2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജ്‌ മാനേജ്‌മെന്റിന്റെ നിലപാട്‌ സംശയാസ്‌പദം


എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജ്‌ ഗ്രൗണ്ട്‌ ഇല്ലാതാക്കിക്കൊണ്ട്‌ മെട്രോ റെയില്‍ കയ്യേറുന്നതില്‍ ആല്‍ബര്‍ട്‌സ്‌ മാനേജ്‌മെന്റിന്റെ ഉത്‌കണ്‌ഠ നഷ്ടമാകുന്ന യുജിസി ഗ്രാന്റിനെക്കുറിച്ചല്ലേ .എന്നും സംശയിക്കേണ്ടി വരും. നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ ബോര്‌ഡ്‌ ഇതിന്റെ തെളിവാകുന്നു..എന്‍എഎസി അക്രഡിറ്റേഷന്‍ ഇല്ലാതായാല്‍ യുജിസിയുടെ എ ഗ്രേഡ്‌ വഴി കിട്ടുന്ന തുക മാനേജ്‌മെന്റിനു നഷ്ടമാകും. ഈ തുക ചില്ലറയല്ല എന്നു വ്യക്തം.
പണ്ട്‌ ആല്‍ബര്‍ട്‌സ്‌ കോളേജിനു സ്വന്തമായി ഒരു ഹോസ്‌റ്റല്‍ ഉണ്ടായിരുന്നു - പയസ്‌ ടെന്‍ത്‌ ഹോസ്‌റ്റല്‍.ഇത്‌ ഒറ്റയടിക്ക്‌ വിദ്യാര്‍ഥികള്‍ക്ക്‌ അന്യമായി. ആല്‍ബര്‍ട്‌സ്‌ കോളേജിലെ വിദ്യാര്‍ഥികളെ ആല്‍ബര്‍ട്‌സിന്റെ വക ഹോസ്‌റ്റലില്‍ നിന്നും മാനേജ്‌മെന്റ്‌ പുറത്താാക്കി. അതിനുശേഷം ഇതുവരെ ആല്‍ബര്‍ട്‌സിലെ വിദ്യാര്‌ഥികള്‍ക്ക്‌ സ്വന്തമായി ഹോസ്‌റ്റല്‍ ഇല്ല. മാനേജ്‌മെന്റ്‌ അത്‌ പുറത്തു നിന്നുള്ളവര്‍ക്കു വേണ്ടി മെന്‍സ്‌ ഹോസ്‌റ്റലാക്കി..അതിനുശേഷം ഫാ. ക്ലെമന്റ്‌ വള്ളുവശേരിയുടെ കാര്‍മികത്വത്തില്‍ കോളേജിലെ രാഷ്ടീയം അന്ന്‌ പ്രിന്‍സിപ്പലായിരുന്ന ലെസ്ലി പള്ളത്ത്‌ നിര്‍ത്തലാക്കി. ഇതിനെതിരെ പ്രതിഷേധിച്ചവരെ പുറത്താക്കി. അധ്യാപകരെ വരെ മാനേജ്‌മെന്റ്‌ ഒരു കാരണവും കൂടാതെ പുറത്താക്കി.
പണ്ട്‌ ആല്‍ബര്‍ട്‌സ്‌ കോളേജിനുണ്ടായിരുന്ന സ്ഥലത്ത്‌ ഇന്ന്‌ കെട്ടിടങ്ങളും ഹാളും നിര്‍മ്മിച്ചു വാടകയ്‌ക്ക്‌ കൊടുക്കുന്നു.. ഒരു ജൂനിയര്‍ കോളേജിനു ആവശ്യമായ സൗകര്യങ്ങള്‍ പോലും വീര്‍പ്പുമുട്ടി നില്‍ക്കുന്ന ആല്‍ബര്‍ട്‌സ്‌ കോളേജിനു ഇല്ല എന്നതാണ്‌ സത്യം.
പൂര്‍വ വിദ്യാര്‍ഥികള്‍ക്ക്‌ ഒരു സംഘടനയുണ്ട്‌ ആല്‍ബര്‍ട്‌സ്‌ അലൂമിനി അസോസിയേഷന്‍. വര്‍ഷങ്ങളായി ഇതിന്റെ ഭാരവാഹികല്‍ പരസ്‌പരം നാമനിര്‍ദ്ദേശം നടത്തി സ്വയം തെരഞ്ഞെടുക്കുന്നു. എംഎല്‍എ സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സിനെ ഉല്‍പ്പെടെ മാനേജ്‌മെന്റിന്റെ രാഷ്ട്രീയ താല്‍പ്പര്യത്തില്‍പ്പെടാത്തവരെ അലൂമിനി അസോസിയേഷനില്‍ ഉള്‍പ്പെടുത്താറില്ല. സത്യം ഇതായിരിക്കേ നാം ആര്‍ക്കു വേണ്ടി ഉത്‌കണ്‌ഠപ്പെടും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ