2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

നവരാത്രിയെ വരവേല്‍ക്കാന്‍ ബൊമ്മകള്‍ എത്തി

           
               




      ഒന്‍പത്‌ ദിവസം വീടുകളില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കിയാണ്‌ ബ്രാഹ്മണകുടുംബങ്ങള്‍ നവരാത്രിയെ വരവെല്‍ക്കുന്നത്‌. ഹൈന്ദവ ദൈവങ്ങളുടെ ബൊമ്മക്കൊലുകള്‍ പ്രധാനമായും തമിഴ്‌നാട്‌ ഉള്‍പ്പെടയെുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ എത്തുന്നത്‌. 

ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷത്തില്‍ വിവിധ പരിപാടികളാണ്‌ ബ്രാഹ്മണകുടുംബാംഗങ്ങളില്‍ ഉണ്ടാകുക .അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഹൈന്ദവ ദൈവങ്ങളുടെ ബൊമ്മക്കൊലുകള്‍ ഒരുക്കുന്നത്‌. മൂന്നോ അഞ്ചോ ഏഴോ ഒന്‍പതോ തട്ടുകളില്‍ ഈ ബൊമ്മക്കൊലുകള്‍ ഒരുക്കിവെച്ചുകൊണ്ട്‌ കന്നി മാസത്തിലെ അമാവാസി ദിവസം മുതല്‍ ബ്രാഹ്മണ കുടുംബങ്ങളില്‍ നവരാത്രി വൃതം ആരംഭിക്കും
രാവണ നിഗ്രഹത്തിനായി ശ്രീരാമന്‍ ശക്തി നേടിയത്‌ ഒന്‍പതു ദിവസം നീണ്ടു നിന്ന ദേവി ആരാധനയിലൂടെയാണെന്നതാണ്‌ ഇതിന്റെ പിന്നിലെ ഐതീഹം.. വടക്കേ ഇന്ത്യയില്‍ രാംലീല എന്നപേരില്‍ ആരാധിക്കുന്നത്‌ ഇവിടെ ദേവിയുേെട ആരാധനയാണ്‌ . ദേവിയുടെ രൂപങ്ങളായ ദുര്‍ഗ,ലക്ഷ്‌മി,സരസ്വതി എന്നിവ ഒന്‍പതു ദിവസവും ഒന്‍പത്‌ രൂപങ്ങളില്‍ ആരാധിക്കുന്നു. ബാല സരസ്വതി തൊട്ട്‌ വിജയദശമി ദിവസം ദഷ്ടനിഗ്രഹം നടത്തിയതുവരെയുള്ള ദിനങ്ങളില്‍ വീടുകളില്‍ ദേവിയുടെ രൂപങ്ങള്‍ വെച്ചു ആരാധിക്കുന്നു. 
ശ്രീകൃഷ്‌ണ ലീലയില്‍ ഭാഗവതത്തിലുള്ള ഓരോ ഭാഗങ്ങളും ഇവിടെ വെച്ചിട്ടുണ്ട്‌. 
വീടുകളില്‍ സുമംഗലികളെയും കന്യകളെയും ദേവിയായി കണ്ടുകൊണ്ടുള്ള ആറാധനകളും ആഘോഷങ്ങളുമാണ്‌ കുടംബങ്ങളില്‍ ഉണ്ടാകുക. വീടുകളില്‍ ഒരുക്കുന്നതിനുള്ള ബൊമ്മ്‌ക്കൊലുമകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കൊണ്ടുവരുന്നത്‌. പല വിലയിലും പല വലുപ്പത്തിലുമുള്ള ബൊമ്മക്കൊലുകള്‍ കളിമണ്ണ്‌ , പശപ്പ്‌ എന്നിവകൊണ്ടാണ്‌ നിര്‍മ്മിക്കുന്നത്‌
200 ഓളം തരം ബൊമ്മക്കൊലുകള്‍ ആണ്‌ ഇത്തവണ കൊണ്ടു വന്നിരിക്കുന്നത്‌. 50 രൂപ മുതല്‍ 5000 രൂപവരെയുള്ള ബൊമ്മകള്‍ ഇവിടെ എത്തിയിട്ടുണ്ട്‌. ആയിരിക്കണക്കിനാളുകള്‍ വന്നു ഓര്‍ഡര്‍ നല്‍കി വാങ്ങിക്കാറുണ്ട്‌. 
എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള ബ്രാഹ്മജന സമൂഹ മഠത്തിന്റെ ഹാളില്‍ ബൊമ്മക്കൊലുകളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്‌. നിരവധിപേരാണ്‌ ബൊമ്മക്കൊലുകള്‍ വാങ്ങാനും പ്രദര്‍ശനം കാണുവാനും ഇവിടെ എത്തുന്നത്‌. 

അന്യജാതിക്കാര്‍ തീണ്ടിയാല്‍ അശുദ്ധമാകും , 55 ലക്ഷത്തിന്റെ പുനരുദ്ധാരണ പദ്ധതി ഉപേക്ഷിക്കുന്നു



തീണ്ടലും തൊടീലും നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായെന്നു കരുതേണ്ട. ഇപ്പോള്‍ പണ്ടത്തേക്കാള്‍ ശക്തിയോടെ തിരിച്ചുവരുന്നു.നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും എല്ലാം ഇനിയും അവതരിക്കേണ്ടിവരും . ലക്ഷങ്ങളുടെ വികസന പദ്ധതിയാണ്‌ അന്യജാതിക്കാരെ അകറ്റിനിര്‍ത്താനുള്ള ദേവസ്വം ബോര്‍ഡിന്റെയും വിശ്വാസികളുടേയും ആഗ്രഹം കൊണ്ടു ഒരു നാടിനു നഷ്ടമാകുന്നത്‌. 



വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പെരുന്വാവൂര്‍ അമ്പലച്ചിറയുടെ മുഖഛായ മാറ്റാനും മോടിപിടിപ്പിക്കാനും സംരക്ഷിക്കാനുമായി കൊണ്ടുവന്ന പദ്ധതി ഉപേക്ഷിക്കുന്നു . വിശ്വാസികളും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്നു പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ്‌ അമ്പലച്ചിറയുടെ പുനരുദ്ധാരണ പദ്ധതി ഉപൈക്ഷിക്കുന്നത്‌. 
കോഴിക്കോട്‌ മാനാഞ്ചിറ സ്‌ക്വയര്‍ മാതൃകയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്‌. അമ്പലച്ചിറയുടെ പുനരുദ്ധാരണത്തിനായി 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ ചിറയ്‌ക്ക്‌പുതിയ ജീവന്‍ കൈവരികയായിരുന്നു. ചിറ കെട്ടി സംരക്ഷിക്കാനും സൗന്ദര്യവല്‍ക്കരണം നടത്തുവാനുമാണ്‌ ഈ തുക വിനിയോഗിക്കാന്‍ ഉദ്ദേശിച്ചത്‌. സാജുപോള്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും രണ്ടേ മുക്കാല്‍ ലക്ഷം രൂപയും ചെറുകിട ജലസേചന വകുപ്പില്‍ നിന്നും 15 ലക്ഷം രൂപയും ഇതിനായി ചെലവാക്കി. ബാക്കി തുക ദേവസ്വം ബോര്‍ഡ്‌ ചെലവാക്കുമെന്നുമായിരുന്നു നിശ്ചയിച്ചിരുന്നത്‌. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്‌ ഇപ്പോള്‍ അമ്പലച്ചിറ. ആദ്യഘട്ടത്തില്‍ ചെളികോരല്‍ ,ആഴംകൂട്ടല്‍ ,പാര്‍ശ്വഭിത്തികെട്ടല്‍ ,ചുറ്റും നടപ്പാത നിര്‍മ്മാണം എന്നിവയാണ്‌ പദ്ധതിയില്‍ ഉദ്ദേശിച്ചിരുന്നത്‌. പാര്‍ശ്വഭിത്തി കെട്ടാത്ത നിലയിലും കുളിക്കടവില്‍ ഖരമാലിന്യങ്ങള്‍ നിക്ഷേപിച്ചതിനാലും ചിറ ജീര്‍ണാവസ്ഥയിലുമായിരുന്നു.
125 വര്‍ഷം പഴക്കമുള്ള ഈ ചിറ അന്ന്‌ പ്രദേശ വാസികളുടെ ഏക കുളിക്കടവ്‌ ആയിരുന്നു. രണ്ടര ഏക്കര്‍ വിസ്‌തീര്‍ണമാണ്‌ ഈ അമ്പലച്ചിറയുടേത്‌ ഇത്‌ കെട്ടി സംരക്ഷിക്കാനോ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കാലാകാലങ്ങളില്‍ ദേവസ്വം ബോര്‍ഡിനു കഴിഞ്ഞിരു്‌ന്നില്ല. ഇതോടെ ഇത്‌ ഉപയോഗ ശൂന്യമാകുകയായിരുന്നു. കുളങ്ങളും ചിറകളും മറ്റും പുനരുദ്ധരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ ഫണ്ട്‌ മാറ്റിവെക്കാതെ പോയതോടെയാണ്‌ ചിറ സംരക്ഷിക്കപ്പെടാതെ പോയത്‌. തുടര്‍ന്നു പിപി തങ്കച്ചന്‍ എംഎല്‍എയുടെ കാലത്ത്‌ മലവെള്ള ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി ചിറ പുനരുദ്ധാരിക്കാന്‍ ശ്രമിച്ചത്‌ വിശ്വാസികള്‍ തടഞ്ഞിരുന്നു. പുറത്തെ കനാലില്‍ നിന്നും വെള്ളം ചിറയിലേക്ക്‌ എത്തിച്ച്‌ വേനല്‍ക്കാലത്തും വെള്ളം നിറക്കാന്‍ ഉദ്ദേശിച്ചിരുന്നു.എന്നാല്‍ പുറത്തെ കനാലില്‍ നിന്നും വെള്ളം വരുന്നത്‌ ചിറ അശുദ്ധമാകുമെന്ന നിലലാട്‌ വിശ്വാസികള്‍ എടുത്തതോടെയാണ്‌ പദ്ധതി പാളിയത്‌. 
പിന്നീട്‌ ചിറ ആരും ഉപയോഗിക്കാത്ത നിലയിലേക്കു മാറുകയായിരുന്നു. ക്ഷേത്രത്തിലെ ആറാട്ടിനു മാത്രമാണ്‌ ഇപ്പോള്‍ ചിറ ഉപയോഗിക്കുന്നത്‌. ഇപ്പോഴത്തെ എംഎല്‍എ സാജുപോള്‍ മുന്‍കൈ എടുത്ത്‌ ഇപ്പോള്‍ അമ്പലച്ചിറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചത്‌. പദ്ധതി യാഥാര്‍ഥ്യമായാല്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ഇങ്ങോട്ടേക്ക്‌ ആളുകള്‍ എത്തുമായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം അമ്പലച്ചിറ ശുചിയാക്കുന്നതിനും നവീകരിക്കുന്നതിനും എതിര്‍പ്പുമായി വിശ്വാസികളും ദേവസ്വം ബോര്‍ഡും രംഗത്തെത്തിയതോടെ പദ്ധതി വേണ്ടെന്നു വെക്കുകയായിരുന്നു.

ഭഗവാനും മോശംകാലം


ലക്ഷങ്ങള്‍ മുടക്കി വാങ്ങുകയും ഭക്തിപൂര്‍വംപൂജിക്കുകയും ചെയ്‌ത ഗണപതി വിഗ്രഹങ്ങള്‍ പിന്നീട്‌ കടലില്‍ മാലിന്യമായി മാറിയപ്പോള്‍
A boy sits on an idol of the Hindu elephant god Ganesh, the deity of prosperity, after it was immersed in the waters 

ഋഷിരാജ്‌ സിംഗ്‌ കാണേണ്ട

Boys ride a motorbike on their way back home after taking a bath in a canal 

എയര്‍ ഫോഴ്‌സ്‌ നമ്പര്‍ വണ്‍

മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയും ബ്രിട്ടനിലെ ഇടതുപക്ഷ ചായ്‌ വുള്ള ലേബര്‍ പാര്‍ട്ടി അംഗവുമായ ടോണി ബ്ലെയര്‍ അടുത്തിടെ ബാങ്കോക്കിലേക്കു പറന്ന ആഡംബര വിമാനം. ഒരു മണിക്കൂര്‍ ഇതില്‍ യാത്രചെയ്യാന്‍ 7000 പൗണ്ട്‌ (ആറ്‌ ലക്ഷത്തോളം രൂപയാണ്‌ )ആണ്‌ വാടക. യാത്രയ്‌ക്ക്‌ 90,000 പൗണ്ട്‌ വേണ്ടി വന്നു.ആദ്ദേഹത്തിന്റെ ഭരണക്കാലത്ത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയ്‌ക്കു വേണ്ടി ഇത്തരം ഒരു വിമാനം വാങ്ങുവാന്‍ പരിപാടിയുണ്ടായിരുന്നു .എന്നാല്‍ 80 ദശലക്ഷം പൗണ്ടിന്റെ ഈ പദ്ധതി കടുത്ത എതിര്‌പ്പിനെ തുടര്‍ന്നു പിന്‍വലിക്കേണ്ടി വന്നു.

A vendor sells fruits

A vendor sells fruits during a heavy monsoon rain shower in New Delhi . India's monsoon rains turned average last week and may pick up over areas that grow cane

prepares to land

Jet Airways passenger plane prepares to land past a new air traffic control tower under construction at the Indira Gandhi International Airport in New Delhi 

Children dressed as Mahatma Gandh

Children dressed as Mahatma Gandhi arrive on a bus to take part in a peace march in Kolkata. Four hundred and eighty-five children from the Training Resource and Care for Kids, 

An Indian dancer performs

An Indian dancer performs during the press presentation of the show "India" in Frankfurt. 

മുഖത്ത്‌ ചുട്ടികുത്തുന്ന ഒരു വിദേശ വനിത


പൂലി വീണേ

Dancers in body paint wait to take part in a performance during festivities marking the start of the annual harvest festival of "Onam" in Kochi 

തണ്ണീര്‍ .... തണ്ണീര്‍

A man takes a bath while lying on a broken water pipeline on a hot day in New Delhi

ഗജകേസരി യോഗം

An excavator removes the carcass of an elephant from a paddy field after it was electrocuted at Keribakori village, in Nagaon district in the northeastern Indian state of Assam

Indian army commandos with their dogs perform during a show

ദേ, ഈ മനുഷ്യനെന്താ എന്നെ ഇങ്ങനെ താണുവണങ്ങുന്നത്‌.ഗതികെട്ടാല്‍ മനുഷ്യന്‍ ഇങ്ങനെയാകുമോ
Indian army commandos with their dogs perform during a show at a parade ground in Secunderabad, the twin city of Hyderabad on July 14, 2013, on the eve of the diamond Jubilee celebrations 

ഹെവി റിസ്‌ക്‌

കുടത്തിലുള്ളത്‌ പോകാനും വയ്യ, വണ്ടി കരയ്‌ക്ക്‌ എത്തിക്കുയും വേണം

കടപ്പുറത്തിന്‌ ഉത്സവമായി ചാകര


അപ്രത്യക്ഷമായ റിക്ഷാക്കാരന്‍


കൊല്‍ക്കത്തയില്‍. റിക്ഷയും റിക്ഷാക്കാരനെയും ഇന്നും പതിവ്‌ കാഴ്‌ചയാണ്‌ കമ്യൂണിസ്റ്റ്‌ ഭരണം പതിറ്റാണ്ടുകള്‍ക്കു പിന്നിലാക്കിയ ബംഗാളില്‍ ഇത്തരം നിരവധി അപൂര്‍വ കാഴ്‌ചകള്‍ കണ്ടു നാം ഞെട്ടിയേക്കും. .ചൊസെസ്‌ക്യുവിന്റെ കാലത്തെ റുമേനിയയെ അനുസ്‌മരിപ്പിക്കും. 

വിലപിടിച്ച പൂക്കളം

Indian children look at a "pookalam" or floral art made from vegetables during a contest in New Delhi  ahead of the Onam festival. The Onam harvest festival will be celebrated 

വാട്ടര്‍ സ്‌പോര്‍ട്‌സ്‌

Flood-affected Indian villagers
paddle their boat past a partially submerged set of football goalpost
t

press presentation of the show "India"

An Indian dancer performs during the press presentation of the show "India" in Frankfurt. The show, produced at a cost of 7 million euros with 75 dancers, artists and musicians will tour to Hamburg

Amazing pictures of red-eyed tree frog catching a lift from his mate



 The incredible shots were captured by photographer Nicolas Reusens in the Adrena Volcano National Park in Costa Rica

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജ്‌ മാനേജ്‌മെന്റിന്റെ നിലപാട്‌ സംശയാസ്‌പദം


എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജ്‌ ഗ്രൗണ്ട്‌ ഇല്ലാതാക്കിക്കൊണ്ട്‌ മെട്രോ റെയില്‍ കയ്യേറുന്നതില്‍ ആല്‍ബര്‍ട്‌സ്‌ മാനേജ്‌മെന്റിന്റെ ഉത്‌കണ്‌ഠ നഷ്ടമാകുന്ന യുജിസി ഗ്രാന്റിനെക്കുറിച്ചല്ലേ .എന്നും സംശയിക്കേണ്ടി വരും. നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ ബോര്‌ഡ്‌ ഇതിന്റെ തെളിവാകുന്നു..എന്‍എഎസി അക്രഡിറ്റേഷന്‍ ഇല്ലാതായാല്‍ യുജിസിയുടെ എ ഗ്രേഡ്‌ വഴി കിട്ടുന്ന തുക മാനേജ്‌മെന്റിനു നഷ്ടമാകും. ഈ തുക ചില്ലറയല്ല എന്നു വ്യക്തം.
പണ്ട്‌ ആല്‍ബര്‍ട്‌സ്‌ കോളേജിനു സ്വന്തമായി ഒരു ഹോസ്‌റ്റല്‍ ഉണ്ടായിരുന്നു - പയസ്‌ ടെന്‍ത്‌ ഹോസ്‌റ്റല്‍.ഇത്‌ ഒറ്റയടിക്ക്‌ വിദ്യാര്‍ഥികള്‍ക്ക്‌ അന്യമായി. ആല്‍ബര്‍ട്‌സ്‌ കോളേജിലെ വിദ്യാര്‍ഥികളെ ആല്‍ബര്‍ട്‌സിന്റെ വക ഹോസ്‌റ്റലില്‍ നിന്നും മാനേജ്‌മെന്റ്‌ പുറത്താാക്കി. അതിനുശേഷം ഇതുവരെ ആല്‍ബര്‍ട്‌സിലെ വിദ്യാര്‌ഥികള്‍ക്ക്‌ സ്വന്തമായി ഹോസ്‌റ്റല്‍ ഇല്ല. മാനേജ്‌മെന്റ്‌ അത്‌ പുറത്തു നിന്നുള്ളവര്‍ക്കു വേണ്ടി മെന്‍സ്‌ ഹോസ്‌റ്റലാക്കി..അതിനുശേഷം ഫാ. ക്ലെമന്റ്‌ വള്ളുവശേരിയുടെ കാര്‍മികത്വത്തില്‍ കോളേജിലെ രാഷ്ടീയം അന്ന്‌ പ്രിന്‍സിപ്പലായിരുന്ന ലെസ്ലി പള്ളത്ത്‌ നിര്‍ത്തലാക്കി. ഇതിനെതിരെ പ്രതിഷേധിച്ചവരെ പുറത്താക്കി. അധ്യാപകരെ വരെ മാനേജ്‌മെന്റ്‌ ഒരു കാരണവും കൂടാതെ പുറത്താക്കി.
പണ്ട്‌ ആല്‍ബര്‍ട്‌സ്‌ കോളേജിനുണ്ടായിരുന്ന സ്ഥലത്ത്‌ ഇന്ന്‌ കെട്ടിടങ്ങളും ഹാളും നിര്‍മ്മിച്ചു വാടകയ്‌ക്ക്‌ കൊടുക്കുന്നു.. ഒരു ജൂനിയര്‍ കോളേജിനു ആവശ്യമായ സൗകര്യങ്ങള്‍ പോലും വീര്‍പ്പുമുട്ടി നില്‍ക്കുന്ന ആല്‍ബര്‍ട്‌സ്‌ കോളേജിനു ഇല്ല എന്നതാണ്‌ സത്യം.
പൂര്‍വ വിദ്യാര്‍ഥികള്‍ക്ക്‌ ഒരു സംഘടനയുണ്ട്‌ ആല്‍ബര്‍ട്‌സ്‌ അലൂമിനി അസോസിയേഷന്‍. വര്‍ഷങ്ങളായി ഇതിന്റെ ഭാരവാഹികല്‍ പരസ്‌പരം നാമനിര്‍ദ്ദേശം നടത്തി സ്വയം തെരഞ്ഞെടുക്കുന്നു. എംഎല്‍എ സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സിനെ ഉല്‍പ്പെടെ മാനേജ്‌മെന്റിന്റെ രാഷ്ട്രീയ താല്‍പ്പര്യത്തില്‍പ്പെടാത്തവരെ അലൂമിനി അസോസിയേഷനില്‍ ഉള്‍പ്പെടുത്താറില്ല. സത്യം ഇതായിരിക്കേ നാം ആര്‍ക്കു വേണ്ടി ഉത്‌കണ്‌ഠപ്പെടും. 

ആല്‍ബര്‍ട്‌സിന്റെ നെഞ്ചിലൂടെ മെട്രോ റെയില്‍ കൂകിപ്പായും

പണ്ടു മുതലേ ഞങ്ങള്‍ ആല്‍ബര്‍ട്ടിയന്മാര്‍ (സ്‌ത്രിലിംഗം ഉണ്ടാകുന്നതിനു മുന്‍പ്‌) രണ്ട്‌ കാര്യങ്ങള്‍ക്ക്‌ ഒന്നിക്കുമായിരുന്നു .ഒന്ന്‌ ബസ്‌ ജീവനക്കാര്‍ക്കെതിരെയും മറ്റൊന്നു ഗ്രൗണ്ടിനു വേണ്ടിയും. . ഈ സമരങ്ങളില്‍ . കൊടിയുടെ നിറമൊന്നും നോക്കാതെ ആല്‍ബര്‍ട്‌സ്‌ ഒറ്റക്കെട്ടായി ഇറങ്ങും. മൂന്‍ എംഎല്‍എ സഖാവ്‌ സൈമണ്‍ ബ്രിട്ടോയുടെ കാലം മുതലേ ഒരു ആഘോഷമായി ഞങ്ങള്‍ ഗ്രൗണ്ടിനു വേണ്ടി സമരം നടത്തിയിരുന്നു.. അഥവാ കൊണ്ടാടി. എല്ലാ വര്‍ഷവും ഈ സമരം ഓണത്തിനു മുന്‍പ്‌ നടക്കും. ഐ എസ്‌ പ്രസ്‌ മുതല്‍ സരിത-സവിത തീയേറ്ററിന്റെ (അന്ന്‌ ഈ തീയേറ്ററുകള്‍ വന്നിട്ടില്ലായിരുന്നു ) മുന്‍ഭാഗം വരെ ബാനര്‍ജി റോഡ്‌ ഉപരോധിച്ചു ഫുട്‌ബോളും ഹോക്കിയും വോളിബോളും ക്രിക്കറ്റും കളിക്കും. വാര്‍ഷിക പരിപാടിആയതിനല്‍ പോലീസ്‌ വാഹനഗതാഗതം എംജി റോഡ്‌ വഴി തിരിച്ചുവിട്ടു സമരത്തോട്‌ ആശയപരമയി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. കേവലം രണ്ടു മണിക്കൂര്‍ നീളുന്ന ഈ സമരം എല്ലാ വര്‍ഷവും കോളേജ്‌ ഡേ പോലെ നടത്തിവന്നിരുന്നു. ഒടുവില്‍ കലൂരില്‍ ഗ്രൗണ്ട്‌ അനുവദിക്കുന്നതു വരെ ഈ സമരദിനം ആല്‍ബര്‍ട്ടിയന്മാര്‍ ഒറ്റക്കെട്ടായി ജൂനിയര്‍ സീനിയര്‍ തരംതിരിവുകളില്ലാതെ ആഘോഷിച്ചു.
ഇനി അല്‍പ്പം ഫ്‌ളാഷ്‌ ബാക്ക്‌ . അന്‍പതുകളിലും അറുപതുകളിലും ആല്‍ബര്‍ട്‌സിനു സ്വന്തമായി കായലിനരികെ അതി മനോഹരമായ ഗ്രൗണ്ട്‌ ഉണ്ടായിരുന്നു. എറണാകുളത്തുകാരുടെ ഓര്‍മ്മകളില്‍ ഇന്നും പച്ചപിടിച്ചു കിടക്കുന്ന പണ്ടത്തെ തൂശം ഗ്രൗണ്ട്‌.. ഞങ്ങള്‍ എറണാകുളത്തുകാരുടെ മനോഹരമായ വൈകുന്നേരങ്ങളായിരുന്നു മറൈന്‍ ഡ്രൈവ്‌ വരുന്നതിനു മുന്‍പുള്ള തൂശം ഗ്രൗണ്ട്‌. ഫിഷറീസിനു കെട്ടിടം പണിയാനായി തൂശം ഗ്രൗണ്ട്‌ സര്‍ക്കാര്‍ പിടിച്ചെടുത്തു..പകരം അക്കാലത്ത്‌ നികത്തിക്കൊണ്ടിരുന്ന മറൈന്‍ഡ്രൈവില്‍ ഗ്രൗണ്ടില്‍ സ്ഥാലം അനുവദിക്കാമെന്നായിരുന്നു വാഗ്‌ദാനം. മറൈന്‍ ഡ്രൈവ്‌ അതി മനോഹരവും പണം വാരുന്നതുമാണെന്നു കണ്ടതോടെ വാക്കു പറഞ്ഞവര്‍ക്ക്‌ മിണ്ടാട്ടം ഇല്ലാതായി. മറൈന്‍ഡ്രൈവ്‌ എന്ന സ്വപ്‌നം അസ്‌തമിച്ചു. സര്‍ക്കാരിന്റെ വാക്ക്‌ പാഴ്‌ വാക്കായതോടെയാണ്‌ ആല്‍ബര്‍ട്ടിയന്മാര്‍ സമരം ബാനര്‍ജി റോഡിലേക്കു തിരിച്ചുവിട്ടത്‌.
ഇന്നതെ എംജി സര്‍വകലാശാല പോലെ അല്ല പണ്ടത്തെ കേരള സര്‍വകലാശാല. (പ്രീ ഡിഗ്രി അത്രയൊന്നും മോശം ഡിഗ്രി അല്ലാതിരുന്ന കാലത്ത്‌ ) നൂറിലധികം സീനിയര്‍ കോളേജുകള്‍ ആയിരുന്നു കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ (തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ) കായികമത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്‌.്‌. അവിടെ അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും ഹോക്കിയിലും ക്രിക്കറ്റിലും ചാമ്പ്യന്‍പട്ടം നേടാന്‍ ആല്‍ബര്‍ട്‌സിനു കഴിഞ്ഞിട്ടുണ്ട്‌.. വമ്പന്മാരും സ്വന്തായി ഗ്രൗണ്ടും ഹോസ്റ്റലും മറ്റു നിരവധി സംവിധാനങ്ങളും സ്വന്തായുള്ള മഹാരാജാസിനെയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ ,മാര്‍ ഇവാനയോസ്‌ ,എസ്‌എന്‍ കൊല്ലം എന്നീ വമ്പന്മാരെ പിന്തള്ളിയാണ്‌ ഞങ്ങള്‍ ആല്‍ബര്‍ട്ടിയന്മാര്‍ സ്വന്തം ഗ്രൗണ്ട്‌പോലും ഇല്ലാതെ കായിക കരുത്ത്‌ അറിയിച്ചിരുന്നത്‌.

പിന്നീട്‌ പഴയ പാറേപ്പറമ്പ്‌ അഥവ പിഎച്ച്‌ഇഡി കൂറ്റന്‍ പൈപ്പുകള്‍ കൊണ്ടുവന്നിട്ടിരുന്ന പാടം ആയിക്കിടന്ന സ്ഥലം നികത്തി രാജ്യാന്തര സ്റ്റേഡിയം പണിയാന്‍ തുടങ്ങിയതോടെ അവിടെ ആല്‍ബര്‍ട്‌സിനും ഒരു ഗ്രൗണ്ട്‌ നല്‍കാമെന്നായി. എന്നാല്‍ ഇന്ന്‌ ആ ഗ്രൗണ്ടും മെട്രോ റെയില്‍ എന്ന ഉമ്മാക്കി കാണിച്ചു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. മെട്രോ റെയിലിനു വേണ്ടി ആദ്യം പ്ലാന്‍ തയ്യാറാക്കിയപ്പോള്‍ ആല്‍ബര്‍ട്‌സ്‌ ഗ്രൗണ്ട്‌ തൊടാതെയാണ്‌ കടന്നു പോയത്‌.എന്നാല്‍ ഇപ്പോള്‍ എങ്ങനെ ? ,എന്തുകൊണ്ട്‌ ?, എവിടെ ? , എപ്പോള്‍ ?







(പത്രക്കാരുടെ ഭാഷയില്‍ ഫൈവ്‌ ഡബ്ല്യു ആന്റ്‌ വണ്‍ എച്ച്‌ ) ഗ്രൗണ്ട്‌ കീറിമുറിക്കാന്‍ പുതിയ പ്ലാന്‍ ഉണ്ടാക്കി എന്ന .ചോദ്യത്തിനു മറുപടി പറഞ്ഞേ മതിയാകൂ. മറുപടി പറയേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണ്‌.

ആല്‍ബര്‍ട്‌സ്‌ കോളേജില്‍ നിന്നും നോര്‍ത്ത്‌ പാലം കയറിവേണം കലൂരുള്ള ഇപ്പോഴത്തെ ഗ്രൗണ്ടില്‍ എത്താന്‍. ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ ദൂരം. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്ക്‌ നിരവധി കടമ്പകളാണ്‌ നേരിടേണ്ടി വരുന്നത്‌. ഇത്ര അകലെയുള്ള ഈ ഗ്രൗണ്ട്‌ സര്‍ക്കാര്‍ എടുത്തോളു. പകരം ആല്‍ബര്‍ട്‌സിനു ഒരു വിളിപ്പാടകലെ മാത്രമുള്ള ബോള്‍ഗാട്ടിയിലെ നികത്തു സ്ഥലം അനുവദിക്കാന്‍ പാടില്ലേ .സരക്കാര്‍ തന്നെ മുന്നിട്ടു മികച്ച ഒരു മള്‍ട്ടി പര്‍പ്പസ്‌ ഗ്രൗണ്ട്‌ ആക്കി മാറ്റിയാല്‍ കാറ്റും കായലും എന്നും നിലനില്‍ക്കും. ശ്വാസവായു പോലും ഇല്ലാതാകുന്ന ബോള്‍ഗാട്ടി നിവാസികള്‍ക്കും അത്‌ അനുഗ്രഹമാകും. എന്നാല്‍ അത്‌ നല്‍കില്ല. കാരണം യൂസഫലി മുതലാളി പിണങ്ങും.
ലോകത്ത്‌ ഒരു കണ്‍വെന്‍ഷന്‍ സെന്ററും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്തായി പറഞ്ഞിട്ടില്ല. പണ്ട്‌ നെഹ്‌റു പറഞ്ഞതു പോലെ ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമെ ആരോഗ്യമുള്ള മനസ്‌ ഉണ്ടാകുകയുള്ളു. മികച്ച ഒരു ജനതയെ ആണ്‌ നമുക്ക്‌ വേണ്ടതെന്ന ഇഛാശക്തി നമ്മുടെ നേതാക്കന്മാര്‍ക്കും സര്‍ക്കാരിനും ഉണ്ടാകുമോ. നമ്മുടെ കാലം കഴിഞ്ഞാല്‍ വരുന്നിടത്തു വരട്ടെ എന്നാണ്‌ എല്ലാവരുടേയും നിലപാട്‌.. മെട്രോ റെയില്‍ പഴയ്‌ ആല്‍ബര്‌ട്‌സ്‌ ഗ്രൗണ്ടിനു മീതേക്കുടി കൂവിപ്പായുമ്പോള്‍ നഷ്‌ടമാകുന്നത്‌ കായികകരുത്ത്‌ വേണ്ട ഒരു തലമുറയെ ആകും.
പണ്ട്‌ വികെഎന്‍ ചോദിച്ചതുപോലെ ..ഹൂ ഈസ്‌ അഫ്രൈഡ്‌ ഓഫ്‌ വിര്‍ജീനിയ വൂള്‍ഫ്‌ ?. വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ്‌ ഭയം ?

മെട്രോ റെയിലിനു വഴിതെറ്റുന്നു, പുതിയ പ്ലാന്‍ ആര്‍ബര്‍ട്‌സ്‌ ഗ്രൗണ്ട്‌ കവരും


മെട്രോ റെയിലിനു പൈല്‍ അടിക്കാന്‍ പോകുന്നത്‌ ആരുടെ നെഞ്ചില്‍?


എംജി റോഡില്‍ വമ്പന്മാരുടെ കച്ചവടസ്ഥാപനങ്ങള്‍ ഒഴിവാക്കി മെട്രോ റെയിലിനു പൈല്‍ അടിക്കുന്ന പരിപാടി തുടങ്ങിയപ്പോള്‍ 

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

കപ്പല്‍ കൈരളിയെ വിഴുങ്ങിയത്‌ തമോഗര്‍ത്തം ?



കപ്പല്‍ കൈരളി അപ്രത്യക്ഷമായിട്ട്‌ മൂന്നു പതിറ്റാണ്ടുകളേറെ കഴിയുന്നു. കടല്‍ കൊള്ളക്കാര്‍ റാഞ്ചിയതാണെന്നും ബര്‍മുഡ ട്രയാംഗിളില്‍പ്പെട്ടതു പോലെ അപ്രത്യക്ഷമായതാണെന്നും അക്കാലത്ത്‌ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ഇന്നും തിരിച്ചെത്താത്ത കൈരളിയും അതിലെ ജീവനക്കാരും പിടികിട്ടാനാവാത്ത സമസ്യയായി അവശേഷിക്കുന്നു.
ഒരുപക്ഷേ ,കൈരളിയെ കവര്‍ന്നത്‌ കടലില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷമാകുന്ന വന്‍ ചുഴികള്‍ ആയിരിക്കാമെന്നാണ്‌ പുതിയ കണ്ടുപിടുത്തങ്ങള്‍ നല്‍കുന്ന സൂചന.
ഭൂമിയ്‌ക്കു പുറത്തു നിന്നും ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങളാണ്‌ തമോഗര്‍ത്തങ്ങള്‍ പോലെ കടലില്‍ വന്‍ ചുഴികള്‍ രൂപപ്പെടുന്നതു കണ്ടെത്തിയത്‌. കടല്‍ വെള്ളം ഊറ്റിയെടുത്തു നീങ്ങുന്ന ഈ ബ്ലാക്ക്‌ ഹോളുകള്‍ അഥവാ തമോഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്‌ ഇടിഎച്ച്‌ സൂറിക്ക്‌ എന്ന ഗവേഷണ സ്ഥാപനവും മിയാമി സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ പഠനത്തിലാണ്‌. ഭൂമിയില്‍ നിന്നും കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെ സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളെപോലും കൂളായി ഭക്ഷിക്കാന്‍ ശേഷിയുള്ള ബ്ലാക്ക്‌ ഹോളുകള്‍ക്കു സമാനമാണ്‌ ഈ കടലിലെ മമോഗര്‍ത്തങ്ങളും. ഈ ഗര്‍ത്തത്തില്‍ പെട്ടാല്‍ പൊടിപോലും കണ്ടുപിടിക്കാനാവില്ല. സ്ഥലകാലങ്ങളെല്ലാം ഇല്ലാതാകുന്നു. മറ്റൊരു സ്‌പേസിലേക്കുള്ള ഹൈവേ ആയും തമോഗര്‍ത്തങ്ങളെക്കുറിച്ചു പറയുന്നുണ്ട്‌ പ്രപഞ്ചത്തിലെ മമോഗര്‍ത്തങ്ങള്‍ പ്രകാശത്തെ അകത്തേക്കു വലിച്ചെടുക്കമ്പോള്‍ കടലിലെ ഈ തമോഗര്‍ത്തങ്ങള്‍ കടല്‍ വെള്ളത്തെയാണ്‌ വിഴുങ്ങുന്നത്‌.. തരിപോലും അവശേഷിപ്പിക്കാതെ
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളാണ്‌ ഈ തമോഗര്‍ത്തങ്ങള്‍ കടലില്‍ സൃഷ്ടിക്കുന്നതെന്നു ഒരു വിഭാഗം ശാസ്‌തജ്ഞന്മാര്‍ പറയുന്നു.എന്തായാലും ഈ അത്ഭുത പ്രതിഭാസം എന്താണെന്നു ഇനിയും അറിയാന്‍ ഇരിക്കുന്നതേയുള്ളു 

ഇന്‍ഫോപാര്‍ക്ക്‌ സ്‌മാര്‍ട്ട്‌സിറ്റി റോഡിലെ നോ പാര്‍ക്കിംഗ്‌ ബോര്‍ഡിനു പുല്ലുവില



                   കാക്കനാട്‌ ഇന്‍ഫോപാര്‍ക്ക്‌ സ്‌മാര്‍ട്ട്‌സിറ്റി റോഡില്‍ ട്രാഫിക്‌ പോലീസ്‌ സ്ഥാപിച്ച നോ പാര്‍ക്കിംഗ്‌ ബോര്‍ഡിനു പുല്ലുവില. നൂറുകണക്കിനു വാഹനങ്ങളാണ്‌ ഇവിടെ പാര്‍ക്ക്‌ ചെയ്യുന്നത്‌. ഐടി വ്യവസായവുമായി ബന്ധപ്പെട്ട്‌ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ ദിവസവും നൂറുകണക്കിനു ജീവനക്കാര്‍ സ്വന്തം വാഹനങ്ങളിലാണ്‌ ജോലിക്കെത്തുന്നത്‌.

അവരുടെ കാറുകളും ഇരുചക്രവാഹനങ്ങളും റോഡ്‌ വക്കിലാണു പാര്‍ക്ക്‌ ചെയ്യുന്നത്‌. ഇന്‍ഫോപാര്‍ക്കില്‍ വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്‌ സൗകര്യം ഇല്ലാത്തതാണു കാരണം. കഴിഞ്ഞയാഴ്‌ചയാണ്‌ വഴിയോരത്ത്‌ നോ പാര്‍ക്കിംഗ്‌ ബോര്‍ഡ്‌ ട്രാഫിക്‌ പോലീസ്‌ സ്ഥാപിച്ചത്‌.

തുടര്‍ന്ന്‌ അവിടെ പാര്‍ക്ക്‌ ചെയ്‌ത വാഹനങ്ങളില്‍നിന്നു പിഴ ഈടാക്കിതുടങ്ങിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവുപോലെ വീണ്‌ടും വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്കു ചെയ്യുകയായിരുന്നു.

സ്‌മാര്‍ട്ട്‌സിറ്റി ഇന്‍ഫോപാര്‍ക്ക്‌ റോഡിന്റെ അവസ്ഥയും വളരെ ശോചനീയമാണ്‌. കാല്‍നടക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്തവിധം ചെളി കെട്ടിനില്‍ക്കുന്ന കുഴികളാണ്‌ റോഡില്‍ നിറയെ. യാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും പലവട്ടം പരാതി നല്‍കിയെങ്കിലും റോഡു നന്നാക്കാന്‍ നടപടിയുണ്‌ടായിട്ടില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇന്‍ഫോപാര്‍ക്കിനു മുമ്പില്‍ പ്രക്ഷോഭം നടത്തുമെന്ന്‌ നേതാക്കള്‍ പറഞ്ഞു.

കാക്കനാടു നിന്നു സ്‌മാര്‍ട്ട്‌സിറ്റി, അമ്പലമുകള്‍ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്‌. ഈ റോഡില്‍ ഇന്‍ഫോപാര്‍ക്കിനുസമീപം ഓട്ടോറിക്ഷകള്‍ക്കു പ്രീപെയ്‌ഡ്‌ കൗണ്‌ടര്‍ ഉണെ്‌ടങ്കിലും ഒരാഴ്‌ചയായി ഈ സംവിധാനം യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്നില്ല.

ഓട്ടോറിക്ഷകള്‍ക്കു പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലമില്ല. മഴയത്തും വെയിലത്തും കയറി നില്‍ക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ കുടിവെള്ളത്തിനോ സൗകര്യമില്ല. അമ്പതോളം ഓട്ടോറിക്ഷകള്‍ ഇവിടെയുണ്‌ട്‌. ഒരു ട്രിപ്പിന്‌ ഒരു രൂപ എന്ന നിരക്കില്‍ ഏകദേശം രണ്‌ടായിരം രൂപയോളം കൗണ്‌ടറിലെ ചെലവുകള്‍ക്കായി ഓട്ടോറിക്ഷകളില്‍നിന്നു നല്‍കുന്നുണ്‌ട്‌.

കൗണ്‌ടറില്‍ ഒരു പോലീസുകാരനും ബില്ല്‌ അടിക്കാന്‍ ഒരു വനിതാ ജീവനക്കാരിയുമുണ്‌ട്‌. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ്‌ ഇന്‍ഫോപാര്‍ക്ക്‌ അധികൃതര്‍ കഴിഞ്ഞ ഡിസംബറില്‍ കൗണ്‌ടര്‍ തുറന്നപ്പോള്‍ വാഗ്‌ദാനം ചെയ്‌തിരുന്നത്‌.

സവാളയുടെ വിലവര്‍ദ്ധന കടക്കാരന്റെ ജീവനെടുത്തു.

സവാളയുടെ വിലവര്‍ദ്ധന കടക്കാരന്റെ ജീവനെടുത്തു. ഓംലറ്റില്‍ സവാള ഇടാത്തതിന് തട്ടുകടക്കാരന് നേരെ വെടിവെച്ചു. വെടിയേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശില്‍ ഇട്ടാഹ് നഗരത്തിലാണ് സംഭവം. പുജാരി എന്നയാളാണ് കടക്കാരന് നേരെ വെടിവെച്ചത്.

ഇയാള്‍ പ്രാദേശിക ഗുണ്ടയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കടയിലെത്തിയ പുജാരിയാണ് ഓംലറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ കടക്കാര്‍ നല്‍കിയ ഓംലറ്റില്‍ സവാള ഇല്ലായിരുന്നു.

ഓംലറ്റില്‍ സവാള കാണാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ ഇവര്‍ കടക്കാരനെ ആക്രമിക്കുകയായിരുന്നു. അമിത വിലയുള്ള സവാള ഇട്ട് ഓംലറ്റ് വിറ്റാല്‍ മുതലാവില്ലെന്നാണ് കടക്കാരന്‍ പറഞ്ഞത്. എന്നാല്‍ ഈ വിശദീകരണംകൊണ്ട് തൃപ്തനാകാതെ ക്ഷുഭിതനായ പുജാരി കടക്കാരന് നേരെ വെടിവെക്കുകയായിരുന്നു.

ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രാദേശിക ക്രിമിനലുകളാണ്. ഇവര്‍ക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്നു പൊലീസ്പറഞ്ഞു.

മെഴുകുതിരി കെടുത്തി ഗിന്നസ് റെക്കോഡിലേക്ക്


Posted on: 26 Sep 2013



                   ലോക സമാധാനത്തിനായി കറുകുറ്റി എന്‍ജിനീയറിംഗ് കോളേജില്‍ ആയിരത്തൊരുന്നൂറ്റി പതിനൊന്ന് മെഴുകുതിരികള്‍ ഊതി കെടുത്തി വിദ്യാര്‍ത്ഥികളുടെ ഗിന്നസ് റെക്കോഡ് പ്രകടനം. ഒരേ സമയമാണ് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി ഊതിക്കെടുത്തിയത്. ചൈനയില്‍ ഇതേ മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറ്റിയെട്ടു പേര്‍ പങ്കെടുത്തിരുന്നു. 

നോട്ടറിയടക്കമുള്ള ജഡ്ജിംഗ് പാനല്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ യു.കെ. വേള്‍ഡ് ഗിന്നസ് ബുക്ക് അധികാരികള്‍ക്ക് കൈമാറും. എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടര്‍ പ്രൊഫ. പി.സി. പിള്ള ആദ്യ മെഴുകുതിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.
 


ആലുവ: ലോക സമാധാനത്തിനായി കറുകുറ്റി എന്‍ജിനീയറിംഗ് കോളേജില്‍ ആയിരത്തൊരുന്നൂറ്റി പതിനൊന്ന് മെഴുകുതിരികള്‍ ഊതി കെടുത്തി വിദ്യാര്‍ത്ഥികളുടെ ഗിന്നസ് റെക്കോഡ് പ്രകടനം. ഒരേ സമയമാണ് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി ഊതിക്കെടുത്തിയത്. ചൈനയില്‍ ഇതേ മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറ്റിയെട്ടു പേര്‍ പങ്കെടുത്തിരുന്നു. 

നോട്ടറിയടക്കമുള്ള ജഡ്ജിംഗ് പാനല്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ യു.കെ. വേള്‍ഡ് ഗിന്നസ് ബുക്ക് അധികാരികള്‍ക്ക് കൈമാറും. എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടര്‍ പ്രൊഫ. പി.സി. പിള്ള ആദ്യ മെഴുകുതിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.
 

വൈറ്റില മൊബിലിറ്റി ഹബ്ബ് 435 കോടിയുടെ രണ്ടാംഘട്ട വികസനത്തിന് അനുമതി


Posted on: 26 Sep 2013




കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബ് രണ്ടാംഘട്ട വികസനത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി. നേരത്തെ നിശ്ചയിച്ച പ്രകാരം ഏഴ്‌നിലകളില്‍ തന്നെ രണ്ടാംഘട്ട വികസനം സാധ്യമാകുന്ന പദ്ധതിക്ക് സഹായം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. 435 കോടി രൂപയുടെ പദ്ധതിയില്‍ 100 കോടി രൂപ സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കും. 298 കോടി രൂപ ബാങ്ക് കണ്‍സോര്‍ഷ്യം വഴി വായ്പയായും ബാക്കി തുക ജിഡ (ഗോശ്രീ ദ്വീപ് വികസന അതോറിട്ടി)യില്‍ നിന്നും ലഭ്യമാകും. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തോടനുബന്ധിച്ച് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. സര്‍ക്കാരില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ആറ് കോടി സഹായം ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ 60 കോടി രൂപ ലഭ്യമാക്കുന്നതിന് ആസൂത്രണ ബോര്‍ഡിനെ അറിയിക്കാനും ചര്‍ച്ചയില്‍ ധാരണയായി. മൂന്നാം ഘട്ടത്തില്‍ 34 കോടിയാണ് സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുക. ഗോശ്രീ വികസന അതോറിട്ടിയില്‍ നിന്നുള്ള 35 കോടി രൂപയും നിര്‍മാണത്തിന് ഉപയോഗിക്കും.

ഏഴ് നിലകളില്‍ നിര്‍മിക്കുന്ന ടെര്‍മിനലിന്റെ ഒന്നാം നിലയില്‍ ബസ് ടെര്‍മിനല്‍, റസ്റ്റ് റൂം, ഫസ്റ്റ് എയ്ഡ് സെന്റര്‍ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. രണ്ടാം നിലയില്‍ മെട്രോ റെയില്‍ ഇന്റഗ്രേഷന്‍, സ്‌കൈ വാക്ക്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മൊബിലിറ്റി ഹബ്ബ് ഓഫീസ് എന്നിവ പ്രവര്‍ത്തിക്കും, തുടര്‍ന്നുള്ള നിലകളില്‍ കടകളാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും അവസാനത്തെ നിലയില്‍ നാല് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളും കുട്ടികള്‍ക്കായുള്ള പ്ലേ ഏരിയകളും വരും.

ജനറം പദ്ധതിയിലുള്‍പ്പെടുത്തി സഹായം ലഭ്യമാക്കുന്നതിന് ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നു. എന്നാല്‍, സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്താവുന്ന പദ്ധതിക്ക് എന്തിനാണ് സര്‍ക്കാര്‍ സഹായമെന്ന ചോദ്യമുയര്‍ന്നു. ജനറം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചിരുന്നെങ്കില്‍ 150 കോടി കേന്ദ്ര സര്‍ക്കാര്‍ സഹായവും ബാക്കി തുക സംസ്ഥാന സര്‍ക്കാരും വഹിക്കേണ്ടി വരുമായിരുന്നു. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പദ്ധതി മുന്‍ നിശ്ചയിച്ച പ്രകാരം ബാങ്ക് വായ്പയെടുത്ത് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു

സ്വര്‍ണക്കടത്ത് എസ്.പി. സുനില്‍ ജേക്കബിന്റെ ബന്ധം അന്വേഷിക്കുന്നു






                  സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസും ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി. സുനില്‍ ജേക്കബും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിന് ഡി.ജി.പി. കെ.എസ്.ബാലസുബ്രമണ്യം നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന്റെ ആഡംബര ബൈക്കില്‍ എസ്.പി. സുനില്‍ ജേക്കബ് ഇരിക്കുന്ന ദൃശ്യം ചാനലുകള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് ഇവര്‍തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയത്. 

സുനില്‍ ജേക്കബ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്നപ്പോഴാണ് മാഹി സ്വദേശി ഫയാസുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയത്. ഫയാസിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചാര്‍ജ് ചെയ്തിരുന്ന പണാപഹരണക്കേസ് സുനില്‍ ജേക്കബാണ് അന്വേഷിച്ചിരുന്നത്. എസ്.പി.ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഈ പരാതിയെക്കുറിച്ചും ഇന്റലിജന്‍സ് അന്വേഷിക്കും.
 

സുനില്‍ ജേക്കബിനെ കൂടാതെ കോഴിക്കോട് റൂറല്‍ എസ്.പി.മാരായിരുന്ന രണ്ടുപേര്‍ ഫയാസുമായി ബന്ധം സ്ഥാപിച്ചിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഫയാസിന്റെ ചെന്നൈയിലുള്ള റിസോര്‍ട്ടില്‍ സുനില്‍ ജേക്കബ് ഉള്‍പ്പെടെ സംസ്ഥാന പോലീസിലെ ചിലര്‍ സന്ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ വരും.
 

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിതാ നായരുടെ ഫോണ്‍ വിവരപട്ടിക ചോര്‍ന്നതിന് പിന്നില്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി. സുനില്‍ ജേക്കബിന് പങ്കുള്ളതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സരിതാ നായരും ബിജുവുമായി ബന്ധമുള്ള പോലീസുകാരില്‍ സുനില്‍ ജേക്കബിന്റെ പേരും ഉണ്ടായിരുന്നു.
 

പാക്കിസ്ഥാനിലെ ആക്രമണത്തില്‍ കോട്ടപ്പുറം രൂപത പ്രതിഷേധിച്ചു



                 പാക്കിസ്ഥാനിലെ പെഷവാറില്‍ ക്രൈസ്‌തവദേവാലയത്തിനു നേരെയുണ്‌ടായ ആക്രമണത്തില്‍ കോട്ടപ്പുറം രൂപത പ്രതിഷേധിച്ചു. 83 പേര്‍ക്ക്‌ ജീവഹാനിയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം അപലപനീയമാണ്‌. നിരപരാധികളെ നിഷ്‌കരുണം വേട്ടയാടുന്ന സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിച്ചുകൂടാ. മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ലോകമനസാക്ഷി ഉണരണമെന്നും ഭരണകൂടങ്ങളും സുമനസുകളും കൈകോര്‍ക്കണമെന്നും വികാരി ജനറാള്‍ മോണ്‍. ഡൊമിനിക്‌ പീന്‍ഹീ റോ ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുളള വിവേചനം വേദനാജനകമാണ്‌. ബോംബാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കും പരിക്കേറ്റവര്‍ക്കും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും വേണ്‌ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌
തു. 

വല്ലാര്‍പാടം തിരുനാള്‍ സമാപിച്ചു; എട്ടാമിടം ഒന്നിന്‌



കൊച്ചി: വിഖ്യാത ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സമാപിച്ചു. ഝാന്‍സി ബിഷപ്‌ ഡോ. പീറ്റര്‍ പറപ്പുള്ളിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലി അര്‍പ്പിച്ചു.

വല്ലാര്‍പാടം പള്ളിയുമായി നൂറ്റാണ്‌ടുകളുടെ ബന്ധം പുലര്‍ത്തിവരുന്ന ചേന്ദമംഗലം പാലിയം കുടുംബക്കാര്‍ പാരമ്പര്യമനുസരിച്ച്‌ പള്ളിയിലെ കെടാവിളക്കിലേക്കു നല്‍കിവരുന്ന എണ്ണ ബിഷപ്‌ ഡോ. പീറ്റര്‍ പറപ്പുള്ളില്‍ ഏറ്റുവാങ്ങി. ബിഷപ്പിനും പാലിയത്തച്ചന്റെ കുടുംബക്കാര്‍ക്കും തിരുനാള്‍ കുര്‍ബാനയ്‌ക്കു മുന്‍പ്‌ സ്വീകരണം ഒരുക്കിയിരുന്നു. തിരുനാല്‍ ദിവ്യബലിയിയില്‍ ഫാ. ആന്റണി റാഫേല്‍ കൊമരഞ്ചാത്ത്‌ വചനസന്ദേശം നല്‍കി. തുടര്‍ന്ന്‌ നൊവേനയും പ്രദക്ഷിണവും ഉണ്‌ടായിരുന്നു. തിരുനാള്‍ ദിനത്തില്‍ രാവിലെയും വൈകുന്നേരവും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായി അര്‍പ്പിച്ച ദിവ്യബലികളില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. വൈകുന്നേരം ഏഴിന്‌ കുര്‍ബാനയ്‌ക്കുശേഷം തിരുസ്വരൂപം പള്ളിക്കകത്തേക്ക്‌ എടുത്തുവച്ചു.

തിരുനാള്‍ എട്ടാമിടം 30നു കൊടിയേറും. വൈകുന്നേരം 5.30നു മോണ്‍. ജോണ്‍ ബോസ്‌കോ പനയ്‌ക്കല്‍ കൊടിയേറ്റത്തിനും ദിവ്യബലിക്കും മുഖ്യകാര്‍മികനായിരിക്കും. ഫാ. പ്രസാദ്‌ കാനപ്പിള്ളി പ്രസംഗിക്കും. ഒക്ടോബര്‍ ഒന്നിന്‌ എട്ടാമിടം തിരുനാള്‍ ആഘോഷിക്കും. 10.30ന്‌ തിരുനാള്‍ ദിവ്യബലിയില്‍ ഫാ. ജോസഫ്‌ തട്ടാരശേരി മുഖ്യകാര്‍മികനായിരിക്കും. ഫാ. സജു ആന്റണി മുണ്‌ടമ്പിള്ളി പ്രസംഗിക്കും. വൈകുന്നേരം 5.30ന്‌ റെക്ടര്‍ മോണ്‍. ജോസഫ്‌ തണ്ണിക്കോട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയെ തുടര്‍ന്ന്‌ കൊടി യിറക്കും.

ലേബര്‍ ക്യാമ്പിലെ മാലിന്യം പാടത്തേക്ക്





അമ്പലമേട്: കൊച്ചിന്‍ റിഫൈനറിയുടെ പുതിയ പ്രോജക്ടിന്റെഭാഗമായി തൊഴിലിന്‌വന്ന നൂറുകണക്കിന് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെ മലിനജലം പാടത്തേക്കും സ്വകാര്യവ്യക്തികളുടെ സ്ഥലത്തേക്കും ഒഴുക്കുന്നു.

നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന അമ്പലമേട്ടിലെ പുലിയാമ്പിള്ളിമുകള്‍ പ്രദേശത്തിന്‌നടുവിലാണ് എല്‍ ആന്‍ഡ് ടി കമ്പനിയുടെ ലേബര്‍ക്യാമ്പ്.

സ്വകാര്യ വില്ലയുടെ സ്ഥലം വാടകയ്‌ക്കെടുത്താണ് ഏകദേശം മൂവായിരത്തില്‍പ്പരം തൊഴിലാളികള്‍ക്കായി താത്കാലിക ടെന്റുകള്‍ പണിയുന്ന്. നിലവില്‍ നാനൂറില്‍പ്പരം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇതുകൂടാതെ, ദിനംപ്രതി ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ വന്നുകൊണ്ടിരിക്കുന്നു. കക്കൂസ്ടാങ്കുകള്‍ ഇപ്പോള്‍ത്തന്നെ ചോര്‍ന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. മലിനജലം സമീപത്തെ പഞ്ചായത്ത്‌വഴിയിലേക്കും സ്വകാര്യവ്യക്തികളുടെ കൃഷിസ്ഥലത്തേക്കുമാണ് തുറന്നുവിട്ടിരിക്കുന്നത്. ഇതുവഴി നടക്കാന്‍പറ്റാത്ത അവസ്ഥയാണ്.

ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മാതൃഭൂമി   
Posted on: 25 Sep 2013

ആഴം കൂട്ടലിന്റെ മറവില്‍ കായല്‍ കൈയേറ്റവും കണ്ടല്‍ നശീകരണവും

 കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത ആഴം കൂട്ടലിന്റെ മറവില്‍ വന്‍തോതില്‍ കായല്‍ കൈയേറ്റവും കണ്ടല്‍ നശീകരണവും നടക്കുന്നതായി പരാതി. മരട് നഗരസഭയിലെ നെട്ടൂരില്‍ തേവര കായല്‍ പ്രദേശത്തിന്റെ ഏക്കറ് കണക്കിന് ഭൂമിയാണ് ഇത്തരത്തില്‍ കൈയേറി മണ്ണടിച്ച് നികത്തിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല, കായല്‍ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം കൂടിയായ പ്രദേശത്തെ കണ്ടല്‍ മരങ്ങള്‍ വന്‍തോതില്‍ വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

നെട്ടൂര്‍ അമ്പലക്കടവ് മുതല്‍ തേവര - കുണ്ടന്നൂര്‍ മേല്‍പ്പാലം വരെയാണ് ഇപ്പോള്‍ ആഴം കൂട്ടല്‍ നടക്കുന്നത്. ദേശീയ ജലപാത അതോറിട്ടിയുടെ നേതൃത്വത്തില്‍ സ്വകാര്യകമ്പനിയാണ് ആഴം കൂട്ടല്‍ കരാര്‍ എടുത്തിരിക്കുന്നത്. കായലിന്‍ നിന്ന് എടുക്കുന്ന മണ്ണ് മത്സ്യങ്ങള്‍ക്കോ, മറ്റ് കായല്‍ വൃക്ഷങ്ങള്‍ക്കോ ദോഷമാകാത്ത വിധത്തിലും കായല്‍ തീരത്ത് നിക്ഷേപിക്കാതെയും നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കരാറുകാരന് കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനായി കുഴിച്ചെടുക്കുന്ന മണ്ണ് കായല്‍ തീരത്ത് തന്നെ നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് ഈ മണ്ണ് തിരിച്ച് കായലില്‍ തന്നെ എത്തുകയും ആഴം കൂട്ടല്‍ പ്രവൃത്തി പാഴാവുകയും ചെയ്യും. 

പ്രദേശത്ത് തീരദേശ റോഡ് നിര്‍മിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രദേശത്ത് പുഴ പുറംപോക്ക് കൈയേറി മണ്ണിട്ട് നികത്തി അനധികൃതമായി കൈവശം വച്ചിരിക്കുന്ന തീരദേശവാസികളുടെ ഭൂമിയില്‍ക്കൂടി റോഡ് ഉണ്ടാക്കുന്നതിന് തീരുമാനവും എടുത്തിരുന്നു. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ തീരദേശ റോഡിനായി ഭൂമി വിട്ടുതരാമെന്ന് യോഗത്തില്‍ സമ്മതിക്കുകയുമുണ്ടായി. ഇതനുസരിച്ചാണ് കായല്‍മണ്ണ് തീരത്ത് നിക്ഷേപിച്ച് തുടങ്ങിയത്. എന്നാല്‍ ഈ അവസരം മുതലാക്കിയാണ് ഭൂമാഫിയാ സംഘങ്ങള്‍ നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിച്ച് ഏക്കറുകണക്കിന് കായല്‍ പ്രദേശം നികത്തിക്കൊണ്ടിരിക്കുന്നത്.

കായല്‍ത്തീരം നഷ്ടമാകുന്നതോടെ ജീവിതം വഴിമുട്ടുന്നത് മത്സ്യത്തൊഴിലാളികള്‍ക്കാണ്. അനധികൃത കൈയേറ്റത്തിനെതിരെ നെട്ടൂര്‍ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്കും മറ്റും പരാതി നല്‍കി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. കൂടാതെ ഇതിനെതിരെ പ്രദേശത്തെ വിവിധ റസി. അസോസിയേഷനുകളും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് പനങ്ങാട് പോലീസും, വനംവകുപ്പ് അധികൃതരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരുടെ ഭാഗത്ത് നിന്നും ക്രിയാത്മക നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതരുടെ ഒത്താശയോടെയാണ് ഭൂമാഫിയയുടെ നടപടിയെന്നും ഒരുവിഭാഗം പറയുന്നു.

അനധികൃതമായി കായല്‍ കൈയേറിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മരട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ പറഞ്ഞു. 
-മാതൃഭൂമി
 

Massive Pakistani earthquake pushes brand new 18 metre high island up from the sea


  • The mountain-like island appeared 600m off Pakistan's Gwadar coast
  • The earthquake triggered a movement of gases in the earth under the sea
  • This pushed earth up to the surface in something akin to a 'mud volcano'
  • Such land masses have appeared after quakes in Pakistan in 1999 and 2010
  • Crowds of bewildered people gathered on Pakistan’s southern coast to witness the emergence of a new island created following a major earthquake in the region.
    The 7.8 magnitude quake struck 145 miles southeast of Dalbandin in Pakistan's quake-prone province of Baluchistan, which borders Iran, on Tuesday.
    The earthquake was so powerful that it caused the seabed to rise and create a small, mountain-like island about 600 meters off Pakistan's Gwadar coastline in the Arabian Sea
    Television channels showed images of a stretch of rocky terrain rising above the sea level, with crowds surrounding the shore to witness the rare phenomenon.
    Zahid Rafi, principal seismologist for the National Seismic Monitoring Center, said such masses are sometimes created by the movement of gases locked in the earth under the sea, pushing mud and earth up to the surface in something akin to a mud volcano.

    HOW THE ISLAND WAS FORMED

    Scientists believe the 7.8 magnitude earthquake, which struck 145 miles southeast of Dalbandin in Baluchistan, triggered what is known as 'mud volcano'.
    They occur where there is a reservoir of loosely compacted sediments buried beneath harder, denser rock and a path is made to the surface.
    The seismic waves caused a movement of gases locked in the earth under the sea, pushing mud and earth up to the surface along with gas. 
    These sudden islands are usually only spotted after strong earthquakes, at least 7- or 8-magnitude events.


The tigers who came to tea

         Brazilian animal lover moves SEVEN beasts into his home and even lets granddaughter ride on their backs... but insists it is not dangerous




Brazilian animal lover moves SEVEN beasts into his home and even lets granddaughter ride on their backs... but insists it is not dangerous

  • Ary Borges rescued two tigers from circus and started breeding programme 
  • Father-of-three feeds meat directly into mouths and lets them live inside 
  • Daughter Nayara swims with one tiger in family swimming pool
  • Rayara, 2, is given rides on the tigers' backs and allowed to play with them