കൊച്ചി
കൊച്ചി 13 നിര്‍ഭാഗ്യ നമ്പര്‍ ആണെന്നാണ് ചിലരൊക്കെ കരുതുന്നത്. കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇപ്പോള്‍ 13 -നെക്കുറിച്ചുള്ള ആശങ്കബലപ്പെടുന്നു.
മെട്രോ റെയില്‍ പദ്ധതിയ്‌ക്ക് 2012 സെപ്‌തംബര്‍ 13നു തറക്കല്ലിടുമ്പോള്‍ ലക്ഷ്യമാക്കിയിരുന്നത് 5181 കോടിരൂപ ചെലവില്‍ ആലുവ മുതല്‍ പേട്ടവരെ 25കിലോമീറ്റര്‍ വരുന്ന മെട്രോ റെയില്‍. പദ്ധതിയായിരുന്നു എന്നാല്‍ ഇപ്പോള്‍ കണക്കുകൂട്ടലുകളൊക്കെ തെറ്റി. പദ്ധതി 5181 കോടി രൂപ കൊണ്ടുതീരില്ല. അതേപോലെ 25.5 കിലമേീറ്റര്‍ എന്നത് ഇപ്പോള്‍ രണ്ട് കിലോമീറ്റര്‍ കൂടി അധികം വേണ്ടിവരും. രണ്ട് പുതിയ സ്റ്റേഷനുകള്‍ കൂടി ഇതോടെ കൂട്ടിച്ചേര്‍ക്കേണ്ടി വന്നിട്ടുണ്ട്. പേട്ടവരെ എന്നത് തൃപ്പൂണിത്തുറയിലേക്കു നീട്ടിയതോടെ അലൈന്‍സ് ജംക്‌്‌ഷനിലും എസ്‌എന്‍ ജംഗ്‌്‌ഷനിലും പുതിയ സ്റ്റേഷനുകള്‍ വേണ്ടിവരും. ഇതോടെ 323 കോടിരൂപയാണ് അധികം വേണ്ടിവരുക. അതേപോലെ ഇപ്പോള്‍ തന്നെ മെട്രോ റെയിലിന്റെ പണികള്‍ ഒന്നര മാസം പിന്നിലാണ്.
അതുകൊണ്ട് തന്നെ ഈ നില തുടുകയാണെങ്കില്‍ മുന്‍ നിശ്ചയിച്ചതുപോലെ 2016ജൂണ്‍ ഏഴിനു പണികള്‍ പൂര്‍ത്തിയാകില്ല. ഇന്നത്തെ നിലയില്‍ 2017 അവസാനത്തോടെടെയായിരിക്കും മെട്രോ റെയില്‍ പൂര്‍ത്തായാക്കാന്‍ കഴിയൂ.. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കി. സ്വന്തം ജാമ്യം എടുത്തു.
കൊച്ചി മെട്രോ റെയില്‍ മുന്‍ നിശ്ചിയിച്ച പ്രകാരം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ വ്യക്തമാക്കി. . തദ്ദേശീയമായ പണിമുടക്കുകളും തൊഴില്‍തര്‍ക്കങ്ങളും ആണ് ഇ.ശ്രീധരന്‍ ഇതിനു കാരണമായി പറയുന്നത്. ഇതോടൊപ്പം ഹര്‍ത്താലുകളും ദേശീയ പണിമുടക്കുകളും ബസ് പണിമുടക്കുകളും കൂടിയായതോടെ നിര്‍മ്മാണത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെ ബാധിച്ചുവെന്നാണ് ഇ.ശ്രീധരന്‍പറയുന്നത്.. പ്രതിഷേധവും മറ്റുമായി 45 തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതായി ഡിഎംആര്‍സി പറയുന്നു. അതേപോലെ ഏകദേശം 18 കോടി രൂപയുടെ നഷ്ടവും ഇതുമായി ബന്ധപ്പെട്ട് കണക്കാക്കുന്നു.
പദ്ധതി ആരംഭിച്ചതിനു ശേഷം മൊത്തം 237 തൊഴില്‍ ദിനങ്ങളാണ് ഇതിനകം പൂര്‍ത്തിയാകേണ്ടിയിരുന്നത്. എന്നാല്‍ ഇതിനകം 192 തൊഴില്‍ ദിനങ്ങള്‍ മാത്രമെ നടന്നിട്ടുള്ളു. നഷ്ട്‌പ്പെട്ട തൊഴില്‍ ദിനങ്ങള്‍ പരിഹരിക്കാന്‍ ഓവര്‍ടൈം ജോലി എന്ന നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല അതായത് ് ഡിഎംആര്‍സിയും കെഎംആര്‍എല്ലാം നഷ്ടമായ തൊഴില്‍ ദിനങ്ങള്‍ ഓവര്‍ടൈം പണികളിലൂടെ വീണ്ടെടുക്കാനുള്ള ശ്രമം ഇതേവരെ നടത്തിയിട്ടില്ല.
ഇതൊടൊപ്പം എറണാകുളം ജംക്‌്‌ഷന്‍ മുതല്‍ പേട്ടവരെയുള്ള നാലാം റീച്ചിലെ കരാര്‍ ഏറ്റെടുത്തിരുന്ന ന്യഡല്‍ഹിയില്‍ നിന്നുള്ള ഇറ -റാന്‍കെന്‍ കണ്‍സ്‌ട്ര്‌ക്ഷന്‍സ് പാതിവഴിയില്‍ പണി ഉപേക്ഷിച്ചത് തിരിച്ചടിയായി. ഇതോടെ എല്‍ആന്‍ടിയ്‌ക്കും സോമയ്‌ക്കും പണിഭാരം കൂടി. മെട്രോ റെയിലിന്റെ ഭൂരിഭാഗം പണികളും ഏറ്റെടുത്തിരിക്കുന്നത് സോമ കണ്‍സ്‌ടക്ഷന്‍സാണ്. തൊഴില്‍ തര്‍ക്കങ്ങളും അതുകൊണ്ട് സോമ കണ്‍സ്‌ട്രിക്ഷന്‍സുമായി ബന്ധപ്പെട്ടാണ് ഉരിത്തിരിഞ്ഞിരിക്കുന്നത്. തദ്ദേശിയരായ പണിക്കാരെ ഉള്‍പ്പെടുത്തുകയെന്ന ആവശ്യം ആദ്യംതന്നെ സോമ കണ്‍സ്‌ട്രക്ഷന്‍സ് തള്ളി കളഞ്ഞിരുന്നു. ഇത് പിന്നീട് തൊഴില്‍ പ്രശ്‌നങ്ങളിലേക്കു നീങ്ങി. ഇതോടെ പലയിടങ്ങളിലും പണി മുടങ്ങുവാന്‍ ഇടയായി..തൊഴിലാളി യൂണിയനുകള്‍ സ്വന്തം തൊഴിലാളികളെ ജോലിക്കു കയറ്റുന്നതും പ്രശ്‌നങ്ങള്‍ക്കു കാരണമായി. എച്ച്‌എംടിയുടെ സ്ഥലത്തുള്ള കാസ്റ്റിങ്ങ് യാര്‍ഡില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളാണ് പണിമുടക്കു മൂലം നഷ്ടമായത്.
സംസ്ഥാന സര്‍ക്കാരും തൊഴിലാളിയൂണിയനുകളും ജില്ലാ ഭരണകൂടവും മെട്രോ റെയിലിന്റെ പണികള്‍ ആരംഭിക്കുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലും പണികള്‍ക്കു തടസം ഉണ്ടാകില്ലെന്നു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ നിന്നും യൂണിയനുകള്‍ പിന്‍വലിഞ്ഞതായി ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
മുട്ടം യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഡിഎംആര്‍സിയ്‌ക്കു സംഭവിച്ച പ്രധാന വീഴ്‌ച പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ്. പരിസ്ഥിതി പഠനങ്ങളൊന്നും നടത്താതെയാണ് 44 ഏക്കറോളം വരുന്ന നെല്‍പാടത്ത് മണ്ണടിക്കാന്‍ തുടങ്ങിയത്. മെട്രോ റെയില്‍ അധികൃതര്‍ക്കു പിന്നാലെ ഭൂമാഫിയയും ഈ അവസരം മുതലെടുത്തു സ്ഥലം നികത്താന്‍ തുടങ്ങിയതോടെ സമീപവാസികള്‍ പ്രതിഷേധം തുടങ്ങി. ഈ പ്രശ്‌നങ്ങള്‍ക്കു ഇനിയും പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. തൊഴില്‍ പ്രശ്‌നങ്ങളുടെ മാത്രം കാരണത്തില്‍ 25 തൊഴില്‍ദിനങ്ങള്‍ നഷ്ടമായതായി എല്‍ആന്റ്‌ടി പറയുന്നു. നിര്‍മ്മാണ പ്രവര്‍്‌ത്തനങ്ങള്‍ക്ക് ആവശ്യമായ മണലിന്റെ കാര്യത്തിലും ഇതുവരെ വ്യക്തമായ തീരുമാനം എടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. നിര്‍മ്മാണത്തിന് ഭാരതപുഴയില്‍ നിന്നും മണല്‍ ശേഖരിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ രംഗത്തെത്തിയതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മെട്രോയ്‌ക്കായി മണല്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കൊച്ചി മെട്രോ റെയില്‍ വരുന്നതിനു മുന്‍പ് പൂര്‍ത്തിയാകേണ്ട ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ കാര്യത്തിലും ഇതുവരെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. അതേപോലെ റെയില്‍വെ അധികൃതര്‍ തന്നെ സൗത്ത് റെയില്‍വെ സ്‌റ്റേഷനു സമീപം മെട്രോ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഇതുവരെ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്‌റ്റേഡിയത്തിനു സമീപം ആദ്യം നിശ്ചയിച്ചിരുന്ന രൂപ രേഖയ്‌ക്കു പകരം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന്റെ ഗ്രൗണ്ട് എറ്റെടുക്കാനുള്ള തീരുമാനവും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന്റെ സ്ഥലം ഏറ്റുടത്തേ മതിയാകൂ എന്ന പിടിവാശിയിലാണ് ഡിഎംആര്‍സിയും കെഎംആര്‍എല്ലും. കച്ചേരിപ്പടിയിലെ ഗാന്ധിഭവനും മെട്രോ സ്‌റ്റേഷന്‍ വരുന്നതോടെ ഇല്ലാതാകും. വമ്പന്മാരെ ഒഴിവാക്കിക്കൊണ്ട് നിക്ഷിപ്‌ത താല്‍പ്പര്യത്തോടെ തയ്യാറാക്കുന്ന ഇത്തരംരൂപരേഖകള്‍ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തതോടെ ഇനി ആല്‍ബര്‍ട്‌സ് കോളേജിന്റെയും ഗാന്ധിഭവന്റെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. ഇത് ജനരോക്ഷം വിളിച്ചുവരുത്തുകയാകും ഫലം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ