2014, ജനുവരി 14, ചൊവ്വാഴ്ച

സ്‌മാര്‍ട്ട്‌ സിറ്റി ഒട്ടും സ്‌മാര്‍ട്ട്‌ ആകുന്നില്ലെന്ന്‌






കൊച്ചി
സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി ഇഴയുന്നു. സര്‍ക്കാരിന്‌ ഇക്കാര്യത്തിലുള്ള അസംതൃപതി അറിയിച്ചു. ഈ മാസം അവസാനത്തോടെ ഡയറക്‌ടര്‍ബോര്‍ഡിന്റെ അടിയന്തിര യോഗം വിളിച്ചുകൂട്ടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പദ്ധതി ഒച്ചിഴയുന്ന വേഗത്തിലേക്കു മാറിയതിന്റെ കാരണങ്ങള്‍ വിലിയിരുത്തും. പദ്ധതി എത്രയും വേഗം വേഗത്തിലാക്കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടു തന്നെ ടി കോമിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുതായാണ്‌ സൂചന. പദ്ധതിയുടെ പ്രമോട്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ചില കടമ്പകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ പദ്ധതി വേഗത കൈവരിക്കുമെന്ന്‌ ടി കോം അറിയിച്ചു.
സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി തുടക്കം കുറിച്ചതിനു ശേഷം ആരംഭിച്ച കൊച്ചി മെട്രോ റെയില്‍ നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ചു മുന്നേറുന്ന സാഹചര്യത്തിലാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയുടെ കാര്യം യുഡിഎഫ്‌ യോഗത്തില്‍ ചര്‍ച്ചാവിഷയമായത്‌.
ലോകസഭാ തിരഞ്ഞെടുപ്പില്‍ സര്‌ക്കാരിനു എടുത്തുപറയാനുള്ള നേട്ടങ്ങളാണ്‌ മെട്രോ റെയിലും സ്‌മാര്‍ട്ട്‌ സിറ്റിയും .എന്നാല്‍ പദ്ധതി പ്രദേശത്ത്‌ ഇതിനകം പൈലിങ്ങ്‌ പ്രവര്‍തതനങ്ങള്‍ നടക്കുന്നത്‌ ഒഴിച്ചാല്‍ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. പ്രാരംഭ പൈലിങ്ങ്‌ പണികള്‍ കഴിഞ്ഞ സെപ്‌തംബറില്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ആരംഭിക്കാന്‍ കഴിഞ്ഞത്‌ കഴിഞ്ഞ നവംബറിലാണ്‌.
ഇതേസമയം സ്‌മാര്‍ട്ട്‌ സിറ്റി അധികൃതര്‍ പണികള്‍ വൈകുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈകിയതാണ്‌. സമ്‌ര്‍ട്ടി സിറ്റി പ്രദേശത്തേക്ക്‌ നിര്‍മ്മാണ പ്രവര്‍തതനങ്ങള്‍ക്കായി കൊണ്ടുവരേണ്ട സാധന സാമിഗ്രികള്‍ എത്തുന്നതിനു തടസം നേരിട്ടു. കടമ്പയാറിനെ കടന്നു ലോറി വരുന്ന ഭാഗത്ത്‌ ബണ്ട്‌ നിര്‍മ്മിക്കാന്‍ വൈകിയതും നാട്ടുകരുടെ പ്രതിഷേധവും കാരണം നിരവധി ദിവസങ്ങല്‍ നഷ്‌ടമായി.

സ്‌മാര്‌ട്ട്‌ സിറ്റി പ്രദേശത്തെ ആദ്യ ഐടി സമുച്ചയം നിര്‍മ്മിക്കുന്നതിനായി 300 ഓളം പൈലുകള്‍ വേണം എന്നാല്‍ ഇതിനകം 50ല്‍ താഴെ പൈലിങ്ങ്‌ മാത്രമെ നടത്തുവാന്‍ കഴിഞ്ഞിട്ടുള്ളു.അഞ്ച്‌ നിലകളിലായി രണ്ട്‌ അണ്ടര്‍ ഗ്രൗണ്ട്‌ പാര്‍ക്കിങ്ങ്‌ സൗകര്യത്തോടു കൂടിയ ആദ്യ സമുച്ചയം 2014 ഡിസംബറിനു മുന്‍പ്‌ പൂര്‍ത്തിയാക്കേണ്ടതാണ്‌ .ആറ്‌ ലക്ഷം ചതുരശ്ര അടിയാണ്‌ ആദ്യ ഐടി സമുച്ചയത്തിനുള്ളത്‌.സ്‌മാര്‍ട്ട്‌ സിറ്റിയിലെ മറ്റു ഐടി സമുച്ചയളുടെയും നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വരുന്ന മാര്‍ച്ചില്‍ പണികള്‍ ആരംഭിക്കേണ്ടതാണ്‌ ..എന്നാല്‍ ഇതേക്കുറിച്ച്‌ അധികൃതര്‍ മൗനം പാലികകുയാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ