2014, ജനുവരി 14, ചൊവ്വാഴ്ച

കൈക്കൂലി നല്‍കിയതിന്‌ ഗള്‍ഫാല്‍ മുഹമ്മദ്‌ അലിക്ക്‌ ഒമാനില്‍ മൂന്നു വര്‍,ഷം തടവ്‌







കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും മസ്‌ക്കറ്റ്‌ കേന്ദരമായ ഗള്‍ഫാര്‍ എന്‍ജിനിയറിംഗ്‌ ആന്റ്‌ കോണ്‍ട്രാക്‌റ്റ്‌ എംഡിയുമായ പി. മുഹമ്മദ്‌ അലിയെ ഒമാന്‍ കോടതി മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ആറ്‌ ലക്ഷം ഒമാനി റിയാല്‍ (9.6 കോടി രൂപു) പിഴയും ഇതോടൊപ്പം കോടതി വിധിച്ചു.

പെട്രോളിയം ഡവലപ്പ്‌മെന്റ്‌ ഒമാന്റെ (പിഡിഒ) കീഴിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കരാര്‍ സ്വന്തമാക്കുന്നതിനു ഗള്‍ഫാര്‍ എന്‍ജിനിയറിംഗ്‌ ആന്റ്‌ കോണ്‍ട്രാറ്റ്‌ കൈക്കൂലി നല്‍കിയതായാണ്‌ കേസ്‌.
തുര്‍ക്കിയില്‍ നിന്നുള്ള അറ്റില ദോഗാന്‍ എന്ന കമ്പനയുടെ പരാതിയുടെ അടിസ്ഥാനതതില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയ്‌ദ്‌ അല്‍ സെയ്‌ദ്‌ ആണ്‌ ശിക്ഷ വിധിച്ചത്‌. പിഡിഒയുടെ 4570 കോടി രൂപ വരുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ തുര്‍ക്കി കമ്പനി ഗള്‍ഫാര്‍ മുഹമ്മദ്‌ അലിയ്‌ക്കെതിരെ പരാതി നല്‍കിയത്‌. കരാര്‍ ഗള്‍ഫാറിനു തരമാക്കി കൊടുത്ത പിഡിഒയുടെ ടെന്‍ഡറുകള്‍ കൈകാര്യം ചെയ്‌തിരുന്ന ജുമ അലി ഹിനായിയ്‌ക്കാണ്‌ കോഴ നല്‍കിയത്‌. ഈ കേസില്‍ ഗള്‍ഫാര്‍ എന്‍ജിനിയറിംഗിന്റെ ബിസിനസ്‌ ഡവലപ്പ്‌മെന്റ്‌ മാനേജര്‍ മജീദ്‌ നൗഷാദിനെയും രണ്ട്‌ വര്‍ഷത്തെ തടവിനും രണ്ട്‌ ലക്ഷം ഒമാനി റിയാല്‍ (3.2 കോടി രൂപ) പിഴ നല്‍ക്കാനും കോടതി ഉത്തരവിട്ടു.
തുര്‍ക്കിയില്‍ നിന്നുള്ള പെട്രോളിയം കമ്പനിയായ അറ്റിലി ദോഗാന്‍ 2010 മുതല്‍ ഒമാനില്‍ നിരവധി ദീര്‍ഘകാല കരാറുകള്‍ ഏറ്റെടുത്തു ചെയ്‌തുവരുകയായിരുന്നു. എന്നാല്‍ 2011ല്‍ തുര്‍ക്കി കമ്പനിയെ മാറ്റി കരാര്‍ ഗള്‍ഫാറിനു നല്‍കകുയായിരുന്നു. ഈ കരാര്‍ നഷ്‌ടപ്പെട്ടതോടെ 1123 കോടി രൂപയുടെ നഷ്‌ടവും കമ്പനിയുടെ സല്‍പ്പേരും നഷ്‌ടമായെന്നാണ്‌ ആരോപിക്കപ്പെടുന്നത്‌.
ഇതുസംബന്ധിച്ച്‌ തുര്‍ക്കി കമ്പനി അമേരിക്കന്‍ നിയമവിദഗധരുടെ സഹായത്തോടെ കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഒമാന്‍ കോടതിയെ സമീപിച്ചത്‌. സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയ്‌ദ്‌ അല്‍ സെയ്‌ദനു മുന്‍പാകെയും തുര്‍ക്കി കമ്പനി തര്‍ക്കം ഉന്നയിച്ചിരുന്നു. ഗള്‍ഫാര്‍ എന്‍ജിനിയറിംഗിനു പുറമെ കരാറിനു വേണ്ടി രംഗത്തുണ്ടായിരുന്ന ഒമാന്‍ കമ്പനികളും ചേര്‍ന്നു ഒത്തുകളി നടത്തിയതെന്നാണ്‌ ആരോപണം.
ഒമാന്റെ ക്രൂഡ്‌ ഓയില്‍ ഉല്‍പ്പാദന രംഗത്ത്‌ സുല്‍ത്താനാണ 70ശതമാനം നിയന്ത്രണം..അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഒമാന്‍ സര്‍ക്കാരിനു തന്നെയാണ്‌ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം. കോഴ വിവാദവുമായി ബന്ധപ്പെട്ട്‌ 20ഓളം ഒമാന്‍ സര്‍ക്കാര്‍ ജീവനക്കാരെയും സ്വകാര്യ കമ്പനികളിലെ എക്‌സിക്യൂട്ടീവ്‌മാരെയും കോടതി വിസ്‌തരിച്ചു.
അതേസമയം കോഴ നല്‍കിയാണ്‌ കരാറുകള്‍ ഗള്‍ഫാര്‍ സ്വന്തമാക്കിയെന്നതിനു തെളിവുകളില്ലെന്നും ഒമാന്‍ പീനല്‍കോഡ്‌ 155 പ്രകാരം കുറ്റം ചെയ്‌തതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ തുര്‍ക്കി കമ്പനിയ്‌ക്കു കഴിഞ്ഞിട്ടില്ലെന്നും ഗള്‍ഫാര്‍ മുഹമ്മദ്‌ അലിയുടെ ഭാര്യ സഹോദരനും എംഫാര്‍ ഗ്രൂപ്പ്‌ ഡയറക്‌ടറുമായ അബ്‌ദുള്‍ ബഷീര്‍ പറഞ്ഞു
കരാര്‍ ലഭിക്കാതെ പോയതിലുള്ള വിദ്വേഷമാണ്‌ കേസിനു പിന്നിലുള്ളതെന്നും ഒമാന്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ബഷീര്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡയറക്‌ടര്‍ ബോര്‍ഡിന്റെ അടിയന്തിര യോഗം വിളിക്കുന്നതിനു തീരുമാനിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കോടതി വിധി ബാധിക്കില്ലെന്നും അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ