2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

കപ്പല്‍ കൈരളിയെ വിഴുങ്ങിയത്‌ തമോഗര്‍ത്തം ?



കപ്പല്‍ കൈരളി അപ്രത്യക്ഷമായിട്ട്‌ മൂന്നു പതിറ്റാണ്ടുകളേറെ കഴിയുന്നു. കടല്‍ കൊള്ളക്കാര്‍ റാഞ്ചിയതാണെന്നും ബര്‍മുഡ ട്രയാംഗിളില്‍പ്പെട്ടതു പോലെ അപ്രത്യക്ഷമായതാണെന്നും അക്കാലത്ത്‌ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ഇന്നും തിരിച്ചെത്താത്ത കൈരളിയും അതിലെ ജീവനക്കാരും പിടികിട്ടാനാവാത്ത സമസ്യയായി അവശേഷിക്കുന്നു.
ഒരുപക്ഷേ ,കൈരളിയെ കവര്‍ന്നത്‌ കടലില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷമാകുന്ന വന്‍ ചുഴികള്‍ ആയിരിക്കാമെന്നാണ്‌ പുതിയ കണ്ടുപിടുത്തങ്ങള്‍ നല്‍കുന്ന സൂചന.
ഭൂമിയ്‌ക്കു പുറത്തു നിന്നും ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങളാണ്‌ തമോഗര്‍ത്തങ്ങള്‍ പോലെ കടലില്‍ വന്‍ ചുഴികള്‍ രൂപപ്പെടുന്നതു കണ്ടെത്തിയത്‌. കടല്‍ വെള്ളം ഊറ്റിയെടുത്തു നീങ്ങുന്ന ഈ ബ്ലാക്ക്‌ ഹോളുകള്‍ അഥവാ തമോഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്‌ ഇടിഎച്ച്‌ സൂറിക്ക്‌ എന്ന ഗവേഷണ സ്ഥാപനവും മിയാമി സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ പഠനത്തിലാണ്‌. ഭൂമിയില്‍ നിന്നും കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെ സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളെപോലും കൂളായി ഭക്ഷിക്കാന്‍ ശേഷിയുള്ള ബ്ലാക്ക്‌ ഹോളുകള്‍ക്കു സമാനമാണ്‌ ഈ കടലിലെ മമോഗര്‍ത്തങ്ങളും. ഈ ഗര്‍ത്തത്തില്‍ പെട്ടാല്‍ പൊടിപോലും കണ്ടുപിടിക്കാനാവില്ല. സ്ഥലകാലങ്ങളെല്ലാം ഇല്ലാതാകുന്നു. മറ്റൊരു സ്‌പേസിലേക്കുള്ള ഹൈവേ ആയും തമോഗര്‍ത്തങ്ങളെക്കുറിച്ചു പറയുന്നുണ്ട്‌ പ്രപഞ്ചത്തിലെ മമോഗര്‍ത്തങ്ങള്‍ പ്രകാശത്തെ അകത്തേക്കു വലിച്ചെടുക്കമ്പോള്‍ കടലിലെ ഈ തമോഗര്‍ത്തങ്ങള്‍ കടല്‍ വെള്ളത്തെയാണ്‌ വിഴുങ്ങുന്നത്‌.. തരിപോലും അവശേഷിപ്പിക്കാതെ
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളാണ്‌ ഈ തമോഗര്‍ത്തങ്ങള്‍ കടലില്‍ സൃഷ്ടിക്കുന്നതെന്നു ഒരു വിഭാഗം ശാസ്‌തജ്ഞന്മാര്‍ പറയുന്നു.എന്തായാലും ഈ അത്ഭുത പ്രതിഭാസം എന്താണെന്നു ഇനിയും അറിയാന്‍ ഇരിക്കുന്നതേയുള്ളു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ