മുപ്പത്തി അഞ്ചാമത് ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ആവശത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ് യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബിനെ പരാജയപ്പെടുത്തി. മൂന്നുഗോളുകളും ആദ്യ പകുതിയിലായിരുന്നു.
ചര്‍ച്ചിലിനു വേണ്ടി അഞ്ചാം മിനിറ്റില്‍ അബ്ദുള്‍ ഷാബാനയും 17-ാം മിനിറ്റില്‍ ബല്‍വന്ത് സിംഗ് രണ്ടാം ഗോളും ഗോവന്‍ ടീമിനു വേണ്ടി നേടി. ഇടവേളയ്‌ക്ക് രണ്ട് മിനിറ്റ് മു്‌ന്‍പ് നൈജീരിയന്‍ താരം റാന്റി മാര്‍ട്ടിന്‍സ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.ടച്ച് ഇന്നില്‍ തന്നെ ആക്രമണം അഴിച്ചുവിട്ട ചര്‍ച്ചിലിനെ തടയാന്‍ സി.കെ വിനീതതിന്റെ ഹെഡര്‍ എറിക് ബ്രൗണിലേക്കും തുടര്‍ന്നു. ഗോള്‍മുഖത്തിനു സമാന്തരമായി വന്ന എറിക് ബ്രൗണിന്റെഷോട്ട് മാര്‍ക്ക് ചെയ്യാതെ നിന്ന ഈജിപ്‌ഷ്യന്‍ മിഡ്‌ഫീര്‍ഡര് അബ്ദല്‍ ഹമീദ് ഷാബാനയിലേക്കും. ഷബാനയുടെ ആദ്യ ഷോട്ട് ഗോളി ജയന്ത പോള്‍ തടത്തു .എന്നാല്‍ റീബൗണ്ടായ പന്ത് വീണ്ടും ഷാബാനയ്‌ക്കു തന്നെ കിട്ടി. ലക്ഷ്യം തെറ്റാതെ ഷാബാന പന്ത് വലയിലാക്കി (1-0)
ചുവപ്പ് പടയുടെ കുതിപ്പ്‌് വീണ്ടും ഗോളായി മാറുന്നതിനും താമസം ഉണ്ടായില്ല.. മൈതാന മധ്യത്തു നിന്നും നീക്കം തുടങ്ങിയ ബല്‍വന്തും ലെന്നി റോഡ്രിഗസും ചേര്‍ന്നുള്ള ആകരമണം ഇടതു വശത്തുകൂടി ചര്‍ച്ചിലിന്റെ ഗോള്‍ മുഖത്ത് എത്തുമ്പോള്‍ തടയാന്‍ ആരും മുന്നില്‍ ണ്ടായിരുന്നില്ല. . മാര്‍ക്ക്‌് ചെയ്യാന്‍ ആളില്ലോതെ നിലയില്‍ കുതിച്ച ബല്‍വന്ത് ഗോളി ജയന്തപോളിനെയും കബളിപ്പിച്ചു വലയിലാക്കി (2-0).
23-ാം മിനിറ്റില്‍ ചര്‍ച്ചില്‍ സ്‌ട്രൈക്കര്‍ ആന്റണി വാല്‍ഫെയിലൂടെ ചര്‍ച്ചില്‍ വീണ്ടും യുണൈറ്റഡ് ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ അവസാനത്തോടെ യുണൈറ്റഡ് മൈതാനവുമായി പൊരുത്തപ്പെട്ടു മത്സരത്തിലേക്കു തിരിച്ചുവരവ് നടത്തി.
43-ാം മിനിറ്റില്‍ ചര്‍ച്ചിലിന്റെ പ്രതിരോധ കെട്ട്‌് പൊ്‌ട്ടിച്ചു യുണൈറ്റഡ് ആശ്വാസ ഗോള്‍ കണ്ടെത്തി. എറിക് ബ്രൗണും റെന്റി മാര്‍ട്ടിനെസും തുടര്‍ച്ചയായി നടത്തിയ ആക്രമണത്തിനും ഫലമായിരുന്നു ആശ്വാസ ഗോള്‍. . ബ്രൗണിന്റെ അളന്നുകുറിച്ച പാസ് വലംകാലനടിയിലൂടെ റാന്റി മാര്‍ട്ടിന്‍സ് ചര്‍ച്ചില്‍ ഗോളി ലളിത് താപ്പയ്‌ക്ക് അവസരം കൊടുക്കാതെ വലകുലുക്കി (1-2).
രണ്ടാം പകുതിയില്‍ യുണൈറ്റഡ് തുടരെ സമനിലയ്‌ക്കായി പൊരുതുകയായിരുന്നു. 71-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനോദിനു പകരം എത്തിയ രാജേന്ദ്രര്‍ കുമാറിന്റെ അളന്നുകുറിച്ച ഷോട്ട് ചര്‍ച്ചിലിന്റ മലയാളിതാരം ബിനീഷ് ബാലന്‍ സമര്‍ത്ഥമായി തട്‌ഞ്ഞു.. അവസാന മിനിറ്റുകളില്‍ യുണൈറ്റഡിനു വേണ്ടി ബ്രൗണും മാര്‍്‌ട്ടിന്‍സും നടത്തിയ സമനല ഗോളിനുള്ള ശ്രമം മത്സരം ആവേശകരമാക്കി. പക്ഷേ ഇരുവരുടേയും ആക്രമണം ചര്‍ച്ചില്‍ പ്രതിരോധ മതില്‍കെട്ടി തടഞ്ഞു.
ഇന്നത്തെ മത്സരം
ഗ്രൂപ്പ് സി
സാര്‍ഗോക്കര്‍ ഗോവ-ഷില്ലോങ് എഫ്‌സി
(നാല് മണി)
മോഹന്‍ ബഗാന്‍ -മുംബൈ എഫ് സി
(ഏഴ് മണി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ