2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

സവാളയുടെ വിലവര്‍ദ്ധന കടക്കാരന്റെ ജീവനെടുത്തു.

സവാളയുടെ വിലവര്‍ദ്ധന കടക്കാരന്റെ ജീവനെടുത്തു. ഓംലറ്റില്‍ സവാള ഇടാത്തതിന് തട്ടുകടക്കാരന് നേരെ വെടിവെച്ചു. വെടിയേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശില്‍ ഇട്ടാഹ് നഗരത്തിലാണ് സംഭവം. പുജാരി എന്നയാളാണ് കടക്കാരന് നേരെ വെടിവെച്ചത്.

ഇയാള്‍ പ്രാദേശിക ഗുണ്ടയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കടയിലെത്തിയ പുജാരിയാണ് ഓംലറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ കടക്കാര്‍ നല്‍കിയ ഓംലറ്റില്‍ സവാള ഇല്ലായിരുന്നു.

ഓംലറ്റില്‍ സവാള കാണാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ ഇവര്‍ കടക്കാരനെ ആക്രമിക്കുകയായിരുന്നു. അമിത വിലയുള്ള സവാള ഇട്ട് ഓംലറ്റ് വിറ്റാല്‍ മുതലാവില്ലെന്നാണ് കടക്കാരന്‍ പറഞ്ഞത്. എന്നാല്‍ ഈ വിശദീകരണംകൊണ്ട് തൃപ്തനാകാതെ ക്ഷുഭിതനായ പുജാരി കടക്കാരന് നേരെ വെടിവെക്കുകയായിരുന്നു.

ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രാദേശിക ക്രിമിനലുകളാണ്. ഇവര്‍ക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്നു പൊലീസ്പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ