപ്പന്‍ റോഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ ആരംഭിക്കും.
സൗത്ത്‌ മുതല്‍ പേട്ടവരെയുള്ള നാലാം റീച്ചിലെ നേരത്തെ നിശ്ചിയിച്ച കരാറുകാര്‍ പിന്മാറിയ സാഹചര്യത്തിലാണ്‌ എല്‍ആന്റ്‌ടിയെ ഏല്‍പ്പിക്കുന്നത്‌. മൂന്നാം റിച്ചില്‍ നിര്‍മ്മാണം നടത്തുന്ന സോമ കണ്‍സ്‌ട്രിക്ഷനെ സൗത്ത്‌ മുതല്‍ എളങ്കുളം വരെയുള്ള 1.6കിലോമീറ്റര്‍ ദുരം നല്‍കാനും ആലോചനയുണ്ട്‌. എളങ്കുളം മുതല്‍ വൈറ്റില വരെയുള്ള അടുത്ത ഒരു കിലോമീറ്ററിന്റെ കരാര്‍ എല്‍ആന്‍ടിയ്‌ക്കായിരക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഡിഎംആര്‍സി അറിയിച്ചു.
നിരക്കിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തിയാല്‍ ഈ കമ്പനികള്‍ക്കു തന്നെയാകും കരാര്‍ നല്‍കുക എന്നും ഡിഎംആര്‍സി വ്യക്തമാക്കി. വൈറ്റില മുതല്‍ പേട്ട വരെയുള്ള മൂന്നു കിലോമീറ്റര്‍ ഇറാ റാന്‍കെന്‍ നിര്‍മ്മാണം നടത്തും
അതിനിടെ സഹോദരന്‍ അയ്യപ്പന്‍ റോഡിലെ പൈപ്പ്‌ ഇടല്‍ അവസാന ഘട്ടത്തിലേക്കു കടന്ന സാഹചര്യത്തില്‍ റോഡ്‌ വികസന ജോലികള്‍ ആരംഭിക്കുകയാണ്‌. പൈപ്പിനു വേണ്ടി എടുത്ത കുഴികള്‍ നികത്തിയെങ്കിലും പാച്ച്‌ വര്‍ക്കകള്‍ നടത്താനുണ്ട്‌. പനമ്പിള്ളിനഗര്‍ ഭാഗത്ത്‌ സോമാ കണ്‍സ്‌ട്രക്ഷനെ ചുമതല ഏല്‍പ്പിച്ച്‌ റോഡ്‌ വികസിപ്പിക്കാനാണ്‌ ഡിഎംആര്‍സിയുടെ തീരുമാനം. ഇത്‌ ബുധനാഴ്‌ചയോടെ തുടങ്ങാനാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു. 

കൊച്ചിയില്‍ ആദ്യ ജയം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌




മുപ്പത്തി അഞ്ചാമത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ആവശത്തുടക്കം. ഗ്രൂപ്പ്‌ എയിലെ ആദ്യ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ്‌ യുണൈറ്റഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിനെ പരാജയപ്പെടുത്തി. മൂന്നുഗോളുകളും ആദ്യ പകുതിയിലായിരുന്നു.

ചര്‍ച്ചിലിനു വേണ്ടി അഞ്ചാം മിനിറ്റില്‍ അബ്ദുള്‍ ഷാബാനയും 17-ാം മിനിറ്റില്‍ ബല്‍വന്ത്‌ സിംഗ്‌ രണ്ടാം ഗോളും ഗോവന്‍ ടീമിനു വേണ്ടി നേടി. ഇടവേളയ്‌ക്ക്‌ രണ്ട്‌ മിനിറ്റ്‌ മു്‌ന്‍പ്‌ നൈജീരിയന്‍ താരം റാന്റി മാര്‍ട്ടിന്‍സ്‌ യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ടച്ച്‌ ഇന്നില്‍ തന്നെ ആക്രമണം അഴിച്ചുവിട്ട ചര്‍ച്ചിലിനെ തടയാന്‍ സി.കെ വിനീതതിന്റെ ഹെഡര്‍ എറിക്‌ ബ്രൗണിലേക്കും തുടര്‍ന്നു. ഗോള്‍മുഖത്തിനു സമാന്തരമായി വന്ന എറിക്‌ ബ്രൗണിന്റെഷോട്ട്‌ മാര്‍ക്ക്‌ ചെയ്യാതെ നിന്ന ഈജിപ്‌ഷ്യന്‍ മിഡ്‌ഫീര്‍ഡര്‌ അബ്ദല്‍ ഹമീദ്‌ ഷാബാനയിലേക്കും. ഷബാനയുടെ ആദ്യ ഷോട്ട്‌ ഗോളി ജയന്ത പോള്‍ തടത്തു .എന്നാല്‍ റീബൗണ്ടായ പന്ത്‌ വീണ്ടും ഷാബാനയ്‌ക്കു തന്നെ കിട്ടി. ലക്ഷ്യം തെറ്റാതെ ഷാബാന പന്ത്‌ വലയിലാക്കി (1-0)
ചുവപ്പ്‌ പടയുടെ കുതിപ്പ്‌്‌ വീണ്ടും ഗോളായി മാറുന്നതിനും താമസം ഉണ്ടായില്ല.. മൈതാന മധ്യത്തു നിന്നും നീക്കം തുടങ്ങിയ ബല്‍വന്തും ലെന്നി റോഡ്രിഗസും ചേര്‍ന്നുള്ള ആകരമണം ഇടതു വശത്തുകൂടി ചര്‍ച്ചിലിന്റെ ഗോള്‍ മുഖത്ത്‌ എത്തുമ്പോള്‍ തടയാന്‍ ആരും മുന്നില്‍ ണ്ടായിരുന്നില്ല. . മാര്‍ക്ക്‌്‌ ചെയ്യാന്‍ ആളില്ലോതെ നിലയില്‍ കുതിച്ച ബല്‍വന്ത്‌ ഗോളി ജയന്തപോളിനെയും കബളിപ്പിച്ചു വലയിലാക്കി (2-0).
23-ാം മിനിറ്റില്‍ ചര്‍ച്ചില്‍ സ്‌ട്രൈക്കര്‍ ആന്റണി വാല്‍ഫെയിലൂടെ ചര്‍ച്ചില്‍ വീണ്ടും യുണൈറ്റഡ്‌ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ അവസാനത്തോടെ യുണൈറ്റഡ്‌ മൈതാനവുമായി പൊരുത്തപ്പെട്ടു മത്സരത്തിലേക്കു തിരിച്ചുവരവ്‌ നടത്തി.
43-ാം മിനിറ്റില്‍ ചര്‍ച്ചിലിന്റെ പ്രതിരോധ കെട്ട്‌്‌ പൊ്‌ട്ടിച്ചു യുണൈറ്റഡ്‌ ആശ്വാസ ഗോള്‍ കണ്ടെത്തി. എറിക്‌ ബ്രൗണും റെന്റി മാര്‍ട്ടിനെസും തുടര്‍ച്ചയായി നടത്തിയ ആക്രമണത്തിനും ഫലമായിരുന്നു ആശ്വാസ ഗോള്‍. . ബ്രൗണിന്റെ അളന്നുകുറിച്ച പാസ്‌ വലംകാലനടിയിലൂടെ റാന്റി മാര്‍ട്ടിന്‍സ്‌ ചര്‍ച്ചില്‍ ഗോളി ലളിത്‌ താപ്പയ്‌ക്ക്‌ അവസരം കൊടുക്കാതെ വലകുലുക്കി (1-2).

രണ്ടാം പകുതിയില്‍ യുണൈറ്റഡ്‌ തുടരെ സമനിലയ്‌ക്കായി പൊരുതുകയായിരുന്നു. 71-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനോദിനു പകരം എത്തിയ രാജേന്ദ്രര്‍ കുമാറിന്റെ അളന്നുകുറിച്ച ഷോട്ട്‌ ചര്‍ച്ചിലിന്റ മലയാളിതാരം ബിനീഷ്‌ ബാലന്‍ സമര്‍ത്ഥമായി തട്‌ഞ്ഞു.. അവസാന മിനിറ്റുകളില്‍ യുണൈറ്റഡിനു വേണ്ടി ബ്രൗണും മാര്‍്‌ട്ടിന്‍സും നടത്തിയ സമനല ഗോളിനുള്ള ശ്രമം മത്സരം ആവേശകരമാക്കി. പക്ഷേ ഇരുവരുടേയും ആക്രമണം ചര്‍ച്ചില്‍ പ്രതിരോധ മതില്‍കെട്ടി തടഞ്ഞു.

ഇന്നത്തെ മത്സരം

ഗ്രൂപ്പ്‌ സി

സാര്‍ഗോക്കര്‍ ഗോവ-ഷില്ലോങ്‌ എഫ്‌സി
(നാല്‌ മണി)

മോഹന്‍ ബഗാന്‍ -മുംബൈ എഫ്‌ സി
(ഏഴ്‌ മണി) 

സ്‌മാര്‍ട്ട്‌ സിറ്റി ഒട്ടും സ്‌മാര്‍ട്ട്‌ ആകുന്നില്ലെന്ന്‌






കൊച്ചി
സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി ഇഴയുന്നു. സര്‍ക്കാരിന്‌ ഇക്കാര്യത്തിലുള്ള അസംതൃപതി അറിയിച്ചു. ഈ മാസം അവസാനത്തോടെ ഡയറക്‌ടര്‍ബോര്‍ഡിന്റെ അടിയന്തിര യോഗം വിളിച്ചുകൂട്ടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പദ്ധതി ഒച്ചിഴയുന്ന വേഗത്തിലേക്കു മാറിയതിന്റെ കാരണങ്ങള്‍ വിലിയിരുത്തും. പദ്ധതി എത്രയും വേഗം വേഗത്തിലാക്കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടു തന്നെ ടി കോമിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുതായാണ്‌ സൂചന. പദ്ധതിയുടെ പ്രമോട്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ചില കടമ്പകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ പദ്ധതി വേഗത കൈവരിക്കുമെന്ന്‌ ടി കോം അറിയിച്ചു.
സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി തുടക്കം കുറിച്ചതിനു ശേഷം ആരംഭിച്ച കൊച്ചി മെട്രോ റെയില്‍ നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ചു മുന്നേറുന്ന സാഹചര്യത്തിലാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയുടെ കാര്യം യുഡിഎഫ്‌ യോഗത്തില്‍ ചര്‍ച്ചാവിഷയമായത്‌.
ലോകസഭാ തിരഞ്ഞെടുപ്പില്‍ സര്‌ക്കാരിനു എടുത്തുപറയാനുള്ള നേട്ടങ്ങളാണ്‌ മെട്രോ റെയിലും സ്‌മാര്‍ട്ട്‌ സിറ്റിയും .എന്നാല്‍ പദ്ധതി പ്രദേശത്ത്‌ ഇതിനകം പൈലിങ്ങ്‌ പ്രവര്‍തതനങ്ങള്‍ നടക്കുന്നത്‌ ഒഴിച്ചാല്‍ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. പ്രാരംഭ പൈലിങ്ങ്‌ പണികള്‍ കഴിഞ്ഞ സെപ്‌തംബറില്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ആരംഭിക്കാന്‍ കഴിഞ്ഞത്‌ കഴിഞ്ഞ നവംബറിലാണ്‌.
ഇതേസമയം സ്‌മാര്‍ട്ട്‌ സിറ്റി അധികൃതര്‍ പണികള്‍ വൈകുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈകിയതാണ്‌. സമ്‌ര്‍ട്ടി സിറ്റി പ്രദേശത്തേക്ക്‌ നിര്‍മ്മാണ പ്രവര്‍തതനങ്ങള്‍ക്കായി കൊണ്ടുവരേണ്ട സാധന സാമിഗ്രികള്‍ എത്തുന്നതിനു തടസം നേരിട്ടു. കടമ്പയാറിനെ കടന്നു ലോറി വരുന്ന ഭാഗത്ത്‌ ബണ്ട്‌ നിര്‍മ്മിക്കാന്‍ വൈകിയതും നാട്ടുകരുടെ പ്രതിഷേധവും കാരണം നിരവധി ദിവസങ്ങല്‍ നഷ്‌ടമായി.

സ്‌മാര്‌ട്ട്‌ സിറ്റി പ്രദേശത്തെ ആദ്യ ഐടി സമുച്ചയം നിര്‍മ്മിക്കുന്നതിനായി 300 ഓളം പൈലുകള്‍ വേണം എന്നാല്‍ ഇതിനകം 50ല്‍ താഴെ പൈലിങ്ങ്‌ മാത്രമെ നടത്തുവാന്‍ കഴിഞ്ഞിട്ടുള്ളു.അഞ്ച്‌ നിലകളിലായി രണ്ട്‌ അണ്ടര്‍ ഗ്രൗണ്ട്‌ പാര്‍ക്കിങ്ങ്‌ സൗകര്യത്തോടു കൂടിയ ആദ്യ സമുച്ചയം 2014 ഡിസംബറിനു മുന്‍പ്‌ പൂര്‍ത്തിയാക്കേണ്ടതാണ്‌ .ആറ്‌ ലക്ഷം ചതുരശ്ര അടിയാണ്‌ ആദ്യ ഐടി സമുച്ചയത്തിനുള്ളത്‌.സ്‌മാര്‍ട്ട്‌ സിറ്റിയിലെ മറ്റു ഐടി സമുച്ചയളുടെയും നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വരുന്ന മാര്‍ച്ചില്‍ പണികള്‍ ആരംഭിക്കേണ്ടതാണ്‌ ..എന്നാല്‍ ഇതേക്കുറിച്ച്‌ അധികൃതര്‍ മൗനം പാലികകുയാണ്‌. 

വാഗ്‌ദാനം നല്‍കിയ പണം ജസീറയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും


്‌



പ്രമുഖ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മരണാനന്തര അവയവ ദാനം നടത്തിയവരുടെ കുടുംബങ്ങള്‍ക്ക്‌ നല്‍കിവരുന്ന അവാര്‍ഡുകള്‍ ഈ മാസം 24നു ഐഎംഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
റോഡ്‌ ഉപറോധ സമരത്തിനെതിരെ പ്രതീകരിച്ച തിരുവനന്തപുരത്തെ വീട്ടമ്മ സന്ദ്യയ്‌ക്ക്‌ ചടങ്ങില്‍ അഞ്ച്‌ ലക്ഷം രൂപ സമ്മാനിക്കുമെന്നും മണല്‍ മാഫിയക്കെതിരെ പോരാടുന്ന ജസീറ ചില അവ്യക്തമായ കാരണങ്ങളാല്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുയാണെന്നും കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി പറഞ്ഞു. എന്നാലും താന്‍ വാഗ്‌ദാനം നല്‍കിയ പണം ജസീറയുടെ കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
ആം ആദ്‌മി പാര്‍ട്ടിയുടെ നിലപാടുകള്‍ മനസിലാക്കാതെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിക്കും

കൈക്കൂലി നല്‍കിയതിന്‌ ഗള്‍ഫാല്‍ മുഹമ്മദ്‌ അലിക്ക്‌ ഒമാനില്‍ മൂന്നു വര്‍,ഷം തടവ്‌







കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും മസ്‌ക്കറ്റ്‌ കേന്ദരമായ ഗള്‍ഫാര്‍ എന്‍ജിനിയറിംഗ്‌ ആന്റ്‌ കോണ്‍ട്രാക്‌റ്റ്‌ എംഡിയുമായ പി. മുഹമ്മദ്‌ അലിയെ ഒമാന്‍ കോടതി മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ആറ്‌ ലക്ഷം ഒമാനി റിയാല്‍ (9.6 കോടി രൂപു) പിഴയും ഇതോടൊപ്പം കോടതി വിധിച്ചു.

പെട്രോളിയം ഡവലപ്പ്‌മെന്റ്‌ ഒമാന്റെ (പിഡിഒ) കീഴിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കരാര്‍ സ്വന്തമാക്കുന്നതിനു ഗള്‍ഫാര്‍ എന്‍ജിനിയറിംഗ്‌ ആന്റ്‌ കോണ്‍ട്രാറ്റ്‌ കൈക്കൂലി നല്‍കിയതായാണ്‌ കേസ്‌.
തുര്‍ക്കിയില്‍ നിന്നുള്ള അറ്റില ദോഗാന്‍ എന്ന കമ്പനയുടെ പരാതിയുടെ അടിസ്ഥാനതതില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയ്‌ദ്‌ അല്‍ സെയ്‌ദ്‌ ആണ്‌ ശിക്ഷ വിധിച്ചത്‌. പിഡിഒയുടെ 4570 കോടി രൂപ വരുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ തുര്‍ക്കി കമ്പനി ഗള്‍ഫാര്‍ മുഹമ്മദ്‌ അലിയ്‌ക്കെതിരെ പരാതി നല്‍കിയത്‌. കരാര്‍ ഗള്‍ഫാറിനു തരമാക്കി കൊടുത്ത പിഡിഒയുടെ ടെന്‍ഡറുകള്‍ കൈകാര്യം ചെയ്‌തിരുന്ന ജുമ അലി ഹിനായിയ്‌ക്കാണ്‌ കോഴ നല്‍കിയത്‌. ഈ കേസില്‍ ഗള്‍ഫാര്‍ എന്‍ജിനിയറിംഗിന്റെ ബിസിനസ്‌ ഡവലപ്പ്‌മെന്റ്‌ മാനേജര്‍ മജീദ്‌ നൗഷാദിനെയും രണ്ട്‌ വര്‍ഷത്തെ തടവിനും രണ്ട്‌ ലക്ഷം ഒമാനി റിയാല്‍ (3.2 കോടി രൂപ) പിഴ നല്‍ക്കാനും കോടതി ഉത്തരവിട്ടു.
തുര്‍ക്കിയില്‍ നിന്നുള്ള പെട്രോളിയം കമ്പനിയായ അറ്റിലി ദോഗാന്‍ 2010 മുതല്‍ ഒമാനില്‍ നിരവധി ദീര്‍ഘകാല കരാറുകള്‍ ഏറ്റെടുത്തു ചെയ്‌തുവരുകയായിരുന്നു. എന്നാല്‍ 2011ല്‍ തുര്‍ക്കി കമ്പനിയെ മാറ്റി കരാര്‍ ഗള്‍ഫാറിനു നല്‍കകുയായിരുന്നു. ഈ കരാര്‍ നഷ്‌ടപ്പെട്ടതോടെ 1123 കോടി രൂപയുടെ നഷ്‌ടവും കമ്പനിയുടെ സല്‍പ്പേരും നഷ്‌ടമായെന്നാണ്‌ ആരോപിക്കപ്പെടുന്നത്‌.
ഇതുസംബന്ധിച്ച്‌ തുര്‍ക്കി കമ്പനി അമേരിക്കന്‍ നിയമവിദഗധരുടെ സഹായത്തോടെ കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഒമാന്‍ കോടതിയെ സമീപിച്ചത്‌. സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയ്‌ദ്‌ അല്‍ സെയ്‌ദനു മുന്‍പാകെയും തുര്‍ക്കി കമ്പനി തര്‍ക്കം ഉന്നയിച്ചിരുന്നു. ഗള്‍ഫാര്‍ എന്‍ജിനിയറിംഗിനു പുറമെ കരാറിനു വേണ്ടി രംഗത്തുണ്ടായിരുന്ന ഒമാന്‍ കമ്പനികളും ചേര്‍ന്നു ഒത്തുകളി നടത്തിയതെന്നാണ്‌ ആരോപണം.
ഒമാന്റെ ക്രൂഡ്‌ ഓയില്‍ ഉല്‍പ്പാദന രംഗത്ത്‌ സുല്‍ത്താനാണ 70ശതമാനം നിയന്ത്രണം..അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഒമാന്‍ സര്‍ക്കാരിനു തന്നെയാണ്‌ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം. കോഴ വിവാദവുമായി ബന്ധപ്പെട്ട്‌ 20ഓളം ഒമാന്‍ സര്‍ക്കാര്‍ ജീവനക്കാരെയും സ്വകാര്യ കമ്പനികളിലെ എക്‌സിക്യൂട്ടീവ്‌മാരെയും കോടതി വിസ്‌തരിച്ചു.
അതേസമയം കോഴ നല്‍കിയാണ്‌ കരാറുകള്‍ ഗള്‍ഫാര്‍ സ്വന്തമാക്കിയെന്നതിനു തെളിവുകളില്ലെന്നും ഒമാന്‍ പീനല്‍കോഡ്‌ 155 പ്രകാരം കുറ്റം ചെയ്‌തതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ തുര്‍ക്കി കമ്പനിയ്‌ക്കു കഴിഞ്ഞിട്ടില്ലെന്നും ഗള്‍ഫാര്‍ മുഹമ്മദ്‌ അലിയുടെ ഭാര്യ സഹോദരനും എംഫാര്‍ ഗ്രൂപ്പ്‌ ഡയറക്‌ടറുമായ അബ്‌ദുള്‍ ബഷീര്‍ പറഞ്ഞു
കരാര്‍ ലഭിക്കാതെ പോയതിലുള്ള വിദ്വേഷമാണ്‌ കേസിനു പിന്നിലുള്ളതെന്നും ഒമാന്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ബഷീര്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡയറക്‌ടര്‍ ബോര്‍ഡിന്റെ അടിയന്തിര യോഗം വിളിക്കുന്നതിനു തീരുമാനിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കോടതി വിധി ബാധിക്കില്ലെന്നും അറിയിച്ചു. 

2014, ജനുവരി 7, ചൊവ്വാഴ്ച

സംസ്ഥാന സന്യാസി സമ്മേളനം ജനുവരി ഒന്‍പതു മുതല്‍




സംസ്ഥാന സന്യാസി സമ്മേളനം ജനുവരി ഒന്‍പതു മുതല്‍ കലൂര്‍ പാലക്കുളം മഹാദേവ ക്ഷേത്രാങ്കണത്തില്‍ നടക്കും.ഒന്‍പതിനു ഉച്ചഭക്ഷണത്തോടെ സമ്മേളനം ആരംഭിക്കും. ഓപചാരിക ഉദ്‌ഘാടനം 10നു പേജാവര്‍ മഠാധിപതി വിശ്വേശ്വരതീര്‍ത്ഥ സ്വാമികള്‍ നിര്‍വഹിക്കും. 220ഓളംസന്യാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്‌ കണക്കാക്കപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ സമൂഹം നേരിടുന്ന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും

പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുനാള്‍ മഹോത്സവം ഈ മാസം 9 മുതല്‍ 12 വരെ


വടുതല ഡോണ്‍ബോസ്‌കോയില്‍ പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുനാള്‍ മഹോത്സവം ഈ മാസം 9 മുതല്‍ 12 വരെ നടക്കും.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വൈകുന്നേരം ആറിന്‌ തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും നടക്കും. 12നാണ്‌ തിരുനാള്‍ .. 2000ല്‍പ്പരം പ്രസുദേന്തിമാരുടെ നേതൃത്വത്തിലാണ്‌ ഈ വര്‍ഷത്തെ തിരുനാള്‍ നടക്കുക. ലത്തീന്‍ഭാഷയില്‍ ദിവ്യബലി, ഫാ.നെല്‍സണ്‍ ജോബിന്റെ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചരയ്‌ക്ക്‌ ചാത്യാത്ത്‌ മൗണ്ട്‌ പള്ളയില്‍ ദിവ്യബലിയെ തുടര്‍ന്ന്‌ പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ വടുതല ഡോണ്‍ബോസ്‌കോയിലേക്കു പ്രദക്ഷിണം. പരിശുദ്ധ കുര്‍ബായനയുടെ ആശിര്‍വാദം എന്നിവ ഉണ്ടാകും.
ഞായറാഴ്‌ച രാവിലെ ഒന്‍തരയ്‌ക്ക്‌ വികാരി ജനറല്‍ മോണ്‍. അല്‌കസ്‌ വടക്കുംതലയുടെ പ്രധാന കാര്‍മ്മകത്വത്തില്‍ തിരുനാള്‍ സമൂഹബലി നടക്കും

കൊച്ചിന്‍ ഫ്‌ളവര്‍ഷോ ജനുവരി ഒന്‍പത്‌ മുതല്‍




എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 32-ാമത്‌ കൊച്ചിന്‍ ഫ്‌ളവര്‍ഷോ ജനുവരി ഒന്‍പത്‌ മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ പി.എ ഷെയ്‌ഖ്‌ പരീത്‌ അറ#ിയിച്ചു.
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്‌പമേളയായി മാറ്റുക എന്ന ലക്ഷ്യത്തോടെ കൊച്ചിന്‍ ഫ്‌ളവര്‍ ഷോയെ വ്യത്യസ്‌തമായ രീതിയിലാണ്‌ തങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു.
12,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ എയര്‍കണ്ടീഷന്‍ ചെയ്‌ത നാല്‌ പവലിയനുകളാണ്‌ ഫ്‌ളവര്‍ ഷോയില്‍ ഉണ്ടാകുക. പാലസ്‌,ഹോറര്‍ ,കോമഡി,ആന്റിക്‌ എന്നിങ്ങനെയാണ്‌ പവലിയനുകള്‍. ഇന്ത്യയിലെ തന്നെ പ്രശസ്‌തരായ പുഷ്‌പാലങ്കാര വിദഗ്‌ദര്‍ ,ചലച്ചിത്രലോകത്തെ മികച്ച ആര്‍ട്ട്‌ ഡയറക്‌ടര്‍മാരും ചേര്‍ന്നാണ്‌ ഈ പവലിയനുകള്‍ യാഥാര്‍ത്ഥയമാക്കിയിരിക്കുനത്‌.
ഈ മാസം ഒന്‍പതു മുതല്‍ 15വരെയാണ്‌ ഫ്‌ളവര്‍ ഷോ.
18,000ല്‍പ്പരം വ്യത്യസ്‌തമായ പൂച്ചെടികളാണ്‌ ഈ വര്‍ഷം പ്രദര്‍ശനത്തിനുണ്ടാകുക. വിവിധ ഇനത്തിലുള്ള റോസുകള്‍, ആന്തൂറിയം,ഓര്‍ക്കിഡ്‌, ക്രിസാന്തിമം, മെരിഗോള്‍ഡ്‌, ഡാലിയ തുടങ്ങിയ വിവിധ ഇനങ്ങളില്‍പെടുന്ന ചെടികള്‍ പ്രദരര്‍ശനത്തിനുണ്ടാകും. ഇത്‌ കൂടാതെ നിരവധി ഔഷധ സസ്‌,ങ്ങളും ഉണ്ടാകും. ജനുവരി 12-#ാ#ം തിയതി നാലുവയസിനും 14 വയസിനും മധ്യേയുള്ള നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ പുഷ്‌പരാജകുമരന്‍ ,രാജകുമാരി മത്സരവും ഉണ്ടാകും.
പുഷ്‌പമേളയോടനുബന്ധിച്ച്‌ ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച്‌ സന്ദര്‍ശകര്‍ക്ക്‌ വിവിധ ഇനം പച്ചക്കറികളും ഫല വര്‍ഗങ്ങളും 30ശതമാനം കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങാനാകും. ഒന്‍പതാം തീയതി വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തൃക്കാക്കര എംഎല്‍എ ബെന്നിബഹ്‌നാന്‍ പുഷ്‌പമേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. 40ലക്ഷം രൂപചെലവ്‌ പ്രതീക്ഷിക്കുന്നു .പുഷ്‌പമേളയില്‍ പ്രവേശനം പാസ്‌ മൂലമായിരിക്കും. മുതിര്‍ന്നവര്‍ക്ക്‌ 40 രൂപയും കുട്ടികള്‍ക്ക്‌ 20 രൂപയുമായിരിക്കും പ്രവേശന നിരക്ക്‌. പൊതുജനങ്ങള്‍ക്ക്‌ ഫ്‌ളവര്‍ഷോ ഒന്‍പതാം തീയതി ഉച്ചയ്‌ക്ക്‌ രണ്ടുമണി മുതല്‍ തുറന്നുകൊടുക്കും.