2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ലേബര്‍ ക്യാമ്പിലെ മാലിന്യം പാടത്തേക്ക്





അമ്പലമേട്: കൊച്ചിന്‍ റിഫൈനറിയുടെ പുതിയ പ്രോജക്ടിന്റെഭാഗമായി തൊഴിലിന്‌വന്ന നൂറുകണക്കിന് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെ മലിനജലം പാടത്തേക്കും സ്വകാര്യവ്യക്തികളുടെ സ്ഥലത്തേക്കും ഒഴുക്കുന്നു.

നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന അമ്പലമേട്ടിലെ പുലിയാമ്പിള്ളിമുകള്‍ പ്രദേശത്തിന്‌നടുവിലാണ് എല്‍ ആന്‍ഡ് ടി കമ്പനിയുടെ ലേബര്‍ക്യാമ്പ്.

സ്വകാര്യ വില്ലയുടെ സ്ഥലം വാടകയ്‌ക്കെടുത്താണ് ഏകദേശം മൂവായിരത്തില്‍പ്പരം തൊഴിലാളികള്‍ക്കായി താത്കാലിക ടെന്റുകള്‍ പണിയുന്ന്. നിലവില്‍ നാനൂറില്‍പ്പരം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇതുകൂടാതെ, ദിനംപ്രതി ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ വന്നുകൊണ്ടിരിക്കുന്നു. കക്കൂസ്ടാങ്കുകള്‍ ഇപ്പോള്‍ത്തന്നെ ചോര്‍ന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. മലിനജലം സമീപത്തെ പഞ്ചായത്ത്‌വഴിയിലേക്കും സ്വകാര്യവ്യക്തികളുടെ കൃഷിസ്ഥലത്തേക്കുമാണ് തുറന്നുവിട്ടിരിക്കുന്നത്. ഇതുവഴി നടക്കാന്‍പറ്റാത്ത അവസ്ഥയാണ്.

ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മാതൃഭൂമി   
Posted on: 25 Sep 2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ