2014, ജനുവരി 29, ബുധനാഴ്‌ച

ഫെയ്‌സ്‌ ബുക്ക്‌ അധിക്ഷേപം വിജിതയുടെ പിതാവ്‌ കേസില്‍ കക്ഷിചേരും



കൊച്ചി
ഫേസ്‌ ബുക്ക്‌ അധിക്ഷേപത്തെ തുടര്‍ന്ന്‌ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ വിജിതിയുടെ പിതാവ്‌ തോട്ടപ്പള്ളി എംകെ സദനത്തില്‍ വിജയന്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കും
സൗത്ത്‌ ചിറ്റൂരിലെ മെട്രോ പാരഡൈസ്‌ അപ്പാര്‍ട്ട്‌മെന്റ്‌ എന്ന ഫ്‌ളാറ്റിലാണ്‌ ആലപ്പുഴ തോട്ടപ്പളളി സ്വദേശിനി വിജിത(27)യെ കഴിഞ്ഞ ഞായറാഴ്‌ച രാത്രി എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. അമ്പലപ്പുഴ നോര്‍്‌ത്ത്‌ പഞ്ചായത്തില്‍ രതീഷ്‌ ഫേസ്‌ ബുക്കിലൂടെയും എസ്‌എംഎസിലൂടെയും വിജിതയ്‌ക്കെതിരെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച്‌ വിജിതയും ഭര്‍ത്താവും ചേരാനല്ലൂര്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി എടുത്തില്ല. പകരം ദമ്പതികളെ പോലീസ്‌ സ്റ്റേഷനിലേക്കു വിളിപ്പിച്ച്‌ അസഭ്യം പറഞ്ഞുവെന്ന്‌ വിജിതയുടെ ഭര്‍ത്താവ്‌ ആരോപിച്ചിരുന്നു. .ചേരാനല്ലൂര്‍ എസ്‌ഐ ജി.വിദ്യാധരകുമാര്‍ നടപടി എടുത്തില്ലെന്നു ചൂണ്ടിക്കാണിച്ചു ഇവര്‍ പിന്നീട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചു. കോടതി ചേരാനല്ലൂര്‍ പോലീസിനോട്‌ വിശദീകരണം തേടിയിരുന്നു. ഇതിനിടെയാണ്‌ വിജിതയുടെ മരണം. വിജിത നല്‍കിയ പരാതി പരിഗണിക്കുന്നത്‌ ഹൈക്കോടതി കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു. കേസ്‌ പരിഗണിച്ച ജസ്റ്റിസ്‌ എന്‍..കെ ബാലകൃഷ്‌ണന്‍ തുടര്‍ നടപടിക്ക്‌ അനുമതി നല്‍കുകയായിരുന്നു.
ബന്ധുകൂടിയായ രതീഷ്‌ വിജിതയുടെ കുടുംബജീവിതം തകര്‍ക്കുന്ന തരത്തില്‍ ഫേസ്‌ ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നു വിജിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇതിനിടെ സംഭവം സംബന്ധിച്ചു അന്വേഷണം നടത്താന്‍ എറണാകുളം നോര്‍ത്ത്‌ സിഐ ബാബുവിനെ സിറ്റി പോലീസ്‌ കമ്മീഷണര്‍ ചുതമലലപ്പെടുത്തിയിട്ടുണ്ട്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ