കൊച്ചി
ഫെയ്‌സ് ബുക്കിലൂടെ
അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്‌തു. സൗത്ത് ചിറ്റൂര്‍
സ്വദേശിനി വിജിത (27) യാണ് ആത്മഹത്യ ചെയ്‌തത്.
ആലപ്പുഴ തോട്ടപ്പള്ളി രജീഷാണ്
വിജിതയെ ഫെയ്‌സ് ബുക്കിലൂടെയും എസ്‌എംഎസിലൂടെയും അധിക്ഷേപിച്ചത്. ഇതില്‍
മനംനൊന്താണ് വിജിത ആത്മഹത്യ ചെയ്‌തത്. പോലീസിനെ പലവതണ അറിയിച്ചെങ്കിലും
നടപടിയെടുത്തില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.
സൗത്ത് ചിറ്റൂരിലെ പാരഡൈസ്
അപ്പാര്‍ട്ട്‌മെന്റില്‍ ബിനുഭവനില്‍ ബിനുകുട്ടനാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട്
വയസായ ആണ്‍കുട്ടിയുണ്ട.്.
ഞായറാഴ്‌ച രാത്രി ഏഴിനും എട്ടിനും ഇടയിലാണ് വിജിത
ആത്‌ഹത്യ ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.ബിനുകുട്ടനും വിജിതയും കുട്ടിയും ചേര്‍ന്നു
പുറത്ത് പോയി മടങ്ങി എത്തിയശേഷം വസ്‌ത്രം മാറുവാന്‍ മുറിയിലേക്കു പോയ വിജിതയെ
കുറനേരമായി കാണാതിരുന്നതിനെ തുടര്‍ന്നു ഭര്‍ത്താവ് വാതില്‍ തുറന്നു നോക്കിയപ്പോള്‍
ഫാനില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരന്നു.
വിജിതയ്‌ക്ക്
ജേഷ്‌ഠനുമായി നിലവില്‍ ഒരു സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു. ജേഷ്ടന്റെ സുഹൃത്തായ
അമ്പലപ്പുഴ സ്വദേശി രജീഷ് ആണ് ഇവര്‍ക്കെതിരെ നിരന്തരമായി ഫേസ് ബുക്കിലൂടെ
അധിക്ഷേപം നടത്തിക്കൊണ്ടിരുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ ചേരാനല്ലൂര്‍ പോലീസ്
സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്
കേസ് അന്വേഷണം നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഇവര്‍ സ്‌റ്റി പോലീസ്
കമ്മീഷണറെ നേരില്‍ കണ്ടു പരാതി നല്‍കിയിരുന്നു. എന്നാല്‍ സിറ്റി പോലീസ് കമ്മീഷണര്‍
പരാതി ചേരാനല്ലൂര്‍ പോലീസിനെ തിരികെ ഏല്‍പ്പിക്കകയായിരുന്നു.
ഇതിനു ശേഷം ഇവര്‍
പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ചു കോടതിയെ
സമീപിച്ചിരുന്നു. കോടതി ചേരാനല്ലൂര്‍ പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
ആവശ്യപ്പെട്ടു.എന്നാല്‍ കഴിഞ്ഞ ദീവസം ഇവരെ ചേരാനല്ലൂര്‍ സ്റ്റേഷനിലേക്കു
വിളിച്ചുവരുത്തി എസ്‌ഐ അധിക്ഷേപിക്കുയായിരുന്നു. ഇതില്‍ മനംനൊന്താണ് വിജിത
ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
രജീഷ് വിജിതയെ നിരന്തരം
ശല്യം ചെയ്‌തിരുന്നു. .വിജിതയെ അപമാനിക്കുന്ന തരത്തില്‍ അവരുടെ സുഹൃത്തുക്കള്‍ക്കു
പോലും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.
സൗത്ത് ചിറ്റൂരിലെ വീട്ടില്‍ നിന്നും
അബോധാവസ്ഥയില്‍ വിജിതയെ ലൂര്‍ദ്ദ്‌് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്‍ക്വസ്റ്റ് എടുത്ത് പോസ്‌റ്റ് മോര്‍്‌ട്ടം
നടത്തിയ ശേഷം മൃതദേഹം വിജിതയുടെ ഭര്‍ത്താവ് ബിനുകുട്ടന്റെ സ്വദേശമായ
തോട്ടപ്പള്ളിയിലേക്കു മൃതദേഹം കൊണ്ടുപോയി. വിജിതയുടെ മറ്റു ബന്ധുക്കളും
തോട്ടപ്പള്ളിയിലാണ് ഉള്ളത്.
ചേരാനല്ലൂര്‍ എസ്‌ഐ വിദ്യാധരന്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രാഥമികാന്വേഷണം നടത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ