കൊച്ചി
വ്യവസായി എംഎ യൂസഫലിക്കെതിരെയുള്ള എറണാകുളം ജല്ലാ
കമ്മിറ്റിയുടെ ആരോപണങ്ങള്‍ സിപിഎം തള്ളി.
സംസ്ഥാന സമിതി യോഗത്തിലാണ് സെക്രട്ടരി
പിണറായി വിജയന്‍ യൂസഫലിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ബോള്‍ഗാട്ടി
കണ്‍വെന്‍ഷന്‍ സെന്റര്‍, ലുലു മാള്‍ വിഷയങ്ങളില്‍ യൂസഫലിക്കു വീഴ്‌ച
ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.
ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍
നിയമം ലംഘിച്ചാണ് പോര്‍ട്ട് ട്രസ്റ്റ് ഭൂമി സ്വന്തമാക്കിയതെന്ന് മുതിര്‍ന്ന
സിപിഎം നേതാവ് എം.എം ലോറന്‍സ് തന്നെ ആരോപിക്കുന്നു. പോര്‍ട്ട് ട്രസ്റ്റിന്റെ
ഭൂമിയില്‍ സ്വകാര്യവ്യക്തിക്കു കെട്ടിടങ്ങള്‍ പണിയാന്‍ ആനുവദിക്കുന്നതിനെതിരെ
കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. മറ്റൊന്നാണ് ലുലു
മാള്‍.കെട്ടിപ്പോക്കിയിരിക്കുന്നത് ഇടപ്പള്ളി തോട് കയ്യേറിയാണെന്ന കാര്യം എംഎം
ലോറന്‍സ് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതേപോലെ പുറമ്പോക്ക് ഭൂമിയും ലുലുമാളിനു
വേണ്ടി യൂസഫലി കയ്യേറയതായി സിപിഎം ജില്ലാ ഘടകം
വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇതിനെതിരെ ഗ്രൂപ്പ് വിവാദം പോലും ഒഴീിവാക്കി
വിഎസും പിണറായിയും കൈക്കോര്‍ത്ത് യുസഫലിക്കുവേണ്ടി നിലകൊണ്ടത് ജില്ലാഘടകത്തെ
ആശ്ചര്യപ്പെടുത്തിയിരുന്നു. നിലപാടില്‍ അയവ് വരത്താന്‍ ജില്ലാ സെക്രട്ടരി
തയ്യാറല്ല. നിരന്തമായ ഇക്കാര്യത്തില്‍ സിപിഎം ജില്ലാഘടകം ആക്ഷേപം ഉന്നയിച്ചതിനെ
തുടര്‍ന്നാണ് ഇതേക്കുറിച്ച് പഠിക്കാന്‍ ചന്ദന്‍പിള്ളയേയും പി.രാജീവിനെയും
ചുമതലപ്പെടുത്തിയത്.
ജില്ലാ കമ്മിറ്റിയുടെ നിലപാട് രണ്ടംഗ അന്വേഷണ കമ്മീഷനും
ശരിവെച്ചു. .യൂസഫലിയുടെ കയ്യേറ്റത്തെക്കുറിച്ച് രണ്ടംഗ കമ്മീഷന്‍ സംസ്ഥാന
കമ്മിറ്റിയുടെ മുന്നില്‍ വ്യക്തമാക്കുയും ചെയ്‌തു. എന്നാല്‍ പിണറായി വിജയന്‍
ഇതെല്ലാം തള്ളിക്കളഞ്ഞു. പാര്‌ട്ടിയുടെ സംസ്ഥാന കമ്മിറ്റിയേക്കാള്‍ വലുതല്ല
കമ്മീഷന്‍ എന്നു വ്യക്തമാക്കിക്കൊണ്ടാണ് പിണറായി യൂസഫലിക്കു പിന്തുണ
പ്രഖ്യാപിച്ചത്. ആരോപണങ്ങളെ ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും
യൂസഫലിയെപ്പോലുള്ള വ്യവസായികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകാന്‍
ആകില്ലെന്നും പിണറായി വിജയന്‍ പാര്‍ട്ടി ആനുയായികളോടു പറഞ്ഞു. തുടര്‍ന്നു
ചര്‍ച്ചയില്ലാതെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ