്
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മരണാനന്തര അവയവ ദാനം നടത്തിയവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന അവാര്‍ഡുകള്‍ ഈ മാസം 24നു ഐഎംഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
റോഡ് ഉപറോധ സമരത്തിനെതിരെ പ്രതീകരിച്ച തിരുവനന്തപുരത്തെ വീട്ടമ്മ സന്ദ്യയ്‌ക്ക് ചടങ്ങില്‍ അഞ്ച് ലക്ഷം രൂപ സമ്മാനിക്കുമെന്നും മണല്‍ മാഫിയക്കെതിരെ പോരാടുന്ന ജസീറ ചില അവ്യക്തമായ കാരണങ്ങളാല്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുയാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. എന്നാലും താന്‍ വാഗ്‌ദാനം നല്‍കിയ പണം ജസീറയുടെ കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആം ആദ്‌മി പാര്‍ട്ടിയുടെ നിലപാടുകള്‍ മനസിലാക്കാതെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ