വടുതല ഡോണ്‍ബോസ്‌കോയില്‍ പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുനാള്‍ മഹോത്സവം ഈ മാസം 9 മുതല്‍ 12 വരെ നടക്കും.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ വൈകുന്നേരം ആറിന് തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും നടക്കും. 12നാണ് തിരുനാള്‍ .. 2000ല്‍പ്പരം പ്രസുദേന്തിമാരുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ തിരുനാള്‍ നടക്കുക. ലത്തീന്‍ഭാഷയില്‍ ദിവ്യബലി, ഫാ.നെല്‍സണ്‍ ജോബിന്റെ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്‌ച വൈകിട്ട് അഞ്ചരയ്‌ക്ക് ചാത്യാത്ത് മൗണ്ട് പള്ളയില്‍ ദിവ്യബലിയെ തുടര്‍ന്ന് പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് വടുതല ഡോണ്‍ബോസ്‌കോയിലേക്കു പ്രദക്ഷിണം. പരിശുദ്ധ കുര്‍ബായനയുടെ ആശിര്‍വാദം എന്നിവ ഉണ്ടാകും.
ഞായറാഴ്‌ച രാവിലെ ഒന്‍തരയ്‌ക്ക് വികാരി ജനറല്‍ മോണ്‍. അല്‌കസ് വടക്കുംതലയുടെ പ്രധാന കാര്‍മ്മകത്വത്തില്‍ തിരുനാള്‍ സമൂഹബലി നടക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ