2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

മെഴുകുതിരി കെടുത്തി ഗിന്നസ് റെക്കോഡിലേക്ക്

Posted on: 26 Sep 2013

                   ലോക സമാധാനത്തിനായി കറുകുറ്റി എന്‍ജിനീയറിംഗ് കോളേജില്‍ ആയിരത്തൊരുന്നൂറ്റി പതിനൊന്ന് മെഴുകുതിരികള്‍ ഊതി കെടുത്തി വിദ്യാര്‍ത്ഥികളുടെ ഗിന്നസ് റെക്കോഡ് പ്രകടനം. ഒരേ സമയമാണ് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി ഊതിക്കെടുത്തിയത്. ചൈനയില്‍ ഇതേ മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറ്റിയെട്ടു പേര്‍ പങ്കെടുത്തിരുന്നു. 

നോട്ടറിയടക്കമുള്ള ജഡ്ജിംഗ് പാനല്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ യു.കെ. വേള്‍ഡ് ഗിന്നസ് ബുക്ക് അധികാരികള്‍ക്ക് കൈമാറും. എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടര്‍ പ്രൊഫ. പി.സി. പിള്ള ആദ്യ മെഴുകുതിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.
 
ആലുവ: ലോക സമാധാനത്തിനായി കറുകുറ്റി എന്‍ജിനീയറിംഗ് കോളേജില്‍ ആയിരത്തൊരുന്നൂറ്റി പതിനൊന്ന് മെഴുകുതിരികള്‍ ഊതി കെടുത്തി വിദ്യാര്‍ത്ഥികളുടെ ഗിന്നസ് റെക്കോഡ് പ്രകടനം. ഒരേ സമയമാണ് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി ഊതിക്കെടുത്തിയത്. ചൈനയില്‍ ഇതേ മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറ്റിയെട്ടു പേര്‍ പങ്കെടുത്തിരുന്നു. 

നോട്ടറിയടക്കമുള്ള ജഡ്ജിംഗ് പാനല്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ യു.കെ. വേള്‍ഡ് ഗിന്നസ് ബുക്ക് അധികാരികള്‍ക്ക് കൈമാറും. എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടര്‍ പ്രൊഫ. പി.സി. പിള്ള ആദ്യ മെഴുകുതിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.
 
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ