- ഫെബ്രുവരി എട്ടിനു എഎഫ്‌ഡിയുമായി കരാര്‍ ഒപ്പുവെക്കും
-നാലാം
റീച്ചിലെ പണികള്‍ സോമയും എല്‍ആന്റ്‌ടിയും ചേര്‍ന്ന്
-ഗുണനിലാവാരവും സുരക്ഷയും
നിയന്ത്രിക്കാന്‍ കണ്‍സോര്‍ഷ്യം
കൊച്ചി മെട്രോ റെയില്‍ തൃപ്പൂണിത്തുറ വരെ നീട്ടും.ഫ്രഞ്ച് വായ്‌പ ഏജന്‍സിയുമായി അടുത്തമാസം എട്ടിനു കരാര്‍ ഒപ്പുവെക്കുമെന്ന് കെഎംആരഎല്‍ ചെയര്‍മാന്‍ സുധീര്‍ കൃഷ്‌ണ അറിയിച്ചു. ബോര്‍ഡ് യോഗത്തിനു ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊച്ചി മെട്രോ പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കു നീട്ടണമെന്നു തുടക്കം മുതല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനാണ് ഇന്നലെ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്‌ടര്‍ ബോര്‌ഡ് യോഗം അംഗീകാരം നല്‍കിയത്. ഇതിനായി ഇനി സംസ്ഥാന സര്‌ക്കാരിന്റെ അനുമതി കൂടി ലഭിക്കണം. ഡയറക്‌ടര്‍ ബോര്‍ഡ് തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്‌ക്കായി സമര്‍പ്പിക്കും.
ആദ്യഘട്ടത്തില്‍ തന്നെ നിര്‍മ്മാണം തൃപ്പൂണിത്തുറയിലേക്കു നീട്ടനാണ് തീരുമാനം. ഇതിനായി 323 കോടി രൂപയുടെ അധിക ചെലവ് ആണ് പ്രതീക്ഷിക്കുന്നത്. പേട്ടയില്‍ നിന്നും തൃപ്പൂണിത്തറയിലേക്കുള്ള രണ്ട് കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ രണ്ട് സ്റ്റേഷന്‍ കൂടി അധികമായി പണിയേണ്ടി വരും. സര്‍ക്കരിന്റെ അനുമതി ലഭിച്ചാല്‍ ഉടനടി പണികള്‍ ആരംഭിക്കും. നിലവിലുല്‌ള 21 മെട്രോ സ്റ്റേഷനുകള്‍ക്കു പുറമെ രണ്ട് സ്റ്റേഷനുകള്‍ കൂടി ഇതോടെ ഉണ്ടാകും.
മറ്റൊന്ന് ഫ്രഞ്ച് വായ്‌പ ഏജന്‍സിയായ എഎഫ്‌ഡിയുമായുള്ള വായ്‌പയാണ് 1500 കോടി രൂപയുടെ വായ്‌പ എഎഫ്‌ഡി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
അടുത്ത മാസം എട്ടിനു കെഎംആര്‍എല്‍ എംഡി ഫ്രഞ്ച് വികസന ഏജന്‍സി ഉദ്യോഗസ്ഥരുമായി കരാര്‍ ഒപ്പിടും.25 വര്‍ഷത്തേക്കാണ് വായ്‌പ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ അഞ്ച് വര്‍ഷം തിരിച്ചടവ് വേണ്ടാത്ത കാലാവധിയാണ്. 1.9 ശതമാനമാണ് ഫ്രഞ്ച് വികസനഏജന്‍സിയുടെ പലിശ.
മറ്റൊരു തീരുമാനം നാലാം റീച്ചിലെ നിര്‍മ്മാണ കരാര്‍ സംബന്ധിച്ചാണ്. ഇപ്പോള്‍ നാലാം റീച്ചിലെ പണികള്‍ മന്ദഗതിയിലാണ് പോകുന്നത്..നേരത്തെ കരാര്‍ നല്‍കിയ ഇറ കണ്‍സ്‌ടക്ഷന്‍സിനെ മാറ്റാന്‍ തീരുമാനം ആയി.പകരം സോമയേയും എല്‍ആന്റ് ടീ#ിയെയും കരാര്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ഏകീകൃത ഗതാഗത സംവിധാനം കൊണ്ടുവരുന്നതിനുള്ള നിയമം വേണമെന്നതാണ് കെഎംആര്‍എല്ലിന്റെ ആവശ്യം .ഇതുസംബന്ധിച്ച് ഒരു നിര്‍ദ്ദേശം അടുത്ത ആഴ്‌ച സര്‍ക്കാരിനു സമര്‍പ്പിക്കാനും തീരുമാനമായി. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനു മൂന്നു കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യോത്തെ കണ്‍സല്‍ട്ടന്‍സിയെ നിയന്ത്രിക്കാനായി ഏല്‍പ്പിക്കാനും തീരുമാനിച്ചു. ഇതിനായി 36കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയാണ് മെട്രോയുടെ നിര്‍മ്മാണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 2398 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ